തിരുവനന്തപുരം: ബിവറേജസ് കോര്‍പറേഷനില്‍ തൊഴിലാളികൾ പണിമുടക്ക് പ്രഖ്യാപിച്ചു. ഈ മാസം 30 ന് യൂണിയനുകള്‍ പണിമുടക്കി പ്രതിഷേധിക്കും.
ശമ്ബള പരിഷ്കരണം നടപ്പാക്കണമെന്നാണ് യൂണിയന്റെ ആവശ്യം. ജീവനക്കാരെ സമരത്തിലേക്കു തള്ളി വിട്ടതാണെന്നും യൂണിയനുകള്‍ പറയുന്നു.
കെഎസ്ബിസി ബോര്‍ഡ് 2021 ജൂണ്‍ 23ന് ശമ്ബള പരിഷ്കരം ഫയല്‍ അംഗീകരിച്ച് സര്‍ക്കാരിനെ അറിയിച്ചപ്പോള്‍ പൊതുമേഖലാ സ്ഥാപനങ്ങളിലെ ശമ്ബള പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള വിദഗ്ധ സമിതി റിപ്പോര്‍ട്ട് അംഗീകരിച്ചാല്‍ മതി എന്ന് നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് കെഎസ്ബിസി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
സിഐടിയു, എഐടിയുസി, ഐഎൻടിയുസി യൂണിയനുകളാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.ഇതോടെ ജൂൺ 30-നും ജൂലൈ 1 -നും കേരളത്തിൽ മദ്യക്കടകൾ അടഞ്ഞു കിടക്കും.