പഞ്ചായത്ത് തലങ്ങളില്‍ ആരംഭിച്ച എബിസി (തെരുവുനായ വന്ധ്യംകരണം) പദ്ധതിക്കും കേന്ദ്രമാനദണ്ഡങ്ങള്‍ വിലങ്ങുതടിയാണ്്. വന്ധ്യംകരണ ശസ്ത്രക്രിയ നടത്തുന്ന സെന്ററുകളില്‍ എ സി വേണം, ഭക്ഷണമുണ്ടാക്കി കൊടുക്കാന്‍ അടുക്കള വേണം എന്നീ നിബന്ധനകള്‍ തദ്ദേശസ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കുന്നു.
ശീതീകരിച്ച മുറിയിലായിരിക്കണം വന്ധ്യംകരണം നടത്തേണ്ടതെന്നാണ് കേന്ദ്ര മൃഗക്ഷേമബോര്‍ഡിന്റെ പ്രധാന മാനദണ്ഡങ്ങളിലൊന്ന്. അതിനാല്‍ ഓപ്പറേഷന്‍ തിയറ്ററില്‍ നിര്‍ബന്ധമായി എ സി വേണം. ശസ്ത്രക്രിയക്കു ശേഷം ഒരു കൂട്ടില്‍ ഒരു നായയെ മാത്രമേ പാര്‍പ്പിക്കാവൂ. ശസ്ത്രക്രിയക്കു ശേഷം പെല്ലറ്റ് ഫുഡ് കൊടുക്കാന്‍ പാടില്ല. നായകള്‍ തെരുവിലെ ഭക്ഷണമാണ് കഴിച്ചിരുന്നത്. അതിനാല്‍ ചോറ്, ഇറച്ചി തുടങ്ങിയവ വേവിച്ചു നല്‍കണം. അതിന് സെന്ററുകളില്‍ അടുക്കള വേണമെന്നാണ് മറ്റൊരു മാനദണ്ഡം. ഇത്തരം മാനദണ്ഡങ്ങളിലുൾപ്പടെ ഇളവ് തേടാനാണ് കേരളത്തിന്റെ തീരുമാനം.