അഹമ്മദാബാദ്: അനധികൃത നിര്‍മാണം ആരോപിച്ച് ദര്‍ഗ പൊളിക്കാന്‍ നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് ഗുജറാത്തിലെ ജുനഗഡ് ജില്ലയിലുണ്ടായ സംഘര്‍ഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു.
വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. അനധികൃത നിര്‍മാണമൊണെന്ന് ആരോപിച്ച് ജുനാഗഡ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരാണ് മജെവാഡി ദര്‍ഗയുടെ കവാടത്തില്‍ പൊളിച്ചുനീക്കണമെന്ന നോട്ടീസ് പതിപ്പിച്ചത്.
നിയമവിരുദ്ധ നിര്‍മാണമാണിതെന്നും അല്ലെന്ന് തെളിയിക്കുന്ന രേഖകള്‍ അഞ്ച് ദിവസത്തിനുള്ളില്‍ ഹാജരാക്കിയില്ലെങ്കില്‍ ദര്‍ഗ പൊളിച്ചുനീക്കുമെന്നും ചെലവ് കമ്മിറ്റി വഹിക്കണമെന്നുമാണ് നോട്ടീസിലുള്ളത്. വിവരമറിഞ്ഞ് പ്രതിഷേധവുമായി വിശ്വാസികളെത്തുകയും ഇന്നലെ രാത്രി ഒമ്ബതോടെ ദര്‍ഗയ്ക്ക് സമീപം തടിച്ചുകൂടുകയും ചെയ്തു.
തുടർന്ന് പ്രതിഷേധക്കാരും പോലിസും തമ്മില്‍ വാക്കേറ്റമുണ്ടാവവുകയും കല്ലേറുണ്ടാവുകയുമായിരുന്നു.പോലീസിന്റെ അടിയേറ്റാണ് ഒരാൾ കൊല്ലപ്പെട്ടത്. സംഘര്‍ഷത്തില്‍ ഡെപ്യൂട്ടി പോലിസ് സൂപ്രണ്ട് ഉള്‍പ്പെടെ മൂന്ന് പോലിസുകാര്‍ക്ക് പരിക്കേറ്റതായും പോലിസ് പോസ്റ്റ് നശിപ്പിക്കുകയും വാഹനങ്ങള്‍ക്ക് തീയിട്ടതായും ആരോപണമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് 174 പേരെ കസ്റ്റഡിയിലെടുത്തതായി പോലിസ് അറിയിച്ചു.