Month: June 2023

  • India

    ബിജെപിയുടെ പിൻവാതില്‍ തന്ത്രങ്ങള്‍ തമിഴ്നാട്ടിൽ വിലപ്പോകില്ലെന്ന് എം കെ സ്റ്റാലിൻ

    ചെന്നൈ:രാഷ്ട്രീയ എതിരാളികള്‍ക്കു നേരെയുള്ള ബിജെപിയുടെ പിൻവാതില്‍ തന്ത്രങ്ങള്‍ തമിഴ്നാട്ടിൽ വിലപ്പോകില്ലെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. തമിഴ്‌നാട് വൈദ്യുതി മന്ത്രിയുടെ ഓഫിസില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയതിനെ സൂചിപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. “ഫെഡറലിസത്തിനെതിരെയുള്ള കടന്നുകയറ്റം ബിജെപിയുടെ പ്രതികാര രാഷ്ട്രീയമാണ്. സെക്രട്ടേറിയറ്റില്‍ പരിശോധന നടത്തേണ്ടതിന്റെ ആവശ്യകത എന്താണെന്ന് വ്യക്തമാകുന്നില്ല. എവിടെ കയറിയും പരിശോധന നടത്താൻ സാധിക്കുമെന്ന് ഭീഷണിപ്പെടുത്താൻ വേണ്ടിയായിരിക്കും നടപടി.രാഷ്ട്രീയമായി നേരിടാൻ കഴിയാത്തവരെ  കേന്ദ്ര ഏജൻസികളെ കൊണ്ട് വിരട്ടാമെന്നായിരിക്കും പ്ലാൻ.അത് തമിഴ്നാട്ടിൽ വേണ്ട- സ്റ്റാലിൻ പറഞ്ഞു. തമിഴ്‌നാട് വൈദ്യുതി മന്ത്രി സെന്തില്‍ ബാലാജിയുടെ വീട്ടിലും സെക്രട്ടറിയറ്റിലെ ഓഫീസിലുമാണ് ഇഡി റെയ്ഡ് നടത്തിയത്. മന്ത്രി ബാലാജി അന്വേഷണവുമായി സഹകരിക്കുന്നുണ്ട്. പിന്നെ എന്തിന് സെക്രട്ടേറിയറ്റില്‍ കയറി എന്നാണ് മുഖ്യമന്ത്രിയുടെ ചോദ്യം. സെക്രട്ടേറിയറ്റില്‍ കയറിയതോടെ റെയ്ഡിന്റെ രാഷ്ട്രീയ ലക്ഷ്യമെന്താണെന്നും വ്യക്തമായിട്ടുണ്ട്.   രാഷ്ട്രീയമായി നേരിടാൻ പറ്റാത്തതിനാല്‍ ഇഡിയെ വച്ച്‌ വിരട്ടാനാണ് ശ്രമം നടത്തുന്നത്. ബിജെപി വിരട്ടാൻ നോക്കിയാല്‍ വിജയിക്കില്ല. രാഷ്ട്രീയമായി നേരിടാൻ കഴിയാത്തവരെ പിൻവാതിലിലൂടെ ഭീഷണിപ്പെടുത്തുകയാണ് ബിജെപി…

    Read More »
  • Kerala

    തിരുവനന്തപുരം മൃഗശാലയിൽ ഹനുമാൻ കുരങ്ങ് കൂടിന് പുറത്ത് ചാടി; അക്രമ സ്വഭാവമുള്ളതിനാൽ പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം

    തിരുവനന്തപുരം : തിരുവനന്തപുരം മൃഗശാലയിൽ ഹനുമാൻ കുരങ്ങ് കൂടിന് പുറത്ത് ചാടി. പുതിയതായെത്തിച്ച ഹനുമാൻ കുരങ്ങാണ് കൂടിന് പുറത്ത് ചാടിയത്. അക്രമ സ്വഭാവമുള്ളതിനാൽ പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം നൽകി. പുതുതായി എത്തിച്ച മൃഗങ്ങളെ സന്ദർശകർക്ക് കാണാനായി തുറന്ന് വിടുന്ന ചടങ്ങ് മറ്റന്നാൾ നടക്കാനിരിക്കെ, അതിന് മുന്നോടിയായി കൂട് തുറന്ന് പരീക്ഷണം നടത്തിയപ്പോഴാണ് കുരങ്ങ് ചാടിപ്പോയത്. ജീവനക്കാർ തിരച്ചിൽ ആരംഭിച്ചു. പുതിയതായി എത്തിയ മൃഗങ്ങളെ കൈകാര്യം ചെയ്യുന്നതിൽ മൃഗശാല അധികൃതർക്ക് ഗുരുതര വീഴ്ചയുണ്ടായെന്നാണ് വിലയിരുത്തൽ. ജീവനക്കാർ മൃഗങ്ങളെ അശ്രദ്ധമായി കൈകാര്യം ചെയ്തു. ഹനുമാൻ കുരങ്ങിന് 15 ദിവസത്തെ കോറന്റൈൻ വേണമെന്ന നിർദ്ദേശവും പാലിച്ചില്ലെന്നാണ് വിവരം.

    Read More »
  • NEWS

    വാഷിംഗ്ടൺ ഡിസി ടു ന്യൂയോർക്ക് ഒരു ട്രക്ക് യാത്ര! ഭീമൻ ട്രക്ക് സവാരിയുടെ വീഡിയോയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി

    അമേരിക്കൻ സന്ദർശനത്തിനിടെയുള്ള ട്രക്ക് സവാരിയുടെ വീഡിയോയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. വാഷിംഗ്ടൺ ഡി സിയിൽ നിന്ന് ന്യൂയോർക്കിലേക്കാണ് രാഹുൽ ട്രക്ക് സവാരി നടത്തിയത്. 190 കിലോമീറ്റർ നീണ്ട യാത്രയുടെ വിവരങ്ങൾ രാഹുൽ ഗാന്ധി തന്നെയാണ് യൂട്യൂബിലൂടെ പങ്കുവച്ചത്. ട്രക്ക് ഡ്രൈവർ തൽജീന്ദർ സിങ്ങിനൊപ്പമായിരുന്നു ഈ ട്രക്ക് സവാരിയെന്നും രാഹുൽ വിവരിച്ചിട്ടുണ്ട്. അമേരിക്കയിലെയും ഇന്ത്യയിലെയും ട്രക്ക് ഡ്രൈവർമാരുടെ സാഹചര്യവും മറ്റും വിശദമായി അറിയാൻ യാത്ര ഉപകരിച്ചെന്ന് അദ്ദേഹം വിശദീകരിച്ചു. യു എസിലെ ഇന്ത്യൻ വംശജരായ ട്രക്ക് ഡ്രൈവർമാരുടെ ദൈനംദിന ജീവിതത്തെക്കുറിച്ച് കൂടുതൽ പഠിക്കാൻ യാത്ര ഉപകരിച്ചെന്നും രാഹുൽ വ്യക്തമാക്കി. ഇന്ത്യൻ വംശജനായ തൽജീന്ദർ സിംഗുമൊത്തുള്ള യാത്രക്കിടെ രാഷ്ട്രീയ കാര്യങ്ങളും ചർച്ചാ വിഷയമായി. ഇന്ത്യയിലേയും അമേരിക്കയിലേയും ട്രക്ക് ഡ്രൈവർമാരുടെ ജോലി സാഹചര്യങ്ങളിലെ വ്യത്യാസങ്ങളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു. നേരത്തെ ഇന്ത്യയിൽ മുർത്തലിൽ നിന്ന് അംബാല വരെയും, അംബാലയിൽ നിന്ന് ചണ്ഡിഗഡ് വരെയും ദില്ലിയിൽ നിന്ന് ചണ്ഡീഗഢിലേക്കും ട്രക്ക് സവാരി നടത്തിയതിൻറെ അനുഭവങ്ങളും…

    Read More »
  • Local

    പത്തനംതിട്ട കുളനടയില്‍ ക്ഷേത്രത്തിലെ കിണറ്റില്‍ വീണ് യുവാവിന് ഗുരുതര പരിക്ക്

    പത്തനംതിട്ട:പന്തളത്തിനു സമീപം കുളനടയില്‍ ക്ഷേത്രത്തിലെ കിണറ്റില്‍ വീണ് യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഗുരുനാഥൻ മുകുടി അയ്യപ്പ ഗുരു ക്ഷേത്രത്തിലെ കിണര്‍ വൃത്തിയാക്കാനിറങ്ങിയ മുട്ടാര്‍ സ്വദേശി ഷാജിക്കാണ് കിണറ്റിൽ വീണ് പരുക്കേറ്റത്. കിണര്‍ വൃത്തിയാക്കിയ ശേഷം തിരികെ മുകളില്‍ എത്തിയപ്പോൾ ഷാജി കാല്‍ തെറ്റി വീണ്ടും കിണറ്റിലേക്ക് വീഴുകയായിരുന്നു. മറ്റ് തൊഴിലാളികള്‍ ചേര്‍ന്ന് ഷാജിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ആഴമേറിയ കിണറായതിനാൽ സാധിച്ചില്ല.തുടർന്ന് ഫയര്‍ ഫോഴ്സിന്റെ സഹായം തേടുകയായിരുന്നു.അടൂരില്‍ നിന്നും സ്റ്റേഷൻ ഓഫീസര്‍ വിനോദിൻ്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി  ഷാജിയെ വടവും വലയും ഉപയോഗിച്ച്‌ പുറത്തെത്തിക്കുകയായിരുന്നു. തുടര്‍ന്ന് കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    Read More »
  • Kerala

    യാത്രക്കാരിയെ രാത്രി പാതി വഴിയില്‍ ഇറക്കിവിട്ട ബസ് കണ്ടക്ടറുടെ ലൈസന്‍സ് റദ്ദാക്കി

    കൊച്ചി: യാത്രക്കാരിയെ രാത്രി പാതി വഴിയില്‍ ഇറക്കിവിട്ട ബസ് കണ്ടക്ടറുടെ ലൈസന്‍സ് റദ്ദാക്കി. ആലുവ – തൃപ്പൂണിത്തുറ റൂട്ടിലോടുന്ന ജോസ്‌കോ ബസ് കണ്ടക്ടര്‍ സജു തോമസിന്റെ കണ്ടക്ടര്‍ ലൈസന്‍സാണ് 20 ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. ആലുവ ജോയിന്റ് ആര്‍ടിഒ ബി ഷഫീഖ് ആണ് നടപടി സ്വീകരിച്ചത്.   കഴിഞ്ഞദിവസം രാത്രി 8.40 നാണ് സംഭവം. ആലുവ സര്‍ക്കാര്‍ ആശുപത്രി പരിസരത്ത് യാത്ര അവസാനിപ്പിക്കുന്നു എന്ന് പറഞ്ഞാണ് നാദിറയെന്ന സ്ത്രീയെ ഇറക്കിവിട്ടത്. തുടര്‍ന്ന് ഇവര്‍ പരാതിപ്പെടുകയായിരുന്നു.   ഇന്നലെ ആലുവയിൽ അമ്മയോടും കുട്ടിയോടും അപമര്യാദയായി പെരുമാറിയ നാല് ഓട്ടോ റിക്ഷ ഡ്രൈവർമാരുടെ ലൈസൻസും ഇരുപത് ദിവസത്തേക്ക് ആലുവ ജോയിന്റ് ആര്‍ടിഒ ബി ഷഫീഖ് സസ്പെൻഡ് ചെയ്തിരുന്നു.

    Read More »
  • Business

    രണ്ട് ഇന്ത്യന്‍ നഗരങ്ങളിലേക്ക് പ്രീമിയം ഇക്കണോമി സര്‍വീസ് പ്രഖ്യാപിച്ച് എമിറേറ്റ്സ് എയര്‍ലൈന്‍സ്

    ദുബൈ: രണ്ട് ഇന്ത്യൻ നഗരങ്ങളിലേക്ക് പ്രീമിയം ഇക്കണോമി സർവീസ് പ്രഖ്യാപിച്ച് എമിറേറ്റ്സ് എയർലൈൻസ്. ഒക്ടോബർ 29 മുതൽ സർവീസുകൾ ആരംഭിക്കുമെന്നാണ് ചൊവ്വാഴ്ച പുറത്തിറക്കിയ അറിയിപ്പിൽ വിമാനക്കമ്പനി പറയുന്നു. നിലവിൽ മുംബൈയിലേക്കും ബംഗളുരുവിലേക്കുമാണ് സർവീസുകൾ പ്രഖ്യാപിച്ചത്. പുതിയ A380 വിമാനങ്ങളായിരിക്കും പ്രീമിയം ഇക്കണോമി സർവീസുകൾക്ക് ഉപയോഗിക്കുന്നത്. ഒക്ടോബർ 29 മുതലുള്ള യാത്രകൾക്കായി ഇപ്പോൾ മുതൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. കൂടുതൽ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് പ്രീമിയം ഇക്കണോമി സർവീസുകൾ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ജൂലൈയിൽ ലോസ് ഏഞ്ചൽസിലേക്കായിരിക്കും പ്രീമിയം ഇക്കണോമി സർവീസുകൾ ആരംഭിക്കുക. ഈ വർഷം അവസാനത്തോടെ 12 റൂട്ടുകളിലേക്ക് സർവീസ് വ്യാപിപ്പിക്കാനാണ് പദ്ധതി.

    Read More »
  • Kerala

    ഓടികൊണ്ടിരുന്ന സ്കൂട്ടറിൽ പന്നിയിടിച്ചതിനെ തുടര്‍ന്ന് യുവാവിന് ദാരുണാന്ത്യം

    കാസർകോട്:ഓടികൊണ്ടിരുന്ന സ്കൂട്ടറിൽ പന്നിയിടിച്ചതിനെ തുടര്‍ന്ന് തെറിച്ചുവീണ യുവാവിന് ദാരുണാന്ത്യം. പെരിയ വില്ലാരം പതിയിലെ പരേതരായ രാമന്‍ -മാധവി ദമ്ബതികളുടെ മകന്‍ കെ വി ബാബു എന്ന മഠത്തില്‍ ബാബു(43)വാണ് മരിച്ചത്.   തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ പെരിയ ചെക്കിപ്പള്ളത്ത് വെച്ചാണ് കാട്ടുപന്നി സ്കൂട്ടറിൽ ഇടിച്ചത്.തുടർന്ന് സ്കൂട്ടറിൽ നിന്നും തെറിച്ചുവീണ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

    Read More »
  • Kerala

    എംഡിഎംഎയുമായി ബംഗളൂരു സ്വദേശിനിയെ കളമശേരി പോലീസ് പിടികൂടി

    കൊച്ചി:560 മില്ലി ഗ്രാം എംഡിഎംഎയുമായി ബംഗളൂരു സ്വദേശിനിയെയും മലയാളി സുഹൃത്തിനെയും കളമശേരി പോലീസ് പിടികൂടി. ആലങ്ങാട് മാളികംപീടിക മനത്താട്ട് വീട്ടില്‍ എം.എം. തൗഫീഖ്(25), ഇയാളുടെ സുഹൃത്ത് ബംഗളൂരു കെഎച്ച്‌ബി ക്വാര്‍ട്ടേഴ്‌സ് സമീരാ ബി(23) എന്നിവരെയാണ് കളമശേരിയിലെ ലോഡ്ജില്‍നിന്ന്  പോലീസ് ഇന്‍സ്‌പെക്ടര്‍ വിപിന്‍ദാസിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. ഇവരുടെ കൈയില്‍നിന്ന് 560 മില്ലി എംഡിഎംഎ പോലീസ് കണ്ടെടുത്തു.  തൗഫീഖുമായി സോഷ്യല്‍മീഡിയ വഴി പരിചയപ്പെട്ടതാണെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്. ഇവര്‍ക്ക് എംഡിഎംഎ എവിടെനിന്നു ലഭിച്ചുവെന്നതിനെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    Read More »
  • Kerala

    ഡൽഹിയിൽ നിന്നും നാട്ടിലേക്ക് തിരിച്ച മലയാളിയെ കാണാതായതായി പരാതി

    ന്യൂഡൽഹി: ഡല്‍ഹിയില്‍ നിന്നും നാട്ടിലേക്ക് തിരിച്ച മലയാളിയെ കാണാതായതായി പരാതി.എറണാകുളം സ്വദേശി പ്രദീപ് കെജിയെയാണ് കാണാതായത്. ഒമ്ബതാം തീയ്യതി രാവിലെ മംഗളാ ലക്ഷദ്വീപ് എക്‌സ്പ്രസില്‍ നിസാമുദ്ദീനില്‍ നിന്ന് കേരളത്തിലേക്ക് പുറപ്പെട്ട ഇദ്ദേഹത്തെ കുറിച്ച്‌ പിന്നീട് വിവരം ഒന്നും ഇല്ലെന്നാണ് ഭാര്യ ദീപ പറയുന്നത്. സൗത്ത് ദില്ലിയിലെ മെഹ്റോളിയിലാണ് ഇദ്ദേഹം താമസിച്ചിരുന്നതെന്ന് ദീപ പറയുന്നു.

    Read More »
  • Kerala

    ഗുരുവായൂരിലെ ലോഡ്ജില്‍ രണ്ട് കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തി

    ഗുരുവായൂർ: ലോഡ്ജില്‍ രണ്ട് കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തി. 14, 8 വയസ് പ്രായമുള്ള കുട്ടികളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.കൈ ഞരമ്പ് മുറിച്ച് നിലയിൽ കണ്ടെത്തിയ ഇവരുടെ പിതാവിനെ ഗുരുതര നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശികളാണ് ഇവരെന്നാണ് സൂചന. മക്കളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തിരിച്ചറിയില്‍ രേഖയിൽ ചന്ദ്രശേഖർ എന്നാണ് ഇദ്ദേഹത്തിന്റെ പേര്. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് ഇവര്‍ മുറിയെടുത്തത്. കൈ ഞരമ്ബ് മുറിച്ച നിലയിലാണ് ചന്ദ്രശേഖരനെ കണ്ടെത്തിയത്. ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്ന് രാവിലെ മുറി തുറക്കാത്തതിനെ തുടര്‍ന്ന് ലോഡ്ജിലെ ജീവനക്കാര്‍ പൊലീസിനെ വിവരം അറിയ്ക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി വാതില്‍ തുറന്നപ്പോഴാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. ഗുരുവായൂര്‍ പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വയനാട് പൊലീസിനെയും വിവരം അറിയിച്ചിട്ടുണ്ട്.

    Read More »
Back to top button
error: