KeralaNEWS

തിരുവല്ലയിൽ എഴുപത് വയസ്സുകാരനെ കഴുത്തില്‍ മുറിവേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

തിരുവല്ല:എഴുപത് വയസ്സുകാരനെ കഴുത്തില്‍ മുറിവേറ്റ് റോഡില്‍ മരിച്ച നിലയില്‍ കണ്ടെത്തി.മേപ്രാല്‍ വളഞ്ചേരില്‍ വീട്ടില്‍ പത്രോസിനെയാണ് ഇന്ന് പുലര്‍ച്ചെ ആറരയോടെ കാരക്കല്‍ – മേപ്രാല്‍ റോഡിലെ ഷാപ്പ്പടിക്ക് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൃതദേഹത്തിന് സമീപത്തു നിന്നും കറിക്കത്തി ലഭിച്ചിട്ടുണ്ട്. തിരുവല്ല ഡിവൈഎസ്പി അര്‍ഷാദ് അടക്കമുള്ള പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ഫോറന്‍സിക് വിഭാഗവും ഡോഗ് സ്‌ക്വാര്‍ഡും സ്ഥലത്ത് പരിശോധനകൾ നടത്തുന്നുണ്ട്.

Back to top button
error: