KeralaNEWS

അടിമാലി ചീയപ്പാറയില്‍ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് നാല് പേര്‍ക്ക് ഗുരുതര പരിക്ക്

ഇടുക്കി: അടിമാലി ചീയപ്പാറയില്‍ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് നാല് പേര്‍ക്ക് ഗുരുതര പരിക്ക്.അടിമാലി സ്വദേശികളാണ് അപകടത്തില്‍പെട്ടത്.

ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപമാണ് അപകടം. കാര്‍ നൂറ് മീറ്ററിലേറെ താഴേക്ക് ഉരുണ്ടുപോയി. കുറ്റിക്കാടിനുള്ളില്‍ നിന്ന് ആളുകളുടെ നിലവിളി കേട്ട് അതുവഴി വന്നവര്‍ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.തുടര്‍ന്ന് പോലീസും ഫയർഫോഴ്സും ചേർന്ന് വടംകെട്ടിയാണ് ആളുകളെ മുകളിലെത്തിച്ചത്.ഇവരെ അടിമാലിയിലെ ആശുപത്രിയില്‍ എത്തിച്ചു.

 

Signature-ad

അപകടത്തില്‍പെട്ടവരുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.എയര്‍പോര്‍ട്ടില്‍ നിന്ന് വന്ന സംഘമാണ് അപകടത്തില്‍പെട്ടത്.

Back to top button
error: