Month: June 2023

  • Kerala

    കുട്ടിയെ മര്‍ദ്ദിച്ച്‌ അവശനാക്കിയ സംഭവത്തില്‍ അമ്മയും കാമുകനും അറസ്റ്റിൽ

    കൊല്ലം: കുട്ടിയെ മര്‍ദ്ദിച്ച്‌ അവശനാക്കിയ സംഭവത്തില്‍ അമ്മയും കാമുകനും അറസ്റ്റിലായി. ജോനകപ്പുറം സ്വദേശി നിഷിത(35), കാമുകനായ ജോനകപ്പുറം തൊണ്ടലില്‍ പുരയിടം വീട്ടില്‍ റസൂല്‍(19) എന്നിവരാണ് അറസ്റ്റിലായത്. കൊല്ലം പള്ളിത്തോട്ടത്താണ് സംഭവം. ആണ്‍സുഹൃത്തുമായുള്ള അമ്മയുടെ ബന്ധം ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ഇരുവരും ചേര്‍ന്ന് കുട്ടിയെ ക്രൂരമായി തല്ലിച്ചതച്ചത്. കുട്ടിയുടെ പിതാവിന്‍റെ ബന്ധുക്കള്‍ നൽകിയ പരാതിയിലാണ് നടപടി.പിതാവ് നേരത്തെ മരിച്ചിരുന്നു. പ്രതികള്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ വിവിധ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

    Read More »
  • Crime

    ജോലി നഷ്ടപ്പെട്ടതിനു പിന്നാലെ ‘നുണബോംബ്’ ഭീഷണി; ബംഗളുരുവില്‍ മലയാളി യുവാവ് പിടിയില്‍

    ബംഗളൂരു: നഗരത്തില്‍ യു.എസ് ആസ്ഥാനമായുള്ള കമ്പനിയില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് വ്യാജഭീഷണി ഉയര്‍ത്തിയ മലയാളി പിടിയില്‍. ഇതേ കമ്പനിയിലെ ജീവനക്കാരനായ പ്രസാദ് നവനീതാണ് ബംഗളൂരു പോലീസിന്റെ പിടിയിലായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. മോശം പ്രകടനങ്ങള്‍ കാരണം കമ്പനി പ്രസാദിനോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടിരുന്നു. കമ്പനിയിലേക്കുള്ള പ്രവേശനവും നിഷേധിച്ചിരുന്നു. തുടര്‍ന്നുണ്ടായ പ്രകോപനമാണ് കമ്പനിയില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജഭീഷണി ഉയര്‍ത്താന്‍ ഇയാളെ പ്രേരിപ്പിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ തന്റെ സ്വകാര്യ നമ്പറില്‍ നിന്ന് കമ്പനിയിലേക്ക് വിളിച്ച പ്രസാദ് ഓഫീസില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണിമുഴക്കി. അല്‍പസമയത്തിനകം സ്‌ഫോടനമുണ്ടാകുമെന്നും ഇയാള്‍ കമ്പനി ജീവനക്കാരോട് പറഞ്ഞു. തുടര്‍ന്ന് കമ്പനി ജീവനക്കാര്‍ പോലീസില്‍ വിവരമറയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് നായ അടക്കമുള്ള സംഘം സ്ഥലത്തെത്തുകയും കെട്ടിടത്തില്‍നിന്ന് എല്ലാവരെയും ഒഴിപ്പിക്കുകയും ചെയ്തു. എന്നാല്‍ പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല. മലയാളിയായ പ്രസാദ് നവനീത് ബ്യാപനഹള്ളിയിലാണ് താമസിക്കുന്നത്. ജോലി നഷ്ടപ്പെടുമെന്നതില്‍ ഇയാള്‍ കടുത്ത മാനസിക സമ്മര്‍ദം അനുഭവിച്ചിരുന്നുവെന്നും പോലീസ് പറയുന്നു.      

    Read More »
  • Kerala

    ”ലിവിങ് ടുഗതര്‍ നിയമപരമായ വിവാഹമല്ല; അതിനാല്‍ വിവാഹമോചനം സാധ്യമല്ല”

    കൊച്ചി: ലിവിംഗ് ടുഗതര്‍ പങ്കാളികള്‍ക്ക് കോടതി വഴി വിവാഹമോചനം ആവശ്യപ്പെടാനാകില്ലെന്ന് ഹൈക്കോടതി. നിയമ പ്രകാരം വിവാഹിതരാകാതെ ഒരുമിച്ച് ജീവിക്കുന്നതിനെ വിവാഹമായി കാണാനാവില്ല. സ്പെഷ്യല്‍ മാര്യേജ് ആക്ട് വ്യക്തി നിയമങ്ങളോ അനുസരിച്ച് നടക്കുന്ന വിവാഹങ്ങള്‍ക്ക് മാത്രമേ നിയമ സാധുതയുള്ളൂവെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കി. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റേതാണ് സുപ്രധാന വിധി. 2006 മുതല്‍ ഒരുമിച്ച് ജീവിക്കുന്ന ഹിന്ദു, ക്രിസ്ത്യന്‍ സമുദായങ്ങളില്‍പ്പെട്ട പങ്കാളികള്‍ ഉഭയ സമ്മത പ്രകാരം വിവാഹ മോചനം ആവശ്യപ്പെട്ടാണ് എറണാകുളം കുടുംബ കോടതിയെ സമീപിച്ചത്. ഇവര്‍ നിയമ പ്രകാരം വിവാഹിതരായിട്ടില്ലെന്ന് വിലയിരുത്തി വിവാഹ മോചനം അനുവദിക്കാന്‍ കുടുംബ കോടതി വിസമ്മതിച്ചിരുന്നു. ഇതിനെതിരെയുള്ള അപ്പീലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്.

    Read More »
  • India

    അറസ്റ്റിനു പിന്നാലെ നെഞ്ചുവേദന, നിലവിളി; മന്ത്രി ബാലാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

    ചെന്നൈ: തട്ടിപ്പുകേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് മെഡിക്കല്‍ പരിശോധനയ്ക്കായി ആശുപത്രിയിലേക്കു മാറ്റുന്നതിനിടെ പൊട്ടിക്കരഞ്ഞ് തമിഴ്‌നാട് മന്ത്രിയും ഡിഎംകെ നേതാവുമായ വി. സെന്തില്‍ ബാലാജി. ബുധനാഴ്ച രാവിലെയാണ് ബാലാജിയെ മെഡിക്കല്‍ പരിശോധനയ്ക്കായി കൊണ്ടു പോയത്. ജയലളിത സര്‍ക്കാരില്‍ മന്ത്രിയായിരിക്കെ ജോലി വാഗ്ദനം ചെയ്ത് പണം തട്ടിയെടുത്തു എന്നാണ് ബാലാജിക്കെതിരായ കേസ്. നിലവില്‍ ഡിഎംകെ സര്‍ക്കാരില്‍ വൈദ്യുതി – എക്‌സൈസ് മന്ത്രിയാണ്. #WATCH | Tamil Nadu Electricity Minister V Senthil Balaji breaks down as ED officials took him into custody in connection with a money laundering case and brought him to Omandurar Government in Chennai for medical examination pic.twitter.com/aATSM9DQpu — ANI (@ANI) June 13, 2023 17 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ട ബാലാജിയെ ഒമന്‍ഡുരാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…

    Read More »
  • Kerala

    അട്ടപ്പാടിയിലേക്ക് പുതിയ കെ.എസ്.ആര്‍.ടി.സി സര്‍വിസ് അനുവദിച്ചു

    മണ്ണാർക്കാട്:അട്ടപ്പാടിയിലേക്ക് പുതിയ കെ.എസ്.ആര്‍.ടി.സി ബസ് സര്‍വിസ് അനുവദിച്ചു. ഇന്ന് മുതലാണ് പുതിയ സര്‍വിസ് ആരംഭിക്കുന്നത്. രാവിലെ 7.20ന് മണ്ണാര്‍ക്കാട്ടുനിന്ന് പുറപ്പെട്ട് 9.40ഓടെ ആനക്കട്ടിയിലെത്തുന്ന രീതിയിലാണ് സര്‍വിസ്. 10.10ന് ആനക്കട്ടിയില്‍നിന്ന് പുറപ്പെട്ട് ഉച്ചക്ക് 12.30ന് ഈ ബസ് മണ്ണാര്‍ക്കാട് തിരിച്ചെത്തും. രണ്ടാം സര്‍വിസ് ഉച്ചക്ക് 2.20ന് മണ്ണാര്‍ക്കാട്ടുനിന്ന് കോട്ടത്തറ വരെയായിരിക്കും. ഇവിടെ നിന്ന് 4.30ഓടെ പുറപ്പെട്ട് 6.40ഓടെ മണ്ണാര്‍ക്കാട് എത്തും. മണ്ണാര്‍ക്കാട്ടുനിന്ന് ഗുരുവായൂരിലേക്ക് സര്‍വിസ് നടത്തിയിരുന്ന ഓര്‍ഡിനറി ബസാണ് അട്ടപ്പാടിയിലേക്ക് റൂട്ട് മാറ്റിയത്.  മണ്ണാര്‍ക്കാട്-ഗുരൂവായൂര്‍ റൂട്ടില്‍ നടത്തിയ സര്‍വിസ് ലാഭകരമാകാത്ത സാഹചര്യത്തില്‍ റൂട്ട് മാറ്റാന്‍ കോര്‍പറേഷനില്‍നിന്ന് നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ചാണ് ഈ ബസ് അട്ടപ്പാടിയിലേക്ക് മാറ്റി ഓടിക്കാൻ തീരുമാനിച്ചത്. നിലവില്‍ രാവിലെ ആറ് മുതല്‍ എട്ട് വരെ മണ്ണാര്‍ക്കാട്ടുനിന്ന് ആനക്കട്ടിയിലേക്ക് എട്ട് സര്‍വിസുണ്ട്. രാവിലെ 6.30, 6.45, ഏഴ് മണി എന്നീ സമയങ്ങളിലും തുടര്‍ന്ന് പത്ത് മിനിറ്റ് ഇടവേളയില്‍ എട്ട് വരൊണ് ആനക്കട്ടിയിലേക്ക് സര്‍വിസുള്ളത്. ഇക്കൂട്ടത്തിലേക്കാണ് പുതിയ സര്‍വിസ് കൂടിയെത്തുന്നത്.

    Read More »
  • Kerala

    ജൂൺ പതിനേഴാം തീയതി വെറും 20 രൂപയ്ക്ക് കൊച്ചി മെട്രോയിൽ എത്ര ദൂരം വേണമെങ്കിലും യാത്ര ചെയ്യാം

    കൊച്ചി: ജൂൺ പതിനേഴാം തീയതി കൊച്ചി മെട്രോയിൽ വെറും 20 രൂപയ്ക്ക് എത്ര ദൂരം വേണമെങ്കിലും ഒരു തവണ യാത്ര ചെയ്യാം. ആറാം വാര്‍ഷികം ആഘോഷിക്കുന്ന കൊച്ചി മെട്രോ യാത്രക്കാര്‍ക്ക് നൽകുന്ന സമ്മാനമാണിത്. സാധാരണ കൊച്ചി മെട്രോയില്‍ മിനിമം ചാര്‍ജ് പത്ത് രൂപയും പിന്നീടുള്ള ഓരോ പോയിന്റിനും പത്ത് രൂപ വീതം കൂട്ടി 10, 20, 30, 40 എന്നീ നിലയിലാണുമുള്ളത്. ജൂണ്‍ 17ന് മിനിമം ചാര്‍ജായ പത്ത് രൂപ നിരക്ക് തുടരും.അതേസമയം 20 രൂപയ്ക്ക് ടിക്കറ്റെടുത്താൽ എത്ര ദൂരം വേണമെങ്കിലും സഞ്ചരിക്കാം.

    Read More »
  • Movie

    എൻ.പി മുഹമ്മദ് രചിച്ച ‘എണ്ണപ്പാട’ത്തിന്റെ അവസാന അദ്ധ്യായം  അവലംബിച്ച് എ.റ്റി അബു ഒരുക്കിയ ‘മാന്യമഹാജനങ്ങളേ’ റിലീസ് ചെയ്തിട്ട് 38 വർഷം

    സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ എൻ.പി മുഹമ്മദിന്റെ ‘എണ്ണപ്പാടം’ നോവലിലെ അവസാന അദ്ധ്യായത്തിന്റെ ചലച്ചിത്രാവിഷ്ക്കരമായ ‘മാന്യമഹാജനങ്ങളേ’ എത്തിയിട്ട് 38 വർഷം. സംവിധാനം എ.റ്റി അബു . 1985 ജൂൺ 14 റിലീസ്. പൂവച്ചൽ ഖാദർ- ശ്യാം പാട്ടുകൾ ഹിറ്റായിരുന്നു. ‘കണ്ടില്ലേ കണ്ടില്ലേ,’ ‘അരയന്നക്കിളിയൊന്നെൻ മാനസത്തിൽ’  എന്നീ ഗാനങ്ങൾക്ക് ഇപ്പോഴും ആസ്വാദകരുണ്ട്.  സ്വാതന്ത്ര്യം നേടിയെടുക്കാൻ എന്നത് പോലെ അത് പരിരക്ഷിക്കാനും രക്തസാക്ഷികൾ അനിവാര്യമാണെന്ന് ചിത്രം പറഞ്ഞു. ഇലക്ഷനും നന്മതിന്മകളുടെ പോരാട്ടവും ആണ് സിനിമ. നന്മ രക്തസാക്ഷിയായായലും തിന്മയ്ക്കും അതിന്റെ വിധിയുണ്ടെന്നും ചിത്രം പറഞ്ഞു. അനേകം തൊഴിലാളികൾ പണിയെടുക്കുന്ന പ്ലൈവുഡ്‌ ഫാക്‌ടറിയാണ് പശ്ചാത്തലം. നസീർ അവതരിപ്പിക്കുന്ന നിസാർ അഹമ്മദ് മുതലാളി. മമ്മൂട്ടിയുടെ ദേവൻ എന്ന തൊഴിലാളി നേതാവ്. ടി.ജി രവിയുടെ എതിരാളി. സമരങ്ങൾ ആവശ്യമായവർ ഫാക്‌ടറിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അങ്ങനെയിരിക്കുമ്പോൾ ഇലക്ഷൻ വന്നു. ഫാക്‌ടറി മുതലാളി നിസാർ അഹമ്മദ് സ്ഥാനാർത്ഥി. ‘പതിനേഴാം വയസ്സിന്റെ പടി കടന്ന്’ എന്ന ഒപ്പനയുമായി കല്യാണം നിശ്ചയിച്ച സുഹ്‌റയും…

    Read More »
  • Kerala

    രണ്ട് പെണ്‍മക്കളെ കൊലപ്പെടുത്തി 58കാരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചത് രണ്ടാം ഭാര്യയുടെ മരണത്തിന് പിന്നാലെ

    തൃശൂര്‍; ഗുരുവായൂരിലെ സ്വകാര്യ ലോഡ്ജില്‍ രണ്ട് പെണ്‍മക്കളെ കൊലപ്പെടുത്തി 58കാരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചത് രണ്ടാം ഭാര്യയുടെ മരണത്തിന് പിന്നാലെ. വയനാട് കാട്ടിക്കൊല്ലി സ്വദേശി ചന്ദ്രശേഖരന്റെ രണ്ടാം ഭാര്യയിലെ മക്കളാണ് മരിച്ച ശിവനന്ദനയും (12), ദേവനന്ദനയും (9). കൈ ഞരമ്ബ് മുറിച്ച്‌ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ ചന്ദ്രശേഖരൻ‌ തൃശൂര്‍ അമല ആശുപത്രിയില്‍ ചികിത്സയിലാണ്.   20 ദിവസം മുൻപാണ് ചന്ദ്രശേഖരന്റെ രണ്ടാം ഭാര്യ അജിത ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.അജിത പെട്ടെന്നു മരിച്ചതോടെ ചന്ദ്രശേഖരനും കുട്ടികളും വലിയ വിഷമത്തിലായിരുന്നു.ഇവര്‍ താമസിച്ച ഹോട്ടല്‍ മുറിയില്‍ നിന്ന് ആത്മഹത്യ കുറിപ്പും കണ്ടെത്തി.   ‘അമ്മയില്ലാതെ ജീവിക്കാൻ കുട്ടികള്‍ക്ക് ആഗ്രഹമില്ല’ എന്നാണ് ചന്ദ്രശേഖരൻ എഴുതിവെച്ചിരുന്നത്.ചന്ദ്രശേഖരൻ രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ചെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.   പടിഞ്ഞാറെനടയിലെ സ്വകാര്യ ലോഡ്ജില്‍ രാത്രി 11ഓടെയാണ് ഇവര്‍ മുറിയെടുത്തത്. മുറി ഒഴിയേണ്ട സമയമായിട്ടും കാണാത്തതിനെ തുടര്‍ന്ന് 2 മണിയോടെ ലോഡ്ജ് ജീവനക്കാര്‍ വാതിലില്‍ തട്ടി. പക്ഷേ പ്രതികരണമുണ്ടായില്ല. അര മണിക്കൂറോളം ശ്രമിച്ചിട്ടും…

    Read More »
  • Kerala

    അടിമാലി ചീയപ്പാറയില്‍ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് നാല് പേര്‍ക്ക് ഗുരുതര പരിക്ക്

    ഇടുക്കി: അടിമാലി ചീയപ്പാറയില്‍ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് നാല് പേര്‍ക്ക് ഗുരുതര പരിക്ക്.അടിമാലി സ്വദേശികളാണ് അപകടത്തില്‍പെട്ടത്. ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപമാണ് അപകടം. കാര്‍ നൂറ് മീറ്ററിലേറെ താഴേക്ക് ഉരുണ്ടുപോയി. കുറ്റിക്കാടിനുള്ളില്‍ നിന്ന് ആളുകളുടെ നിലവിളി കേട്ട് അതുവഴി വന്നവര്‍ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.തുടര്‍ന്ന് പോലീസും ഫയർഫോഴ്സും ചേർന്ന് വടംകെട്ടിയാണ് ആളുകളെ മുകളിലെത്തിച്ചത്.ഇവരെ അടിമാലിയിലെ ആശുപത്രിയില്‍ എത്തിച്ചു.   അപകടത്തില്‍പെട്ടവരുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.എയര്‍പോര്‍ട്ടില്‍ നിന്ന് വന്ന സംഘമാണ് അപകടത്തില്‍പെട്ടത്.

    Read More »
  • Kerala

    കൊച്ചിയിൽ വെസ്റ്റ് നൈല്‍ പനി; ഒരു മരണം

    കൊച്ചി: ഡെങ്കിപ്പനിക്ക് പിന്നാലെ കൊച്ചിയിൽ വെസ്റ്റ് നൈല്‍ പനിയും.വെസ്റ്റ് നൈൽ പനി ബാധിച്ച് കഴിഞ്ഞ ദിവസം ഒരാൾ ഇവിടെ മരിച്ചിരുന്നു. കുമ്ബളങ്ങി സ്വദേശിയായ 65 കാരനാണ് മരിച്ചത്.പനി ബാധിച്ചതിനെത്തുടര്‍ന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്.എന്നാല്‍ രോഗം തീവ്രമായതോടെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.പിന്നീട് കളമശ്ശേരി മെഡിക്കല്‍ കോളജിലേക്കും മാറ്റി.അവിടെ ചികിത്സയിലിരിക്കെയാണ് മരണം. ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ സാംപിള്‍ പരിശോധനയിലാണ് വെസ്റ്റ് നൈല്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. രാത്രിയില്‍ രക്തം തേടുന്ന ക്യൂലക്‌സ് കൊതുകുകള്‍ പരത്തുന്നതാണ് വെസ്റ്റ് നൈല്‍ പനി. എറണാകുളത്ത് വെസ്റ്റ് നൈല്‍ വൈറസ് ബാധ മൂലം ആദ്യത്തെ മരണമാണ്.ഏപ്രിലിലും എറണാകുളം ജില്ലയില്‍ ഒരാള്‍ക്ക് വെസ്റ്റ് നൈല്‍ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. തലവേദന, പനി, ഛര്‍ദി, വയറുവേദന, വയറിളക്കം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ഭൂരിഭാഗം പേര്‍ക്കും സാധാരണ പനി പോലെ കടന്നുപോകാമെങ്കിലും, ചിലരില്‍ നാഡീസംബന്ധമായ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്നതിനാല്‍ പക്ഷാഘാതം, അപസ്മാരം, ഓര്‍മ്മക്കുറവ് തുടങ്ങിയവക്കും…

    Read More »
Back to top button
error: