KeralaNEWS

കനത്തമഴ;പൊൻമുടിയിൽ മണ്ണിടിച്ചില്‍

തിരുവനന്തപുരം: കനത്തമഴയെ തുടർന്ന് പൊൻമുടിയിൽ മണ്ണിടിച്ചിൽ.പൊന്മുടി പന്ത്രണ്ടാംവളവിന് സമീപമാണ് റോഡ് ഇടിഞ്ഞു താഴ്ന്നത്.

തിങ്കളാഴ്ച രാത്രി മുഴുവൻ പൊന്മുടിയില്‍ ശക്തമായ മഴയായിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലിലാണ് റോഡരിക് ഇടിഞ്ഞത്.വാഹനങ്ങള്‍ കടന്നുപോകുമ്ബോള്‍ നേരിയ തോതില്‍ മണ്ണിടിയുന്നുണ്ട്. ഇവിടെ വാഹനങ്ങള്‍ക്ക് സൈഡ് നല്‍കാൻ കഴിയാത്ത സ്ഥിതിയുമാണുള്ളത്.

ആറ് മാസം മുൻപ് പെയ്ത ശക്തമായ മഴയെ തുടര്‍ന്ന് പന്ത്രണ്ടാംവളവില്‍ റോഡിന്റെ പകുതിയോളം ഇടിഞ്ഞ് താഴ്ന്നിരുന്നു. ഇതിനെ തുടര്‍ന്ന് മാസങ്ങളോളം പൊന്മുടി വിതുര റൂട്ടില്‍ ഗതാഗതം നിലച്ചിരുന്നു.തകര്‍ന്ന ഭാഗം നന്നാക്കുന്നതിനിടയില്‍ കനത്തമഴ പെയ്തതിനെ തുടര്‍ന്ന് വീണ്ടും റോഡ് ഇടിഞ്ഞു.ഇതോടെ വീണ്ടും മാസങ്ങളോളം റോഡ് അടച്ചിട്ടു.
പിന്നീട് യുദ്ധകാലാടിസ്ഥാനത്തില്‍ റോഡ് നന്നാക്കുകയും മൂന്ന് മാസംമുൻപ് ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു. എന്നാല്‍ പണി നടത്തിയ ഭാഗം തന്നെയാണ് ഇപ്പോൾ വീണ്ടും ഇടിഞ്ഞിരിക്കുന്നത്.

Back to top button
error: