Month: June 2023

  • Kerala

    ഇന്ന് ലോക രക്തദാന ദിനം;രക്തം ആവശ്യമുള്ളവർക്കായി കേരള പോലീസിന്റെ മൊബൈൽ ആപ്പ്  

    ലോകാരോഗ്യസംഘടനയുടെ അഹ്വാന പ്രകാരം 2004 മുതല്‍ എല്ലാവര്‍ഷവും ജൂണ്‍ 14ആം തീയതി ലോക രക്തദാന ദിനമായി (world blood donor day) ആചരിക്കുന്നു. സുരക്ഷിതമായ രക്തദാനത്തെപ്പറ്റിയും, രക്തഘടകങ്ങളെപ്പറ്റിയും അവബോധം സൃഷ്ടിക്കാനും രക്ദാതാക്കളെ അനുസ്മരിക്കാനുമായിട്ടാണ് ഈ ദിനം കൊണ്ടാടുന്നത്. സംസ്ഥാനത്ത് രക്തം ആവശ്യമുള്ളവർക്കും ദാതാക്കൾക്കുവേണ്ടി കേരള പോലീസിന്റെ മൊബൈൽ ഫോൺ ആപ് ഉപയോഗിക്കാം. ഔദ്യോഗിക മൊബൈൽ അപ്ലിക്കേഷൻ ആയ ’പോൽ ആപ്പി’ ലൂടെയാണ് ഈ സേവനം ലഭ്യമാക്കുന്നത്. രക്തദാതാക്കൾക്കും രക്തം ആവശ്യമുള്ളവർക്കും പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവിടങ്ങളിൽനിന്നു ആപ് ഡൗൺലോഡ് ചെയ്തു രജിസ്റ്റർ ചെയ്യാം. പോൽ ആപ്പിൽ രക്തദാതാക്കൾ രജിസ്റ്റർ ചെയ്യുമ്പോൾ പേര്, രക്തഗ്രൂപ്പ്, ബന്ധപ്പെടാനുള്ള നമ്പർ, അവസാനമായി രക്തദാനം നടത്തിയ ദിവസം, താമസിക്കുന്ന ജില്ല തുടങ്ങിയ വിവരങ്ങൾ നൽകണം. രക്തം ആവശ്യമുള്ളവർ രോഗിയുടെ പേര്, രക്ത ഗ്രൂപ്പ്, ആവശ്യമുള്ള രക്തത്തിന്റെ അളവ്, രക്തം ലഭ്യമാക്കേണ്ട സമയം, ചികിത്സയിലിരിക്കുന്ന ആശുപത്രിയുടെ വിവരങ്ങൾ, ജില്ല, ബന്ധപ്പെടേണ്ട നമ്പർ എന്നിവ നൽകണം.

    Read More »
  • NEWS

    നൈജീരിയയില്‍ വിവാഹ സംഘം സഞ്ചരിച്ച ബോട്ട് മുങ്ങി നൂറിലേറെ പേര്‍ മരിച്ചു

    ക്വാറ: നൈജീരിയയില്‍ വിവാഹ സംഘം സഞ്ചരിച്ച ബോട്ട് മുങ്ങി നൂറിലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട് ബോട്ടില്‍ 300 ലേറെ പേര്‍ ഉണ്ടായിരുന്നതായാണ് വിവരം. നൈജീരിയയിലെ ക്വാറയിലാണ് ദുരന്തമുണ്ടായത്.103 പേര്‍ മരിച്ചതായും 100ലേറെ പേരെ രക്ഷപ്പെടുത്തിയതായും ക്വാറ സ്‌റ്റേറ്റ് പോലീസ് വക്താവ് ഒകസാന്‍മി അജയി പറഞ്ഞു. കാണാതായവര്‍ക്ക് വേണ്ടി തിരിച്ചില്‍ ഇപ്പോഴും തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.

    Read More »
  • Kerala

    ഡ്രൈവർ ഉറങ്ങിപ്പോയി; നിയന്തണംവിട്ട കണ്ടെയ്നര്‍ ലോറി ക്ഷേത്ര മുറ്റത്ത് കയറി തനിയെ നിന്നു

    ചെറായി: നിയന്തണംവിട്ട കണ്ടെയ്നര്‍ ലോറി സംസ്ഥാനപാതയിൽ നിന്നും പള്ളത്താംകുളങ്ങര ഭഗവതി ക്ഷേത്ര മൈതാനിയിലേക്ക് അതിവേഗം ഓടിക്കയറി തനിയെ നിന്നു. തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം.വല്ലാര്‍പാടത്തുനിന്ന് ടൈലുകള്‍ നിറച്ച കണ്ടെയ്നറുമായി പാലക്കാട്ടേക്ക് പോവുകയായിരുന്നു ലോറി തെക്കേ വളവിലെത്തിയപ്പോള്‍ നിയന്ത്രണം തെറ്റി രണ്ട് സ്റ്റെപ്പുള്ള കള്‍വര്‍ട്ടും ചാടിക്കടന്ന് 10 മീറ്ററോളം മുന്നോട്ടു നീങ്ങി ക്ഷേത്രത്തിന്റെ തൊത്തുമുന്നിലായെത്തി നിൽക്കുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല.വാഹനത്തിനും കേടുപാടുകൾ ഇല്ല.ഡ്രൈവർ ഉറങ്ങിപ്പോയതാണ് കാരണമെന്ന് പോലീസ് പറഞ്ഞു.

    Read More »
  • Local

    ഈരാറ്റുപേട്ടയിൽ പനി വ്യാപകമാകുന്നു;ആശുപത്രി 25 കിലോമീറ്റർ അപ്പുറത്ത്

    കോട്ടയം:ഈരാറ്റുപേട്ടയിലും പരിസരപ്രദേശങ്ങളിലും പനി വ്യാപകമാകുന്നു.വൈറല്‍പനിയും ഡെങ്കിപ്പനിയും മറ്റ്‌ അനുബന്ധ രോഗങ്ങളും മലയോര മേഖലയില്‍ വര്‍ദ്ധിച്ചിരിക്കുന്നതിനാല്‍ ആശുപത്രിയിൽ എത്തുന്ന രോഗികളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. മലയോര മേഖലയില്‍ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മാത്രമാണുള്ളത്‌. ഉന്നത നിലവാരമുള്ള സര്‍ക്കാര്‍ ആശുപത്രികള്‍ ഈരാറ്റുപട്ട നഗരസഭയിലോ സമീപ പഞ്ചായത്തുകളിലോ നിലവിലില്ലാത്തത്‌ കാരണം പാലാ ജനറല്‍ ആശുപത്രിയിലോ കോട്ടയം മെഡിക്കല്‍ കോളേജിലോ എത്തേണ്ട അവസ്‌ഥയിലാണ് നിലവിൽ രോഗികൾക്ക്‌. ഈരാറ്റുപേട്ടയിൽ നിന്നും 25 കിലോമീറ്ററുകള്‍ അകലെയാണ് പാലാ ജനറല്‍ ആശുപത്രി.എന്നാല്‍ പലപ്പോഴും ഇവിടെ കിടക്കകള്‍ ലഭ്യമല്ല.ഇത്‌ സാധാരണക്കാര്‍ക്ക്‌ വളരെയെറെ ബുദ്ധിമുട്ടുണ്ടാകുന്നു.ഈരാറ്റുപേട്ട സര്‍ക്കാര്‍ ആശുപത്രി ഒ.പി യില്‍ എത്തുന്നത്‌ ദിവസേന 400 ലധികം രോഗികളാണ്‌.ഇതില്‍ 80 ശതമാനവും പനി ബാധിതരാണെന്ന്‌ ഡോക്‌ടര്‍മാര്‍ പറയുന്നു.സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി എത്തുന്നവരുടെയും, വീടുകളില്‍ വിശ്രമിക്കുന്നവരുടെയും കണക്ക്‌ എടുത്താല്‍ ഇതിലും ഇരട്ടിയാണ്‌. ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രം താലൂക്കാശുപത്രിയായി ഉയര്‍ത്തണമെന്ന്‌ കേരള ഹൈക്കോടതി മൂന്ന്‌ വര്‍ഷം മുൻപ് ഉത്തരവിട്ടിട്ടും ഇതുവരെയും ‌ നടപ്പിലാക്കിയിട്ടില്ല.50 കിലോമീറ്റർ അകലെയുള്ള കോട്ടയം മെഡിക്കൽ കോളജ്…

    Read More »
  • Food

    കൂൺ മുളയ്ക്കും കാലം

    മഴക്കാലം തീരാറാകുന്ന സമയത്താണ് കൂണുകൾ മുളയ്ക്കുന്നത്.മണ്ണിലുള്ള, കാർബൺ അടങ്ങിയ വസ്‌തുക്കളുടെ ജീർണിക്കലിലൂടെയാണ് കൂണുകൾ മുളയ്ക്കുന്നത്.നനഞ്ഞ മണ്ണിൽ വളരെ ശക്തി കുറഞ്ഞ വൈദ്യുത തരംഗങ്ങൾ തൊടുമ്പോൾ കൂണുകൾ അതിവേഗം മുളയ്ക്കുന്നു.മഴയോടപ്പമുള്ള ഇടിമിന്നൽ ഇതിനു മുളയ്ക്കാനുള്ള സാഹചര്യമൊരുക്കുന്നു. കൂൺ ഒരു സമ്പൂർണാഹാരമാണ്.രുചിയിൽ മാത്രമല്ല പോഷകഗുണങ്ങളിലും ഇതു  മുന്നിൽ തന്നെ.ഹരിതകം ഇല്ലാത്ത സസ്യമായ കൂൺ അഥവാ കുമിൾ ഫംഗസ് വിഭാഗത്തിൽ പെടുന്നവയാണ്.മരവും കരിയിലയും മറ്റും വീണ് ദ്രവിച്ച് ഇളകിയ മണ്ണിലാണ് കൂണുകൾ കൂടുതലായി കാണപ്പെടുന്നത്.പിഴുതെടുത്ത കൂണുകളുടെ മൺഭാഗം ഉള്ള വേരറ്റം കളഞ്ഞാൽ ബാക്കിയെല്ലാം ഭക്ഷ്യയോഗ്യമാണ്. ഏറെ രോഗപ്രതിരോധ ശേഷിയും പോഷകമൂല്യവുമുള്ള കൂണിന് കാന്‍സര്‍, ട്യുമര്‍, കൊളസ്ട്രോള്‍, രക്തസമ്മര്‍ദ്ദം മുതലായ രോഗങ്ങളെ നിയന്ത്രിക്കുന്നതിന് പ്രത്യേക കഴിവുണ്ട്. മറ്റേതൊരു പച്ചക്കറിയെക്കാളും കൂടുതല്‍ മാംസ്യം (പ്രോട്ടീന്‍) കുമിളിലടങ്ങിയിട്ടുണ്ട്.അതേസമയം, പ്രോട്ടീന്‍ അടങ്ങിയിരിക്കുന്ന മറ്റ് ഭക്ഷണ പദാര്‍ത്ഥങ്ങളെ അപേക്ഷിച്ച് കൊളസ്ട്രോളിന്റെ അളവ് കുമിളില്‍ വളരെ കുറവാണ്.പ്രോട്ടീന്‍ കൂടാതെ വിറ്റാമിന്‍ ബി, സി, ഡി, റിബോഫ്ലാബിന്‍, തയാമൈന്‍, നികോണിക് ആസിഡ്, ഇരുമ്പ്, പൊട്ടാസിയം, ഫോസ്ഫറസ്,…

    Read More »
  • Kerala

    കാലിത്തീറ്റയില്‍ നിന്നുള്ള ഭക്ഷ്യവിഷബാധ; രണ്ടു പശുക്കൾ ചത്തു

    കൊട്ടിയം: കാലിത്തീറ്റയില്‍ നിന്നുള്ള ഭക്ഷ്യവിഷബാധയെ തുടർന്ന് ക്ഷീര കര്‍ഷകന്റെ രണ്ടു പശുക്കള്‍ ചത്തു. അടുത്തടുത്ത ദിവസങ്ങളിലാണ് കറവയുള്ള പശുക്കൾ ചത്തത്. കേരളപുരം അമ്ബലംവിള വീട്ടില്‍ ഇബ്രാഹിം കുട്ടിയുടെ പശുക്കളാണ് ചത്തത്.വയര്‍ വീർത്തു വന്ന ശേഷം പശുക്കള്‍ ചത്തുവീഴുകയായിരുന്നു. നെടുമ്ബനയിലെ മൃഗാശുപത്രിയില്‍ വിവരം അറിയിച്ചതിനെതുടര്‍ന്ന് ഡോക്ടര്‍ സ്ഥലത്തെത്തി വിവരശേഖരണം നടത്തി. പശുക്കള്‍ക്ക് നല്‍കിയ കാലിത്തീറ്റയുടെ സാമ്ബിളുകള്‍ ശേഖരിച്ചിട്ടുണ്ട്.

    Read More »
  • Kerala

    മലപ്പുറത്ത് ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ നിന്നും വീണ് സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് പരിക്ക്;ബസ്സിന്റെ ഫിറ്റ്‌നസ് റദ്ദ് ചെയ്തു

    മലപ്പുറം:തിരൂരിൽ ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ നിന്നും തെറിച്ചുവീണ് സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് പരിക്ക്.തിരൂരങ്ങാടി വെന്നിയൂരില്‍ പൂക്കിപ്പറമ്ബ് വാളക്കുളം കെ എച്ച്‌ എം എച്ച്‌ എസ് സ്‌കൂളിലെ നാല് വിദ്യാര്‍ഥിനികള്‍ക്കാണ് പരിക്കേറ്റത്. വെന്നിയൂര്‍ കാപ്രാട് സ്വദേശി ചക്കംപറമ്ബില്‍ മുഹമ്മദ് ഷാഫിയുടെ മകള്‍ ഫാത്തിമ ഹിബ (14), വെന്നിയൂര്‍ മാട്ടില്‍ സ്വദേശി കളത്തിങ്ങല്‍ ഹബീബിന്റെ മകള്‍ ഫിഫ്‌ന (14), കാച്ചടി സ്വദേശി കല്ലുങ്ങല്‍ തൊടി അഷ്‌റഫിന്റെ മകള്‍ ഫാത്തിമ ജുമാന (13), കരുബില്‍ സ്വദേശി കാളങ്ങാട്ട് ബബീഷിന്റെ മകള്‍ അനന്യ (14) എന്നിവര്‍ക്കാണ് പരിക്കേറ്റത്.   ചൊവ്വാഴ്ച വൈകുന്നേരം 4.25നാണ് സംഭവം.പരിക്കേറ്റവരെ ആദ്യം വെന്നിയൂര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ഇവിടെ നിന്നും കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കോട്ടക്കലില്‍ നിന്ന് പരപ്പനങ്ങാടിയിലേക്ക് പോകുന്ന എൻ കെ ബി ബസില്‍ നിന്നാണ് വിദ്യാര്‍ഥിനികള്‍ തെറിച്ച്‌ വീണത്. മുൻ വശത്തെ വാതിലിലൂടെ കുട്ടികള്‍ പുറത്തേക്ക് വീഴുകയായിരുന്നു. ബസ് അമിത വേഗതയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.   സംഭവത്തെ തുടർന്ന് ബസ്സിന്റെ ഫിറ്റ്‌നസ്…

    Read More »
  • NEWS

    യു.എസ് മുൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കോടതിയില്‍ കീഴടങ്ങി

    വാഷിംഗ്ടണ്‍ : രഹസ്യരേഖകള്‍ അനധികൃതമായി സൂക്ഷിച്ചതിന് ഫെഡറല്‍ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തപ്പെട്ട യു.എസ് മുൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്നലെ മയാമിയിലെ ഫെഡറല്‍ കോടതിയില്‍ കീഴടങ്ങി.അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്നാണിത്. ഇന്ത്യൻ സമയം അര്‍ദ്ധരാത്രിയോടെയാണ് അദ്ദേഹം ഹാജരായത്.കോടതി നടപടികളുടെ ഭാഗമായി ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തി.അതേസമയം വിലങ്ങുവച്ചിരുന്നില്ല.ഫിംഗര്‍  പ്രിന്റ് ഉൾപ്പെടെ ശേഖരിച്ചു.   50 മിനിറ്റോളം നീണ്ട നടപട്രിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ട്രംപിനെ കോടതി വിട്ടയച്ചു. അതേസമയം കോടതിയില്‍ കുറ്റപത്രം വായിച്ചു കേട്ട ശേഷം തനിക്കെതിരെ ചുമത്തിയ 37 കുറ്റങ്ങളും ട്രംപ് നിഷേധിച്ചു.

    Read More »
  • Kerala

    നടന്‍ പൃഥ്വിരാജ് സുകുമാരനെതിരെ നൽകിയ വാർത്ത പിൻവലിക്കാൻ മറുനാടൻ മലയാളിയോട് കോടതി

    കൊച്ചി: നടന്‍ പൃഥ്വിരാജ് സുകുമാരനെതിരെ അപകീർത്തികരമായി കൊടുത്ത വാർത്ത പിൻവലിക്കാൻ മറുനാടൻ മലയാളി ചാനലിനോട് എറണാകുളം അഡീഷണല്‍ സബ് കോടതി. അപകീര്‍ത്തി കേസില്‍ 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടന്‍ നല്‍കിയ മാനനഷ്ടക്കേസിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റും ആദായനികുതി വകുപ്പും നടനെതിരെ നടപടി ആരംഭിച്ചെന്നും ഖത്തര്‍ ആസ്ഥാനമായ മാഫിയ, മലയാള സിനിമാ വ്യവസാ യത്തില്‍ കള്ളപ്പണം മുടക്കുന്നതുകൊണ്ടാണു നടന്‍ സിനിമകള്‍ നിര്‍മിക്കുന്നതെന്നും മറുനാടൻ മലയാളി ഓണ്‍ലൈൻ ചാനൽ വാര്‍ത്ത നല്‍കിയിരുന്നു.തുടര്‍ന്ന് നടൻ നല്‍കിയ കേസിലാണ് ചാനലിന്‍റെ മാനേജിംഗ് ചീഫ് എഡിറ്റർ ഷാജൻ സ്കറിയയോട് പൃഥിരാജിനെതിരേയുള്ള വാര്‍ത്തകള്‍ പിന്‍വലിക്കാന്‍ കോടതി നിര്‍ദേശിച്ചത്.

    Read More »
  • India

    തമിഴ്‌നാട് വൈദ്യുതമന്ത്രി സെന്തില്‍ ബാലാജിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു

    ചെന്നൈ:തമിഴ്‌നാട് വൈദ്യുതമന്ത്രി സെന്തില്‍ ബാലാജിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. തുടര്‍ച്ചയായ 17 മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ കോഴ വാങ്ങിയെന്ന കേസിലാണ് നടപടി.അറസ്റ്റിന് പിന്നാലെ നെഞ്ചുവേദനയെ തുടര്‍ന്ന് ബാലാജിയെ ആശുപത്രിയിലേക്ക് മാറ്റി. ജയലളിത സര്‍ക്കാരില്‍ മന്ത്രിയായിരിക്കെ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ കോഴ വാങ്ങിയെന്നാണ് കേസ്.നിലവില്‍ ഡി.എം.കെ സര്‍ക്കാരില്‍ വൈദ്യുതി-എക്‌സൈസ് മന്ത്രിയാണ് ബാലാജി. അദ്ദേഹത്തിന്റെ ഓഫീസിലും വീട്ടിലും ചൊവ്വാഴ്ച ഇ.ഡി പരിശോധന നടത്തിയിരുന്നു.

    Read More »
Back to top button
error: