IndiaNEWS

ബെംഗളൂരു – മൈസൂരു അതിവേഗ പാതയില്‍ ടോള്‍ നിരക്ക് കുത്തനെ കൂട്ടി 

ബെംഗളൂരു – മൈസൂരു അതിവേഗ പാതയില്‍ ടോള്‍ നിരക്ക് വര്‍ധിപ്പിച്ച്‌ ദേശീയ പാത അതോറിറ്റി.നിലവിലെ നിരക്കിനേക്കാള്‍ 22 ശതമാനം വര്‍ധനയാണ് വരുത്തിയിരിക്കുന്നത്.
കഴിഞ്ഞ ഏപ്രിലില്‍ നിരക്ക് വര്‍ധിപ്പിച്ചിരുന്നു.ഇപ്പോൾ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ഒരുമാസത്തിനുള്ളിലാണ് നിരക്ക് വീണ്ടും കുത്തനെ വര്‍ധിപ്പിച്ചിരിക്കുന്നത്.
കാര്‍, ജീപ്പ്, വാൻ എന്നീ വാഹനങ്ങള്‍ ഒറ്റ തവണ യാത്ര ചെയ്യുന്നതിന് നേരത്തെ 135 രൂപ നല്‍കേണ്ടിയിരുന്നത് ഇപ്പോള്‍ 165 രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ട്. മടക്കയാത്ര കൂടി ഉണ്ടെങ്കില്‍ ടോള്‍ നിരക്ക് 205 രൂപയില്‍ നിന്ന് 250 രൂപയാകും. ബസ് ഉള്‍പ്പടെയുള്ള രണ്ട് ആക്‌സിലുള്ള ചരക്ക് വാഹനങ്ങള്‍ക്ക് ഒറ്റത്തവണ യാത്ര ചെയ്യാൻ നേരത്തെ നല്‍കി വന്ന 460 രൂപ 565 രൂപയായും മടക്കയാത്രയ്ക്ക് നല്‍കേണ്ടിയിരുന്ന 690 രൂപ 850 രൂപയാക്കിയും ഉയര്‍ത്തിയിട്ടുണ്ട്.

ബെംഗളൂരുവില്‍ നിന്ന് മൈസൂരുവിലേക്കും തിരിച്ചുമുള്ള യാത്രാ ദൈര്‍ഘ്യം മൂന്നു മണിക്കൂറില്‍ നിന്ന് 75 – 90 മിനുറ്റായി ചുരുങ്ങുമെന്നതാണ് അതിവേഗ പാതകൊണ്ടുള്ള ഗുണം.എന്നാല്‍ പാത ഉദ്‌ഘാടനം ചെയ്യും മുൻപേ ടോള്‍ നിരക്കിനെ ചൊല്ലി ആക്ഷേപം ഉയര്‍ന്നിരുന്നു.യാത്രക്കാരുടെ കീശ കീറുന്ന ഉയര്‍ന്ന ടോള്‍ നിരക്ക് ചോദ്യംചെയ്ത് നിരവധി പേര്‍ രംഗത്തെത്തിയിരുന്നെങ്കിലും അതൊന്നും ചെവികൊള്ളാൻ കേന്ദ്രസര്‍ക്കാര്‍ തയ്യാറല്ലെന്ന സൂചനയാണ് വീണ്ടും 22 ശതമാനം നിരക്ക് വര്‍ധന ഏര്‍പ്പെടുത്തിയതിലൂടെ സൂചിപ്പിക്കുന്നത്.

Back to top button
error: