ബംഗളൂരു: രക്ഷിതാക്കള്‍ വഴക്കുപറയുന്നതില്നിന്ന് രക്ഷപ്പെടാന്‍ എട്ടുവയസ്സുകാരി പറഞ്ഞ കള്ളം ഭക്ഷണവിതരണ ആപ്പിന്റെ ഡെലിവറി ജീവനക്കാരനെ സംശയനിഴലില്നിര്ത്തിയത് ദിവസങ്ങളോളം. ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയിലെ പാര്‍പ്പിടസമുച്ചയത്തില്‍ കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് സംഭവം. ടെറസ്സില്‍പോയി കളിച്ചത് ചോദ്യംചെയ്ത രക്ഷിതാക്കളോട് തന്നെ ഭക്ഷണവിതരണക്കാരന് ടെറസ്സിലേക്ക് ബലമായി കൊണ്ടുപോയെന്നായിരുന്നു കുട്ടിയുടെ വിശദീകരണം. ഇതു വിശ്വസിച്ച് പാര്‍പ്പിട സമുച്ചയത്തിലേക്ക് വന്ന ഭക്ഷണവിതരണക്കാരെ മുഴുവന്‍ സുരക്ഷാജീവനക്കാര്‍ തടഞ്ഞുനിര്‍ത്തി പരിശാധിച്ചു.
ഇതിനിടെ തന്നെ ‘ടെറസ്സിലേക്ക് കൊണ്ടുപോയ’ അസം സ്വദേശിയായ ജീവനക്കാരനെ കുട്ടി ‘തിരിച്ചറിഞ്ഞു’. ഇതോടെ ക്രൂരമായ മര്‍ദനവും ഏല്ക്കേണ്ടിവന്നു ഭക്ഷണവിതരണക്കാരന്. തുടര്‍ന്ന് പോലീസെത്തി ഇദ്ദേഹത്തെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പാര്‍പ്പിടസമുച്ചയത്തിലെ സി.സി. ടി.വി. ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചെങ്കിലും ടെറസ്സില്‍ കാണുന്ന തരത്തിലുള്ള ദൃശ്യങ്ങളൊന്നും ലഭിച്ചിരുന്നില്ല.
രണ്ടുദിവസത്തിനുശേഷം സമീപത്തെ പേയിങ് ഗസ്റ്റ് സ്ഥാപനത്തില്‍ പാര്‍പ്പിടസമുച്ചയത്തിലെ ടെറസ്സ് കാണാവുന്ന തരത്തില്‍ സ്ഥാപിച്ച ഒരു സി.സി.ടി.വി. ക്യാമറ പോലീസിന്റെ ശ്രദ്ധയില്‍പെടുകയായിരുന്നു. ഇതില്‍നിന്നുള്ള ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് കുട്ടിപറഞ്ഞത് കള്ളമാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞത്. കുട്ടി തനിയേ ടെറസ്സിലേക്ക് പോകുന്ന ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. ഇതോടെ രക്ഷിതാക്കള്‍ വഴക്കുപറയുമെന്ന് പേടിച്ച് താന്‍ കള്ളം പറയുകയായിരുന്നെന്ന് കുട്ടിയും സമ്മതിച്ചു.
സംഭവം പുറത്തറിഞ്ഞതോടെ പാര്‍പ്പിടസമുച്ചയത്തിലെ താമസക്കാര്‍ക്കെതിരെയും കുട്ടിയുടെ രക്ഷിതാക്കള്‍ക്കെതിരെയും വ്യാപകവിമര്ശനങ്ങളാണ് സാമൂഹികമാധ്യമങ്ങളില്‍ ഉയരുന്നത്. ആക്രമിച്ചവര്‍ക്കെതിരെ തിരികെ കേസ് നല്കാന് അസം സ്വദേശിയായ ഡെലിവറി ബോയിയോട് പോലീസ് ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ നിരാകരിക്കുകയായിരുന്നു. തനിക്കും കുടുംബമുണ്ടെന്നും പെട്ടന്ന് ഇത്തരമൊരു പ്രതികരണം കേട്ടാല്‍ ഉണ്ടാവുന്ന നടപടിയാണ് മര്‍ദ്ദനമെന്നും യുവാവ് പോലീസിനോട് പ്രതികരിച്ചത്. ഇനി ബെംഗളുരുവിലേക്ക് ഇല്ലെന്നും നാട്ടിലേക്ക് മടങ്ങിപ്പോവുകയാണെന്നും അതിനാല്‍ കേസിന് താല്പര്യമില്ലെന്നും പറഞ്ഞ യുവാവ് മടങ്ങുകയായിരുന്നു.