KeralaNEWS

കേരളത്തിലെത്തുന്ന പഴം, പച്ചക്കറികളിൽ വൻതോതില്‍ കീടനാശിനി

തൃശൂർ: സംസ്ഥാനത്ത് പൊതുവിപണിയിലെത്തുന്ന പഴം, പച്ചക്കറി തുടങ്ങിയവയിൽ വൻതോതില്‍ കീടനാശിനിയുടെ അംശമുള്ളതായി പഠനം.

സേഫ് ടു ഈറ്റ് പദ്ധതി പ്രകാരം കാര്‍ഷിക സര്‍വകലാശാല തുടര്‍ച്ചയായി നടത്താറുള്ള പഠനത്തിലാണ് കണ്ടെത്തല്‍. പച്ചക്കറിയില്‍ 35%ലേറെയാണ് വിഷാംശം. പച്ചച്ചീര, ബജിമുളക്, കാപ്‌സിക്കം, ബ്രോക്കോളി, വഴുതന, സാമ്ബാര്‍മുളക് തുടങ്ങിയ സാമ്ബിളുകളില്‍ കൂടുതല്‍ കീടനാശിനിയുള്ളതായി സേഫ് ടു ഈറ്റ് പദ്ധതിയുടെ ഭാഗമായി പുറത്തിറക്കിയ 57-ാം റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Signature-ad

പഴവര്‍ഗം, സുഗന്ധ വ്യഞ്ജനം എന്നിവയിലും വിഷാംശമുണ്ട്. പൊതുവിപണിയുമായി താരതമ്യം ചെയ്യുമ്ബോള്‍ കര്‍ഷകരില്‍ നിന്ന് നേരിട്ട് ശേഖരിച്ച പച്ചക്കറികളില്‍ കീടനാശിനി അംശം കുറവാണ്. 27.47%. ഇക്കോ ഷോഷുകളിലും (26.73%) ജൈവമെന്ന പേരില്‍ വില്‍പ്പന നടത്തുന്ന കടകളിലും കീടനാശിനി സാന്നിദ്ധ്യം താരതമ്യേന കുറവാണ്, 20%. കൃഷിഭവനുകളുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന  ഇക്കോഷോപ്പുകളിലെ പഴവര്‍ഗങ്ങളിലൂം കീടനാശിനിയില്ല.

 

അതേസമയം പൊതുവിപണിയിലെ റോബസ്റ്റ, സപ്പോട്ട, ഉണക്ക മുന്തിരി (കറുപ്പ്) എന്നിവയില്‍ 50% കീടനാശിനിയുണ്ട്. ഏലക്ക, ചതച്ച മുളക്, കാശ്മീരി മുളക് തുടങ്ങിയ സുഗന്ധ ദ്രവ്യങ്ങളുടെ സ്ഥിതിയും ഭിന്നമല്ല.ആകെ 868  സാമ്പിളുകളാണ് പരിശോധിച്ചത്.

വിഷാംശം ശതമാനത്തില്‍

പച്ചക്കറി: 31.97

പഴവര്‍ഗ്ഗം: 16.83

സുഗന്ധവ്യഞ്ജനം: 77.50

Back to top button
error: