Month: June 2023
-
Crime
കുറ്റകൃത്യങ്ങളില്‍നിന്ന് കുറ്റകൃത്യങ്ങളിലേക്ക്് പാറി നടക്കും; ഒടുവില്‍ ‘പൂമ്പാറ്റ’ സിനിയുടെ ചിറകരിഞ്ഞ് കാപ്പ
തൃശ്ശൂര്‍: കുപ്രസിദ്ധ കുറ്റവാളി പൂമ്പാറ്റ സിനിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. വ്യാജസ്വര്‍ണം പണയംവെച്ച് ഗൂഢാലോചന, കവര്‍ച്ച, ആക്രമിച്ച് പരിക്കേല്‍പ്പിക്കല്‍, വധഭീഷണി എന്നിവയിലും നിരവധി സാമ്പത്തികത്തട്ടിപ്പുകേസുകളിലും പ്രതിയാണ്. തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ അങ്കിത് അശോകന്‍ നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ച് കലക്ടര്‍ വി.ആര്‍. കൃഷ്ണതേജയാണ് കാപ്പ ചുമത്തി ആറുമാസത്തേക്ക് ജയില്‍ശിക്ഷ വിധിച്ചത്. വാടകയ്ക്ക് താമസിച്ചിരുന്ന ഒല്ലൂര്‍ തൈക്കാട്ടുശ്ശേരിയിലെ വീട്ടില്‍നിന്നാണ് പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. എറണാകുളം, പള്ളുരുത്തി തണ്ടാശ്ശേരി വീട്ടില്‍ സിനി ഗോപകുമാര്‍ എന്നാണ് ഇവരുടെ യഥാര്‍ഥ പേര്. നൂറുകണക്കിന് തട്ടിപ്പുകേസുകളാണ് ഇവരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. താമസിക്കുന്ന സ്ഥലങ്ങളിലെല്ലാം മദ്യവും മയക്കുമരുന്നും നല്‍കി ഗുണ്ടാസംഘങ്ങളെ സംഘടിപ്പിക്കുന്നതും ഇവരുടെ രീതിയായിരുന്നു. കുറ്റകൃത്യങ്ങളില്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലില്‍ അടച്ചിട്ടുണ്ടെങ്കിലും ഒരു കേസിലും ഇതുവരെയും ശിക്ഷിക്കപ്പെട്ടിട്ടില്ല. ആലപ്പുഴ ജില്ലയില്‍ അരൂര്‍, കുത്തിയതോട് എന്നീ പോലീസ് സ്റ്റേഷനുകളിലും എറണാകുളം മുളവുകാട്, ചെങ്ങമനാട്, തോപ്പുംപടി, ടൗണ്‍ സൗത്ത്, എറണാകുളം സെന്‍ട്രല്‍, കണ്ണമാലി, ആലുവ ഈസ്റ്റ്, തൃശ്ശൂര്‍ പുതുക്കാട്, കൊടകര,…
Read More » -
Kerala
കണ്ണൂര്‍ തളിപ്പറമ്ബ് താലൂക്ക് ആശുപത്രിയില്‍ രോഗിയുടെ കൂട്ടിരിപ്പുകാരിക്ക് പാമ്ബ് കടിയേറ്റു
കണ്ണൂര്‍: തളിപ്പറമ്ബ് താലൂക്ക് ആശുപത്രിയില്‍ രോഗിയുടെ കൂട്ടിരിപ്പുകാരിക്ക് പാമ്ബ് കടിയേറ്റു. ചെമ്ബേരി സ്വദേശി ലതക്കാണ് പാമ്ബ് കടിയേറ്റത്. ഇന്നലെ അര്‍ധരാത്രി പന്ത്രണ്ട് മണിയോടെ ആയിരുന്നു സംഭവം. പേ വാര്‍ഡില്‍ അഡ്മിറ്റായ ബന്ധുവിന് കൂട്ടിരിക്കാൻ എത്തിയതായിരുന്നു ലത. വാര്‍ഡില്‍ നിലത്ത് പായ വിരിച്ചായിരുന്നു ഇവര്‍ കിടന്നിരുന്നത്. രാത്രി വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഞെട്ടി എഴുന്നേറ്റപ്പോഴാണ് പാമ്ബിനെ കണ്ടത്. ഇവരുടെ കരച്ചില്‍ കേട്ട് ആശുപത്രി ജീവനക്കാരും മറ്റുള്ളവരും ഓടിയെത്തുകയായിരുന്നു. അണലിയാണ് കടിച്ചതെന്നാണ് പ്രാഥമിക നിഗമനം. പാമ്ബിനെ പിടികൂടാൻ കഴിഞ്ഞില്ല. ലതയെ ഉടൻ തന്നെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.ഇവർ ഐസിയുവിൽ ചികിത്സയിലാണ്.
Read More » -
Crime
കണ്‍സ്യൂമര്‍ ഫെഡിലെ മദ്യശാലാ ജീവനക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടി; 4 യുവാക്കള്‍ പിടിയില്‍
തൃശൂര്‍: പൂത്തോളില്‍ മദ്യം കിട്ടാത്തതിന് എയര്‍ഗണ്‍ ചൂണ്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തി യുവാക്കള്‍. മദ്യശാല അടച്ചതിനുശേഷം മദ്യം വാങ്ങാനെത്തിയവരാണു പരിഭ്രാന്ത്രി സൃഷ്ടിച്ചത്. സംഭവത്തില്‍ കോഴിക്കോട് പാലക്കാട് സ്വദേശികളായ നാലുപേര്‍ പിടിയിലായി. ഇന്നലെ രാത്രി ഒന്‍പതുമണിക്കുശേഷമാണു പൂത്തോളില്‍ കണ്‍സ്യൂമര്‍ ഫെഡിലെ മദ്യശാലയിലേക്കു നാലു യുവാക്കള്‍ എത്തിയത്. ഈ സമയം മദ്യശാല അടയ്ക്കാനൊരുങ്ങുകയായിരുന്നു ജീവനക്കാര്‍. മദ്യശാലയുടെ ഷട്ടര്‍ പാതിതാഴ്ത്തിയിരുന്നു. തുടര്‍ന്നു മദ്യം വാങ്ങാന്‍ നാളെ വരാന്‍ ജീവനക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍, മദ്യം വാങ്ങിയേ പോകു എന്ന നിലപാടിലായിരുന്നു യുവാക്കള്‍. തുടര്‍ന്നു ജീവനക്കാരുമായി വാക്കുതര്‍ക്കമുണ്ടായി. മദ്യം കിട്ടില്ലെന്ന് ഉറപ്പായതോടെ എയര്‍ഗണ്‍ ചൂണ്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയായിരുന്നു. തൃശൂര്‍ വെസ്റ്റ് പോലീസില്‍, ജീവനക്കാര്‍ വിവരം അറിയിച്ചതോടെ ഇന്‍സ്‌പെക്ടര്‍ അര്‍ഷാദും സംഘവും സ്ഥലത്തെത്തി. എന്നാല്‍ അതിനോടകം തന്നെ യുവാക്കള്‍ സ്ഥലം വിട്ടിരുന്നു. യുവാക്കളെ കണ്ടാല്‍ തിരിച്ചറിയാമെന്നു മദ്യശാലയിലെ സുരക്ഷാ ജീവനക്കാരന്‍ പറഞ്ഞതോടെ ഇയാളുമായി പോലീസ് വിവിധ ബാറുകളില്‍ പരിശോധന നടത്തി. തുടര്‍ന്നു നാലുപേരെയും കണ്ടെത്തുകയായിരുന്നു. ഇവരെ ചോദ്യംചെയ്തു വരികയാണ്.
Read More » -
Crime
ലണ്ടനില്‍ മലയാളി യുവാക്കള്‍ തമ്മില്‍ വാക്കുതര്‍ക്കം; കൊച്ചി സ്വദേശി കുത്തേറ്റ് മരിച്ചു
ലണ്ടന്‍: മലയാളി യുവാവ് കൂടെ താമസിക്കുന്ന മലയാളി സുഹൃത്തിന്റെ കുത്തേറ്റ് മരിച്ചു. കൊച്ചി പനമ്പള്ളി നഗര്‍ സ്വദേശി അരവിന്ദ് ശശികുമാറാണ് (37) മരിച്ചത്. സംഭവത്തില്‍ കൂടെത്താമസിക്കുന്ന 20 വയസ്സുള്ള മലയാളി സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്നാണ് വിവരം. സൗത്ത് ഈസ്റ്റ് ലണ്ടനിലെ പെക്കാമിലെ കോള്‍മാന്‍ വേ ജങ്ഷനു സമീപമുള്ള ഫ്ളാറ്റിലാണ് സംഭവമുണ്ടായത്. മൂന്ന് മലയാളി വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണ് അരവിന്ദ് താമസിച്ചിരുന്നത്. വ്യാഴാഴ്ച അര്‍ധരാത്രിയോടെ ഫ്ളാറ്റില്‍വെച്ച് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയായിരുന്നു. കുത്തേറ്റ് അരവിന്ദ് സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. ഫ്ളാറ്റിലെ മറ്റു സുഹൃത്തുക്കളാണ് പോലീസിനെ വിവരം വിളിച്ചറിയിച്ചത്. ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തിന്റെ കാരണം പോലീസ് വ്യക്തമാക്കിയിട്ടില്ല. കൂടെ താമസിക്കുന്ന മറ്റു രണ്ടു യുവാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അരവിന്ദ് 10 വര്‍ഷമായി ബ്രിട്ടനിലുണ്ട്.
Read More » -
Kerala
റയിൽവെ വരുമാനം: മംഗള എക്സ്പ്രസ് നമ്പർ വൺ;വരുമാനത്തില്‍ ആദ്യത്തെ നാല് സ്ഥാനവും കേരളത്തിലെ വണ്ടികള്‍ക്ക്
തിരുവനന്തപുരം:സംസ്ഥാനത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ കടപ്പാട് ഒരു വന്ദേഭാരത് ട്രെയിനില്‍ ഒതുക്കുമ്ബോഴും സതേണ്‍ റെയില്‍വേക്ക് ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കിക്കൊടുക്കുന്നത് കേരളം. ഈ വര്‍ഷം ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കണക്കനുസരിച്ച് മംഗള എക്‌സ്പ്രസാണ് സതേണ്‍ റെയില്‍വേയില്‍ ഏറ്റവും കൂടുതല്‍ വരുമാനമുള്ള വണ്ടി. 36.32 കോടി രൂപയാണ് നാലു മാസംകൊണ്ട് മംഗള എക്‌സ്പ്രസ് നേടിയത്. ഇക്കാലയളവില്‍ 3,35,342 പേരാണ് ഇതില്‍ യാത്രചെയ്തത്. വരുമാനത്തില്‍ ആദ്യത്തെ നാല് സ്ഥാനവും കേരളത്തിലെ വണ്ടികള്‍ക്കാണ്. കേരള എക്‌സ്പ്രസ് 30.50 കോടിയും ആലപ്പുഴ എക്‌സ്പ്രസ് 28.47 കോടിയും നേടി. രാജധാനി എക്‌സ്പ്രസ് 27.90 കോടി രൂപയുടെ വരുമാനമുണ്ടാക്കി. പട്ടികയിലെ ആദ്യ 50ല്‍ 12 ട്രെയിനുകള്‍ 11 കോടിയും 10 ട്രെയിനുകള്‍ 10 കോടിയും മാത്രം വരുമാനമുണ്ടാക്കിയപ്പോഴാണിത്. ആകെ 20 ട്രെയിനുകളേ 20 കോടിക്കു മുകളില്‍ വരുമാനമുണ്ടാക്കിയിട്ടുള്ളൂ. അതേസമയം കഴിഞ്ഞ ഒമ്ബത് വര്‍ഷത്തിനിടെ കേരളത്തിന് കിട്ടിയത് രണ്ട് ട്രെയിൻ മാത്രമാണ്. കോച്ച് ഫാക്ടറി, ശബരി റെയില്‍പാത എന്നിവയെല്ലാം യാഥാര്‍ഥ്യമാകാതെ…
Read More » -
Kerala
ബി.കോം പൂര്‍ത്തിയാക്കാതെ എം.കോം പ്രവേശനം; എസ്.എഫ്.ഐയില്‍ വീണ്ടും വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം
ആലപ്പുഴ: എസ്.എഫ്.ഐയില്‍ വീണ്ടും വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം. കായംകുളം എം.എസ്.എം കോളജിലെ രണ്ടാം വര്‍ഷ എം.കോം വിദ്യാര്‍ഥി നിഖില്‍ തോമസ് എം.കോം പ്രവേശനത്തിനായി വ്യാജ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചു എന്നതാണ് പുതിയ വിവാദം. ആരോപണം ഉയര്‍ന്നതോടെ നിഖിലിനെതിരെ എസ്.എഫ്.ഐ നടപടിയെടുത്തു. നിഖിലിന്റെ ജൂനിയര്‍ വിദ്യാര്‍ഥിയായിട്ടുള്ള ജില്ലാ കമ്മിറ്റി അംഗം നല്‍കിയ പരാതിയിന്മേലാണ് നടപടി. 2018-20 കാലഘട്ടത്തിലെ കായംകുളം എം.എസ്.എം കോളജിലെ ബി.കോം വിദ്യാര്‍ഥിയായിരുന്നു നിഖില്‍. എന്നാല്‍, 2021-ല്‍ ഇതേ കോളജില്‍ ഇയാള്‍ എം.കോമിന് ചേര്‍ന്നതോടെയാണ് വിഷയം വിവാദമായത്. ബി.കോം പാസ്സായതിന് ശേഷമാണോ ഇയാള്‍ പ്രവേശനം നേടിയത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇത്തരത്തില്‍ പ്രവേശനം ലഭിക്കാനായി 2019-21 കാലത്തെ കലിംഗ യൂണിവേഴ്സിറ്റിയുടെ ബി. കോം സര്‍ട്ടിഫിക്കറ്റ് നിഖില്‍ ഹാജരാക്കിയിട്ടുണ്ട്. കായംകുളത്തും കലിംഗ യൂണിവേഴ്സിറ്റിയിലും ഒരേ കാലത്ത് ഇയാള്‍ എങ്ങിനെ പഠിച്ചു എന്നതാണ് നിലവില്‍ പ്രശ്നമായിരിക്കുന്നത്. കലിംഗാ യൂണിവേഴ്‌സിറ്റിയുടെ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. വിഷയത്തില്‍ പരാതി ഉയര്‍ന്നതോടെ നിഖില്‍ തോമസിനെ ജില്ലാ കമ്മിറ്റി, കായംകുളം…
Read More » -
India
മണിപ്പൂരിലെ കലാപത്തിന് പിന്നിൽ ബിജെപി;കുക്കി നേതാവിന്റെ വെളിപ്പെടുത്തൽ
ന്യൂഡല്‍ഹി: 2017ലും 2019ലും മണിപ്പൂരില്‍ ബി.ജെ.പിയെ ജയിപ്പിക്കാൻ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുമായും ആര്‍.എസ്.എസ് നേതാവ് രാം മാധവുമായും തങ്ങള്‍ ഉടമ്ബടിയുണ്ടാക്കിയെന്ന മണിപ്പൂരിലെ സായുധ തീവ്രവാദ സംഘമായ യുനൈറ്റഡ് കുക്കി ലിബറേഷൻ ഫ്രണ്ട് (യു.കെ.എല്‍.എഫ്) തലവന്റെ വെളിപ്പെടുത്തല്‍ വൻ വിവാദമായി. 2019ല്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് അയച്ച കത്ത് മണിപ്പൂരിലെ എൻ.ഐ.എ കോടതിയില്‍ തന്റെ സത്യവാങ്മൂലത്തിനൊപ്പം യു.കെ.എല്‍.എഫ് തലവൻ എസ്.എസ് ഹോകിപ് സമര്‍പ്പിച്ചപ്പോഴാണ് ബി.ജെ.പി-ആര്‍.എസ്.എസ്.എസ് നേതാക്കളുമായി ഉണ്ടാക്കിയ ഉടമ്ബടി പുറത്തായത്. പൊലീസിന്റെ ആയുധപ്പുരയില്‍നിന്ന് കവര്‍ന്ന 10 പിസ്റ്റളുകള്‍ മുൻ കോണ്‍ഗ്രസ് എം.എല്‍.എ യംതോങ് ഹോകിപില്‍നിന്ന് നിയമവിരുദ്ധമായി വാങ്ങിയതിന് .കെ.എല്‍.എഫ് ചെയര്‍മാനെതിരെ എൻ.ഐ.എ കോടതിയില്‍ കേസുണ്ട്. ഈ കേസില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിനൊപ്പമാണ് അമിത് ഷാക്ക് 2019ല്‍ എഴുതിയ കത്ത് അനുബന്ധമായി സമര്‍പ്പിച്ചത്. ആയുധ കേസില്‍നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ബി.ജെ.പിക്ക് വേണ്ടി അര്‍പ്പിച്ച സംഭാവനകള്‍ എടുത്തുപറഞ്ഞുള്ള കത്ത്. രാജ്യദ്രോഹ പ്രവര്‍ത്തനത്തിന് ദേശ സുരക്ഷാ നിയമ പ്രകാരം…
Read More » -
India
നരേന്ദ്രമോഡിയെ കാൺമാനില്ല;പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധ പോസ്റ്ററുമായി കോണ്‍ഗ്രസ്
ന്യൂഡൽഹി:മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിന് പിന്നാലെ പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധ പോസ്റ്ററുമായി കോണ്‍ഗ്രസ്. മണിപ്പൂര്‍ കത്തുമ്ബോഴും പ്രധാനമന്ത്രി മിണ്ടുന്നില്ലെന്നാണ് കോണ്‍ഗ്രസ് ആരോപണം. സംസ്ഥാനത്ത് കലാപം രൂക്ഷമാകുമ്ബോള്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയെ കണ്ടവരുണ്ടോയെന്ന് പോസ്റ്ററിലൂടെ കോണ്‍ഗ്രസ് ചോദിക്കുന്നു. മണിപ്പൂരില്‍ ഒന്നര മാസമായി കലാപം തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന് അധികാരത്തിൽ തുടരാൻ അവകാശമില്ലെന്ന് കോൺഗ്രസ് പറയുന്നു. സമാധാനപുനസ്ഥാപനത്തിന് അമിത് ഷാ മണിപ്പൂരുകാരോട് ആവശ്യപ്പെട്ട പതിനഞ്ച് ദിവസം വെള്ളിയാഴ്ച പൂര്‍ത്തിയായിരുന്നു. മാത്രമല്ല വിഷയത്തില്‍ നരേന്ദ്രമോദി പ്രതികരണം പോലും നടത്തിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് പ്രതിഷേധം കടുപ്പിച്ചത്.
Read More » -
India
ബിജെപിക്ക് മറുപടി കൊടുത്ത് സ്റ്റാലിൻ; തമിഴ്നാട്ടിൽ ബിജെപി സംസ്ഥാന സെക്രട്ടറി അറസ്റ്റിൽ
ചെന്നൈ: ബിജെപി സംസ്ഥാന സെക്രട്ടറി എസ്.ജി. സൂര്യയെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയില്‍ വച്ച് മധുര ജില്ലാ സൈബര്‍ ക്രൈം പോലീസാണ് സൂര്യയെ അറസ്റ്റ് ചെയ്തത്.ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഡിഎംകെ നേതാവും വൈദ്യുതി മന്ത്രിയുമായിരുന്ന സെന്തില്‍ ബാലാജിയുടെ അറസ്റ്റ് കേന്ദ്രസര്‍ക്കാരിന്‍റെ പകപോക്കലാണെന്നാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞതിന് പിന്നാലെയാണ് ബിജെപിയുടെ സംസ്ഥാനതല നേതാവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
Read More » -
Kerala
സര്‍വീസ് നടത്തവേ കെ.എസ്.ആര്‍.ടി സി ബസിന്റെ ഡീസല്‍ ടാങ്ക് പൊട്ടിയൊഴുകി; ഒഴിവായത് വൻ ദുരന്തം
പാറശാല: അൻപതിലേറെ യാത്രക്കാരുമായി സര്‍വീസ് നടത്തവേ കെ.എസ്.ആര്‍.ടി സി ബസിന്റെ ഡീസൽ ടാങ്ക് പൊട്ടി ഡീസല്‍ റോഡിലേക്ക് ഒഴുകി. ഇതുകണ്ട് നാട്ടുകാര്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് ഡ്രൈവര്‍ ബസ് ഒതുക്കി നിറുത്തുകയായിരുന്നു. തീ പടരാത്തതിനാല്‍ വൻ അപകടം ഒഴിവായി. ഇന്നലെ രാവിലെ 10.30ഓടെ പാറശാല ഇടിച്ചക്കപ്ലാമൂട് ജംഗ്‌ഷന് സമീപത്തായിരുന്നു അപകടം. തുടര്‍ന്ന് പാറശാലയില്‍ നിന്ന് ഫയര്‍ഫോഴ്സെത്തി റോഡില്‍ വീണ ഓയിലും ഡീസലും കഴുകി മാറ്റി. കളിയിക്കാവിളയില്‍ നിന്ന് കിഴക്കേകോട്ടയിലേക്ക് പോകുന്ന പാറശാല ഡിപ്പോയിലെ ഓര്‍ഡിനറി ബസിന്റെ ഡീസൽ ടാങ്കാണ് പൊട്ടിയൊഴുകിയത്.
Read More »