Month: June 2023

  • Kerala

    ശമ്പള പരിഷ്‌കരണം വൈകുന്നു; ബിവറേജസ് ജീവനക്കാര്‍ പണിമുടക്കിലേയ്ക്ക്

    തിരുവനന്തപുരം: സംസ്ഥാനത്തെ ബിവറേജസ് ജീവനക്കാര്‍ പണിമുടക്കിലേയ്ക്ക്. ശമ്പള പരിഷ്‌കരണം നടപ്പിലാക്കുന്നതില്‍ ഉദ്യോഗസ്ഥതലത്തില്‍ കാലതാമസമുണ്ടാകുന്നതിന്റെ പ്രതിഷേധമായാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി എന്നീ യൂണിയനുകളുടെ പങ്കാളിത്തത്തില്‍ ഈ മാസം 30-നാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. തലസ്ഥാനത്ത് ചേര്‍ന്ന വിവിധ ട്രേഡ് യൂണിയനുകളുടെ യോഗത്തിലാണ് തീരുമാനം. പൊതുമേഖലയിലും കെഎസ്ബിസിയിലും പതിനൊന്നാം ശമ്പള പരിഷ്ടകരണത്തിന് സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചിട്ടും ഉദ്യോഗസ്ഥ തലത്തില്‍ അനാസ്ഥയുണ്ടായതായാണ് സംയുക്ത ട്രേഡ് യൂണിയന്‍ കോര്‍ഡിനേഷന്റെ വാദം. ശമ്പള വര്‍ദ്ധനവ് ഫയല്‍ അംഗീകരിച്ചതായി കെഎസ്ബിസി ബോര്‍ഡ് 2021 ജൂണില്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു.എന്നാല്‍ പൊതുമേഖലാ സ്ഥാപനങ്ങളിലെ ശമ്പള പരിഷ്തരണവുമായി ബന്ധപ്പെട്ട വിദഗ്ധ സമിതി റിപ്പോര്‍ട്ട് അംഗീകരിക്കണമെന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചതെന്ന് കെഎസ്ബിസി പ്രസ്താവനയിലൂടെ അറിയിച്ചു. നടപടി വൈകിക്കുന്നത് വഴി ജീവനക്കാരെ സമരത്തിലേയ്ക്ക് തള്ളി വിട്ടതാണെന്നും യൂണിയനുകള്‍ അറിയിച്ചു. പണിമുടക്കിന് മുന്നോടിയായി ജൂണ്‍ 20-ന് സംയുക്ത ട്രേഡ് യൂണിയന്‍ കോര്‍ഡിനേഷന്‍ സെക്രട്ടറിയേറ്റിലേയ്ക്ക് മാര്‍ച്ചും ധര്‍ണയും നടത്തും.  

    Read More »
  • Health

    അയ്യോ കൊതുകേ കുത്തല്ലേ!

    മഴക്കാലമായതോടെ കേരളത്തിൽ കൊതുകുശല്യം വീണ്ടും രൂക്ഷമായിരിക്കുകയാണ്.അതോടൊപ്പം അനുബന്ധമായ പല വൈറൽ പനികളും മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.   ചിക്കന്‍ ഗുനിയ, ഡെങ്കിപ്പനി, മലേറിയ… … തുടങ്ങി കൊതുകിന്റെ ശല്യം മൂലം ഭയക്കേണ്ട രോഗങ്ങളുടെ ലിസ്റ്റ് വലുതാണ്‌.കൊതുകുകളുടെ പ്രജനന കാലമാണ് മഴക്കാലം. കെട്ടിക്കിടക്കുന്ന വെള്ളത്തിലാണു കൊതുകുകൾ മുട്ടയിടുന്നത്.14 ദിവസത്തിനുള്ളിൽ കൊതുകു പൂർണവളർച്ചയെത്തും.   രാവിലെ 6.30നും ഒൻപതിനും ഇടയിലും വൈകിട്ടു നാലിനും ഏഴിനും ഇടയിലുമാണു കൊതുകിന്റെ ആക്രമണം ഏറ്റവും കൂടുതൽ.ഇതിന് ആദ്യം ചെയ്യേണ്ടത് വീട്ടില്‍ കൊതുക് വരാതിരിക്കാനുള്ള സാഹചര്യങ്ങള്‍ ഒരുക്കുക എന്നതാണ്. കെട്ടികിടക്കുന്ന വെള്ളം, മലിനജലം, പാട്ടകളിലും മറ്റും വെള്ളം കെട്ടിനില്‍ക്കുന്ന അവസ്ഥ ഇതൊക്കെ ഒഴിവാക്കാം.വീടും പരിസരവും വൃത്തിയോടെ സൂക്ഷിച്ചാല്‍ തന്നെ പകുതി കൊതുക് ശല്യം മാറും.   പകൽ കൊതുകുകൾ വീടിനുള്ളിൽ കടക്കാതിരിക്കാൻ അടുക്കളയുടെ ജനാലകളും സൺഷേഡ് അടക്കമുള്ള ഭാഗങ്ങളും കൊതുകുവല ഉറപ്പിച്ചു സംരക്ഷിക്കണം.  ജനൽ, വെന്റിലേറ്റർ തുടങ്ങിയ സ്‌ഥലങ്ങളിൽ കൊതുകു  കടക്കാത്ത വലക്കമ്പി അടിക്കുക.കുട്ടികളും പ്രായമായവരും വീട്ടിലുണ്ടെങ്കിൽ കട്ടിലിനു…

    Read More »
  • Kerala

    മൃഗശാലയില്‍നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ കണ്ടെത്തി; പിടികൂടാനായില്ല

    തിരുവനന്തപുരം: മൃഗശാലയിലെ ജീവനക്കാരുടെ കണ്ണ് വെട്ടിച്ചു കടന്ന ഹനുമാന്‍ കുരങ്ങിനെ (ലംഗൂര്‍) കണ്ടെത്തി. മൃഗശാലയ്ക്കുള്ളിലെ മരത്തിനു മുകളിലാണ് കുരങ്ങ് ഉള്ളത്. ഇന്നലെ വൈകിട്ടോടെയാണ് കുരങ്ങ് ചാടിപ്പോയത്. കുരങ്ങ് പുറത്തേക്കു പോകാതെ തിരികെ കൂട്ടിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ജീവനക്കാര്‍ കൂട് തുറക്കുന്നതിനിടെയാണ് കുരങ്ങ് പുറത്തേക്കു ചാടിയത്. തിരുപ്പതിയില്‍ നിന്നാണ് കുരങ്ങിനെ മൃഗശാലയില്‍ എത്തിച്ചത്. മൂന്നു വയസുള്ള പെണ്‍ ഹനുമാന്‍ കുരങ്ങിനെ സന്ദര്‍ശകര്‍ക്ക് കാണാനായി തുറന്ന കൂട്ടിലേക്ക് ഇന്നു മാറ്റാനിരിക്കുകയായിരുന്നു. രാത്രിയോടെ സഞ്ചാരം മതിയാക്കി മ്യൂസിയത്തിനു സമീപം ബെയിന്‍സ് കോമ്പൗണ്ടിലെ തെങ്ങിനു മുകളില്‍ കുരങ്ങന്‍ കയറി. രാത്രി സഞ്ചരിക്കുന്ന സ്വഭാവം ഇല്ലാത്തതിനാല്‍ പുലര്‍ച്ചെയോടെ കുരങ്ങിനെ പിടികൂടാനുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തി. മൃഗശാല അധികൃതര്‍ നടത്തിയ തിരച്ചിലിലാണ് മൃഗശാല വളപ്പിനുള്ളില്‍ കുരങ്ങിനെ കണ്ടെത്തിയത്. തിരുപ്പതി ശ്രീ വെങ്കിടേശ്വര സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നു കഴിഞ്ഞ തിങ്കളാഴ്ചയാണ് 2 സിംഹങ്ങളേയും കുരങ്ങുകളേയും തലസ്ഥാനത്ത് എത്തിച്ചത്. നാളെ മന്ത്രിയുടെ സാന്നിധ്യത്തില്‍ തുറന്ന കൂട്ടിലേക്കു മാറ്റുന്നതിനു മുന്നോടിയായാണ് ആദ്യം പെണ്‍കുരങ്ങിനെ കൂട്ടിനു…

    Read More »
  • Crime

    ശബ്ദമലിനീകരണത്തിനു പരാതി നല്‍കി; വീട്ടമ്മയെ വീട്ടില്‍നിന്നു വലിച്ചിറക്കി മര്‍ദിച്ചു

    കോഴിക്കോട്: ശബ്ദമലിനീകരണമുണ്ടാക്കുന്നു എന്ന് കാണിച്ച് പരാതി നല്‍കിയതിന് വീട്ടില്‍ നിന്ന് ഒരു വീട്ടമ്മയെ പുറത്തിറക്കി മര്‍ദിക്കുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്. കോഴിക്കോട് ചെറുവണ്ണൂരിലെ കമ്പനിയുടമയും ബന്ധുക്കളുമാണ് വീട്ടമ്മയെ മര്‍ദിക്കുന്നത്. ആക്രമണത്തില്‍ പരുക്കേറ്റ വീട്ടമ്മ ചികിത്സയിലാണ്. സംഭവത്തില്‍ നല്ലളം പോലീസ് കേസെടുത്തു. വീട്ടമ്മയുടെ വാക്കുകള്‍: ”മുഖത്തടിച്ചതിനു ശേഷമാണ് എന്നെ പുറത്തേക്ക് ഇറക്കിയത്. കുടുംബക്കാര്‍ക്കെതിരെ പരാതി നല്‍കുമല്ലേ എന്നു ചോദിച്ചായിരുന്നു ഗായത്രി എന്ന പെണ്‍കുട്ടി മര്‍ദിച്ചത്. വീട്ടിലേക്കു തിരിച്ചു കയറാന്‍ ശ്രമിച്ച എന്നെ റിജില്‍ എന്നയാള്‍ കൈപിടിച്ചു തിരിച്ചു. ആരെങ്കിലും രക്ഷപ്പെടുത്തുമെന്നു കരുതിയാണ് തൊട്ടടുത്തുള്ള ആശുപത്രിയുടെ ഭാഗത്തേക്ക് ഓടിയത്. പിറകില്‍ നിന്നു വന്ന ഗായത്രി എന്നെ ചവിട്ടി വീഴ്ത്തി. നിലത്തുവീണപ്പോള്‍ എല്ലാവരും ചേര്‍ന്ന് ചവിട്ടുകയും മര്‍ദിക്കുകയും ചെയ്തു. ഇവരുടെ ചവിട്ടേറ്റ് എന്റെ നട്ടെല്ലിനു ക്ഷതമേറ്റു. എഴുന്നേല്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു ഞാനുണ്ടായിരുന്നത്. കഴുത്തിനും ചെവിക്കും പരുക്കേറ്റു.” കമ്പനിയില്‍ നിന്ന് സഹിക്കാനാകാത്ത ശബ്ദമുണ്ടായപ്പോഴാണ് പരാതി നല്‍കിയതെന്നും വീട്ടമ്മ പറഞ്ഞു. പരാതി നല്‍കിയതാണ് വൈരാഗ്യത്തിനു കാരണമായതെന്നും അവര്‍…

    Read More »
  • NEWS

    രാജ്യം വിടാതെ തന്നെ വിസ പുതുക്കാം; പ്രവാസികള്‍ക്ക് ഉപകാരപ്രദമായ നടപടിയുമായി യുഎഇ

    അബുദാബി: പ്രവാസികള്‍ക്ക് രാജ്യത്തിന് പുറത്തു പോകാതെ തന്നെ സന്ദര്‍ശക വിസ പുതുക്കാമെന്നറിയിച്ച് യുഎഇ. 30 മുതല്‍ 60 ദിവസം വരെ കാലാവധിയുള്ള വിസകളുള്ള വിദേശികള്‍ക്ക് രാജ്യത്ത് തന്നെ തുടര്‍ന്നുകൊണ്ട് കാലാവധി 30 ദിവസത്തേയ്ക്ക് കൂടി നീട്ടാന്‍ സഹായിക്കുന്നതാണ് പുതിയ നടപടി. കൂടാതെ ഒരു സന്ദര്‍ശക വിസയുടെ കാലാവധി പരമാവധി 120 ദിവസം വരെ നീട്ടാമെന്നും അധികൃതര്‍ അറിയിച്ചു. ഒരു മാസത്തേയ്ക്ക് വിസ നീട്ടി ലഭിക്കാന്‍ പ്രവാസികള്‍ക്ക് 1150 ദിര്‍ഹമാണ് ചെലവ് വരുന്നത് എന്നാണ് ട്രാവല്‍ ഏജന്‍സികള്‍ അറിയിക്കുന്നത്. രാജ്യത്തിന് പുറത്ത് പോകാതെ വിസ പുതുക്കാനായുള്ള സൗകര്യം യുഎഇയില്‍ മുന്‍പ് നിലവിലുണ്ടായിരുന്നു. ഇത് പിന്‍വലിച്ചത് സന്ദര്‍ശക വിസയില്‍ ബന്ധുക്കളെ രാജ്യത്തെത്തിച്ച പ്രവാസികള്‍ക്ക് തിരിച്ചടിയായിരുന്നു. നടപടി പുനരുജ്ജീവിപ്പിച്ചത് അനാവശ്യമായ ചെലവില്‍ നിന്നും സമയനഷ്ടത്തില്‍ നിന്നും പ്രവാസികളെ കരകയറ്റും. അതേസമയം, കഴിഞ്ഞ ഏപ്രിലിലാണ് രാജ്യത്ത് വിസിറ്റ് വിസയിലെത്തുന്നവര്‍ക്കായി പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പാടാക്കിയത്. യുഎഇയില്‍ അടുത്ത ബന്ധുക്കളുള്ളവര്‍ക്ക് മാത്രമാണ് വിസ അനുവദിക്കുക എന്നതായിരുന്നു നിലവില്‍ വന്ന നിയന്ത്രണം.…

    Read More »
  • Kerala

    വിദ്യാഭ്യാസ അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിച്ചു

    തിരുവനന്തപുരം:കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2022 -23 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിച്ചു. 2023 മാര്‍ച്ച്‌ മാസത്തില്‍ സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകളില്‍ നിന്നും ആദ്യ അവസരത്തില്‍ എസ്.എസ്.എല്‍.സി / ടി.എച്ച്‌.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും 80 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയവര്‍ക്കും, 2022 -23 അധ്യയന വര്‍ഷത്തില്‍ ഹയര്‍ സെക്കൻഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി അവസാനവര്‍ഷ പരീക്ഷയില്‍ 90 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. എസ്.സി / എസ്.ടി വിഭാഗത്തില്‍പ്പെടുന്ന അംഗങ്ങളുടെ മക്കള്‍ക്ക് എസ്.എസ്.എല്‍.സി / ടി.എച്ച്‌.എസ്.എല്‍.സി പരീക്ഷയില്‍ 75 ശതമാനത്തില്‍ കുറയാതെയും ഹയര്‍ സെക്കൻഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി പരീക്ഷയില്‍ 85 ശതമാനത്തില്‍ കുറയാതെയും മാര്‍ക്ക് നേടിയവര്‍ക്കും അപേക്ഷിക്കാം. എസ്.സി / എസ്.ടി വിഭാഗത്തില്‍പെടുന്നവര്‍ ജാതി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് ഹാജരാക്കണം. നിശ്ചിത ഫോറത്തില്‍ പൂരിപ്പിച്ച അപേക്ഷകള്‍ ജൂണ്‍ 12 മുതല്‍ ജൂലൈ 20 വൈകുന്നേരം 3 മണി വരെ ജില്ലാ എക്സിക്യൂട്ടിവ് ഓഫീസര്‍ക്ക്…

    Read More »
  • Kerala

    തോട്ടില്‍ കെണിവച്ചത് മീന്‍പിടിക്കാന്‍; വീണത് ഏഴടി നീളമുള്ള വമ്പന്‍ അതിഥി

    ആലപ്പുഴ: മീന്‍ പിടിക്കാന്‍ തോട്ടില്‍ വച്ച കെണിയില്‍ കുടുങ്ങിയത് പെരുമ്പാമ്പ്. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് കമ്പിവളപ്പില്‍ സഈദ് തന്റെ വീടിന് സമീപത്തെ തോട്ടില്‍വച്ച കെണിയിലാണ് ഏഴടി നീളവും മൂന്നിഞ്ചോളം വണ്ണവുമുള്ള ഭീമന്‍ പെരുമ്പാമ്പ് അകപ്പെട്ടത്. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് വനം വകുപ്പ് അധികൃതര്‍ എത്തി പെരുമ്പാമ്പിനെ പിടികൂടി. അതിനിടെ, പത്തംനംതിട്ട നാരങ്ങാനത്ത് ട്രാന്‍സ്‌ഫോമറില്‍ കയറിയ പെരുമ്പാമ്പ് ഷോക്കേറ്റു ചത്തിരുന്നു. ഞായറാഴ്ച രാവിലെയാണ് ട്രാന്‍സ്‌ഫോമറില്‍ പെരുമ്പാമ്പ് കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ ഇതു ചത്തെന്നു വ്യക്തമായി. ട്രാന്‍സ്‌ഫോര്‍മറിന് ഉള്ളിലേക്ക് കയറിയ നിലയിലാണ് പെരുമ്പാമ്പ്. റാന്നി ഫോറസ്റ്റ് സ്റ്റേഷനില്‍ അറിയിച്ചതുപ്രകാരം വനപാലകര്‍ എത്തി പെരുമ്പാമ്പിനെ കൊണ്ടുപോകുകയും കുഴിച്ചിടുകയും ചെയ്തു. 2018 ലെ മഹാപ്രളയത്തിനുശേഷമാണ് നാരങ്ങാനം, പത്തനംതിട്ട മേഖലകളില്‍ പെരുമ്പാമ്പ് ശല്യം രൂക്ഷമായതെന്ന് നാട്ടുകാര്‍ പറയുന്നു.

    Read More »
  • India

    മദ്രാസികളെപ്പോലെ ഫ്‌ളാറ്റിന് പുറത്ത് ലുങ്കിയും നൈറ്റിയും ധരിച്ചുകൊണ്ട് പോകരുത്; ഉത്തർപ്രദേശിൽ സർക്കുലർ

    മദ്രാസികളെപ്പോലെ ഫ്‌ളാറ്റിന് പുറത്ത് ലുങ്കിയും നൈറ്റിയും ധരിച്ചുകൊണ്ട് പോകരുതെന്ന് ഉത്തർപ്രദേശിൽ ഫ്ലാറ്റുടമകളുടെ സർക്കുലർ.നോയിഡയിലാണ് സംഭവം. ഗ്രേറ്റര്‍ നോയ്ഡയിലെ സെക്ടര്‍ സി 2 വിലെ അപ്പാര്‍ട്ട്‌മെന്റ് ഉടമകളുടെ സംഘടനയാണ് താമസക്കാര്‍ക്ക് ഡ്രസ്‌കോഡുമായി എത്തിയത്.ജൂണ്‍ 10ന് ഹിമസാഗര്‍ അപ്പാര്‍ട്ട്‌മെന്റ് താമസക്കാര്‍ക്കായി പുറത്തിറക്കിയ സര്‍ക്കുലറില്‍ അവരുടെ ഫ്‌ളാറ്റില്‍ താമസിക്കുന്നവര്‍ ഫ്‌ളാറ്റിന് പുറത്ത് ലുംഗിയും നൈറ്റിയും ധരിക്കരുതെന്ന് കർശനമായി പറഞ്ഞിട്ടുണ്ട്.   അതേസമയം ‍സർക്കുലറിനെ ചുരുക്കം ചിലര്‍ മാത്രമാണ് അനുകൂലിച്ചത്. ഭൂരിഭാഗം പേരും വസ്ത്രം തങ്ങളുടെ അവകാശവും സ്വാതന്ത്ര്യവും സ്വകാര്യതയുമാണെന്നും അതില്‍ കൈകടത്തേണ്ടെന്നും തുറന്നടിച്ചു.     സംഭവം വിവാദമായതോടെ തങ്ങള്‍ വസ്ത്രത്തിന്റെ കാര്യത്തില്‍ വിവേചനം കാട്ടാനല്ല സൗമ്യമായി അപേക്ഷിക്കുകയാണ് ചെയ്തതെന്ന് അപ്പാര്‍ട്ട്‌മെന്റ് ഓണേഴ്‌സ് അസോസിയേഷന്‍ പറഞ്ഞു.

    Read More »
  • Crime

    ഓണ്‍ലൈന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത് കാത്തിരുന്നത് ജോലിക്കായി; വന്നത് നഗ്നവീഡിയോ ഭീഷണി, പരാതിയുമായി യുവാവ്

    ഇടുക്കി: ഓണ്‍ലൈന്‍ അഭിമുഖത്തില്‍ പങ്കെടുത്ത യുവാവിന്റെ നഗ്‌ന വീഡിയോ പ്രചരിപ്പിച്ച് പണം തട്ടിയെന്ന് പരാതി. ഇടുക്കി മറയൂര്‍ സ്വദേശിയായ യുവാവാണ് പരാതി നല്‍കിയത്. പണം നല്‍കിയില്ലെങ്കില്‍ വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും ദൃശ്യങ്ങള്‍ അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. സമൂഹമാദ്ധ്യമത്തില്‍ പരസ്യം കണ്ടാണ് യുവാവ് ജോലിക്കായി അഭിമുഖത്തില്‍ പങ്കെടുത്തത്. ഒരു ലിങ്ക് വഴി ജോലിക്കായി അപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന ഓണ്‍ലൈന്‍ അഭിമുഖത്തില്‍ പങ്കെടുത്തു. യുവാവിന്റെ വാട്സ്ആപ്പ് നമ്പര്‍, ഇമെയില്‍ ഐഡി, ബാക്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ തട്ടിപ്പുകാര്‍ ചോദിച്ചറിഞ്ഞതായി പരാതിയിലുണ്ട്. പിന്നാലെ വാട്സ്ആപ്പില്‍ മോര്‍ഫ് ചെയ്ത തന്റെ നഗ്‌നദൃശ്യങ്ങള്‍ ലഭിച്ചതായി യുവാവ് പറഞ്ഞു. പണം കൊടുക്കാന്‍ വിസമ്മതിച്ചപ്പോള്‍ അഞ്ച് സുഹൃത്തുക്കളുടെ ഫോണില്‍ നഗ്‌ന ദൃശ്യങ്ങളെത്തി. പിന്നീട് ഗൂഗിള്‍ പേ വഴി 25,000 രൂപ മൂന്ന് തവണയായി അയച്ചുകൊടുത്തെന്നും യുവാവ് പരാതിയില്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

    Read More »
  • Kerala

    ഇടുക്കി ജില്ലയ്ക്ക് ആശ്വാസമായി ട്രെയിന്‍ സര്‍വീസ് നാളെമുതൽ

    ഇടുക്കി:ബോഡിനായ്ക്കന്നൂരിൽ നിന്നും നാളെ മുതൽ ട്രെയിന്‍  ഓടിത്തുടങ്ങും.ചെന്നൈ-ബോഡിനായ്‌ക്കന്നൂർ റൂട്ടിലാണ്  സർവീസ്. ഇതോടെ ഇടുക്കി ജില്ലക്കാരുടെ യാത്രക്ലേശത്തിനും പരിഹാരമാകുമെന്നാണ് കരുതപ്പെടുന്നത്. ഇടുക്കി ജില്ലയിലെ പൂപ്പാറയിൽ നിന്ന് 35 കിലോമീറ്റർ സഞ്ചരിച്ചാൽ ബോഡിനായ്‌ക്കന്നൂർ റെയിൽവേ സ്റ്റഷനിലെത്താനാകും. റെയിൽവേ ലൈനില്ലാത്ത ഇടുക്കിയുടെ ഏറ്റവും അടുത്ത റെയിൽവേ സ്‌റ്റേഷനാണ് ബോഡിനായ്‌ക്കന്നൂർ. കട്ടപ്പനയിൽ നിന്ന് 60 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെ എത്താനാവവും. പുതിയ ട്രെയിൻ സർവീസ് നടത്തുന്നതോടെ ശബരിമല, മധുര, വേളാങ്കണ്ണി, രാമേശ്വരം, പഴനി, തിരുപ്പതി തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങളിലേക്കുമുള്ള യാത്ര ലളിതമാകുമെന്നത് ഉറപ്പ്. മധുര, തേനി വഴിയുള്ള ട്രെയിൻ ചെന്നൈയിൽ നിന്ന് കേന്ദ്രമന്ത്രി എൽ. മുരുകൻ ഫ്‌ളാഗ് ഓഫ് ചെയ്യും. അന്നേ ദിവസം രാത്രി 8.30-ന് ട്രെയിൻ നമ്പർ 20602 മധുര-എംജിആർ ചെന്നൈ സെൻട്രൽ എക്‌സ്പ്രസ് ബോഡിനയ്‌ക്കന്നൂരിൽ നിന്നും ട്രെയിൻ നമ്പർ 06702 തേനി-മധുര അൺറിസേർവ്ഡ് സ്‌പെഷ്യൽ ട്രെയിൻ രാത്രി 8.45-നും പുറപ്പെടുമെന്ന് ദക്ഷിണ റെയിൽവേ വ്യക്തമാക്കി. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ചെന്നൈയിൽ നിന്ന് ബോഡിനായ്‌ക്കന്നൂരിലേക്കും ചൊവ്വ, വ്യാഴം, ഞായർ ദിവസങ്ങളിൽ…

    Read More »
Back to top button
error: