LocalNEWS

കുന്നംകുളം ചൊവ്വന്നൂരിൽ ബൈക്കപകടത്തിൽ  മരിച്ച യുവാവിൽ നിന്നും എം.ഡി.എം.എ കണ്ടെടുത്തു

    ചൊവ്വന്നൂരിൽ ബൈക്ക് അപകടത്തിൽ മരിച്ചത് മരത്തംകോട് എകെജി നഗറിൽ താമസിക്കുന്ന കല്ലായിൽ വീട്ടിൽ ചന്ദ്രന്റെ മകൻ വിജീഷ് (27) ആണെന്നു തിരിച്ചറിഞ്ഞു. ഇന്ന് പുലർച്ചെയാണ് കൊടുവായൂർ അമ്പലത്തിന് സമീപം  സ്വകാര്യ വ്യക്തിയുടെ മതിലിൽ ബൈക്ക് ഇടിച്ചുമറിഞ്ഞ് മരിച്ച നിലയിൽ യുവാവിനെ കണ്ടെത്തിയത്. മരിച്ച യുവാവിൽ നിന്നും മാരക മയക്കുമരുന്നായ എം.ഡി.എം.എ പൊലീസ് കണ്ടെടുത്തു.

അപകട വിവരമറിഞ്ഞ്  സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയിലാണ്  എം.ഡി.എം.എ കണ്ടെടുത്തത്.
മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടു കൊടുത്തു.

Back to top button
error: