KeralaNEWS

വീട്ടുകാരുടെ അനുഗ്രഹത്തോടെ പേരാമ്ബ്ര-വടകര റൂട്ടിലെ ബസിന്റെ വളയം തിരിച്ച് അനുഗ്രഹ

കോഴിക്കോട്: ജില്ലയിലെ ആദ്യ വനിതാ ബസ് ഡ്രൈവര്‍ എന്ന ചരിത്ര നേട്ടം ഇനി ഇരുപത്തിനാലുകാരിയായ അനുഗ്രഹയ്ക്ക്.മേപ്പയൂര്‍ എടത്തില്‍ മുക്ക് കാവതിക്കണ്ടി സ്വദേശിനിയാണ് അനുഗ്രഹ.പേരാമ്ബ്ര-വടകര റൂട്ടിലെ നോവ ബസ് ആണ് പെണ്‍കുട്ടി ഓടിക്കുന്നത്.
ലൊജിസ്റ്റിക്കില്‍ മാസ്റ്റര്‍ ബിരുദധാരിയായ അനുഗ്രഹ ബസ് ഓടിക്കാൻ ആഗ്രഹം കൂടിവന്നതോടെ ഹെവി ലൈസൻസ്  സ്വന്തമാക്കുകയായിരുന്നു.
മുരളീധരൻ ചന്ദ്രിക ദമ്ബതിമാരുടെ മകളായ അനുഗ്രഹ മേപ്പയൂര്‍ ഗവ.ഹയര്‍ സെക്കൻഡറി സ്കൂളില്‍ പ്ലസ്ടുവിന് പഠിക്കുമ്ബോള്‍ മണാലിയില്‍ നടന്ന അഡ്വഞ്ചറസ് ക്യാമ്ബില്‍ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച്‌ പങ്കെടുത്തിരുന്നു.വോളിബോള്‍ താരമെന്ന നിലയിലും കൊയിലാണ്ടി ഗവ.കോളജില്‍ പഠിക്കുന്ന സമയത്തു മികവു തെളിയിക്കാൻ അനുഗ്രഹയ്ക്കായി.

Back to top button
error: