Month: June 2023
-
Crime
വഴക്കുപേടിച്ച് 8 വയസുകാരി കള്ളംപറഞ്ഞു; ക്രൂരമര്‍ദനത്തിനിരയായി ഭക്ഷണവിതരണക്കാരന്‍, രക്ഷയായത് സിസി ടിവി
ബംഗളൂരു: രക്ഷിതാക്കള്‍ വഴക്കുപറയുന്നതില്‍നിന്ന് രക്ഷപ്പെടാന്‍ എട്ടുവയസ്സുകാരി പറഞ്ഞ കള്ളം ഭക്ഷണവിതരണ ആപ്പിന്റെ ഡെലിവറി ജീവനക്കാരനെ സംശയനിഴലില്‍നിര്‍ത്തിയത് ദിവസങ്ങളോളം. ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയിലെ പാര്‍പ്പിടസമുച്ചയത്തില്‍ കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് സംഭവം. ടെറസ്സില്‍പോയി കളിച്ചത് ചോദ്യംചെയ്ത രക്ഷിതാക്കളോട് തന്നെ ഭക്ഷണവിതരണക്കാരന്‍ ടെറസ്സിലേക്ക് ബലമായി കൊണ്ടുപോയെന്നായിരുന്നു കുട്ടിയുടെ വിശദീകരണം. ഇതു വിശ്വസിച്ച് പാര്‍പ്പിട സമുച്ചയത്തിലേക്ക് വന്ന ഭക്ഷണവിതരണക്കാരെ മുഴുവന്‍ സുരക്ഷാജീവനക്കാര്‍ തടഞ്ഞുനിര്‍ത്തി പരിശാധിച്ചു. ഇതിനിടെ തന്നെ ‘ടെറസ്സിലേക്ക് കൊണ്ടുപോയ’ അസം സ്വദേശിയായ ജീവനക്കാരനെ കുട്ടി ‘തിരിച്ചറിഞ്ഞു’. ഇതോടെ ക്രൂരമായ മര്‍ദനവും ഏല്‍ക്കേണ്ടിവന്നു ഭക്ഷണവിതരണക്കാരന്. തുടര്‍ന്ന് പോലീസെത്തി ഇദ്ദേഹത്തെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പാര്‍പ്പിടസമുച്ചയത്തിലെ സി.സി. ടി.വി. ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചെങ്കിലും ടെറസ്സില്‍ കാണുന്ന തരത്തിലുള്ള ദൃശ്യങ്ങളൊന്നും ലഭിച്ചിരുന്നില്ല. രണ്ടുദിവസത്തിനുശേഷം സമീപത്തെ പേയിങ് ഗസ്റ്റ് സ്ഥാപനത്തില്‍ പാര്‍പ്പിടസമുച്ചയത്തിലെ ടെറസ്സ് കാണാവുന്ന തരത്തില്‍ സ്ഥാപിച്ച ഒരു സി.സി.ടി.വി. ക്യാമറ പോലീസിന്റെ ശ്രദ്ധയില്‍പെടുകയായിരുന്നു. ഇതില്‍നിന്നുള്ള ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് കുട്ടിപറഞ്ഞത് കള്ളമാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞത്. കുട്ടി തനിയേ ടെറസ്സിലേക്ക് പോകുന്ന ദൃശ്യങ്ങളാണ് പോലീസിന്…
Read More » -
Kerala
പ്രതിദിനം ഒരുലക്ഷം യാത്രക്കാര്‍ എന്ന ലക്ഷ്യത്തിലേക്ക് കൊച്ചി മെട്രോ; ഇന്ന് ആറാമത് പിറന്നാൾ
കൊച്ചി:പ്രതിദിനം ഒരുലക്ഷം യാത്രക്കാര്‍ എന്ന ലക്ഷ്യത്തിലേക്ക് കൊച്ചി മെട്രോ അടുത്തെന്ന് കെഎംആര്‍എല്‍ എംഡി ലോക്‌നാഥ് ബഹ്‌റ.നിലവിൽ മെട്രോയിൽ പ്രതിദിന യാത്രക്കാരുടെ എണ്ണം 98000 ആണ്.ആറു വർഷത്തിനുള്ളിലാണ് ഈ നേട്ടമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം ഘട്ടം ഉടൻ ആരംഭിക്കുമെന്നും 2025 ആഗസ്റ്റ് 15ന് മെട്രോ സെക്കന്റ് ഫേസ് ഉത്ഘാടനം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.തൃപ്പൂണിത്തുറ സ്റ്റേഷൻ സെപ്റ്റംബറില്‍ പൂര്‍ത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒക്ടോബര്‍ 2ന് തൃപ്പൂണിത്തുറ റൂട്ടില്‍ മെട്രോ ഓടിത്തുടങ്ങും. ദിവസം 10000 വിദ്യാര്‍ത്ഥികള്‍ മെട്രോയില്‍ യാത്ര ചെയ്യുന്ന തരത്തില്‍ പദ്ധതികള്‍ ആവിഷ്കരിക്കുന്നുണ്ട്. യാത്രക്കാരെ ആകര്‍ഷിക്കാൻ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം മെട്രോ പൊതു ജനങ്ങൾക്കായി തുറന്നുകൊടുത്തിട്ട് ജൂൺ പതിനേഴിന് ആറ് വർഷം തികയുന്നു. ആറാം വാർഷികത്തോട് അനുബന്ധിച്ച് യാത്രക്കാർക്കും പൊതുജനങ്ങൾക്കുമായി നിരവധി ആഘോഷപരിപാടികളും ഓഫറുകളും കൈനിറയെ സമ്മാനങ്ങൾ നേടാനുള്ള അവസരങ്ങളും ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഇന്ന് ടിക്കറ്റ് നിരക്കിലും പ്രത്യേക ഇളവുണ്ട്. 20 രൂപ നിരക്കിൽ കൊച്ചി മെട്രോയിൽ എത്ര ദൂരം വരെയും യാത്ര…
Read More » -
Movie
‘ആദിപുരുഷ്’ റിലീസ് ദിവസം എത്ര നേടി? പ്രതീക്ഷിക്കുന്ന കണക്കുകള്‍ ഇങ്ങനെ
മുംബൈ: നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും സമ്മിശ്ര പ്രതികരണമാണ് വെള്ളിയാഴ്ച റിലീസ് ചെയ്ത ആദിപുരുഷ് നേടിയത്. രാമായണം അടിസ്ഥാനമാക്കിയുള്ള ചിത്രം മികച്ച ഓപ്പണിംഗ് ആയിരിക്കും നേടുക എന്നാണ് സൂചന. ഇപ്പോള്‍ വിവിധ ബിസിനസ് അനലിസ്റ്റുകളുടെ കണക്കുകള്‍ പ്രകാരം ചിത്രം ആദ്യദിനം എത്ര നേടും കണക്കുകള്‍ പുറത്തുവന്നിട്ടുണ്ട്. വെള്ളിയാഴ്ച ബോക്സ് ഓഫീസില്‍ വന്‍ ഓപ്പണിംഗ് ആദിപുരുഷ് നേടും എന്നാണ് കണക്കുകള്‍ പറയുന്നത്. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ഏകദേശം 36-38 കോടി കളക്ഷന്‍ നേടും എന്നാണ് കണക്ക്. മറ്റ് എല്ലാ ഭാഷകളിലെ കളക്ഷനും കൂട്ടിയാല്‍ അഖിലേന്ത്യ തലത്തില്‍ ചിത്രം 90 കോടി രൂപയും നേടുമെന്നാണ് ആദ്യ കണക്കുകള്‍ സൂചിപ്പിക്കുന്നത്. പത്താന്‍, കെജിഎഫ് 2 എന്നിവയ്ക്ക് ശേഷം കൊവിഡിന് ശേഷം ഒരു ഹിന്ദി ചിത്രത്തിന് മൂന്നാമത്തെ വലിയ ഓപ്പണിംഗ് ആണ് ആദിപുരുഷിന് ലഭിച്ചത് എന്നാണ് വിവരം. ബോക്‌സ്ഓഫീസ് ഇന്ത്യ.കോം റിപ്പോര്‍ട്ട് അനുസരിച്ച്, ഹിന്ദി സര്‍ക്യൂട്ടുകളിലെയും ദക്ഷിണേന്ത്യയില്‍ തെലുങ്ക് പതിപ്പിന്റെ കളക്ഷനും കണക്കിലെടുക്കുകയാണെങ്കില്‍ ആദിപുരുഷ് ഇന്ത്യയിലെ ആദ്യ…
Read More » -
Kerala
മിഥുനം പിറന്നിട്ടും മഴയില്ല; തിങ്കളാഴ്ച തിരുവാതിര
തിരിമുറിയാതെ മഴ തിമര്‍ത്തു പെയ്യേണ്ട മിഥുന മാസത്തിന് വെള്ളിയാഴ്ച തുടക്കമായി.തിങ്കളാഴ്ച തിരുവാതിരയാണ്. ഞാറ്റുവേല തുടങ്ങുന്ന ദിവസം. എന്നാൽ കേരളത്തിൽ മഴയുടെ ഒളിച്ചുകളി തുടരുകയാണ്. ഇത് ആയിരക്കണക്കിന് നെല്‍ക്കർഷകരുടെ കണ്ണീര്‍ മഴക്കു കാരണമാവുകയാണ്. ഇടവപ്പാതി പിന്നിട്ടാല്‍ കേരളത്തില്‍ കാലവര്‍ഷക്കാലമാണ്.ഇപ്പോൾ മിഥുന മാസമായിട്ടും കാലവര്‍ഷം ഇല്ലാത്ത അവസ്ഥ. എങ്ങോ വീശിയ ചുഴലിക്കാറ്റിന്റെ ഭാഗമായി രണ്ട് ദിവസം കിട്ടിയ മഴയാണ് മലയാളിയുടെ മണ്‍സൂണ്‍ മഴ. ഉണങ്ങിക്കരിയാൻ തുടങ്ങിയ തെങ്ങിനും കവുങ്ങിനുമൊക്കെ അല്‍പം ആശ്വാസമായെങ്കിലും നെല്‍കൃഷിക്കിത് പോര. ഒരാഴ്ചക്കകം മഴ പെയ്ത് വെള്ളം കയറിയില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകുമെന്ന് കര്‍ഷകര്‍ പറയുന്നു. മഴ വരുമെന്ന് പ്രതീക്ഷിച്ച് കര്‍ഷകര്‍ വെള്ളം പമ്ബു ചെയ്തും മറ്റും ഞാറ് തയാറാക്കിയിരുന്നു. എന്നാല്‍ ഒരു മാസം പിന്നിടുമ്ബോഴും മഴയില്ലാത്തതിനാല്‍ പറിച്ചുനടാനായില്ല.ഇടക്കിടെ മഴ ചാറി പോവുകയാണ് മഴ. പല സ്ഥലങ്ങളിലും കിണറുകളില്‍ പോലും വെള്ളമില്ല. മഴ വൈകിയതു കാരണം ഒന്നാം വിള നെല്‍കൃഷിക്ക് വിത്ത് വിതക്കാൻ പല കര്‍ഷകര്‍ക്കും കഴിഞ്ഞിട്ടില്ല. കേരളത്തില്‍ 30 വര്‍ഷത്തിനിടയില്‍…
Read More » -
Crime
പോക്‌സോ കേസില്‍ മോന്‍സന്‍ മാവുങ്കല്‍ കുറ്റക്കാരന്‍
കൊച്ചി: വ്യാജ പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിനെതിരായ പോക്‌സോ കേസില്‍ ഇയാള്‍ കുറ്റക്കാരനെന്ന് കോടതി. എറണാകുളം ജില്ലാ പോക്‌സോ കോടതിയാണ് വിധി പ്രസ്താവിച്ചത്. മോന്‍സനെതിരായി രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ആദ്യത്തെ വിധിയാണിത്. പഠിക്കാന്‍ സഹായിക്കാമെന്നും പഠനത്തിന്റെ കൂടെ കോസ്മറ്റോളജിയും പഠിപ്പിക്കാം എന്നും വാഗ്ദാനം ചെയ്തു 17 വയസ്സുള്ള പെണ്‍കുട്ടിയെ പ്രതി പീഡിപ്പിച്ചെന്നാണു കേസ്. മോന്‍സന്റെ ജീവനക്കാരിയുടെ മകളാണിത്. ഇന്ത്യന്‍ ശിക്ഷാനിയമം, പോക്‌സോ നിയമം എന്നിവ പ്രകാരം 13 വകുപ്പുകളാണു പ്രത്യേക കോടതി മോന്‍സനെതിരെ ചുമത്തിയിട്ടുള്ളത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വൈ.ആര്‍.റസ്റ്റമാണു കേസന്വേഷിച്ചു കുറ്റപത്രം സമര്‍പ്പിച്ചത്. മോന്‍സന്റെ മാനേജരായ ജോഷി ഒന്നാം പ്രതിയായ പോക്‌സോ കേസില്‍ മോന്‍സന്‍ രണ്ടാം പ്രതിയാണ്.
Read More » -
India
അക്രമികള്‍ പോലീസ് വേഷത്തിലും വരാം; മണിപ്പുരില്‍ കേന്ദ്ര ഇന്റലിജന്‍സ് മുന്നറിയിപ്പ്
ഇംഫാല്‍: സംഘര്‍ഷത്തിനു ശമനമില്ലാത്ത മണിപ്പുരില്‍ അക്രമികള്‍ പോലീസ് വേഷത്തിലും വരാമെന്ന് കേന്ദ്ര ഇന്റലിജന്‍സ് മുന്നറിയിപ്പ്. മണിപ്പുരിലെ ക്വാത, കഗ്‌വൈ പ്രദേശങ്ങളില്‍ ഇന്നലെ രാത്രി മുതല്‍ തുടങ്ങിയ വെടിവയ്പ് രാവിലെ വരെ നീണ്ടു. ആളുകള്‍ തടിച്ചുകൂടുകയും ആക്രമണത്തിനുള്ള ശ്രമങ്ങളുണ്ടായതായും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സൈന്യം, അസം റൈഫിള്‍സ്, ദ്രുതകര്‍മ സേന, സംസ്ഥാന പോലീസ് എന്നിവര്‍ സംയുക്തമായി ഇന്നലെ അര്‍ധരാത്രി വരെ ഇംഫാലില്‍ ഫ്‌ലാഗ് മാര്‍ച്ച് നടത്തി. ഇംഫാല്‍ ഈസ്റ്റില്‍ റബര്‍ ബുള്ളറ്റ് ഉപയോഗിച്ചു ദ്രുതകര്‍മ സേന വെടിവച്ചു. ചുരാചന്ദ്പൂരിലും ബിഷ്ണുപൂരിലും വെടിവയ്പും സ്‌ഫോടനവും നടന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്റെ വീട് ആക്രമിക്കാനും ശ്രമമുണ്ടായി. അഡ്വാന്‍സ്ഡ് ആശുപത്രിക്കു സമീപം പാലസ് ഏരിയയില്‍ തീവയ്പ്പ് ശ്രമം നടന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആയിരത്തോളം പേര്‍ സ്ഥലത്തു തടിച്ചുകൂടുകയും തീവയ്ക്കാന്‍ ശ്രമിച്ചതായുമാണു വിവരം. ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാനായി ദ്രുതകര്‍മ സേന കണ്ണീര്‍വാതകവും റബര്‍ ബുള്ളറ്റും പ്രയോഗിച്ചു. രണ്ടുപേര്‍ക്കു പരുക്കുണ്ട്.
Read More » -
Crime
വിദ്യ കരിന്തളം കോളജില്‍ ഹാജരാക്കിയതും വ്യാജ സര്‍ട്ടിഫിക്കറ്റ്; മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് പോലീസ് ഹൈക്കോടതിയില്‍
കൊച്ചി: വ്യാജ രേഖ കേസിലെ പ്രതിയായ എസ്.എഫ്.എ. മുന്‍ േനതാവ് കെ വിദ്യയെ 12 ാം ദിവസവും കണ്ടെത്താനാകാതെ പോലീസ്. വിദ്യ വടക്കന്‍ കേരളത്തിലുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. കേസില്‍ തെളിവു ശേഖരണം പൂര്‍ത്തിയായെന്ന് അഗളി പോലീസ് ഹൈക്കോടതിയെ അറിയിച്ചു. വിദ്യക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും പോലീസ് കോടതിയെ അറിയിച്ചു. വിദ്യ വ്യാജ രേഖ ചമച്ചുവെന്നും ഇതിന്റെ ഉറവിടം കണ്ടെത്തണം. ഇതിനായി വിദ്യയെ വിശദമായി ചോദ്യം ചെയ്യണമെന്നും പോലീസ് വ്യക്തമാക്കി. അതിനിടെ, വിദ്യ കരിന്തളം സര്‍ക്കാര്‍ കോളജില്‍ ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്നു കണ്ടെത്തി. കൊളജിയേറ്റ് എജുക്കേഷന്‍ അധികൃതരാണ് പരിശോധയില്‍ ഇക്കാര്യം കണ്ടെത്തിയത്. വിദ്യക്കെതിരെ ശമ്പളം തിരിച്ചുപിടിക്കുന്നതടക്കമുള്ള നടപടികള്‍ക്ക് ശുപാര്‍ശ ചെയ്യും. പിഎച്ച്ഡിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ കാലടി സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഉപസമിതി ഇന്ന് യോഗം ചേരുന്നുണ്ട്. വിദ്യയുടെ വിഷയം യോഗത്തില്‍ ചര്‍ച്ചയായേക്കും. കേസില്‍ അട്ടപ്പാടി കോളജ് പ്രിന്‍സിപ്പല്‍, അന്റര്‍വ്യൂ ബോര്‍ഡ് അംഗങ്ങള്‍ എന്നിവരുടെ വിശദ മൊഴി അഗളി പോലീസ് എടുത്തു. സിസിവിടി ദൃശ്യങ്ങളും ശേഖരിച്ചു.…
Read More » -
Kerala
മാധ്യമപ്രവര്‍ത്തകയ്ക്ക് അശ്ലീല കത്തയച്ച 76-കാരൻ അറസ്റ്റിൽ
കോഴിക്കോട്:മാധ്യമപ്രവര്‍ത്തകയ്ക്ക് അശ്ലീല കത്തയച്ചയാളെ നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ഹേമാംബിക നഗറില്‍ രാജഗോപാല്‍(76) ആണ് അറസ്റ്റിലായത്.കോഴിക്കോട്ടെ മാധ്യമപ്രവര്‍ത്തക നല്‍കിയ പരാതിയിലാണ് നടക്കാവ് പോലീസ് ഇയാളെ അറസ്റ്റുചെയ്തത്. ഏതാനുംവര്‍ഷങ്ങളായി ഇയാള്‍ നിരന്തരം അശ്ലീല കത്തുകള്‍ അയച്ചിരുന്നു.തുടർന്ന്മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ ഇയാൾ താമസിക്കുന്ന പാലക്കാട്ടെ ലോഡ്ജില്‍ എത്തി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു
Read More » -
Kerala
സെസിന്റെ സാമ്പത്തിക ശാസ്ത്രം പാളി; ഇന്ധന വില്‍പന ഇടിഞ്ഞു, സര്‍ക്കാരിനു നഷ്ടം
തിരുവനന്തപുരം: വരുമാനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് പെട്രോളിനും ഡീസലിനും ലീറ്ററിന് 2 രൂപ വീതം വില കൂട്ടിയപ്പോള്‍ സംസ്ഥാനത്തെ ഇന്ധന വില്‍പനയില്‍ ഇടിവ്. സ്വകാര്യ വാഹനങ്ങള്‍ ഇന്ധന ഉപയോഗം കുറച്ചതും ഇലക്ട്രിക് വാഹനങ്ങളിലേക്കു മാറിയതും ചരക്കു വാഹനങ്ങള്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നു ഡീസല്‍ നിറയ്ക്കുന്നതു പതിവാക്കിയതുമാകാം ഈ കുറവിനു കാരണം. വില്‍പന ഇടിഞ്ഞതോടെ നികുതിയിനത്തില്‍ സര്‍ക്കാരിനു നഷ്ടവും ഏറെ. കഴിഞ്ഞ ഏപ്രില്‍ 1 മുതലാണ് പെട്രോളിനും ഡീസലിനും 2 രൂപ വീതം സാമൂഹിക സുരക്ഷാ സെസ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. ഇതോടെ പെട്രോളിന് 109.42 രൂപയും ഡീസലിന് 98.24 രൂപയുമായി വില ഉയര്‍ന്നു. ഈ മാര്‍ച്ചില്‍ 21.21 കോടി ലിറ്റര്‍ പെട്രോള്‍ വിറ്റപ്പോള്‍ ഏപ്രിലില്‍ വില്‍പന 19.73 കോടി ലിറ്ററായി താഴ്ന്നു. 1.48 കോടി ലിറ്ററിന്റെ കുറവാണുണ്ടായത്. ഡീസലാകട്ടെ മാര്‍ച്ചില്‍ 26.66 കോടി ലീറ്റര്‍ വിറ്റെങ്കില്‍ ഏപ്രിലില്‍ 20.28 കോടിയായി കുറഞ്ഞു. 6.38 കോടി ലിറ്റര്‍ കുറവ്. 2022 ഏപ്രിലില്‍ 19.98 കോടി ലിറ്റര്‍…
Read More » -
India
ദര്‍ഗ പൊളിക്കാന്‍ നോട്ടീസ് ; ഗുജറാത്തിൽ സംഘര്‍ഷം; ഒരു മരണം
അഹമ്മദാബാദ്: അനധികൃത നിര്‍മാണം ആരോപിച്ച് ദര്‍ഗ പൊളിക്കാന്‍ നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് ഗുജറാത്തിലെ ജുനഗഡ് ജില്ലയിലുണ്ടായ സംഘര്‍ഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. അനധികൃത നിര്‍മാണമൊണെന്ന് ആരോപിച്ച് ജുനാഗഡ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരാണ് മജെവാഡി ദര്‍ഗയുടെ കവാടത്തില്‍ പൊളിച്ചുനീക്കണമെന്ന നോട്ടീസ് പതിപ്പിച്ചത്. നിയമവിരുദ്ധ നിര്‍മാണമാണിതെന്നും അല്ലെന്ന് തെളിയിക്കുന്ന രേഖകള്‍ അഞ്ച് ദിവസത്തിനുള്ളില്‍ ഹാജരാക്കിയില്ലെങ്കില്‍ ദര്‍ഗ പൊളിച്ചുനീക്കുമെന്നും ചെലവ് കമ്മിറ്റി വഹിക്കണമെന്നുമാണ് നോട്ടീസിലുള്ളത്. വിവരമറിഞ്ഞ് പ്രതിഷേധവുമായി വിശ്വാസികളെത്തുകയും ഇന്നലെ രാത്രി ഒമ്ബതോടെ ദര്‍ഗയ്ക്ക് സമീപം തടിച്ചുകൂടുകയും ചെയ്തു. തുടർന്ന് പ്രതിഷേധക്കാരും പോലിസും തമ്മില്‍ വാക്കേറ്റമുണ്ടാവവുകയും കല്ലേറുണ്ടാവുകയുമായിരുന്നു.പോലീസിന്റെ അടിയേറ്റാണ് ഒരാൾ കൊല്ലപ്പെട്ടത്. സംഘര്‍ഷത്തില്‍ ഡെപ്യൂട്ടി പോലിസ് സൂപ്രണ്ട് ഉള്‍പ്പെടെ മൂന്ന് പോലിസുകാര്‍ക്ക് പരിക്കേറ്റതായും പോലിസ് പോസ്റ്റ് നശിപ്പിക്കുകയും വാഹനങ്ങള്‍ക്ക് തീയിട്ടതായും ആരോപണമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് 174 പേരെ കസ്റ്റഡിയിലെടുത്തതായി പോലിസ് അറിയിച്ചു.
Read More »