Month: June 2023
-
Kerala
തൊഴിലാളികളുടെ പണിമുടക്ക്; ബിവറേജസ് ഔട്ട്‌ലെറ്റുകൾ ജൂൺ 30-ന് അടച്ചിടും
തിരുവനന്തപുരം: ബിവറേജസ് കോര്‍പറേഷനില്‍ തൊഴിലാളികൾ പണിമുടക്ക് പ്രഖ്യാപിച്ചു. ഈ മാസം 30 ന് യൂണിയനുകള്‍ പണിമുടക്കി പ്രതിഷേധിക്കും. ശമ്ബള പരിഷ്‌കരണം നടപ്പാക്കണമെന്നാണ് യൂണിയന്റെ ആവശ്യം. ജീവനക്കാരെ സമരത്തിലേക്കു തള്ളി വിട്ടതാണെന്നും യൂണിയനുകള്‍ പറയുന്നു. കെഎസ്ബിസി ബോര്‍ഡ് 2021 ജൂണ്‍ 23ന് ശമ്ബള പരിഷ്‌കരം ഫയല്‍ അംഗീകരിച്ച് സര്‍ക്കാരിനെ അറിയിച്ചപ്പോള്‍ പൊതുമേഖലാ സ്ഥാപനങ്ങളിലെ ശമ്ബള പരിഷ്‌കരണവുമായി ബന്ധപ്പെട്ടുള്ള വിദഗ്ധ സമിതി റിപ്പോര്‍ട്ട് അംഗീകരിച്ചാല്‍ മതി എന്ന് നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് കെഎസ്ബിസി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. സിഐടിയു, എഐടിയുസി, ഐഎൻടിയുസി യൂണിയനുകളാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.ഇതോടെ ജൂൺ 30-നും ജൂലൈ 1 -നും കേരളത്തിൽ മദ്യക്കടകൾ അടഞ്ഞു കിടക്കും.
Read More » -
Kerala
വീട്ടുകാരുടെ അനുഗ്രഹത്തോടെ പേരാമ്ബ്ര-വടകര റൂട്ടിലെ ബസിന്റെ വളയം തിരിച്ച് അനുഗ്രഹ
കോഴിക്കോട്: ജില്ലയിലെ ആദ്യ വനിതാ ബസ് ഡ്രൈവര്‍ എന്ന ചരിത്ര നേട്ടം ഇനി ഇരുപത്തിനാലുകാരിയായ അനുഗ്രഹയ്ക്ക്.മേപ്പയൂര്‍ എടത്തില്‍ മുക്ക് കാവതിക്കണ്ടി സ്വദേശിനിയാണ് അനുഗ്രഹ.പേരാമ്ബ്ര-വടകര റൂട്ടിലെ നോവ ബസ് ആണ് പെണ്‍കുട്ടി ഓടിക്കുന്നത്. ലൊജിസ്റ്റിക്കില്‍ മാസ്റ്റര്‍ ബിരുദധാരിയായ അനുഗ്രഹ ബസ് ഓടിക്കാൻ ആഗ്രഹം കൂടിവന്നതോടെ ഹെവി ലൈസൻസ് സ്വന്തമാക്കുകയായിരുന്നു. മുരളീധരൻ ചന്ദ്രിക ദമ്ബതിമാരുടെ മകളായ അനുഗ്രഹ മേപ്പയൂര്‍ ഗവ.ഹയര്‍ സെക്കൻഡറി സ്കൂളില്‍ പ്ലസ്ടുവിന് പഠിക്കുമ്ബോള്‍ മണാലിയില്‍ നടന്ന അഡ്വഞ്ചറസ് ക്യാമ്ബില്‍ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്തിരുന്നു.വോളിബോള്‍ താരമെന്ന നിലയിലും കൊയിലാണ്ടി ഗവ.കോളജില്‍ പഠിക്കുന്ന സമയത്തു മികവു തെളിയിക്കാൻ അനുഗ്രഹയ്ക്കായി.
Read More » -
India
കർണാടകയിലെ നേഴ്സിങ് കോളേജില്‍ വൻ ഭക്ഷ്യവിഷബാധ; മലയാളികൾ ഉൾപ്പെടെ നിരവധി പേർ ആശുപത്രിയിൽ
ബെംഗളൂരു: കര്‍ണാടകയിലെ കെ.ആര്‍. പുരത്തെ സ്വകാര്യ നേഴ്സിങ് കോളേജില്‍ വൻ ഭക്ഷ്യവിഷബാധ.ആറുപതോളം വിദ്യാര്‍ഥികളെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. കെ.ആര്‍. പുരത്തെ രാജീവ് നേഴ്സിങ് കോളേജിലാണ് ഭക്ഷ്യവിഷബാധ.ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ നിരവധി മലയാളി വിദ്യാര്‍ഥികളുമുണ്ട്. രണ്ടുമാസത്തിനിടെ അഞ്ചാം തവണയാണ് ഇവിടെ വിദ്യാര്‍ഥികള്‍ക്ക് കൂട്ടത്തോടെ ഭക്ഷ്യവിഷബാധയേല്‍ക്കുന്നത്.വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണമുണ്ടാക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു.ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരോട് ഇക്കാര്യം പരാതിപ്പെട്ടിരുന്നു.കോളേജ് അധികൃതരുമായി ചേര്‍ന്ന് ഉദ്യോഗസ്ഥര്‍ പരാതി ഒത്തുതീര്‍പ്പാക്കിയെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.നിരവധി മലയാളി വിദ്യാര്‍ഥികള്‍ പഠിക്കുന്ന കോളേജാണിത്.
Read More » -
India
ബെംഗളൂരു – മൈസൂരു അതിവേഗ പാതയില്‍ ടോള്‍ നിരക്ക് കുത്തനെ കൂട്ടി
ബെംഗളൂരു – മൈസൂരു അതിവേഗ പാതയില്‍ ടോള്‍ നിരക്ക് വര്‍ധിപ്പിച്ച് ദേശീയ പാത അതോറിറ്റി.നിലവിലെ നിരക്കിനേക്കാള്‍ 22 ശതമാനം വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലില്‍ നിരക്ക് വര്‍ധിപ്പിച്ചിരുന്നു.ഇപ്പോൾ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ഒരുമാസത്തിനുള്ളിലാണ് നിരക്ക് വീണ്ടും കുത്തനെ വര്‍ധിപ്പിച്ചിരിക്കുന്നത്. കാര്‍, ജീപ്പ്, വാൻ എന്നീ വാഹനങ്ങള്‍ ഒറ്റ തവണ യാത്ര ചെയ്യുന്നതിന് നേരത്തെ 135 രൂപ നല്‍കേണ്ടിയിരുന്നത് ഇപ്പോള്‍ 165 രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ട്. മടക്കയാത്ര കൂടി ഉണ്ടെങ്കില്‍ ടോള്‍ നിരക്ക് 205 രൂപയില്‍ നിന്ന് 250 രൂപയാകും. ബസ് ഉള്‍പ്പടെയുള്ള രണ്ട് ആക്‌സിലുള്ള ചരക്ക് വാഹനങ്ങള്‍ക്ക് ഒറ്റത്തവണ യാത്ര ചെയ്യാൻ നേരത്തെ നല്‍കി വന്ന 460 രൂപ 565 രൂപയായും മടക്കയാത്രയ്ക്ക് നല്‍കേണ്ടിയിരുന്ന 690 രൂപ 850 രൂപയാക്കിയും ഉയര്‍ത്തിയിട്ടുണ്ട്. ബെംഗളൂരുവില്‍ നിന്ന് മൈസൂരുവിലേക്കും തിരിച്ചുമുള്ള യാത്രാ ദൈര്‍ഘ്യം മൂന്നു മണിക്കൂറില്‍ നിന്ന് 75 – 90 മിനുറ്റായി ചുരുങ്ങുമെന്നതാണ് അതിവേഗ പാതകൊണ്ടുള്ള ഗുണം.എന്നാല്‍ പാത ഉദ്‌ഘാടനം ചെയ്യും മുൻപേ ടോള്‍…
Read More » -
Kerala
തെരുവ് നായ്ക്കളെ കൊല്ലാന്‍ അനുമതി ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും സുപ്രീം കോടതിയിലേക്ക്
തിരുവനന്തപുരം:തെരുവ് നായ്ക്കളെ കൊല്ലാന്‍ അനുമതി ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും സുപ്രീം കോടതിയിലേക്ക്.നേരത്തെ ഇതിന്റെ പേരില്‍ കേരളത്തിനെതിരേ വലിയ കാംപെയ്ന്‍ ദേശീയതലത്തില്‍ ഉയര്‍ന്നുവന്നിരുന്നു.മനേക ഗാന്ധി ഉൾപ്പടെയുള്ളവർ സംസ്ഥാനത്തിനെതിരെ പ്രചാരണവുമായി രംഗത്ത് വരികയുമുണ്ടായി. അതേസമയം തെരുവുനായ ശല്യം പൂര്‍ണമായും ഇല്ലാതാക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയെന്നതു കേന്ദ്രനിയമത്തിലെ വ്യവസ്ഥകള്‍ മൂലം ബുദ്ധിമുട്ടാണെന്ന് കേരളം ചൂണ്ടിക്കാട്ടുന്നു. അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍(എബിസി) റൂള്‍സ് 2001 ഭേദഗതി ചെയ്താലേ ഫലപ്രദമായ നിയന്ത്രണ നടപടികള്‍ സ്വീകരിക്കാന്‍ കഴിയുകയുള്ളൂ. അക്രമകാരികളായ തെരുവുനായ്ക്കളെ ഒഴിവാക്കാന്‍ കേന്ദ്രനിയമം അനുവദിക്കുന്നില്ല. പഞ്ചായത്ത് തലങ്ങളില്‍ ആരംഭിച്ച എബിസി (തെരുവുനായ വന്ധ്യംകരണം) പദ്ധതിക്കും കേന്ദ്രമാനദണ്ഡങ്ങള്‍ വിലങ്ങുതടിയാണ്്. വന്ധ്യംകരണ ശസ്ത്രക്രിയ നടത്തുന്ന സെന്ററുകളില്‍ എ സി വേണം, ഭക്ഷണമുണ്ടാക്കി കൊടുക്കാന്‍ അടുക്കള വേണം എന്നീ നിബന്ധനകള്‍ തദ്ദേശസ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കുന്നു. ശീതീകരിച്ച മുറിയിലായിരിക്കണം വന്ധ്യംകരണം നടത്തേണ്ടതെന്നാണ് കേന്ദ്ര മൃഗക്ഷേമബോര്‍ഡിന്റെ പ്രധാന മാനദണ്ഡങ്ങളിലൊന്ന്. അതിനാല്‍ ഓപ്പറേഷന്‍ തിയറ്ററില്‍ നിര്‍ബന്ധമായി എ സി വേണം. ശസ്ത്രക്രിയക്കു ശേഷം ഒരു കൂട്ടില്‍ ഒരു നായയെ മാത്രമേ പാര്‍പ്പിക്കാവൂ.…
Read More » -
Kerala
കേരളത്തിലെത്തുന്ന പഴം, പച്ചക്കറികളിൽ വൻതോതില്‍ കീടനാശിനി
തൃശൂർ: സംസ്ഥാനത്ത് പൊതുവിപണിയിലെത്തുന്ന പഴം, പച്ചക്കറി തുടങ്ങിയവയിൽ വൻതോതില്‍ കീടനാശിനിയുടെ അംശമുള്ളതായി പഠനം. സേഫ് ടു ഈറ്റ് പദ്ധതി പ്രകാരം കാര്‍ഷിക സര്‍വകലാശാല തുടര്‍ച്ചയായി നടത്താറുള്ള പഠനത്തിലാണ് കണ്ടെത്തല്‍. പച്ചക്കറിയില്‍ 35%ലേറെയാണ് വിഷാംശം. പച്ചച്ചീര, ബജിമുളക്, കാപ്‌സിക്കം, ബ്രോക്കോളി, വഴുതന, സാമ്ബാര്‍മുളക് തുടങ്ങിയ സാമ്ബിളുകളില്‍ കൂടുതല്‍ കീടനാശിനിയുള്ളതായി സേഫ് ടു ഈറ്റ് പദ്ധതിയുടെ ഭാഗമായി പുറത്തിറക്കിയ 57-ാം റിപ്പോര്‍ട്ടില്‍ പറയുന്നു. പഴവര്‍ഗം, സുഗന്ധ വ്യഞ്ജനം എന്നിവയിലും വിഷാംശമുണ്ട്. പൊതുവിപണിയുമായി താരതമ്യം ചെയ്യുമ്ബോള്‍ കര്‍ഷകരില്‍ നിന്ന് നേരിട്ട് ശേഖരിച്ച പച്ചക്കറികളില്‍ കീടനാശിനി അംശം കുറവാണ്. 27.47%. ഇക്കോ ഷോഷുകളിലും (26.73%) ജൈവമെന്ന പേരില്‍ വില്‍പ്പന നടത്തുന്ന കടകളിലും കീടനാശിനി സാന്നിദ്ധ്യം താരതമ്യേന കുറവാണ്, 20%. കൃഷിഭവനുകളുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഇക്കോഷോപ്പുകളിലെ പഴവര്‍ഗങ്ങളിലൂം കീടനാശിനിയില്ല. അതേസമയം പൊതുവിപണിയിലെ റോബസ്റ്റ, സപ്പോട്ട, ഉണക്ക മുന്തിരി (കറുപ്പ്) എന്നിവയില്‍ 50% കീടനാശിനിയുണ്ട്. ഏലക്ക, ചതച്ച മുളക്, കാശ്മീരി മുളക് തുടങ്ങിയ സുഗന്ധ ദ്രവ്യങ്ങളുടെ സ്ഥിതിയും…
Read More » -
Crime
രാത്രിയില്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍മുറികളില്‍ മാനേജര്‍; 14 വയസുകാരി മരിച്ചതോടെ പോക്സോ കേസ്
ബംഗളൂരു: ശിവമോഗ സാഗറിലെ വനശ്രീ റെസിഡന്‍ഷ്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ സ്‌കൂള്‍ മാനേജര്‍ അറസ്റ്റില്‍. ശിവമോഗ സ്വദേശി എച്ച്.പി. മഞ്ചപ്പയെയാണ് പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പോലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച സ്‌കൂളിലെ 14-കാരിയായ വിദ്യാര്‍ഥിനി മരിച്ച സംഭവത്തിനുശേഷമാണ് ഇയാള്‍ക്കെതിരേ പരാതികള്‍ ഉയര്‍ന്നുവന്നത്. മരിച്ച വിദ്യാര്‍ഥിനിയും ലൈംഗികപീഡനത്തിന് ഇരയായിരുന്നതായി ആരോപണമുയര്‍ന്നിരുന്നു. തുടര്‍ന്ന് രക്ഷിതാക്കള്‍ ഇയാളെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് സ്‌കൂളിന് മുന്നില്‍ പ്രതിഷേധിച്ചു. രാത്രിയില്‍ ഹോസ്റ്റല്‍മുറികളില്‍ ഇയാള്‍ എത്തുന്നതായും പുറത്തുപറഞ്ഞാല്‍ പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതായുമാണ് വിദ്യാര്‍ഥിനികള്‍ പരാതിപ്പെട്ടിരുന്നത്. സംഭവത്തില്‍ ഇടപെട്ട ജില്ലാ ശിശുക്ഷേമസമിതി മഞ്ചപ്പയ്ക്കെതിരേ നടപടി സ്വീകരിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരുകയാണ് പോലീസ് പറഞ്ഞു. അതേസമയം, പെണ്‍കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ല.
Read More » -
Kerala
തൃശൂരിൽ ഓടിക്കൊണ്ടിരുന്ന വണ്ടിക്കു മുകളിലേക്കു മരവും ഇലക്‌ട്രിക് പോസ്റ്റും ഒടിഞ്ഞുവീണു
തൃശൂര്‍: പുഴയ്ക്കല്‍ പാടത്തിനു സമീപം ഓടിക്കൊണ്ടിരുന്ന വണ്ടിക്കു മുകളിലേക്കു മരവും ഇലക്‌ട്രിക് പോസ്റ്റും ഒടിഞ്ഞുവീണു. വാഹനത്തിലുണ്ടായിരുന്ന ജോജി, സത്യ, സുരേഷ് എന്നിവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വിവരമറിയിച്ചതിനെ തുടര്‍ന്നു കെഎസ്‌ഇബി ജീവനക്കാര്‍ സ്ഥലത്തെത്തി ലൈൻ ഓഫ് ചെയ്തശേഷമാണ് ഇവരെ രക്ഷപ്പെടുത്തിയത്. തൃശൂരില്‍നിന്ന് അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസര്‍ ടി.എസ്. ഷാനവാസ്, സീനിയര്‍ ഫയര്‍ റെസ്ക്യൂ ഓഫീസര്‍ ജോതികുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
Read More » -
Kerala
കുഴിയെടുത്തത് മാലിന്യം കുഴിച്ചുമൂടാന്‍; കൊടുങ്ങല്ലൂരില്‍ കണ്ടെത്തിയത് 2000 വര്‍ഷം പഴക്കമുള്ള അത്ഭുതം
തൃശൂര്‍: നൂറ്റാണ്ടുകള്‍ പഴക്കമുള്ള കളിമണ്ണില്‍ ചുട്ടെടുത്ത 80 സെന്റീമീറ്റര്‍ വ്യാസമുള്ള എട്ട് കട്ടിയുള്ള റിംഗുകള്‍ കൊണ്ട് നിര്‍മ്മിച്ച കിണര്‍ കൊടുങ്ങല്ലൂര്‍ എസ്.എന്‍ പുരം അഞ്ചാംപരത്തിയില്‍ കണ്ടെത്തി. മാലിന്യം കുഴിച്ചു മൂടാന്‍ താഴ്ചയില്‍ കുഴിയെടുക്കുമ്പോഴാണ് പി.കെ ഗാര്‍ഡന്‍, പൂവത്തുംകടവില്‍ പാര്‍ത്ഥസാരഥി മാസ്റ്ററുടെ പുരയിടത്തില്‍ നിര്‍മ്മിതി കണ്ടെത്തിയത്. ഭൂനിരപ്പില്‍ നിന്നും ഏഴടി താഴ്ചയിലാണ് കിണര്‍ തുടങ്ങുന്നത്. ഇത്രയും മണ്ണ് കിണറിന് മുകളില്‍ കാണുന്നത് ഇതിന്റെ കാലപ്പഴക്കം കാണിക്കുന്നു. അഡ്വാന്‍സ് കാര്‍ബണ്‍ ഏജ് ടെസ്റ്റ് വഴി കൃത്യമായ പഴക്കം നിശ്ചയിക്കാനുള്ള ശ്രമത്തിലാണ് പുരാവസ്തു വകുപ്പ്. 2021 ജൂെൈലയില്‍ തമിഴ്നാട്ടിലെ കീലടിയിലെ ഉത്ഖനനത്തില്‍ കണ്ടെത്തിയ ടെറാക്കോട്ട റിംഗ് വെല്ലിന് സമാനമാണ് ഈ നിര്‍മ്മിതി. ഇവിടത്തെ കിണറിന് 2000 വര്‍ഷം പഴക്കമുണ്ടെന്ന് കാര്‍ബണ്‍ ഡേറ്റിംഗ് ടെസ്റ്റില്‍ തെളിഞ്ഞിരുന്നു. തൃക്കണ്ണാ മതിലകം, തിരുവഞ്ചിക്കുളവം, മുസരിസ് ഉള്‍പ്പെടുന്ന ഈ മേഖലയുടെ ചരിത്ര പ്രാധാന്യം പരിഗണിച്ചാല്‍ ക്ഷേത്രങ്ങളും പാഠശാലകളും കൃഷിയും ശുദ്ധജല സംവിധാനങ്ങളുമുള്ള പ്രാചീന പരിഷ്‌കൃത സമൂഹം ഈ പ്രദേശത്ത് താമസിച്ചിരുന്നു എന്നതിന്റെ…
Read More » -
India
പ്രേതബാധ; ഒഡീഷയിൽ സ്കൂൾ ഇടിച്ചുനിരത്തി
ഭുവനേശ്വർ:ഒഡിഷയിൽ ട്രെയിൻ ദുരന്തത്തിൽ മരണപ്പെട്ടവരെ താത്കാലികമായി സൂക്ഷിച്ച 65 വർഷം പഴക്കമുള്ള ബഹനഗ ബസാർ ഹൈസ്കൂൾ പ്രേത ബാധ ഉണ്ടാകുമെന്ന പേടിയാൽ ജില്ലാ ഭരണകൂടം ഇടിച്ചു നിരത്തി. സ്കൂളിൽ പ്രേതബാധയുണ്ടെന്ന് ആരോപിച്ച് രക്ഷിതാക്കൾ കുട്ടികളെ സ്കൂളിലേക്ക് വടാതിരുന്നതിനെ തുടർന്നാണ് തീരുമാനം.ബഹനഗ സർക്കാർ നോഡൽ ഹൈസ്കൂളാണ് ഇടിച്ചു നിരത്തിയത്. സ്കൂൾ പൊളിച്ച് പുതിയ കെട്ടിടം നിര്‍മ്മിക്കണമെന്നാണ് രക്ഷിതാക്കളുടെയും സ്കൂൾ അധികൃതരുടെയും ആവശ്യമെന്നും ഇത് സർക്കാരിനെ ധരിപ്പിച്ചിട്ടുണ്ടെന്നും ബാലസോർ കളക്ടർ ദത്താത്രേയ ഭൗസാഹേബ് അറിയിച്ചു.
Read More »