വയനാട് കാട്ടിക്കൊല്ലി സ്വദേശി ചന്ദ്രശേഖരന്റെ രണ്ടാം ഭാര്യയിലെ മക്കളാണ് മരിച്ച ശിവനന്ദനയും (12), ദേവനന്ദനയും (9). കൈ ഞരമ്ബ് മുറിച്ച് ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ ചന്ദ്രശേഖരൻ തൃശൂര്‍ അമല ആശുപത്രിയില്‍ ചികിത്സയിലാണ്.
20 ദിവസം മുൻപാണ് ചന്ദ്രശേഖരന്റെ രണ്ടാം ഭാര്യ അജിത ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.അജിത പെട്ടെന്നു മരിച്ചതോടെ ചന്ദ്രശേഖരനും കുട്ടികളും വലിയ വിഷമത്തിലായിരുന്നു.ഇവര്‍ താമസിച്ച ഹോട്ടല്‍ മുറിയില്‍ നിന്ന് ആത്മഹത്യ കുറിപ്പും കണ്ടെത്തി.
‘അമ്മയില്ലാതെ ജീവിക്കാൻ കുട്ടികള്‍ക്ക് ആഗ്രഹമില്ല’ എന്നാണ് ചന്ദ്രശേഖരൻ എഴുതിവെച്ചിരുന്നത്.ചന്ദ്രശേഖരൻ രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ചെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പടിഞ്ഞാറെനടയിലെ സ്വകാര്യ ലോഡ്ജില്‍ രാത്രി 11ഓടെയാണ് ഇവര്‍ മുറിയെടുത്തത്. മുറി ഒഴിയേണ്ട സമയമായിട്ടും കാണാത്തതിനെ തുടര്‍ന്ന് 2 മണിയോടെ ലോഡ്ജ് ജീവനക്കാര്‍ വാതിലില്‍ തട്ടി. പക്ഷേ പ്രതികരണമുണ്ടായില്ല. അര മണിക്കൂറോളം ശ്രമിച്ചിട്ടും മുറിയില്‍നിന്ന് പ്രതികരണമില്ലാത്തതിനെ തുടര്‍ന്ന് ലോഡ്ജ് ജീവനക്കാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.
ദേവനന്ദന ഫാനില്‍ തൂങ്ങിയ നിലയിലും ശിവനന്ദന കിടക്കയില്‍ കിടക്കുന്ന നിലയിലുമായിരുന്നു. ഇവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചന്ദ്രശേഖരൻ വിഷം കഴിച്ചശേഷം കൈഞരമ്ബ് മുറിച്ച നിലയിലായിരുന്നു.