കൊല്ലം: കുട്ടിയെ മര്‍ദ്ദിച്ച് അവശനാക്കിയ സംഭവത്തില്‍ അമ്മയും കാമുകനും അറസ്റ്റിലായി. ജോനകപ്പുറം സ്വദേശി നിഷിത(35), കാമുകനായ ജോനകപ്പുറം തൊണ്ടലില്‍ പുരയിടം വീട്ടില്‍ റസൂല്‍(19) എന്നിവരാണ് അറസ്റ്റിലായത്.
കൊല്ലം പള്ളിത്തോട്ടത്താണ് സംഭവം. ആണ്‍സുഹൃത്തുമായുള്ള അമ്മയുടെ ബന്ധം ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ഇരുവരും ചേര്‍ന്ന് കുട്ടിയെ ക്രൂരമായി തല്ലിച്ചതച്ചത്.
കുട്ടിയുടെ പിതാവിന്‍റെ ബന്ധുക്കള്‍ നൽകിയ പരാതിയിലാണ് നടപടി.പിതാവ് നേരത്തെ മരിച്ചിരുന്നു. പ്രതികള്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ വിവിധ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.