Month: June 2023
-
Kerala
യാത്രക്കാര്‍ക്ക് വൃത്തികെട്ട ഭക്ഷണം; രണ്ട് ജീവനക്കാരെ പുറത്താക്കി റെയില്‍വേ
കോഴിക്കോട്: യാത്രക്കാര്‍ക്ക് വൃത്തിഹീനമായ ചുറ്റുപാടിൽ നിന്ന് ഭക്ഷണമെടുത്തു നല്‍കിയ സംഭവത്തില്‍ രണ്ടു ജീവനക്കാരെ റെയില്‍വേ പുറത്താക്കി. കരാര്‍ ജീവനക്കാരായ രണ്ട് സര്‍വീസ് സ്റ്റാഫിനെയാണ് റെയില്‍വേ പുറത്താക്കിയത്. രണ്ട് പേരില്‍ നിന്ന് പതിനായിരം രൂപ നഷ്ടപരിഹാരവും ഈടാക്കി. രാജധാനി എക്‌സ്പ്രസിലാണ് സംഭവം നടന്നത്. ഈ മാസം ഒമ്ബതിനാണ് രാജധാനി എക്‌സ്പ്രസില്‍ പനവേല്‍ നിന്ന് കോഴിക്കോട്ടേക്ക് യാത്ര ചെയ്യുകയായിരുന്ന കോഴിക്കോട് സ്വദേശിക്കും കുടുംബത്തിനും നേരെ മോശം പെരുമാറ്റമുണ്ടായത്. യുവതിയുടെ പേര് ചോദിച്ച് മതം മനസിലാക്കുകയും അതിന് ശേഷം മാലിന്യത്തില്‍ നിന്നെടുത്ത ഭക്ഷണം അവര്‍ക്ക് നല്‍കി എന്നതായിരുന്നു പരാതി. ഇതിന് പിന്നാലെ റെയില്‍വേ ഉദ്യോഗസ്ഥര്‍ പ്രാഥമിക അന്വേഷണം നടത്തുകയും ജീവനക്കാര്‍ കുറ്റം ചെയ്തതായി കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് ഐ.ആര്‍.ടി.സി കേറ്ററിങ് സര്‍വീസ് കരാറെടുത്ത സംഘത്തില്‍പ്പെട്ട കുറ്റക്കാരായ രണ്ട് പേരെയും റെയില്‍വേ പുറത്താക്കി. ഈ സംഘത്തിന്റെ സൂപ്പര്‍ വൈസറെ രാജധാനി എക്‌സ്പ്രസിന്റെ സര്‍വീസില്‍ നിന്ന് റെയില്‍വേ പൂര്‍ണമായി ഒഴിവാക്കുകയും ചെയ്തു.
Read More » -
LIFE
ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന് വേണ്ടി ഉണ്ടാക്കിയിരിക്കുന്നത് വമ്പൻ പദ്ധതികൾ; വരാന്‍ പോകുന്നത് പത്ത് സിനിമകള്‍
ചെന്നൈ: കൈതിയിൽ ആരംഭിച്ച് വിക്രത്തിൽ എത്തിയപ്പോൾ വൻ ഹിറ്റായ ഒരു സംഭവമാണ് ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ്. സംവിധായകൻ ലോകേഷ് കനകരാജ് വലിയ പദ്ധതിയാണ് എൽസിയുവിന് വേണ്ടി ഉണ്ടാക്കിയിരിക്കുന്നത് എന്നാണ് തമിഴ് സിനിമ ലോകത്തെ സംസാരം. തൻറെ എൽസിയു പ്ലാൻ സംബന്ധിച്ച് ആദ്യമായി വെളിപ്പെടുത്തുകയാണ് ലോകേഷ് പുതിയ അഭിമുഖത്തിൽ. പത്ത് സിനിമകളാണ് എൽസിയുവിൽ ഉണ്ടാകുക എന്നാണ് ലോകേഷ് പറയുന്നത്. അതിന് ശേഷം അത് അവസാനിപ്പിക്കുമെന്ന് ലോകേഷ് കനകരാജ് എസ്എസ് മ്യൂസിക്കിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇങ്ങനെ ഒരു യൂണിവേഴ്‌സ് സംഭവിച്ചതിനു കൂടെ വർക്ക് ചെയ്ത അഭിനേതാക്കൾ, നിർമാതാക്കൾക്കാണ് നന്ദി പറയേണ്ടതുണ്ടെന്നും ലോകേഷ് പറയുന്നു. ഇത് ആദ്യമായി നടപ്പിലാക്കുന്ന ഒരു സംരംഭം ആയിരുന്നതിനാൽ ഒരുപാട് പേരുടെ കയ്യിൽ നിന്ന് അനുമതി വാങ്ങേണ്ടതായി ഉണ്ട്. എല്ലാ നടന്മാർക്കും അവരുടേതായ ഒരു ഫാൻ ബേസ് ഉണ്ട്. അതുകൊണ്ട് എല്ലാവരെയും ഒരു സിനിമയിൽ കൊണ്ടുവരുന്നത് ശ്രദ്ധയോടെ ആയിരിക്കുമെന്ന് ലോകേഷ് പറഞ്ഞു. എസ്.എസ് മ്യൂസിക് എന്ന യൂട്യൂബ് ചാനലിന് വിജയിയുടെ…
Read More » -
Kerala
നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെ.എസ്.യു
തിരുവനന്തപുരം:ഉന്നത വിദ്യാഭാസ മേഖലയെ സര്‍ക്കാര്‍ എസ്.എഫ്.ഐക്കു മുൻപിൽ അടിയറവുവെച്ചെന്നാരോപിച്ച് സംസ്ഥാനത്തെ കോളേജുകളില്‍ നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെ.എസ്.യു. വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ എസ്.എഫ്.ഐ നേതാവ് നിഖില്‍ തോമസിനെതിരായ ആരോപണം ശക്തമായി തുടരുന്നതിനിടെയാണ് കെ.എസ്.യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വ്യാജന്മാരുടെ കൂടാരമായി എസ്.എഫ്.ഐ മാറിയെന്നും ഉന്നത വിദ്യാഭാസ മേഖലയെ എസ്.എഫ്.ഐ തകര്‍ത്തെറിഞ്ഞെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ വ്യക്തമാക്കി. നിഖിലിനെ കോളേജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇയാള്‍ ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന ആരോപണത്തില്‍ കഴമ്ബുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.
Read More » -
Crime
ആലപ്പുഴയിൽ യുവതിയെ പാനീയം നൽകി പീഡിപ്പിച്ച കേസിൽ സിനിമാതാരം ഉൾപ്പെടെയുള്ളവർ കുറ്റക്കാരല്ലെന്ന് കോടതി
ആലപ്പുഴ: യുവതിയെ പാനീയം നൽകി പീഡിപ്പിച്ച കേസിൽ സിനിമാതാരം ഉൾപ്പെടെയുള്ളവർ കുറ്റക്കാരല്ലെന്ന് കോടതി. കേസിൽ പ്രതികളെ വെറുതെ വിട്ടു. യുവതിയെ തെറ്റിദ്ധരിപ്പിച്ചു കൊണ്ടുപോയി കുടിവെള്ളത്തിൽ മയക്കു മരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. കൂടാതെ പീഡനരംഗങ്ങൾ പ്രതികൾ മൊബൈൽ ഫോണിൽ പകർത്തിയെന്നും പുന്നപ്ര പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സിനിമാതാരം കൊല്ലം എസ്എസ്എൽ വീട്ടിൽ രാജാസാഹിബ്, പുന്നപ്ര സ്വദേശി ബിനു കൃഷ്ണ എന്നിവരെയാണ് തെളിവുകളുടെ അഭാവത്തിൽ ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി- 1 ജഡ്ജ് ആഷ് കെ ബാൽ വെറുതെ വിട്ടത്. 2002 ലായിരുന്നു കേസിനാസ്പദമായ സംഭവം. ക്ഷേത്രത്തിൽ പോയി വരികയായിരുന്ന യുവതിയെ ബിനുകൃഷ്ണ തെറ്റിദ്ധരിപ്പിച്ച് കാറിൽ കയറ്റി പുന്നപ്രയിലെ വീട്ടിൽ കൊണ്ടുപോയെന്നും ഇവിടെ വെച്ച് മയങ്ങാനുള്ള പാനീയം നൽകിയശേഷം ശാരീരികമായി ഉപദ്രവിച്ച് നഗ്നചിത്രങ്ങൾ മൊബൈലിൽ പകർത്തിയെന്നുമാണ് കേസ്. ഈ സമയം രാജാസാഹിബ് ഒപ്പമുണ്ടായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്. പ്രതികൾക്ക് വേണ്ടി അഭിഭാഷകരമായ പി പി ബൈജു, പി എ…
Read More » -
Kerala
ലേക്ക് ഷോര്‍ ആശുപത്രി എബിനോട് ചെയ്ത ക്രൂരത വെളിവാക്കി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
കൊച്ചി:അവയവദാന വിവാദത്തിനിടയിൽ ലേക്ക് ഷോർ ആശുപത്രി ഉടുമ്പൻചോല സ്വദേശി എബിനോട് ചെയ്ത ക്രൂരത വെളിവാക്കി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പോസ്റ്റ്‌മോര്‍ട്ടത്തിനുപോലും പര്യാപ്തമല്ലാത്ത വിധം ഹൃദയം വികൃതമാക്കപ്പെട്ടു എന്ന് റിപ്പോർട്ടിൽ പറയുന്നു. അപകടശേഷം മൂന്നു ദിവസം ആശുപത്രിയില്‍ കിടന്നിട്ടും എബിന്റെ തലച്ചോറില്‍ അകത്തും പുറത്തുമായി 120 മില്ലിഗ്രാം രക്തം കെട്ടിക്കിടന്നു. ആന്തരിക രക്തസ്രാവം ഒഴിവാക്കാന്‍ ശ്രമമുണ്ടാവാത്തത് ദുരൂഹമാണ്. നടപടി ക്രമങ്ങൾ പാലിക്കാതെയാണ് അവയവങ്ങൾ നീക്കം ചെയ്തതെന്നും അവയവമാറ്റ രേഖകള്‍ പോസ്റ്റ്‌മോര്‍ട്ടം സമയത്ത് പൊലീസ് ഹാജരാക്കിയില്ലെന്നും റിപ്പോർട്ടിലുണ്ട്.ഫോറന്‍സിക സര്‍ജന്റെ മൊഴിയടുക്കാതെ കേസ് അവസാനിപ്പിയ്ക്കാനും ശ്രമം നടന്നു.ശരീരത്തില്‍ നിന്ന് വൃക്കയും കരളും നീക്കം ചെയ്തിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. 2009 നവംബർ 29നാണ് ഇടുക്കി ഉടുമ്പൻചോല സ്വദേശി വി ജെ എബിനെ ബൈക്ക് അപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയിൽ കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിൽ എത്തിക്കുന്നത്. പിറ്റേ ദിവസം വിദഗ്ധ ചികിത്സയ്ക്കായി ലേക് ഷോർ ആശുപത്രിയിലേയ്ക്ക് മാറ്റി. തൊട്ടടുത്ത ദിവസം തന്നെ മസ്തിഷ്ക മരണം സംഭവിച്ചെന്ന് വ്യക്തമാക്കി ഡോക്ടർമാർ അവയവദാനം നടത്തുകയായിരുന്നു. സംഭവത്തിൽ…
Read More » -
India
പ്രായത്തിന്റെ പേര് പറഞ്ഞ് ബിജെപി മാറ്റി നിർത്തിയ മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറിനെ എംഎൽസി സ്ഥാനത്തേക്ക് മത്സരിപ്പിക്കാൻ കോൺഗ്രസ്; ഷെട്ടറിന് മന്ത്രിപദവി നൽകിയേക്കും
ബെംഗളൂരു: ജഗദീഷ് ഷെട്ടറിനെ എംഎൽസി സ്ഥാനത്തേക്ക് മത്സരിപ്പിക്കാൻ കോൺഗ്രസ്. കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ സ്ഥാനാർഥിയായാണ് ഷെട്ടർ മത്സരിക്കുക. 2028 വരെ ഷെട്ടറിന് എംഎൽസിയായി തുടരാം. എംഎൽസി സ്ഥാനം ലഭിച്ചാൽ മന്ത്രിയാകുന്നതിന് തടസ്സമില്ല. അഞ്ച് കൊല്ലത്തിനുള്ളിൽ ഷെട്ടറിന് മന്ത്രിപദവി നൽകിയേക്കും. ബിജെപിയിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്നാണ് ജഗദീഷ് ഷെട്ടർ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നത്. ബിജെപിയിൽ നിന്ന് ഷെട്ടറിനെ പാളയത്തിലെത്തിക്കുമ്പോൾ വലിയ പ്രതീക്ഷയായിരുന്നു കോൺഗ്രസിന്. അവസാനം വരെ മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ കാത്തിരുന്ന് ഒടുവിൽ ഷെട്ടാറിന്റെ സമ്മതം മൂളലിന് ശേഷം മാത്രമായിരുന്നു ഹുബ്ബള്ളി ധാർവാഡ് സെൻട്രൽ മണ്ഡലത്തിൽ ഷെട്ടറിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം കോൺഗ്രസ് നടത്തിയത്. എന്നാൽ ജഗദീഷ് ഷെട്ടർ പരാജയപ്പെടുകയായിരുന്നു. ബിജെപിയുടെ മുൻ മുഖ്യമന്ത്രിയായിരുന്ന ജഗദീഷ് ഷെട്ടർ പാർട്ടിയിൽ പ്രായത്തിന്റെ പേര് പറഞ്ഞ് മാറ്റി നിർത്തിയതോടെയാണ് ബിജെപിയിൽ വിമത സ്വരവുമായി രംഗത്തെത്തിയത്. തുടർന്ന് ദില്ലിയിലെത്തി കേന്ദ്രനേതാക്കളുമായി ചർച്ച നടത്തിയിരുന്നെങ്കിലും സമവായമായിരുന്നില്ല. കോൺഗ്രസ് പട്ടികയിൽ സർപ്രൈസ് ഉണ്ടെന്ന ഡി കെ ശിവകുമാറിന്റെ വാക്കുകൾക്ക് പിന്നാലെ…
Read More » -
Kerala
മൂന്നാര്‍ പഞ്ചായത്തിന് പിന്നാലെ ബ്ലോക്ക് പഞ്ചായത്തിലും എൽഡിഎഫിൽനിന്ന് ഭരണം പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ്; സിപിഐ അംഗങ്ങൾ കോൺഗ്രസിലേക്ക്
മൂന്നാർ: പഞ്ചായത്തിന് പിന്നാലെ ബ്ലോക്ക് പഞ്ചായത്തിലും എൽഡിഎഫിൽനിന്ന് ഭരണം പിടിച്ചെടുക്കാൻ കോൺഗ്രസ്. സിപിഐയിൽ നിന്ന് ബ്ലോക്ക് പ്രസിഡന്റ് ആനന്ദറാണി ദാസും പ്രവീൺകുമാറും ഐഎൻടിയുസിയിൽ ചേക്കേറിയതാണ് സിപിഐക്ക് തിരിച്ചടിയായത്. മൂന്നാർ പാർട്ടി ഓഫീസിലെത്തിയ ഇരുവരെയും മുൻ എംഎൽഎ എ കെ മണിയുടെ നേത്യത്വത്തിൽ പൊന്നാട അണിയിച്ച് സ്വീകരിച്ചു. സിപിഐയുടെ തെറ്റായ നിലപാട് കാരണമാണ് കോൺഗ്രസിലേക്ക് മാറിയതെന്ന് ഇരുവരും പ്രതികരിച്ചു. ആദ്യകാലം മുതൽ താൻ കോൺഗ്രസ് അനുഭാവി ആയിരുന്നെന്നും ഇടക്കാണ് സിപിഐയിലേക്ക് പോയതെന്നും ഇപ്പോൾ വീണ്ടും കോൺഗ്രസിലേക്ക് തിരിച്ചെത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും പ്രവീൺ പറഞ്ഞു. 25 വർഷമായി പാർട്ടിയിൽ പ്രവർത്തിച്ചിട്ടും അർഹിച്ച അംഗീകാര ലഭിച്ചില്ലെന്ന് ആനന്ദറാണിയും പ്രതികരിച്ചു. ബ്ലോക്ക് പഞ്ചായത്തിൽ നിലവിൽ സിപിഐ 5, സിപിഎമ്മിന് 3, കോൺഗ്രസിന് 5 എന്നിങ്ങിനെയാണ് കക്ഷിനില. സിപിഐയിൽ നിന്ന് രണ്ട് അംഗങ്ങൾ കോൺഗ്രസിലേക്ക് പോയത് എൽഡിഎഫിന് ഭരണം നഷ്ടപ്പെടും. മൂന്നാർ പഞ്ചായത്തിലും കോൺഗ്രസ് അധികാരം പിടിച്ചെടുക്കാൻ രണ്ട് അംഗങ്ങളെ ഒപ്പം ചേർത്തിരുന്നു. പാർട്ടിയുടെ നിലപാടിന് വിരുദ്ധമായി പ്രവർത്തിച്ച…
Read More » -
Food
കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാകുന്ന റാഗി ഉണ്ണിയപ്പം
ധാരാളം പോഷകഗുണങ്ങളുള്ള ഒരു ഭക്ഷണമാണ് റാഗി. 100 ഗ്രാം റാഗിയിൽ 344 മില്ലിഗ്രാം കാൽസ്യം അടങ്ങിയിട്ടുണ്ട്. റാഗിയിൽ അടങ്ങിയിരിക്കുന്ന മെഥിയോണിൻ, ലൈസിൻ തുടങ്ങിയ സുപ്രധാന അമിനോ ആസിഡുകൾ ചർമ്മ കോശങ്ങളെ ചുളിവുകൾക്കുള്ള സാധ്യത കുറയ്ക്കുന്നു. റാഗി പ്രകൃതിദത്തമായ ഇരുമ്പിന്റെ മികച്ച ഉറവിടമാണ്. വിറ്റാമിൻ സി അളവ് വർദ്ധിക്കുകയും രക്തപ്രവാഹത്തിലേക്ക് ഇരുമ്പ് എളുപ്പത്തിൽ ആഗിരണം ചെയ്യപ്പെടുകയും ചെയ്യും. ഇനി മുതൽ റാഗി ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ മറക്കരുത്. റാഗി ഇഡ്ഡിയായോ ദോശയോ ഒക്കെ തയ്യാറാക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാകുന്ന പലഹാരമാണ് റാഗി ഉണ്ണിയപ്പം. എങ്ങനെയാണ് റാഗി കൊണ്ടുള്ള ഉണ്ണിയപ്പം തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?… വേണ്ട ചേരുവകൾ… 1. റാഗിപ്പൊടി – രണ്ട് കപ്പ് 2. ശർക്കര പൊടിച്ചത് – ഒരു കപ്പ് 3. ചെറു പഴം – നാല് എണ്ണം 4. പാൽ – ഒന്നേ കാൽ കപ്പ് 5. നെയ്യ് – ഒരു ചെറിയ സ്പൂൺ 6. എള്ള് – ഒരു…
Read More » -
Kerala
പട്ടാപ്പകല്‍ വീടിന്റെ ഗേറ്റ് പൊളിച്ചെടുത്ത് ആക്രിക്കടയില്‍ വിറ്റ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
പറവൂർ:പട്ടാപ്പകല്‍ ആള്‍താമസമില്ലാത്ത വീടിന്റെ ഗേറ്റ് പൊളിച്ചെടുത്ത് ഉന്തുവണ്ടിയില്‍ കൊണ്ടുപോയി ആക്രിക്കടയില്‍ വിറ്റ അന്തര്‍ സംസ്ഥാന തൊഴിലാളി പിടിയില്‍. അസം ഗിലാനി സ്വദേശി ബാബുല്‍ ഇസ്ലാമാ(25) പിടിയിലായത്. ഇക്കഴിഞ്ഞ 13 ന് ആണ് കേസിനാസ്പദമയ സംഭവം. തോന്ന്യകാവ് പൂക്കോട്ട് റോഡില്‍ അരവിന്ദാക്ഷ പ്രഭുവിന്റെ വീടിന്റെ ഗേറ്റാണ് ഇയാള്‍ പട്ടാപ്പകല്‍ പൊളിച്ചെടുത്ത് ചെറിയ ഉന്തുവണ്ടിയില്‍ കയറ്റിക്കൊണ്ടുപോയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഞായറാഴ്ച രാവിലെ സമാനരീതിയില്‍ മറ്റൊരു ആള്‍താമസമില്ലാത്ത വീടിന്റെ ഗേറ്റ് പൊളിച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രദേശവാസികള്‍ ചേര്‍ന്ന് ഇയാളെ കയ്യോടെ പിടികൂടി പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു.പഴയ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തി പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പൊളിച്ചെടുത്ത ഗേറ്റ് വഴിക്കുളങ്ങരയിലെ ഒരു ആക്രിക്കടയില്‍ വിറ്റതായി ചോദ്യം ചെയ്യലില്‍ ഇയാള്‍ മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read More » -
Kerala
ക്രൈസ്തവന്‍റെ ക്ഷമയെ ദൗർബല്യമായി കരുതി തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നത് മനുഷ്യത്വരഹിതവും ഭരണഘടനയോടുള്ള വെല്ലുവിളി; അമൽജ്യോതി കോളേജ് വിവാദത്തിൽ സീറോ മലബാർ സിനഡ്
കൊച്ചി: കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളേജിലുണ്ടായ സംഭവങ്ങളുടെ പേരിൽ ക്രൈസ്തവ സ്ഥാപനങ്ങളെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങൾ അപലപനീയമെന്ന് സീറോ മലബാർ സിനഡ്. ക്രൈസ്തവൻറെ ക്ഷമയെ ദൗർബല്യമായി കരുതി ഈ ന്യൂനപക്ഷത്തെ മാത്രം തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നത് മനുഷ്യത്വരഹിതവും ഭരണഘടനയോടുള്ള വെല്ലുവിളിയുമാണെന്ന് സിനഡ് വ്യക്തമാക്കി. കലാലയങ്ങളിൽ അച്ചടക്കവും ധാർമികതയും നിലനിൽക്കണമെന്ന് നിർബന്ധം പിടിക്കുന്നത് മഹാപരാധമാണെന്ന നിലയിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്. വിനാശം വിതയ്ക്കുന്ന രാഷ്ട്രീയ-വർഗീയ കൂട്ടുകെട്ടുകളെ ശക്തമായി അപലപിക്കുന്നുവെന്നും സിനഡ് വ്യക്തമാക്കി. ക്രൈസ്തവ സ്നേഹവും ക്ഷമയും ആക്രമിക്കപ്പെടുവാനുള്ളതല്ല, അനുകരിക്കപ്പെടാനുള്ളതാണെന്നും സിനഡ് വിശദീകരിച്ചു. രണ്ടാം വർഷ ബിരു വിദ്യാർത്ഥിനി ശ്രദ്ധ സതീഷിന്റെ ആത്മഹത്യയെ തുടർന്നാണ് അമൽ ജ്യോതി കോളേജ് വിവാദത്തിലായത്. കോളേജ് അധികൃതരുടെ മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് ആരോപണമുയർന്നിരുന്നു. തുടർന്ന് കോളേജിനെതിരെ വ്യാപക പ്രതിഷേധമുണ്ടായി. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജിന് സംരക്ഷണം നൽകാൻ പൊലീസിന് നിർദ്ദേശം ലഭിച്ചു. കേരളാ ഹൈക്കോടതിയുടേതാണ് ഇടക്കാല ഉത്തരവ്. കോട്ടയം ജില്ലാ പോലീസ് മേധാവി, കാഞ്ഞിരപ്പള്ളി എസ്.എച്ച്.ഒ എന്നിവർക്കാണ്…
Read More »