Month: June 2023

  • Social Media

    പൊട്ടുകുത്തി പൂവും പുടവയും ചൂടി ഡ്രൈവിംഗ് സീറ്റില്‍; ലൈസന്‍സില്ലാതെ വണ്ടിയോടിച്ച് കോണ്‍. എംഎല്‍എ

    ബംഗളൂരു: കര്‍ണാടകയില്‍ സ്ത്രീകള്‍ക്കായുള്ള സൗജന്യ ബസ് സര്‍വീസ് പദ്ധതി ആരംഭിക്കുന്നതിനിടെ സ്ത്രീകള്‍ക്കു പ്രചോദനം നല്‍കാന്‍ വനിതാ കോണ്‍ഗ്രസ് എംഎല്‍എ ബസ് ഓടിച്ചു. കോലാര്‍ ഗോള്‍ഡ് ഫീല്‍ഡില്‍ (കെജിഎഫ്) നിന്നുള്ള എംഎല്‍എ രൂപകല എം.ശശിധര്‍ ആണ് ബസ് ഓടിച്ചത്. പിന്നാലെ, എംഎല്‍എ ബസ് ആളുകളിലേക്കും വാഹനങ്ങളിലേക്കും ഇടിച്ചുകയറ്റിയെന്നു കിംവദന്തികള്‍ പരന്നു. എന്നാല്‍, കിംവദന്തികള്‍ തെറ്റാണെന്ന് എംഎല്‍എ പ്രതികരിച്ചു. ”ബസ് ആരെയെങ്കിലുമോ, ഏതെങ്കിലും വാഹനത്തിലോ ഇടിച്ചിട്ടില്ല” അവര്‍ പറഞ്ഞു. ബസ് റിവേഴ്‌സ് എടുക്കുന്നതിനിടെ പിന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുകളില്‍ ഇടിച്ചുവെന്നായിരുന്നു ആരോപണം. എംഎല്‍എ ബസ് ഓടിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. എംഎല്‍എ ബസ് ഓടിക്കുമ്പോള്‍, യൂണിഫോം ധരിച്ച ബസിന്റെ ഡ്രൈവര്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നതും കാണാം. അവര്‍ 100 മീറ്ററോളം വാഹനം ഓടിച്ചു. അതേസമയം, ഡ്രൈവിങ് അറിയാമെന്ന് എംഎല്‍എ അവകാശപ്പെടുന്നുണ്ടെങ്കിലും ഹെവി വാഹനം ഓടിക്കാനുള്ള ലൈസന്‍സ് അവര്‍ക്ക് ഇല്ലെന്നാണു റിപ്പോര്‍ട്ട്. കര്‍ണാടക സര്‍ക്കാര്‍ ഞായറാഴ്ചയാണ് സര്‍ക്കാര്‍ നടത്തുന്ന ബസുകളില്‍ സ്ത്രീകള്‍ക്കു സൗജന്യ യാത്ര അനുവദിക്കുന്ന ‘ശക്തി…

    Read More »
  • Kerala

    ”മോന്‍സന്‍ കേസുമായി യാതൊരു ബന്ധവുമില്ല; നാളെ ചോദ്യംചെയ്യലിന് ഹാജരാകില്ല”

    കൊച്ചി: മോന്‍സന്‍ കേസുമായി യാതൊരു ബന്ധവുമില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. മോന്‍സന്‍ മാവുങ്കല്‍ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പു കേസില്‍ വഞ്ചനക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച് രണ്ടാം പ്രതിയാക്കിയതിനു പിന്നാലെയാണ് സുധാകരന്റെ വിശദീകരണം. കേസില്‍പെട്ടത് എങ്ങനെയാണെന്നു പഠിക്കുകയാണെന്ന് ആലുവയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സുധാകരന്‍ പറഞ്ഞു. പരാതിക്കാരുമായി ബന്ധമില്ല, നേരത്തെ തനിക്കെതിരെ പരാതിയില്ലായിരുന്നു. കേസില്ലാതിരുന്നതുകൊണ്ടാണ് എതിര്‍ പരാതി നല്‍കാതിരുന്നത്. അന്വേഷണസംഘത്തിനു മുന്നില്‍ നാളെ ഹാജരാകില്ലെന്നും സുധാകരന്‍ പറഞ്ഞു. ”സാവകാശം തന്നില്ലെങ്കില്‍ നിയമപരമായി നേരിടും. നിയമനടപടികള്‍ അഭിഭാഷകരുമായി ആലോചിക്കുകയാണ്. ഞാന്‍ പാര്‍ലമെന്റിലെ ധനകാര്യ സ്ഥിരംസമിതി അംഗമായിരുന്നില്ല. കേസിലെ പരാതിക്കാരെ അറിയില്ല. എന്നെയും സതീശനെയും കേസില്‍ കുരുക്കാമെന്ന വ്യാമോഹിക്കുന്ന പിണറായി മൂഡസ്വര്‍ഗത്തിലാണ്. മോന്‍സനെ കാണുമ്പോള്‍ 3 പേര്‍ അവിടെയുണ്ടായിരുന്നു, ആരെന്നറിയില്ല” സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. നാളെ കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫിസില്‍ നേരിട്ടു ഹാജരാകാന്‍ ക്രൈബ്രാഞ്ച് സുധാകരനു നോട്ടിസ് നല്‍കിയിരുന്നു. മോന്‍സന്റെ തട്ടിപ്പിനിരയായ യാക്കൂബ് പുറായില്‍, സിദ്ദിഖ് പുറായില്‍, അനൂപ് വി.അഹമ്മദ്, സലീം എടത്തില്‍, എം.ടി.ഷമീര്‍, ഷാനിമോന്‍ എന്നിവര്‍ മുഖ്യമന്ത്രിക്കു…

    Read More »
  • Kerala

    ആര്‍.എസ്.എസ് പ്രവര്‍ത്തകനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

    കണ്ണൂർ:പാനൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. ചെണ്ടയാടെ താഴെ പീടികയില്‍ ശ്യാംജിത്തി (27)നെയാണ് പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.പി ആസാദും സംഘവും അറസ്റ്റ് ചെയ്തത്. കണ്ണിപൊയില്‍ ബാബു വധക്കേസ് ഉള്‍പ്പെടെ നിരവധി കൊലപാതക, അക്രമ കേസുകളില്‍ ശ്യാംജിത് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പാത്തിപ്പാലത്ത് വെച്ചാണ് ഇയാളെ പിടികൂടിയത്. പ്രിന്‍സിപ്പല്‍ എസ്.ഐ സി.സി ലതീഷ്,എസ്.ഐ. എന്‍.ഷിജി, സീനിയര്‍ സി.പി.ഒമാരായ ശ്രീജിത്ത്, രോഷിത്ത്, ഫൈസല്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

    Read More »
  • Kerala

    താനൂര്‍ ബോട്ട് ദുരന്തം; രണ്ട് പോര്‍ട്ട് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍

    കോഴിക്കോട്: താനൂര്‍ ബോട്ട് ദുരന്തവുമായി ബന്ധപ്പെട്ട് രണ്ട് പോര്‍ട്ട് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍. ബേപ്പൂര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ പ്രസാദ്, സര്‍വേയര്‍ സെബാസ്റ്റ്യന്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. 2023 മേയിലായിരുന്നു മലപ്പുറം താനൂരില്‍ 22 പേരുടെ മരണത്തിനിടയാക്കിയ അപകടമുണ്ടായത്. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സര്‍വേയര്‍ സെബസ്റ്റ്യനാണ് ബോട്ടിനെ സംബന്ധിച്ചുള്ള പരിശോധന നടത്തേണ്ടിയിരുന്നത്. ഇയാള്‍ക്ക് ഇക്കാര്യത്തില്‍ വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കും. ഇവരുടെ അറസ്റ്റ് ഇന്നുതന്നെ രേഖപ്പെടുത്തുമെന്നാണ് വിവരം. അപകടത്തിനിടയാക്കിയ അറ്റ്‌ലാന്റിക് ബോട്ടുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും അന്വേഷണസംഘം പിടിച്ചെടുത്തിരുന്നു.

    Read More »
  • NEWS

    മെസ്സിയെ വിമാനത്താവളത്തില്‍ തടഞ്ഞുവച്ച് ചൈനീസ് പോലീസ്; അരമണിക്കൂറിന് ശേഷം വിട്ടയച്ചു

    ബെയ്ജിങ്: അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ ബെയ്ജിങ് രാജ്യാന്തര വിമാനത്താവളത്തില്‍ തടഞ്ഞുവച്ച് ചൈനീസ് പോലീസ്. ജൂണ്‍ 15 ന് ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിനായി ചൈനയിലെത്തിയപ്പോഴാണു മെസ്സിയെ പോലീസ് തടഞ്ഞത്. മെസ്സിയുടെ വീസയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണു നടപടിക്കു കാരണമെന്നാണു വിവരം. അര്‍ജന്റീന പാസ്‌പോര്‍ട്ടിനു പകരം മെസ്സി സ്പാനിഷ് പാസ്‌പോര്‍ട്ടാണു കൈവശം സൂക്ഷിച്ചിരുന്നത്. ചൈനീസ് വീസയുമുണ്ടായിരുന്നില്ല. ഇതോടെ സൂപ്പര്‍ താരത്തെ ചൈനീസ് പോലീസ് തടഞ്ഞു. അരമണിക്കൂറോളം ചര്‍ച്ച നടത്തിയ ശേഷം മെസ്സിയെ വിമാനത്താവളം വിടാന്‍ അനുവദിച്ചു. ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിനു ശേഷം മെസ്സിയും അര്‍ജന്റീന ടീമും ഇന്തോനീഷ്യയിലേക്കു പറക്കും. ജൂണ്‍ 19ന് ജക്കാര്‍ത്തയിലെ ഗെലോറ ബുങ് കര്‍ണോ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലാണ് അര്‍ജന്റീന ഇന്തൊനീഷ്യ പോരാട്ടം. ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജി വിട്ട മെസ്സി യുഎസ് മേജര്‍ ലീഗ് സോക്കറിലെ ഇന്റര്‍ മയാമിയില്‍ ചേരാനിരിക്കുകയാണ്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ മെസ്സി മയാമിക്കൊപ്പം പരിശീലനം തുടങ്ങുമെന്നാണു വിവരം. പിഎസ്ജിയിലെ മെസ്സിയുടെ അവസാന മത്സരത്തില്‍ താരത്തെ ആരാധകര്‍ കൂവിവിളിച്ച് അപമാനിച്ചിരുന്നു. സൗദി അറേബ്യയിലെ…

    Read More »
  • Kerala

    മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു

    ബംഗളൂരു:ന്യുമോണിയ ചികിത്സയ്ക്കു ശേഷം ബംഗളൂരുവില്‍ വിശ്രമിക്കുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു. ഹെല്‍ത്ത് കെയര്‍ ഗ്ലോബല്‍ (എച്ച്‌സിജി) ആശുപത്രിയിലെ സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ. യു.എസ്. വിശാല്‍ റാവുവിന്‍റെ നേതൃത്വത്തിലാണ് ചികിത്സ. കഴിഞ്ഞ ദിവസം കെ.സി. ജോസഫ്, ബെന്നി ബഹനാൻ തുടങ്ങിയ നേതാക്കള്‍ ഉമ്മൻ ചാണ്ടിയെ സന്ദര്‍ശിക്കുവാൻ ബംഗുളൂരുവില്‍ എത്തിയിരുന്നു.

    Read More »
  • Crime

    ബംഗളൂരുവിൽ യാത്രക്കാരനെ ഓട്ടോഡ്രൈവർ കൊലപ്പെടുത്തി

    ബംഗളൂരു:  ഓട്ടോയില്‍ അമിതനിരക്ക് ചോദ്യംചെയ്ത യാത്രക്കാരനെ ഡ്രൈവര്‍ കൊലപ്പെടുത്തി. അസം സ്വദേശി അഹമ്മദാണ് (28) കൊല്ലപ്പെട്ടത്.സംഭവത്തില്‍ ഓട്ടോഡ്രൈവറായ അശ്വതിനെ സുബ്രഹ്മണ്യനഗര്‍ പോലീസ് അറസ്റ്റുചെയ്തു. യശ്വന്ത്പുരയിലെ സോപ്പ് ഫാക്ടറിക്കുസമീപം ഞായറാഴ്ച രാത്രിയാണ് സംഭവം. ജോലി സ്ഥലത്തുനിന്ന് താമസസ്ഥലത്തേക്ക് പോകാനായി ഓട്ടോ വിളിച്ചതായിരുന്നു അഹമ്മദും സഹോദരനായ അയൂബും. ഓട്ടോയില്‍ കയറിയശേഷം ഇവരോട് അശ്വത് സാധാരണനിരക്കിനെക്കാള്‍ ഇരട്ടിയിലധികം പണം ആവശ്യപ്പെടുകയായിരുന്നു.   ഇതിനെത്തുടര്‍ന്ന് അഹമ്മദും അശ്വതും തമ്മില്‍ വാക്തര്‍ക്കമുണ്ടായി.ഇതിനിടെ അശ്വത് ഇരുവരെയും ആക്രമിക്കുകയായിരുന്നു.അയൂബ് ആശുപത്രിയില്‍ ചികിത്സയിലാണ്

    Read More »
  • India

    ബ്രേക്ക് ജേർണി ടിക്കറ്റുമായി റയിൽവെ;ഏത് സ്റ്റേഷനില്‍ വേണമെങ്കിലും യാത്രക്കാർക്ക് യാത്ര അവസാനിപ്പിച്ച്‌ രണ്ടു ദിവസത്തിനു ശേഷം അതേ ടിക്കറ്റില്‍ യാത്ര തുടരാം

    ബ്രേക്ക് ജേർണി ടിക്കറ്റുമായി റയിൽവെ.ഏത് സ്റ്റേഷനില്‍ വേണമെങ്കിലും യാത്രക്കാർക്ക് യാത്ര അവസാനിപ്പിച്ച്‌ രണ്ടു ദിവസത്തിനു ശേഷം അതേ ടിക്കറ്റില്‍ യാത്ര തുടരാമെന്നതാണ് ഇതിന്റെ ഗുണം. സഞ്ചാരികള്‍ക്കും ദീര്‍ഘയാത്രക്കാര്‍ക്കും ഏറ്റവും പ്രയോജനപ്പെടുത്തുവാൻ പറ്റിയ ഒന്നാണ് ബ്രേക്ക് ജേര്‍ണി ടിക്കറ്റ്.കുറഞ്ഞ ചെലവില്‍ ദൂരയാത്ര പൂര്‍ത്തിയാക്കുവാൻ സഹായിക്കുന്ന ഇതുവഴി 500 കിലോമീറ്ററില്‍ കൂടുതലുള്ള യാത്രകള്‍ യാത്രക്കാര്‍ക്ക് ഏത് സ്റ്റേഷനില്‍ വേണമെങ്കിലും അവസാനിപ്പിച്ച്‌ രണ്ടു ദിവസത്തിനു ശേഷം അതേ ടിക്കറ്റില്‍ യാത്ര തുടരുവാൻ അനുവദിക്കുന്ന നിയമാണിത്. എന്നാല്‍  ബോര്‍ഡിങ് സ്റ്റേഷനില്‍ നിന്നും ട്രെയിൻ 500 കിലോമീറ്റര്‍ ദൂരം പിന്നിട്ടാല്‍ മാത്രമേ ഈ സൗകര്യം പ്രയോജനപ്പെടുത്തുവാൻ കഴിയൂ. ഇനി നിങ്ങളുടെ യാത്രാ ദൂരം 1000 കിലോമീറ്ററില്‍ കൂടുതലുണ്ടെങ്കില്‍ രണ്ട് തവണ യാത്ര ബ്രേക്ക് ചെയ്ത് പിന്നീട് തുടരുവാനും സാധിക്കും.

    Read More »
  • Crime

    അമ്മയെ കൊന്ന് സ്യൂട്ട് കേസിലാക്കി പോലീസ് സ്റ്റേഷനിലെത്തിച്ചു; ഫിസിയോ തെറാപ്പിസ്റ്റായ മകള്‍ അറസ്റ്റില്‍

    ബംഗളൂരു: യുവതി അമ്മയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസിലാക്കി പോലീസ് സ്റ്റേഷനിലെത്തിച്ചു. ബംഗളൂരുവിലെ ഫ്‌ലാറ്റില്‍ താമസിക്കുന്ന ബംഗാള്‍ സ്വദേശിനിയായ 39 വയസുകാരിയായ ഫിസിയോതെറപ്പിസ്റ്റാണ് നിരന്തരമായ വഴക്കിനെ തുടര്‍ന്ന് അമ്മയെ കൊലപ്പെടുത്തിയത്. ശേഷം അവര്‍ തന്നെ അമ്മയുടെ മൃതദേഹം സ്യൂട്ട്കേസില്‍ നിറച്ച് പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുവന്നു. യുവതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. അമ്മയുമായുള്ള പതിവ് വഴക്കിനെ തുടര്‍ന്നാണ് കൊലപ്പെടുത്തിയതെന്ന് യുവതി പോലീസിനോടു പറഞ്ഞു. യുവതി വിവാഹിതയാണെന്നും സംഭവം നടക്കുമ്പോള്‍ ഭര്‍ത്താവ് വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നും പോലീസ് പറഞ്ഞു. യുവതിയുടെ ഭര്‍ത്താവിന്റെ അമ്മ വീട്ടില്‍ ഉണ്ടായിരുന്നു. പക്ഷേ, മുറിക്കുള്ളില്‍ വച്ച് കൊലപാതകം നടന്നതിനാല്‍ അവര്‍ അറിഞ്ഞിരുന്നില്ലെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.  

    Read More »
  • Kerala

    കൊട്ടിയൂര്‍ തീര്‍ഥാടനം കഴിഞ്ഞ് മടങ്ങിയവര്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ട് 15-ഓളം പേര്‍ക്ക് പരിക്ക്

    കണ്ണൂർ:കൊട്ടിയൂര്‍ തീര്‍ഥാടനം കഴിഞ്ഞ് മടങ്ങിയവര്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ട് 15-ഓളം പേര്‍ക്ക് പരിക്ക്.കൊട്ടിയൂരില്‍നിന്ന് മടങ്ങുകയായിരുന്ന മലപ്പുറത്തുനിന്നുള്ള സംഘമാണ് ബസിലുണ്ടായിരുന്നത്. ചൊവ്വാഴ്ച രാവിലെ 9.45-ഓടെ കൂത്തുപറമ്ബ് മാനന്തേരിക്കടുത്ത് പാകിസ്താൻപീടികയിലാണ് അപകടമുണ്ടായത്.പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. നിയന്ത്രണംവിട്ട ടൂറിസ്റ്റ് ബസ് റോഡരികിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. നാട്ടുകാരും പോലീസും അഗ്നിരക്ഷാസേനയും ചേര്‍ന്നാണ് ബസില്‍നിന്ന് യാത്രക്കാരെ പുറത്തെടുത്തത്.പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുൻഭാഗം പാടെ തകര്‍ന്നു.

    Read More »
Back to top button
error: