IndiaNEWS

തമിഴ് നടനും സംവിധായകനുമായ ശരണ്‍ രാജ് വാഹനാപകടത്തില്‍ മരിച്ചു

ചെന്നൈ: തമിഴ് നടനും സംവിധായകനുമായ ശരണ്‍ രാജ് വാഹനാപകടത്തില്‍ മരിച്ചു.
ചെന്നൈയിലെ കെ കെ നഗറില്‍ ഇന്നലെ രാത്രി ഉണ്ടായ അപകടത്തിലാണ് യുവ സംവിധായകൻ മരിച്ചത്.
മറ്റൊരു നടനായ പളനിയപ്പന്‍റെ കാറും ശരണിന്‍റെ ബൈക്കും ഇടിച്ചാണ് അപകടമുണ്ടായത്.അപകടത്തില്‍ ഗുരുതരമായ പരിക്കേറ്റ ശരണ്‍ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചെന്നാണ് റിപ്പോര്‍ട്ടുകൾ.
താമസസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് 29 കാരനായ ശരണിന്‍റെ ജീവനെടുത്ത അപകടം സംഭവിച്ചത്.
പ്രശസ്ത സംവിധായകൻ വെട്രിമാരന്‍റെ അസിസ്റ്റന്‍റായിരുന്ന മരണപ്പെട്ട ശരണ്‍. വെട്രിമാരന്‍റെ ഹിറ്റ് ചിത്രം വട ചെന്നൈയിലും സഹസംവിധായകനായി പ്രവര്‍ത്തിച്ചിരുന്നു. വട ചെന്നൈയിലും സിനിമയിലും അസുരനിലുമടക്കം ശരണ്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

Back to top button
error: