Month: June 2023

  • Local

    നെല്ലുസംഭരണം: കോട്ടയത്തെ കർഷകർക്ക് 117.44 കോടി രൂപ നൽകി

    കോട്ടയം: സപ്ളൈകോ വഴി നെല്ലു സംഭരിച്ച വകയിൽ കർഷകർക്കു നൽകാനുള്ള തുകയിൽ 117.44 കോടി രൂപ വിതരണം ചെയ്തതായി ജില്ലാ പാഡി മാർക്കറ്റിംഗ് ഓഫീസർ എം.എസ്. ജോൺസൺ അറിയിച്ചു. 14.91 കോടി രൂപയാണ് ഇനി വിതരണം ചെയ്യാനുള്ളത്. 2022-2023 വർഷം രണ്ടാം കൃഷി സീസണിൽ നെല്ലു സംഭരിച്ച വകയിൽ 132.35 കോടി രൂപയാണ് ജില്ലയിലെ കർഷകർക്കു നൽകാനുണ്ടായിരുന്നത്. 46,734 മെട്രിക് ടൺ നെല്ലാണ് ആകെ സംഭരിച്ചത്. 2023 മാർച്ച് 28 വരെ 31.78 കോടി രൂപ വിതരണം ചെയ്തിരുന്നു. പിന്നീട് ജൂൺ 18 വെര കനറാ ബാങ്കിലൂടെ 37 കോടി രൂപയും ഫെഡറൽ ബാങ്കിലൂടെ 20.66 കോടി രൂപയും എസ്.ബി.ഐയിലൂടെ 28 കോടി രൂപയും വിതരണം ചെയ്തതായി പാഡി മാർക്കറ്റിംഗ് ഓഫീസർ അറിയിച്ചു. മേയ് 15 വരെയുള്ള പേ ഓർഡർ പ്രകാരമുള്ള തുക വിതരണമാണ് ഇപ്പോൾ വിവിധബാങ്കുകൾ വഴി വിതരണം ചെയ്യുന്നത്. മേയ്് 15നു ശേഷമുള്ള 2.75 കോടി രൂപയുടെ വിതരണം…

    Read More »
  • LIFE

    ഭിന്നശേഷിക്കാരായ കുട്ടികളുടെ വിശേഷങ്ങളുമായി കോട്ടയം ഈസ്റ്റ് ബി.ആർ.സിയുടെ ന്യൂസ് ബുള്ളറ്റിൻ

    കോട്ടയം: ഭിന്നശേഷിക്കാരായ കുട്ടികളുടെ വിശേഷങ്ങളും ഓട്ടിസം സെന്ററിന്റെ പ്രവർത്തനങ്ങളും പങ്കുവച്ചുകൊണ്ട് കോട്ടയം ഈസ്റ്റ് ബ്‌ളോക്ക് റിസോഴ്‌സ് സെന്ററിന്റെ ന്യൂസ് ബുള്ളറ്റിൻ ‘റിഫ്‌ളക്ഷൻസ് ഫ്രം ലൈറ്റ്‌സ് ടു ലൈവ്‌സ്’. സമഗ്ര ശിക്ഷ കേരളം കോട്ടയം ഈസ്റ്റ് ബി.ആർ.സി. പുറത്തിറക്കുന്ന ന്യൂസ് ബുള്ളറ്റിന്റെ ആദ്യ ലക്കം ജില്ലാ വിദ്യാഭ്യാസ ഓഫീസ് കോൺഫറൻസ് ഹാളിൽ ജില്ലാ കളക്ടർ വി.വിഗ്‌നേശ്വരി വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോളിന് നൽകി പ്രകാശനം ചെയ്തു. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി ബി.ആർ.സികളിലെ ഓട്ടിസം സെന്ററുകൾ നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും സെന്ററിന്റെ പ്രവർത്തനങ്ങൾക്കാവശ്യമായ എല്ലാ സഹായവും ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുമെന്നും കളക്ടർ പറഞ്ഞു. കോട്ടയം ഈസ്റ്റ് ബി.ആർ.സി. പ്രവർത്തനങ്ങളും പദ്ധതികളും കുട്ടികളുടെ സൃഷ്ടികളുമാണ് മൂന്ന് മാസത്തിലൊരിക്കൽ പുറത്തിറക്കുന്ന ന്യൂസ് ബുള്ളറ്റിനിലൂടെ സമൂഹത്തിലേക്കെത്തിക്കുന്നത്. കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ വിദ്യാലയങ്ങളിലും മറ്റ് ബി.ആർ.സികളിലും ന്യൂസ് ബുള്ളറ്റിന്റെ കോപ്പികൾ നൽകും. എസ്.എസ്.കെ. ജില്ലാ കോ-ഓർഡിനേറ്റർ കെ.ജെ. പ്രസാദ് ചടങ്ങിൽ അധ്യക്ഷനായിരുന്നു. ഡി.ഇ.ഒ. ഇൻചാർജ് എസ്.…

    Read More »
  • Local

    വായനപക്ഷാചരണത്തിന് കോട്ടയം ജില്ലയിൽ തുടക്കം; ലോകത്തെ മാറ്റിമറിച്ചത് പുസ്തകങ്ങൾ: ചീഫ് വിപ്പ് ഡോ: എൻ. ജയരാജ്

    കോട്ടയം: വായനപക്ഷാചരണത്തിന് ജില്ലയിൽ തുടക്കം. വായനദിനത്തിൽ സ്‌കൂളുകളിലും കോളജുകളിലും വിദ്യാർഥികളും അധ്യാപകരും വായനദിന പ്രതിജ്ഞയെടുത്തു. പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് നിർവഹിച്ചു. വാട്‌സ്ആപ്പ് അടക്കമുള്ള സാമൂഹികമാധ്യമങ്ങളിലൂടെയും മറ്റുമുള്ള എഴുത്തുകളിൽ വ്യക്തികേന്ദ്രീകൃതമായ കാഴ്ചപ്പാടുകളാണു കാണുന്നതെങ്കിൽ ഓരോ പുസ്തകവും ഓരോ ജീവിതമാണ് കാണിച്ചുതരുന്നതെന്ന് ഡോ. എൻ. ജയരാജ് പറഞ്ഞു. ലോകത്തെ മാറ്റിമറിച്ചത് ആയുധങ്ങളോ നേതാക്കളോ അല്ലെന്നും പുസ്തകങ്ങളാണെന്നും ചീഫ് വിപ്പ് ചൂണ്ടിക്കാട്ടി. നഷ്ടപ്പെട്ടതിനെ തിരിച്ചുപിടിക്കാനാണ് നമ്മൾ ഓരോന്നും ആചരിക്കുന്നത്. വായനയെ തിരിച്ചുപിടിക്കാനാണ് വായനപക്ഷാചരണമായി നടത്തുന്നതെന്നും ചീഫ് വിപ്പ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ചടങ്ങിൽ ആധ്യക്ഷ്യം വഹിച്ചു. ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് വായനദിന സന്ദേശം നൽകി. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷ…

    Read More »
  • Kerala

    സർക്കാർ മഹിളാ മന്ദിരത്തിൽ അധ്യാപക ഒഴിവ്

    തിരുവനന്തപുരം സര്‍ക്കാര്‍ മഹിളാ മന്ദിരത്തില്‍ താമസക്കാരായ സ്ത്രീകളെ യോഗ പരിശീലിപ്പിക്കുന്നതിന് ഡിപ്ലോമ ഇൻ യോഗ തെറാപ്പി യോഗ്യതയുള്ള പരിചയസമ്ബന്നരായ അധ്യാപകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.   താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 26 രാവിലെ 10 മണിക്ക് പ്രായം, പ്രവര്‍ത്തിപരിചയം, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി ജില്ലാ വനിതാ ശിശു വികസന ഓഫീസില്‍ കൂടിക്കാഴ്ചയ്ക്കായി ഹാജരാകണം. ഫോണ്‍: 0471 2340126, 9744440937

    Read More »
  • Kerala

    വര്‍ക്കല പുന്നമൂട് മത്സ്യച്ചന്തയില്‍ നിന്ന് പഴകിയ 200 കിലോ മീൻ പിടികൂടി

    വർക്കല:പുന്നമൂട് മത്സ്യച്ചന്തയില്‍ നിന്ന് പഴകിയ 200 കിലോ മീൻ പിടികൂടി.വില്‍പ്പനയ്ക്കെത്തിച്ച പഴകിയ 200 കിലോയോളം ചൂര മീനാണ് പിടിച്ചെടുത്തത്. സാമ്ബിളുകള്‍ ശേഖരിച്ച്‌ നടത്തിയ പരിശോധനയില്‍ പഴകിയ മത്സ്യത്തില്‍ അമോണിയയുടെ സാന്നിധ്യവും കണ്ടെത്തി. വര്‍ക്കല, ചിറയിൻകീഴ് സര്‍ക്കിള്‍ ഫുഡ് ആൻഡ്‌ സേഫ്റ്റി ഓഫീസര്‍മാരായ ഡോ. പ്രവീണ്‍, ഡോ. ധന്യ ശ്രീവത്സം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ആലംകോട്, കടമ്ബാട്ടുകോണം എന്നിവിടങ്ങളിലെ മത്സ്യമൊത്തവ്യാപാര സ്ഥാപനങ്ങളിലും കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു.

    Read More »
  • Kerala

    പഴയ സൈക്കിൾ കിട്ടുമോ എന്നന്വേഷണം, വിദ്യാർത്ഥിക്ക് പുതിയതുതന്നെ വാങ്ങി നൽകി പോലീസ്

    “ഒരു പഴയ സൈക്കിൾ കിട്ടുമോ ?” എളമക്കര ഓട്ടോ ബ്രദേഴ്സ്’ എന്ന വാട്സാപ് ഗ്രൂപ്പിലേക്ക് ഓട്ടോറിക്ഷാ ഡ്രൈവര്‍ സ്മിജുവാണ് ഒരു സന്ദേശം അയച്ചത്. തൃക്കാക്കര തോപ്പില്‍ സ്വദേശിയായ സ്മിജു ഇടപ്പള്ളി ബൈപാസ് സ്റ്റാൻഡ് കേന്ദ്രമാക്കിയാണ് ഓട്ടോ ഓടിക്കുന്നത്. സ്മിജുവിന്റെ അയല്‍പക്കത്തുള്ള നിർധന കുടുംബത്തിലെ ആറാം ക്ലാസുകാരനു വേണ്ടിയായിരുന്നു സൈക്കി‍ള്‍ അന്വേഷണം. മെസേജ് വഴിതെറ്റി ചെന്നത് എളമക്കര പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ ഗ്രൂപ്പിലേക്ക്.പഴയതല്ല, സൈക്കിള്‍ പുതിയതു തന്നെ വാങ്ങിക്കാമെന്ന് എളമക്കര പൊലീസ് സ്റ്റേഷൻ എസ്‌എച്ച്‌ഒ എസ്.ആര്‍. സനീഷ് തിരിച്ചു മെസ്സേജ് ചെയ്തതോടെ കാര്യങ്ങൾ ഉഷാറായി. സനീഷും എസ്‌ഐ എയ്ൻ ബാബുവും ഉള്‍പ്പെടെ പോലീസ് ഗ്രൂപ്പിലെ അംഗങ്ങൾ  സജീവമായി കൈകോര്‍ത്ത് കഴിഞ്ഞ ദിവസം പുതിയ സൈക്കിള്‍ ഒരെണ്ണം  വാങ്ങി രാവിലെ  സ്മിജുവിന്റെ സാന്നിധ്യത്തില്‍ വിദ്യാര്‍ഥിക്ക് കൈമാറി.

    Read More »
  • Kerala

    പൊറോട്ട-ബീഫ് കോംബോ കാൻസര്‍ സാധ്യത വര്‍ധിപ്പിക്കുമെന്ന്  പ്രശസ്തനായ കാന്‍സര്‍ ചികിത്സകൻ ഡോ. വി പി ഗംഗാധരന്‍

    തിരുവനന്തപുരം:മലയാളിയുടെ പ്രിയ ഭക്ഷണമായ പൊറോട്ട-ബീഫ് കോംബോ കാൻസര്‍ സാധ്യത വര്‍ധിപ്പിക്കുമെന്ന് അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തനായ കാന്‍സര്‍ ചികിത്സകൻ ഡോ.വി പി ഗംഗാധരൻ പറഞ്ഞു. ‘പാശ്ചാത്യര്‍ പൊറോട്ടയും ബീഫും കഴിക്കാറുണ്ട്. എന്നാല്‍ അവര്‍ അതിനൊപ്പം സാലഡും കഴിക്കുന്നു. അവര്‍ ധാരാളം പച്ചക്കറിയും പഴങ്ങളും കഴിക്കുന്നുണ്ട്. എന്നാല്‍ നമ്മളില്‍ എത്രപേര്‍ ഇത് കഴിക്കും. നമ്മുടെ നാട്ടിലെ പരമ്ബരാഗത ഭക്ഷണങ്ങളായ അവിയല്‍, തോരൻ എന്നിവയില്‍ ധാരാളം പച്ചക്കറികളും മഞ്ഞളും കറിവേപ്പിലയുമൊക്കെ അടങ്ങിയിട്ടുണ്ട്. എന്നാല്‍ അവ എത്രത്തോളം കുട്ടികള്‍ക്ക് കൊടുക്കാറുണ്ട്. നമ്മളില്‍ എത്രപേര്‍ കുട്ടികളുടെ ടിഫിൻബോക്സില്‍ വാഴപ്പിണ്ടിത്തോരൻ വെക്കാറുണ്ട്. ഫാസ്റ്റ് ഫുഡ് ഭക്ഷണരീതി അതിവേഗം മനുഷ്യനെ കൊല്ലും’, ഡോ. വി പി ഗംഗാധരൻ പറഞ്ഞു മൈദയില്‍ പ്രശ്നമുണ്ട്.ചുവന്ന മാംസങ്ങളും പ്രശ്നമാണ്. ഇടയ്ക്കിടെ ചിക്കൻ കഴിക്കാം, വല്ലപ്പോഴും മട്ടണും കഴിക്കാം. ചെറിയ മീനുകള്‍ ധാരാളമായി കഴിക്കാവുന്നതാണ്. ആരോഗ്യകരമായ ഭക്ഷണത്തിന് ഒരു പ്ലേറ്റില്‍ 50% പഴങ്ങളും പച്ചക്കറികളും, 25% ധാന്യങ്ങളും, 25% പ്രോട്ടീനും അടങ്ങിയിരിക്കണം.ഫൈബര്‍ കുറഞ്ഞ ഭക്ഷണത്തിലേക്ക് വഴുതിവീഴുമ്ബോഴാണ് വൻകുടല്‍ അര്‍ബുദം വരുന്നത്.…

    Read More »
  • Kerala

    അനൂപിന്റെ അങ്കമാലിയിലെ ഈന്തപ്പന തോട്ടം

    അങ്കമാലിയിലെ വീട്ടുമുറ്റത്ത് ഈന്തപ്പനത്തോട്ടം ഒരുക്കിയതിന്റെ സന്തോഷത്തിലാണ് പ്രവാസിയായ അനൂപ് ഗോപാലൻ. മുറ്റത്തെ പനകളിൽ നിറയെ തുടുത്തുപഴുത്ത മഞ്ഞനിറത്തിലുള്ള ഈന്തപ്പഴക്കുലകള്‍ തൂങ്ങിക്കിടക്കുന്നത് മണലാരണ്യത്തെ ഓര്‍മപ്പെടുത്തുന്ന കാഴ്ചയാവുകയാണ്. അങ്കമാലി വേങ്ങൂര്‍ സ്വദേശിയായ അനൂപ് ഗോപാല്‍ 10വര്‍ഷമായി ഒമാനില്‍ ഓയില്‍ ആൻഡ് ഗ്യാസ് കമ്ബനിയിലാണ് ജോലിചെയ്യുന്നത്. ഈന്തപ്പനത്തോട്ടങ്ങള്‍ വലയംചെയ്ത ഗള്‍ഫില്‍ ചുറ്റി സഞ്ചരിക്കുമ്ബോള്‍ മനസ്സില്‍ നാമ്ബിട്ട സ്വപ്നമായിരുന്നു തനിക്കും സ്വന്തമാക്കണമെന്ന മോഹം. അറബിനാട്ടില്‍ വളരുന്ന ഈന്തപ്പന നാട്ടില്‍ വേരുപിടിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു. എങ്കിലും മൂന്നുവര്‍ഷം മുമ്ബ് വേങ്ങൂരില്‍ വാങ്ങിയ സ്ഥലത്ത് വീട് നിര്‍മിച്ചപ്പോള്‍ രാജസ്ഥാനില്‍നിന്ന് മുന്തിയ ഇനത്തില്‍പ്പെട്ട അഞ്ച് ഈന്തപ്പനത്തൈകള്‍ വാങ്ങി വീട്ടുമുറ്റത്ത് നട്ടുപിടിപ്പിക്കുകയായിരുന്നു. നട്ടുപിടിപ്പിച്ച ഈന്തപ്പനകള്‍ക്കാവശ്യമായ പരിചരണം മുടങ്ങാതെ നല്‍കി. ഭാര്യ അശ്വതിയും മറ്റു കുടുംബാംഗങ്ങളുമാണ് പരിചാരകര്‍. അതിനിടെയാണ് കഴിഞ്ഞവര്‍ഷം മുതല്‍ രണ്ട് ഈന്തപ്പനകള്‍ കായ്ക്കാൻ തുടങ്ങിയത്.   ഈവര്‍ഷം കൂടുതല്‍ കായ്ച്ചു. അധികം വൈകാതെ പഴുക്കുകയും ചെയ്തു. ഇപ്പോള്‍ അനൂപിന്‍റെ ‘ആദിദേവം’ എന്ന വീടിന്‍റെ മുറ്റത്തെ ഈന്തപ്പനകള്‍ കൗതുകക്കാഴ്ചയായി മാറിയിരിക്കുകയുമാണ്. അങ്കമാലിയിലെ ഈന്തപ്പനത്തോട്ടം…

    Read More »
  • India

    മന്‍ കി ബാത്ത് സെറ്റുകള്‍ എറിഞ്ഞുടച്ച് മണിപ്പൂരിലെ ജനങ്ങൾ

    ഇംഫാൽ.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തി’നെ ബഹിഷ്കരിച്ച്‌ മണിപ്പൂരിലെ  ജനങ്ങള്‍. മന്‍ കി ബാത്ത് കേള്‍ക്കുന്ന റേഡിയോ സെറ്റുകള്‍ പൊതുനിരത്തില്‍ എറിഞ്ഞുടയ്ക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്താണ് ആളുകള്‍ പ്രതിഷേധിച്ചത്. ഒരുമാസത്തിലേറെയായി കലാപം തുടരുമ്ബോഴും പ്രധാനമന്ത്രി മൗനം തുടരുന്നതിലാണ് ആളുകളെ പ്രകോപിപ്പിച്ചത്. പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് കേള്‍ക്കാൻ താല്‍പര്യമില്ലെന്നും മൻ കി ബാത്തിലെ നാടകം വേണ്ടെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. മൻ കി മണിപുര്‍ ആണ് വേണ്ടതെന്നും അവര്‍ പറഞ്ഞു. മോദിക്കും ബിജെപി സര്‍ക്കാരിനുമെതിരെ മുദ്രാവാക്യങ്ങളും ഉയര്‍ന്നു.   ഇംഫാല്‍ വെസ്റ്റ് ഡിസ്ട്രിക്റ്റിലെ സിങ്ജാമേ മാര്‍ക്കറ്റിലും കാക്ചിങ് ജില്ലയിലെ മാര്‍ക്കറ്റിലുമാണ് പ്രതിഷേധം അരങ്ങേറിയത്.

    Read More »
  • Local

    കുന്നംകുളം ചൊവ്വന്നൂരിൽ ബൈക്കപകടത്തിൽ  മരിച്ച യുവാവിൽ നിന്നും എം.ഡി.എം.എ കണ്ടെടുത്തു

        ചൊവ്വന്നൂരിൽ ബൈക്ക് അപകടത്തിൽ മരിച്ചത് മരത്തംകോട് എകെജി നഗറിൽ താമസിക്കുന്ന കല്ലായിൽ വീട്ടിൽ ചന്ദ്രന്റെ മകൻ വിജീഷ് (27) ആണെന്നു തിരിച്ചറിഞ്ഞു. ഇന്ന് പുലർച്ചെയാണ് കൊടുവായൂർ അമ്പലത്തിന് സമീപം  സ്വകാര്യ വ്യക്തിയുടെ മതിലിൽ ബൈക്ക് ഇടിച്ചുമറിഞ്ഞ് മരിച്ച നിലയിൽ യുവാവിനെ കണ്ടെത്തിയത്. മരിച്ച യുവാവിൽ നിന്നും മാരക മയക്കുമരുന്നായ എം.ഡി.എം.എ പൊലീസ് കണ്ടെടുത്തു. അപകട വിവരമറിഞ്ഞ്  സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയിലാണ്  എം.ഡി.എം.എ കണ്ടെടുത്തത്. മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടു കൊടുത്തു.

    Read More »
Back to top button
error: