തൃശൂര്‍: തെരുവുനായകള്‍ ഓടിച്ചതിനെ തുടര്‍ന്ന് സൈക്കിളില്‍ നിന്ന് വീണ് വിദ്യാര്‍ഥിക്ക് പരിക്ക്. ചിയ്യാരം സ്വദേശി എന്‍. ഫിനോയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം.
ഫിനോയും സുഹൃത്തും വൈകിട്ട് ട്യൂഷന് കഴിഞ്ഞ് സൈക്കിളില്‍ വരുന്നതിനിടെയാണ് തെരുവുനായകള്‍ കൂട്ടംകൂടി അക്രമിക്കാനെത്തിയത്. ഇതോടെ ഭയന്ന് വേഗത്തില്‍ മുന്നോട്ട് പോയ വിദ്യാര്‍ഥി സമീപത്തെ വൈദ്യുതി തൂണിലിടിച്ച് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും സൈക്കിളില്‍ നിന്ന് വീണ് പരിക്കേറ്റിട്ടുണ്ട്.
സൈക്കിളില്‍ നിന്ന് വീണതിന്റെ ആഘാതത്തില്‍ ഫിനോയുടെ മൂന്ന് പല്ലുകള്‍ കൊഴിഞ്ഞു. മറ്റ് രണ്ട് പല്ലുകള്‍ക്ക് ഇളക്കവുമുണ്ടായിട്ടുണ്ട്. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയതായി മാതാപിതാക്കള്‍ അറിയിച്ചു.