Month: June 2023

  • Kerala

    ഡെങ്കിപ്പനി: പാലക്കാട് ഒരാൾ മരിച്ചു

    പാലക്കാട്: ഡെങ്കിപ്പനി ബാധിച്ച് പാലക്കാട് ഒരാൾ മരിച്ചു.കല്ലടിക്കോട് മണ്ണാത്തിപാറ സ്വദേശി ജിനുമോന്‍ (32) ആണ് മരിച്ചത്. ഒരാഴ്ച മുന്‍പ് ഡെങ്കിപനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോയമ്ബത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിന്നു. ഇന്ന് രാവിലെയാണ് മരണം സ്ഥിരീകരിച്ചത്.

    Read More »
  • India

    ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച്‌ കോളജ് വിദ്യാര്‍ഥിനി മരിച്ചു

    മടിക്കേരി: കുടകിലെ കുശാല്‍ നഗറില്‍ വെള്ളിയാഴ്ച ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച്‌ കോളജ് വിദ്യാര്‍ഥിനി മരിച്ചു. കുശാല്‍ നഗര്‍ ഇന്ദിര നഗറിലെ എ. ഭാവനയാണ് (21) മരിച്ചത്.ഫീല്‍ഡ് മാര്‍ഷല്‍ കെ.എം. കരിയപ്പ കോളജ് വിദ്യാര്‍ഥിയായ ഭാവന സുഹൃത്തിനൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കുമ്ബോള്‍ എതിരെ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു.   ഗുരുതരമായി പരുക്കേറ്റ യുവതിയെ മൈസൂരുവിലെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു.

    Read More »
  • Kerala

    മലബാര്‍, മാവേലി എക്‌സ്പ്രസുകള്‍ ഉള്‍പ്പെടെ കേരളത്തില്‍ ഓടുന്ന എട്ടു ട്രെയിനുകളുടെ സ്ലീപ്പർ കോച്ച് വെട്ടിക്കുറച്ച് എസി കോച്ചുകളാക്കി

    തിരുവനന്തപുരം: മലബാര്‍, മാവേലി എക്‌സ്പ്രസുകള്‍ ഉള്‍പ്പെടെ കേരളത്തില്‍ ഓടുന്ന എട്ടു ട്രെയിനിന്റെ രണ്ടു വീതം സ്ലീപ്പര്‍ കോച്ച്‌ വെട്ടിക്കുറച്ച് എ.സി.കോച്ചുകളാക്കി മാറ്റി.വരുമാന വര്‍ധന ലക്ഷ്യമിട്ടാണ് എ.സി. കോച്ചിന്റെ എണ്ണം കൂട്ടിയത്. മംഗളുരു സെന്‍ട്രല്‍ -തിരുവനന്തപുരം സെന്‍ട്രല്‍-മംഗളുരു മാവേലി എക്‌സ്പ്രസ് (16603, 16604), ചെന്നൈ സെന്‍ട്രല്‍ വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ് (22637,22638), മംഗളുരു സെന്‍ട്രല്‍ -തിരുവനന്തപുരം-മംഗളുരു മലബാര്‍ എക്‌സ്പ്രസ് (16630, 16629) എന്നിവയുടെ സ്ലീപ്പര്‍ കോച്ചാണ് വെട്ടിക്കുറച്ചത്.   സ്ലീപ്പര്‍ കോച്ചുകള്‍ എ.സി. കോച്ചാക്കിയതോടെ  പകല്‍ സ്ലീപ്പര്‍ ടിക്കറ്റെടുത്ത് ഈ കോച്ചുകളില്‍ യാത്ര ചെയ്യാനുള്ള അവസരവും നഷ്ടപ്പെടും. മാവേലി എക്‌സ്പ്രസില്‍ സെപ്റ്റംബര്‍ 11 മുതല്‍ തീരുമാനം നടപ്പാകും. പിന്നാലെ മറ്റു ട്രെയിനുകളിലും പ്രാബല്യത്തില്‍ വരും.

    Read More »
  • വെള്ളത്തിന് പകരം സ്പിരിറ്റ് കുടിച്ച് ബാലിക മരിച്ചു; മരണകാരണം ‘സ്പിരിറ്റ്’ അല്ലെന്ന് ഡോക്ടര്‍മാര്‍!

    ചെന്നൈ: വെള്ളത്തിനു പകരം അബദ്ധത്തില്‍ സ്പിരിറ്റ് കുടിച്ച കിഡ്‌നി രോഗിയായ ഒന്‍പതുകാരി മരിച്ചു. മധുരയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണു സംഭവം. സ്പിരിറ്റു കുടിച്ച് മണിക്കൂറുകള്‍ കഴിഞ്ഞാണു കുട്ടി മരിച്ചത്. മകളുടെ ബെഡിന് സമീപം നഴ്‌സ് സ്പിരിറ്റ് വച്ചതായും വെള്ളത്തിനു പകരം അബദ്ധത്തില്‍ ഇത് കുടിക്കാന്‍ കൊടുക്കുകയായിരുന്നുവെന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. എന്നാല്‍, സ്പിരിറ്റ് കുടിച്ചതിനെ തുടര്‍ന്നാണു മരണം സംഭവിച്ചതെന്ന വാദം ആശുപത്രി അധികൃതര്‍ തള്ളി. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്നാണു പെണ്‍കുട്ടിയുടെ മരണമെന്നാണു പോസ്റ്റ്മാര്‍ട്ടത്തില്‍ പറയുന്നത്. സ്പിരിറ്റ് കുടിച്ചയുടന്‍ തന്നെ പെണ്‍കുട്ടി തുപ്പിക്കളഞ്ഞിരുന്നുവെന്നും കുട്ടിയുടെ ഉള്ളില്‍ വളരെ കുറവ് സ്പിരിറ്റിന്റെ അംശം മാത്രമേ കണ്ടെത്താന്‍ കഴിഞ്ഞൊള്ളുവെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ മധുര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

    Read More »
  • Kerala

    ഹനുമാന്‍ കുരങ്ങ് എവിടെ? മരത്തിന്റെ മുകളില്‍നിന്നും ചാടിപ്പോയി

    തിരുവനന്തപുരം: മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ മരത്തിന്റെ മുകളില്‍ നിന്നും കാണാതായി. അമ്പലമുക്ക് ഭാഗത്ത് ഉണ്ടെന്ന അഭ്യൂഹത്തെ തുടര്‍ന്ന് പ്രദേശത്ത് തിരച്ചില്‍ ആരംഭിച്ചു. മാര്‍ബിള്‍ കടയുടെ സമീപത്ത് കുരങ്ങനെ കണ്ടതായാണ് നാട്ടുകാര്‍ പറയുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് തുറന്ന കൂട്ടിലേക്ക് മാറ്റുന്നതിനിടെയാണ് ഹനുമാന്‍ കുരങ്ങ് മൃഗശാലയില്‍ നിന്ന് ചാടിപ്പോയത്. ജീവനക്കാര്‍ കൂട് തുറക്കുന്നതിനിടെയാണ് മൂന്ന് വയസുള്ള പെണ്‍കുരങ്ങ് പുറത്തുചാടിയത്. ഹനുമാന്‍ കുരങ്ങിനായി പ്രദേശം മുഴുവന്‍ വ്യാപക തിരച്ചിലാണ് നടത്തിയത്. ഒടുവില്‍ മൃഗശാലക്കുള്ളിലെ തന്നെ ആഞ്ഞലി മരത്തിന്റെ ചില്ലയില്‍ നിന്നാണ് കുരങ്ങനെ കണ്ടെത്തിയത്. മരത്തില്‍ നിന്ന് കൂട്ടില്‍ എത്തിക്കാന്‍ ശ്രമം തുടരുന്നതിനിടെയാണ് അവിടെ നിന്നും ഹനുമാന്‍ കുരങ്ങ് ചാടിപ്പോയത്. കഴിഞ്ഞ ദിവസം ഭക്ഷണവും മറ്റും കാണിച്ച് ഹനുമാന്‍ കുരങ്ങനെ ആകര്‍ഷിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചിരുന്നില്ല. തിരുപ്പതി ശ്രീ വെങ്കിടേശ്വര സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നാണ് സിംഹങ്ങളെയും ഹനുമാന്‍ കുരങ്ങിനെയും തിരുവനന്തപുരം മൃഗശാലയില്‍ എത്തിച്ചത്.

    Read More »
  • Crime

    നിസ്‌കാര സമയത്ത് ഇമാമിന്റെ പണവും മൊബൈല്‍ ഫോണും അടിച്ചുമാറ്റി; മോഷ്ടാവിനെ തേടി പോലീസ് അന്വേഷണം

    തൊടുപുഴ: രാത്രി നമസ്‌കാര സമയത്ത് സെന്‍ട്രല്‍ ജുമാമസ്ജിദില്‍ എത്തിയ യുവാവ് പണവും മൊബൈല്‍ ഫോണുമടക്കം മോഷ്ടിച്ച് കടന്നു. അസിസ്റ്റന്റ് ഇമാമിന്റെ പണവും മൊബൈല്‍ ഫോണും പ്രാര്‍ത്ഥനയ്ക്കെത്തിയ യുവാവിന്റെ ബാഗുമാണ് മോഷണം പോയത്. ഇടുക്കി റോഡില്‍ സ്ഥിതി ചെയ്യുന്ന മുസ്ലിംപള്ളിയിലെ അസിസ്റ്റന്റ് ഇമാം ഹാഫിസ് അബ്ദുല്‍ റഹിമിന്റെ മുറിയില്‍ നിന്നാണ് 18,500 രൂപയും ഫോണും നഷ്ടമായത്. വ്യാഴാഴ്ച രാത്രി 8.15ന് ഇഷാ നമസ്‌കാരസമയത്തായിരുന്നു സംഭവം. മുകള്‍ നിലയിലുള്ള മുറിയില്‍ കടന്നാണ് മോഷ്ടാവ് കൃത്യം നടത്തിയത്. തുടര്‍ന്ന് താഴെയെത്തി പ്രാര്‍ത്ഥനയ്‌ക്കെത്തിയ മൊബൈല്‍ ഷോപ്പ് ഉടമയായ അമീന്റെ ബാഗും കവര്‍ന്നു. പ്രതിയുടെ ദൃശ്യങ്ങള്‍ സി.സി.ടി.വി.യില്‍ പതിഞ്ഞിട്ടുണ്ട്. മസ്ജിദ് പരിപാലന സമിതി തൊടുപുഴ പോലീസില്‍ പരാതി നല്‍കി. പുനലൂരില്‍ സമാനമായ രീതിയില്‍ മോഷണം നടത്തിയയാളാണ് ഇവിടെയും കവര്‍ച്ച നടത്തിയതെന്നാണ് നിഗമനം.

    Read More »
  • Kerala

    തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ നായയുടെ നഖം കൊണ്ട് മുറിവേറ്റ യുവതി പേവിഷ ബാധയേറ്റ് മരിച്ചു

    തിരുവനന്തപുരം:തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ നായയുടെ നഖം കൊണ്ട് മുറിവേറ്റ യുവതി പേവിഷ ബാധയേറ്റ് മരിച്ചു. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശിനി സ്റ്റെഫിന വി പേരേരയാണ് മരിച്ചത്. 49 വയസ്സായിരുന്നു.ഞായറാഴ്ച വൈകിട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലായിരുന്നു സംഭവം. സഹോദരനൊപ്പം കൂട്ടിരിപ്പുകാരിയായി ഏഴാം തീയതി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിയ യുവതി ഒമ്ബതാം തീയതിയോടെ പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാണിക്കുകയായിരുന്നു.ഇതോടെ അവിടെത്തന്നെ അഡ്മിറ്റാക്കി.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ നായ ശരീരത്തില്‍ മാന്തിയ വിവരം സ്റ്റെഫിന ഡോക്ടര്‍മാരോട് പറയുന്നത്. പിന്നീട് പേവിഷബാധയ്ക്കുള്ള ചികിത്സ നൽകിയെങ്കിലും 11-ആം തീയതി ഞായറാഴ്ച വൈകിട്ടോടെ മരിക്കുകയായിരുന്നു.

    Read More »
  • India

    സിപിഎം പരാതിയില്‍ ബിജെപി നേതാവിന്റെ അറസ്റ്റ്; തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തം

    ചെന്നൈ: സിപിഎം ജില്ലാ സെക്രട്ടറിയുടെ പരാതിയില്‍ തമിഴ്‌നാട്ടില്‍ ബിജെപി സംസ്ഥാന നേതാവ് അറസ്റ്റിലായതില്‍ പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍ രംഗത്തെത്തി. ബിജെപി സംസ്ഥാന സെക്രട്ടറി എസ്ജി സൂര്യയെയാണ് തമിഴ്‌നാട് പോലീസ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. സിപിഎം എംപിയെ വിമര്‍ശിച്ചതിനെതിരേ സിപിഎം മധുര ജില്ലാ സെക്രട്ടറിയാണ് പോലീസിന് പരാതി നല്‍കിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇതിനെതിരേ പ്രതിഷേധവുമായി രംഗത്ത് വന്ന ബിജെപി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. ബിജെപി സംസ്ഥാന നേതൃത്വം അറസ്റ്റിനെ അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരായ നടപടിയെന്ന് വിമര്‍ശിച്ചു. ശുചീകരണ തൊഴിലാളിയുടെ മരണവുമായി ബന്ധപ്പെട്ട ട്വീറ്റിന്റെ പേരിലാണ് നടപടി. എംപിക്കെതിരേ വ്യാജ പ്രചാരണം നടത്തിയത് മൂലമാണ് പരാതി നല്‍കിയതെന്ന് സിപിഎം ജില്ലാ സെക്രട്ടറി പ്രതികരിച്ചു. എന്നാല്‍, അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ വിലക്കാണ് ഇതെന്ന് ആരോപിച്ച് ബിജെപിയും രംഗത്ത് വന്നു. ജൂണ്‍ ഏഴിനാണ് സൂര്യ ട്വീറ്റിട്ടത്. മധുരയില്‍ പെന്നാടം ടൗണ്‍ പഞ്ചായത്തിലെ 12 ാം വാര്‍ഡില്‍ ശുചീകരണ തൊഴിലാളിയെ മനുഷ്യ വിസര്‍ജം നിറഞ്ഞ മാന്‍ഹോളിലേക്ക്…

    Read More »
  • Kerala

    36.50 ലക്ഷം രൂപയുമായി മൂന്നു മഹാരാഷ്ട്ര സ്വദേശികൾ മലപ്പുറത്ത് അറസ്റ്റിൽ

    മലപ്പുറം:36.50 ലക്ഷം രൂപയുമായി മൂന്നു മഹാരാഷ്ട്ര സ്വദേശികൾ അറസ്റ്റിൽ.കൊണ്ടോട്ടിയില്‍ സ്ഥിരതാമസക്കാരായ രഞ്ജിത് ശങ്കര്‍(30), വിതാല്‍ (44), നിഖം മഹേഷ് അരവിന്ദ്(30) എന്നിവരില്‍ നിന്നാണ് മതിയായ രേഖകളില്ലാത്ത പണം പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് നിലമ്ബൂര്‍ ഡിവൈ.എസ്.പി സാജു.കെ.അബ്രഹാമിന്റെ നിര്‍ദ്ദേശ പ്രകാരം സി.ഐ സുനില്‍ പുളിക്കലിന്റെ നേതൃത്വത്തില്‍ നിലമ്ബൂര്‍ പൊലീസും ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡും ചേര്‍ന്ന് രാവിലെ പത്തോടെ നിലമ്ബൂര്‍ പൊലീസ് സ്റ്റേഷന് മുൻവശം നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്. കാറിലെ രഹസ്യ അറയില്‍ പെട്ടെന്നു കണ്ടുപിടിക്കാൻ കഴിയാത്ത വിധത്തില്‍ 2,000 രൂപയുടെ കെട്ടുകളായാണ് പണം സൂക്ഷിച്ചിരുന്നത്. പിടിച്ചെടുത്ത പണം കോടതിയില്‍ ഹാജരാക്കും. ആദായ നികുതി വകുപ്പിനും ഇഡിക്കും റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്.

    Read More »
  • Kerala

    സാമ്പത്തിക തട്ടിപ്പ് കേസ്; സുധാകരന് പങ്കില്ലെന്ന് ആവര്‍ത്തിച്ച് മോന്‍സണ്‍ മാവുങ്കല്‍

    കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന് പങ്കില്ലെന്ന് ആവര്‍ത്തിച്ച് കേസിലെ ഒന്നാം പ്രതി മോന്‍സന്‍ മാവുങ്കല്‍. പോക്‌സോ കേസില്‍ കോടതിയില്‍ ഹാജരാക്കുന്നതിന് മുമ്പായിരുന്നു മോന്‍സന്‍ മാവുങ്കലിന്റെ പ്രതികരണം. മുഖ്യമന്ത്രിയുടെ പി എസ് വരെ ഇടപെട്ട് കേസാണിതെന്നും കെ സുധാകരന് ബന്ധമില്ലെന്നും നേരത്തെയും മോന്‍സന്‍ മാവുങ്കല്‍ പറഞ്ഞിരുന്നു. കേസില്‍ കെ സുധാകരന്‍ എംപിയുടെ അറസ്റ്റ് ഹൈക്കോടതി തല്‍ക്കാലത്തേക്ക് തടഞ്ഞിട്ടുണ്ട്. സുധാകരന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഫയലില്‍ സ്വീകരിച്ചായിരുന്നു കോടതിയുടെ നടപടി. മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെട്ട തട്ടിപ്പുക്കേസില്‍ പ്രതിയാക്കിയതോടെയാണ് സുധാകരന്‍ നിയമവഴി തേടിയത്. സുധാകരനെ അറസ്റ്റ് ചെയ്യുമോയെന്ന് ഹര്‍ജി പരിഗണിക്കുന്നതിനിടെ കോടതി ആരാഞ്ഞു. അത് സാഹചര്യത്തിനനുസരിച്ചേ പറയാന്‍ കഴിയൂ എന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ മറുപടി. ഹര്‍ജി സര്‍ക്കാരിന്റെ മറുപടിയ്ക്കായി കേസ് ഈ മാസം ഇരുപത്തിയൊന്നിലേക്ക് മാറ്റി. മോന്‍സന്‍ മാവുങ്കലിന്റെ സാന്നിധ്യത്തില്‍ സുധാകരന്‍ പത്ത് ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് കേസ്. അതേസമയം, മോന്‍സന്‍ മാവുങ്കലിനെതിരായ പോക്സോ കേസില്‍ ഇയാള്‍ കുറ്റക്കാരനെന്ന് കോടതി.…

    Read More »
Back to top button
error: