Month: June 2023
-
Crime
പോലീസിനെ വട്ടം ചുറ്റിച്ച് പതിനേഴുകാരിയുടെ തിരക്കഥ; പ്രക്ഷോഭവുമായി നാട്ടുകാരും, ഒടുവില്‍ ചെമ്പ് പുറത്തായി
കൊച്ചി: മുനമ്പത്ത് 17 വയസുകാരിയുടെ സിനിമയെ വെല്ലുന്ന ഇന്‍സ്റ്റഗ്രാം കെട്ടുകഥ പോലീസിനെയും നാട്ടുകാരെയും വട്ടം ചുറ്റിച്ചു. ഇല്ലാത്ത കാമുകന്റെ പേരില്‍ സ്വയം ഉണ്ടാക്കിയ ഇന്‍സ്റ്റഗ്രാം ഐ.ഡി ഉപയോഗിച്ചായിരുന്നു പെണ്‍കുട്ടിയുടെ തിരക്കഥ. നാലംഗ സംഘം തട്ടിക്കൊണ്ടു പോയി ആക്രമിച്ചെന്നും ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തിയെന്ന കേസാണ് പോലീസിന്റെ മുന്നിലെത്തിയത്. ഇന്‍സ്റ്റഗ്രാം സുഹൃത്തിന്റെ നേതൃത്വത്തില്‍ നാലംഗ സംഘം തന്നെ വായ് മൂടിക്കെട്ടി നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലേക്ക് തട്ടിക്കൊണ്ടുപോയെന്നും കരണത്തടിച്ചെന്നും ബലമായി തന്നെക്കൊണ്ട് ഇഷ്ടമാണെന്ന് പറയിച്ച് മൊബൈലില്‍ ഷൂട്ട് ചെയ്ത് പെണ്‍കുട്ടിയുടെ കാമുകന് അയപ്പിച്ചുവെന്നുമായിരുന്നു വെളിപ്പെടുത്തല്‍. പിന്നീട് ഇന്‍സ്റ്റാ സുഹൃത്ത് മുഖം മൂടി ധരിച്ച് വീട്ടില്‍ വന്ന് കത്തികൊണ്ട് ആക്രമിച്ചു. താന്‍ ഒച്ചയിട്ടപ്പോള്‍ മതില്‍ ചാടി രക്ഷപ്പെട്ടു. തുടര്‍ന്ന് പെണ്‍കുട്ടി ആശുപത്രിയിലുമായി. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി അന്വേഷണം നടത്തി. ഒരാള്‍ക്ക് എളുപ്പത്തില്‍ ചാടിക്കടക്കാന്‍ കഴിയുന്ന മതിലല്ലെന്ന് പ്രാഥമികമായി തന്നെ പോലീസ് വിലയിരുത്തി. ഇതിനിടയില്‍ പ്രതികളെ പിടികൂടുന്നില്ലെന്നാരോപിച്ച് പോലീസിനെതിരേ പ്രാദേശിക പ്രക്ഷോഭവുമുണ്ടായി. പോലീസിന്റെ ശാസ്ത്രീയ അന്വേഷണം എത്തിയത് പെണ്‍കുട്ടിയിലേക്ക് തന്നെയായിരുന്നു.…
Read More » -
Movie
രണ്‍ബീറിനൊപ്പമുള്ള റോള്‍ നിരസിച്ച് യഷ്; രാവണനാകാന്‍ താനില്ലെന്ന് താരം
തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടന്‍മാരിലൊരാളാണ് യഷ്. കെജിഎഫ് എന്ന ഒരൊറ്റ ചിത്രം മാത്രം മതി എക്കാലവും സിനിമ പ്രേമികള്‍ക്ക് യഷിനെ ഓര്‍ത്തിരിക്കാന്‍. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ കെജിഎഫ്: ചാപ്റ്റര്‍ 2 ന് ശേഷം തന്റെ അടുത്ത പ്രൊജക്റ്റില്‍ താരം ഇതുവരെ ഒപ്പുവച്ചിട്ടില്ല. ഇപ്പോഴിത നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണത്തിലേക്ക് യഷിനെ സമീപച്ചതായാണ് റിപ്പോര്‍ട്ട്. സിനിമയില്‍ രാവണനെ അവതരിപ്പിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ യഷിനെ സമീപിച്ചത്. എന്നാല്‍, ഈ വേഷം യഷ് നിരസിച്ചതായാണ് റിപ്പോര്‍ട്ട്. രണ്‍ബീര്‍ കപൂര്‍ രാമനായും ആലിയ ഭട്ട് സീതയായുമാണ് ചിത്രത്തിലെത്തുന്നത്. രാവണന്‍ ഒരു ശക്തനായ കഥാപാത്രമാണെങ്കിലും ആരാധകര്‍ക്ക് യഷ് ഒരു നെഗറ്റീവ് റോളില്‍ എത്തുന്നത് ഇഷ്ടമല്ല എന്നാണ് താരത്തിന്റെ ടീം പറയുന്നത്. എന്താണെങ്കിലും ഈ ഓഫര്‍ നിരസിച്ചത് നല്ല തീരുമാനമാണെന്നാണ് യഷിന്റെ ആരാധകര്‍ പറയുന്നത്. തന്റെ ആരാധകര്‍ക്ക് എന്താണ് വേണ്ടതെന്ന കാര്യത്തില്‍ യഷ് വളരെ ശ്രദ്ധാലുവാണ്. ഇപ്പോള്‍, അവര്‍ തീര്‍ച്ചയായും അദ്ദേഹത്തെ ഒരു നെഗറ്റീവ് റോളില്‍ സ്വീകരിക്കില്ല. അതേസമയം, നിതീഷ്…
Read More » -
Kerala
തെരുവുനായ്ക്കള്‍ കൂട്ടമായി ആക്രമിച്ചു; സൈക്കിളില്‍നിന്നു വീണ് വിദ്യാര്‍ഥിയുടെ പല്ലുപോയി
തൃശൂര്‍: തെരുവുനായകള്‍ ഓടിച്ചതിനെ തുടര്‍ന്ന് സൈക്കിളില്‍ നിന്ന് വീണ് വിദ്യാര്‍ഥിക്ക് പരിക്ക്. ചിയ്യാരം സ്വദേശി എന്‍. ഫിനോയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. ഫിനോയും സുഹൃത്തും വൈകിട്ട് ട്യൂഷന്‍ കഴിഞ്ഞ് സൈക്കിളില്‍ വരുന്നതിനിടെയാണ് തെരുവുനായകള്‍ കൂട്ടംകൂടി അക്രമിക്കാനെത്തിയത്. ഇതോടെ ഭയന്ന് വേഗത്തില്‍ മുന്നോട്ട് പോയ വിദ്യാര്‍ഥി സമീപത്തെ വൈദ്യുതി തൂണിലിടിച്ച് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും സൈക്കിളില്‍ നിന്ന് വീണ് പരിക്കേറ്റിട്ടുണ്ട്. സൈക്കിളില്‍ നിന്ന് വീണതിന്റെ ആഘാതത്തില്‍ ഫിനോയുടെ മൂന്ന് പല്ലുകള്‍ കൊഴിഞ്ഞു. മറ്റ് രണ്ട് പല്ലുകള്‍ക്ക് ഇളക്കവുമുണ്ടായിട്ടുണ്ട്. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയതായി മാതാപിതാക്കള്‍ അറിയിച്ചു.
Read More » -
Kerala
കനത്തമഴ;പൊൻമുടിയിൽ മണ്ണിടിച്ചില്‍
തിരുവനന്തപുരം: കനത്തമഴയെ തുടർന്ന് പൊൻമുടിയിൽ മണ്ണിടിച്ചിൽ.പൊന്മുടി പന്ത്രണ്ടാംവളവിന് സമീപമാണ് റോഡ് ഇടിഞ്ഞു താഴ്ന്നത്. തിങ്കളാഴ്ച രാത്രി മുഴുവൻ പൊന്മുടിയില്‍ ശക്തമായ മഴയായിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലിലാണ് റോഡരിക് ഇടിഞ്ഞത്.വാഹനങ്ങള്‍ കടന്നുപോകുമ്ബോള്‍ നേരിയ തോതില്‍ മണ്ണിടിയുന്നുണ്ട്. ഇവിടെ വാഹനങ്ങള്‍ക്ക് സൈഡ് നല്‍കാൻ കഴിയാത്ത സ്ഥിതിയുമാണുള്ളത്. ആറ് മാസം മുൻപ് പെയ്ത ശക്തമായ മഴയെ തുടര്‍ന്ന് പന്ത്രണ്ടാംവളവില്‍ റോഡിന്റെ പകുതിയോളം ഇടിഞ്ഞ് താഴ്ന്നിരുന്നു. ഇതിനെ തുടര്‍ന്ന് മാസങ്ങളോളം പൊന്മുടി വിതുര റൂട്ടില്‍ ഗതാഗതം നിലച്ചിരുന്നു.തകര്‍ന്ന ഭാഗം നന്നാക്കുന്നതിനിടയില്‍ കനത്തമഴ പെയ്തതിനെ തുടര്‍ന്ന് വീണ്ടും റോഡ് ഇടിഞ്ഞു.ഇതോടെ വീണ്ടും മാസങ്ങളോളം റോഡ് അടച്ചിട്ടു. പിന്നീട് യുദ്ധകാലാടിസ്ഥാനത്തില്‍ റോഡ് നന്നാക്കുകയും മൂന്ന് മാസംമുൻപ് ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു. എന്നാല്‍ പണി നടത്തിയ ഭാഗം തന്നെയാണ് ഇപ്പോൾ വീണ്ടും ഇടിഞ്ഞിരിക്കുന്നത്.
Read More » -
India
രാജ്യസഭാംഗങ്ങളായ കേന്ദ്രമന്ത്രിമാര്‍ സ്ഥാനാര്‍ഥികളാകും; വി.മുരളീധരന്‍ ആറ്റിങ്ങലില്‍?
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ആലോചനകള്‍ ആരംഭിച്ച് ബിജെപി. രാജ്യസഭാംഗങ്ങളായ കേന്ദ്രമന്ത്രിമാര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. നിര്‍മലാ സീതാരാമന്‍, എസ്.ജയശങ്കര്‍, പീയുഷ് ഗോയല്‍, ധര്‍മേന്ദ്ര പ്രധാന്‍, ഭൂപേന്ദ്ര യാദവ്, വി.മുരളീധരന്‍ എന്നിവര്‍ മത്സരിക്കും. മന്‍സൂഖ് മാണ്ഡവ്യ, അശ്വിന് വൈഷ്ണവ്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരും സ്ഥാനാര്‍ഥികളാകും. മുഖ്യമന്ത്രിമാരുമായും സംസ്ഥാന അധ്യക്ഷന്മാരുമായും സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാരുമായും ലോക്‌സഭാ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചര്‍ച്ച നടത്തിയിരുന്നു. മുതിര്‍ന്ന മന്ത്രിമാര്‍, സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നവര്‍, രണ്ടു തവണയില്‍ കൂടുതല്‍ രാജ്യസഭാംഗമായിട്ടുള്ളവര്‍ എന്നിവരെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനാണു തീരുമാനം. വി.മുരളീധരന്‍ തീരുവനന്തപുരത്തോ ആറ്റിങ്ങലിലോ ആകും മത്സരിക്കുക. ആറ്റിങ്ങലില്‍നിന്നു മത്സരിക്കാനാണു കൂടുതല്‍ സാധ്യതയെന്നും സൂചനയുണ്ട്. മുരളീധരന്‍ ഇതിനോടകം ആറ്റിങ്ങലില്‍ ജനസമ്പര്‍ക്ക പരിപാടികളുടെ ഭാഗമാകുന്നുണ്ട്. മോദി സര്‍ക്കാരിന്റെ 9-ാം വാര്‍ഷികത്തിന്റെ ഭാഗമായി കേന്ദ്രമന്ത്രിമാര്‍ക്കു വിവിധ മണ്ഡലങ്ങള്‍ നല്‍കിയിരുന്നു. ആ മണ്ഡലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ കൂടി വിലയിരുത്തിയാകും ഏതു മണ്ഡലത്തിലാകും മത്സരിപ്പിക്കുകയെന്നാണു വിവരം.…
Read More » -
Kerala
തിരുവല്ലയിൽ എഴുപത് വയസ്സുകാരനെ കഴുത്തില്‍ മുറിവേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
തിരുവല്ല:എഴുപത് വയസ്സുകാരനെ കഴുത്തില്‍ മുറിവേറ്റ് റോഡില്‍ മരിച്ച നിലയില്‍ കണ്ടെത്തി.മേപ്രാല്‍ വളഞ്ചേരില്‍ വീട്ടില്‍ പത്രോസിനെയാണ് ഇന്ന് പുലര്‍ച്ചെ ആറരയോടെ കാരക്കല്‍ – മേപ്രാല്‍ റോഡിലെ ഷാപ്പ്പടിക്ക് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തു നിന്നും കറിക്കത്തി ലഭിച്ചിട്ടുണ്ട്. തിരുവല്ല ഡിവൈഎസ്പി അര്‍ഷാദ് അടക്കമുള്ള പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ഫോറന്‍സിക് വിഭാഗവും ഡോഗ് സ്‌ക്വാര്‍ഡും സ്ഥലത്ത് പരിശോധനകൾ നടത്തുന്നുണ്ട്.
Read More » -
India
ഗംഗയില്‍ കുളിക്കാനിറങ്ങിയ 14 വയസുകാരനെ കടിച്ചുകൊന്നു; മുതലയെ തല്ലിക്കൊന്ന് നാട്ടുകാര്‍
പട്ന: പതിനാലുകാരനെ കൊന്നുതിന്ന മുതലയെ കുടുംബാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് തല്ലിക്കൊന്നു. ബിഹാര്‍ വൈശാലി സ്വദേശിയായ അങ്കിത് കുമാറാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഗംഗാനദിയില്‍ കുളിക്കാനിറങ്ങിയ അങ്കിതിനെ മുതല കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഈ മുതലയെ പിടികൂടി നാട്ടുകാര്‍ വടികളുപയോഗിച്ച് തല്ലിക്കൊല്ലുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. അങ്കിതിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം പുതുതായി ഒരു ബൈക്ക് വാങ്ങിയിരുന്നു. ഇതിന്‍െ്‌റ പൂജകള്‍ക്കായാണ് അങ്കിത് കുമാര്‍ അടക്കമുള്ളവര്‍ ഗംഗാനദിയില്‍ എത്തിയത്. ഇവര്‍ നദിയില്‍ കുളിക്കുന്നതിനിടെയാണ് അങ്കിതിനു നേരെ മുതലയുടെ ആക്രമണമുണ്ടായത്. അങ്കിതിനെ മുതല നദിയുടെ അടിത്തട്ടിലേക്ക് വലിച്ചു കൊണ്ടുപോയ ശേഷം കടിച്ചു കീറി കൊല്ലുകയായിരുന്നു. Bihar | A crocodile was beaten to death in the Vaishali district after the crocodile allegedly killed a 14-year-old boy We've received information that a crocodile has been killed. The reason is not yet known. Forest officials have…
Read More » -
Kerala
മാൻകുട്ടിയെ തെരുവ് നായകള്‍ കടിച്ചുകൊന്നു
പാലക്കാട്: മാൻകുട്ടിയെ തെരുവ് നായകള്‍ കടിച്ചുകൊന്നു. പാലക്കാട് അഗളിയിലാണ് സംഭവം.നാലോളം തെരുവുനായകള്‍ ചേര്‍ന്ന് പുള്ളിമാനെ കടിച്ച് കൊല്ലുകയായിരുന്നു. കഴിഞ്ഞ ദിവസം നിലമ്ബൂരിലും പുള്ളിമാനെ തെരുവ് നായകള്‍ ആക്രമിച്ച സംഭവമുണ്ടായിരുന്നു.ആക്രമണത്തില്‍ പരിക്കേറ്റ പുള്ളിമാനെ പിന്നീട് ചത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. സമാനമായി കഴിഞ്ഞ ആഴ്ച വയനാട് മാനന്തവാടിയിലും തെരുവനായകള്‍ മാനിനെ കടിച്ച് കൊലപ്പെടുത്തിയിരുന്നു. നായകളുടെ കടിയേറ്റ് പരിക്കുകളോടെ മദ്രസയിലേയ്‌ക്ക് ഓടിക്കയറിയ പുള്ളിമാൻ പിന്നീട് ചത്തു.
Read More » -
Kerala
ആനുകൂല്യം നിഷേധിച്ചു;ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രത്തിലെ ജീവനക്കാരൻ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി
തിരുവനന്തപുരം:ആനുകൂല്യം ലഭിക്കാത്തതിനെ തുടര്‍ന്ന് ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രത്തിലെ ദിവസ വേതനക്കാരൻ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി. നേമം സ്വദേശി സതീഷ്‌കുമാറാണ് (43) മരിച്ചത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. 14 വര്‍ഷമായി ദിവസ വേതനക്കാരനായിരുന്ന സതീഷ്‌കുമാര്‍ സാമ്ബത്തിക പ്രതിസന്ധിയിലായിരുന്നെന്ന് മറ്റ് ജീവനക്കാര്‍ പറഞ്ഞു. 500 രൂപ ദിവസ വേതനത്തിന് ജോലി ചെയ്തിരുന്ന സതീഷ്‌കുമാറിന് പി.എഫ്, ഇ.എസ്.ഐ ആനുകൂല്യങ്ങളും ഉണ്ടായിരുന്നില്ല. സുപ്രീംകോടതി നിയമിച്ച താത്കാലിക ഭരണസമിതി 2018ല്‍ സതീഷ്‌കുമാറിനെയടക്കം 10 പേരെ സ്ഥിരപ്പെടുത്തി ഉത്തരവിറക്കിയിരുന്നു. എന്നാല്‍ പിന്നീടുവന്ന ഭരണസമിതി ഉത്തരവ് മരവിപ്പിച്ചെന്നാണ് ജീവനക്കാരുടെ ആരോപണം. അര്‍ച്ചനയാണ് സതീഷ് കുമാറിന്റെ ഭാര്യ. മക്കള്‍: കൈലാസ് (10), ദക്ഷ (ഒരു വയസ്).
Read More » -
Kerala
മോന്‍സന്‍ കേസില്‍ സുധാകരന് വീണ്ടും േനാട്ടീസ്; ഈ മാസം 23 ന് ഹാജരാകണം
തിരുവനന്തപുരം: മോന്‍സന്‍ മാവുങ്കല്‍ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പു കേസില്‍ വഞ്ചനാക്കുറ്റം ചുമത്തി രണ്ടാം പ്രതിയാക്കിയ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപിക്ക് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്. ഈ മാസം 23ന് കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫിസില്‍ നേരിട്ടു ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് പുതിയ നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇന്നു ഹാജരാകാന്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം കത്തു നല്‍കിയിരുന്നെങ്കിലും സാവകാശം വേണമെന്ന് സുധാകരന്‍ ക്രൈംബ്രാഞ്ചിനെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സാവകാശം അനുവദിച്ച് ക്രൈംബ്രാഞ്ച് പുതിയ തീയതി നല്‍കിയത്. കേസുമായി ബന്ധപ്പെട്ട് പരാതിക്കാര്‍ നാളെ അന്വേഷണസംഘത്തിന് കൂടുതല്‍ തെളിവുകള്‍ കൈമാറുമെന്നാണു വിവരം. അതേസമയം, മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പുമായി തനിക്കു യാതൊരു ബന്ധവുമില്ലെന്നും കേസില്‍ എങ്ങനെ പ്രതിയായെന്നു പഠിച്ചുകൊണ്ടിരിക്കുകയാണെന്നും സുധാകരന്‍ ഇന്നലെ പ്രതികരിച്ചിരുന്നു. ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടതുപോലെ ഇന്നു ഹാജരാവില്ല. കോഴിക്കോട്ട് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരുടെ ക്യാംപ് ഉള്ളതിനാല്‍ സാവകാശം ആവശ്യപ്പെടും. ഹൈക്കോടതിയെ സമീപിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അഭിഭാഷകരുമായി ആലോചിച്ചു തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. വനം മന്ത്രിയായിരുന്ന കാലത്തു കോടികള്‍ ഉണ്ടാക്കാമായിരുന്ന സന്ദര്‍ഭം…
Read More »