
തിരുവനന്തപുരം സര്‍ക്കാര്‍ മഹിളാ മന്ദിരത്തില്‍ താമസക്കാരായ സ്ത്രീകളെ യോഗ പരിശീലിപ്പിക്കുന്നതിന് ഡിപ്ലോമ ഇൻ യോഗ തെറാപ്പി യോഗ്യതയുള്ള പരിചയസമ്ബന്നരായ അധ്യാപകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 26 രാവിലെ 10 മണിക്ക് പ്രായം, പ്രവര്‍ത്തിപരിചയം, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി ജില്ലാ വനിതാ ശിശു വികസന ഓഫീസില്‍ കൂടിക്കാഴ്ചയ്ക്കായി ഹാജരാകണം.
ഫോണ്‍: 0471 2340126, 9744440937






