KeralaNEWS

ജൂൺ പതിനേഴാം തീയതി വെറും 20 രൂപയ്ക്ക് കൊച്ചി മെട്രോയിൽ എത്ര ദൂരം വേണമെങ്കിലും യാത്ര ചെയ്യാം

കൊച്ചി: ജൂൺ പതിനേഴാം തീയതി കൊച്ചി മെട്രോയിൽ വെറും 20 രൂപയ്ക്ക് എത്ര ദൂരം വേണമെങ്കിലും ഒരു തവണ യാത്ര ചെയ്യാം.
ആറാം വാര്‍ഷികം ആഘോഷിക്കുന്ന കൊച്ചി മെട്രോ യാത്രക്കാര്‍ക്ക് നൽകുന്ന സമ്മാനമാണിത്.
സാധാരണ കൊച്ചി മെട്രോയില്‍ മിനിമം ചാര്‍ജ് പത്ത് രൂപയും പിന്നീടുള്ള ഓരോ പോയിന്റിനും പത്ത് രൂപ വീതം കൂട്ടി 10, 20, 30, 40 എന്നീ നിലയിലാണുമുള്ളത്. ജൂണ്‍ 17ന് മിനിമം ചാര്‍ജായ പത്ത് രൂപ നിരക്ക് തുടരും.അതേസമയം 20 രൂപയ്ക്ക് ടിക്കറ്റെടുത്താൽ എത്ര ദൂരം വേണമെങ്കിലും സഞ്ചരിക്കാം.

Back to top button
error: