IndiaNEWS

മന്‍ കി ബാത്ത് സെറ്റുകള്‍ എറിഞ്ഞുടച്ച് മണിപ്പൂരിലെ ജനങ്ങൾ

ഇംഫാൽ.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തി’നെ ബഹിഷ്കരിച്ച്‌ മണിപ്പൂരിലെ  ജനങ്ങള്‍.
മന്‍ കി ബാത്ത് കേള്‍ക്കുന്ന റേഡിയോ സെറ്റുകള്‍ പൊതുനിരത്തില്‍ എറിഞ്ഞുടയ്ക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്താണ് ആളുകള്‍ പ്രതിഷേധിച്ചത്.
ഒരുമാസത്തിലേറെയായി കലാപം തുടരുമ്ബോഴും പ്രധാനമന്ത്രി മൗനം തുടരുന്നതിലാണ് ആളുകളെ പ്രകോപിപ്പിച്ചത്.

പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് കേള്‍ക്കാൻ താല്‍പര്യമില്ലെന്നും മൻ കി ബാത്തിലെ നാടകം വേണ്ടെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. മൻ കി മണിപുര്‍ ആണ് വേണ്ടതെന്നും അവര്‍ പറഞ്ഞു. മോദിക്കും ബിജെപി സര്‍ക്കാരിനുമെതിരെ മുദ്രാവാക്യങ്ങളും ഉയര്‍ന്നു.

 

Signature-ad

ഇംഫാല്‍ വെസ്റ്റ് ഡിസ്ട്രിക്റ്റിലെ സിങ്ജാമേ മാര്‍ക്കറ്റിലും കാക്ചിങ് ജില്ലയിലെ മാര്‍ക്കറ്റിലുമാണ് പ്രതിഷേധം അരങ്ങേറിയത്.

Back to top button
error: