KeralaNEWS

പഴയ സൈക്കിൾ കിട്ടുമോ എന്നന്വേഷണം, വിദ്യാർത്ഥിക്ക് പുതിയതുതന്നെ വാങ്ങി നൽകി പോലീസ്

രു പഴയ സൈക്കിൾ കിട്ടുമോ ?” എളമക്കര ഓട്ടോ ബ്രദേഴ്സ്’ എന്ന വാട്സാപ് ഗ്രൂപ്പിലേക്ക് ഓട്ടോറിക്ഷാ ഡ്രൈവര്‍ സ്മിജുവാണ് ഒരു സന്ദേശം അയച്ചത്.

തൃക്കാക്കര തോപ്പില്‍ സ്വദേശിയായ സ്മിജു ഇടപ്പള്ളി ബൈപാസ് സ്റ്റാൻഡ് കേന്ദ്രമാക്കിയാണ് ഓട്ടോ ഓടിക്കുന്നത്. സ്മിജുവിന്റെ അയല്‍പക്കത്തുള്ള നിർധന കുടുംബത്തിലെ ആറാം ക്ലാസുകാരനു വേണ്ടിയായിരുന്നു സൈക്കി‍ള്‍ അന്വേഷണം.
മെസേജ് വഴിതെറ്റി ചെന്നത് എളമക്കര പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ ഗ്രൂപ്പിലേക്ക്.പഴയതല്ല, സൈക്കിള്‍ പുതിയതു തന്നെ വാങ്ങിക്കാമെന്ന് എളമക്കര പൊലീസ് സ്റ്റേഷൻ എസ്‌എച്ച്‌ഒ എസ്.ആര്‍. സനീഷ് തിരിച്ചു മെസ്സേജ് ചെയ്തതോടെ കാര്യങ്ങൾ ഉഷാറായി.
സനീഷും എസ്‌ഐ എയ്ൻ ബാബുവും ഉള്‍പ്പെടെ പോലീസ് ഗ്രൂപ്പിലെ അംഗങ്ങൾ  സജീവമായി കൈകോര്‍ത്ത് കഴിഞ്ഞ ദിവസം പുതിയ സൈക്കിള്‍ ഒരെണ്ണം  വാങ്ങി രാവിലെ  സ്മിജുവിന്റെ സാന്നിധ്യത്തില്‍ വിദ്യാര്‍ഥിക്ക് കൈമാറി.

Back to top button
error: