Month: June 2023
-
Health
പല്ലുവേദന ഒഴിവാക്കാം, ദന്തക്ഷയം തടയാം
നല്ല ചിരിയാണ് എല്ലാവരുടേയും ആഗ്രഹം. പല്ല് കാണിച്ച് വായ് തുറന്ന് ചിരിക്കുന്നത് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ പലപ്പോഴും പല്ലിലെ കറയും മറ്റ് ദന്തപ്രശ്‌നങ്ങളും നമ്മളെ പ്രതിസന്ധിയില്‍ ആക്കുന്നു. ഇത് മനസ്സുതുറന്നൊന്നു ചിരിയ്ക്കാനുള്ള നമ്മുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു. പലപ്പോഴും ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ ആരോഗ്യത്തെ മാത്രമല്ല നമ്മുടെ സൗന്ദര്യത്തേയും വളരെ ദോഷകരമായാണ് ബാധിക്കുക. ദന്ത ഡോക്ടറെ കാണുക എന്നത് മാത്രമാണ് ഇതിനുള്ള പ്രതിവിധി . ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളിലൂടേയും നമുക്ക് ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാം.പല്ലിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ആദ്യം ഒഴിവാക്കേണ്ടത് എന്തൊക്കെയെന്ന് നോക്കാം ചായയും കാപ്പിയും ഒഴിവാക്കണം.പകരം ഗ്രീൻ ടീയോ മറ്റേതെങ്കിലും ഹെര്‍ബര്‍ ടീയോ തെരഞ്ഞെടുക്കുന്നത് അനുയോജ്യമായിരിക്കും. കൊക്കൊക്കോള, പെപ്സി പോലുള്ള സോഡകളും പല്ലുകള്‍ക്ക് ദോഷകരമാണ്.ഇവ പല്ലുകളെ അതിവേഗം ദ്രവിപ്പിക്കും. അതുപോലെത്തന്നെ മദ്യവും ഉപേക്ഷിക്കണം.മദ്യത്തിലടങ്ങിയിരിക്കുന്ന സ്പിരിറ്റ് പല്ലുകളുടെ ഇനാമലിനെ തകർത്ത് വേഗം ദ്രവിക്കുന്നതിന് കാരണമാകും. പുകവലിക്കുന്നതോ പുകയില ഉപയോഗിക്കുന്നതോ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നു. മാത്രമല്ല, പുകയില പല്ലുകളില്‍ കറുത്ത…
Read More » -
Kerala
വീട്ടമ്മയെ കയറിപ്പിടിക്കാൻ ശ്രമം; ഭാര്യയും ഭർത്താവും കൂടി യുവാവിനെ കീഴ്പ്പെടുത്തി പോലീസിന് കൈമാറി
തൃശൂര്‍: വീടിന്റെ ടെറസിൽ കയറി വീട്ടമ്മയെ കടന്നുപിടിക്കാൻ ശ്രമിച്ച യുവാവിനെ ഭാര്യയും ഭർത്താവും ചേർന്ന് കീഴ്പ്പെടുത്തി പോലീസിന് കൈമാറി. വടക്കാഞ്ചേരി പടിഞ്ഞാറ്റുമുറിയിലെ വിജയകൃഷ്ണന്റെ വീടിന്റെ ടെറസില്‍ നിന്നാണ് യുവാവിനെ പിടികൂടിയത്.ഇയാൾ രണ്ടു ദിവസമായി ഇവിടെത്തന്നെ ഉണ്ടായിരുന്നതായാണ് വിവരം. വീടിന്റെ ടെറസില്‍ രണ്ട് ദിവസം തങ്ങിയ യുവാവിനെ വിജയകൃഷ്ണനും ഭാര്യ പ്രസീദയും ചേർന്ന് പിടികൂടി പൊലീസിലേല്‍പ്പിക്കുകയായിരുന്നു.ഇയിൾ തിരുവല്ല സ്വദേശി പ്രശാന്ത് എന്ന് പറയുന്നതല്ലാതെ മറ്റൊന്നും പറയാൻ കൂട്ടാക്കുന്നില്ലെന്ന് പൊലീസ് അറിയിച്ചു. വടക്കാഞ്ചേരി ടൗണില്‍ നിന്ന് അകത്തേക്ക് മാറിയുള്ള സ്ഥലമാണ് പടിഞ്ഞാറേ മുറി. സായ്ഹൗസില്‍ വിജയ കൃഷ്ണന്റെ വീടിന്റെ ടെറസിലാണ് അപരിചിതനായ യുവാവിനെ കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയോടെ വീട്ടിലെ ജോലിക്കാരിയാണ് ആദ്യം പുറത്തു നിന്നൊരാളിന്റെ സാന്നിധ്യം കണ്ടെത്തിയത്. വീട്ടുകാര്‍ ചുറ്റുവട്ടത്ത് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താത്തതിനെ തുടര്‍ന്ന് തെരച്ചില്‍ ഉപേക്ഷിച്ചു. ഇന്നലെ രാവിലെ കഴുകിയ തുണി വിരിക്കാൻ ടെറസിലെത്തിയ പ്രസീദ പെട്ടെന്ന് കാൽപ്പെരുമാറ്റം കേട്ടതോടെ ഒഴിഞ്ഞു മാറുകയും അപരിചിതനെ കണ്ടതോടെ കൈയ്യിലിരുന്ന അലൂമിനിയം ബക്കറ്റ്…
Read More » -
India
വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്
ന്യൂഡൽഹി:വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്.പുതുതായി ആരംഭിച്ച ഡെറാഡൂണ്‍-ഡല്‍ഹി വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന് നേരെയാണ് കല്ലേറ് ഉണ്ടായത്. ഞായറാഴ്ചയാണ് സംഭവം. ഡല്‍ഹി-ഡെറാഡൂണ്‍ പാതയില്‍ മുസാഫര്‍നഗര്‍ സ്റ്റേഷന് സമീപം വന്ദേഭാരത് എക്സ്പ്രസിന്റെ ഇ1 കോച്ചിന് നേരെയാണ് കല്ലേറുണ്ടായതെന്ന് റെയില്‍വേ അറിയിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ആക്രമണത്തെ കുറിച്ച് അന്വേഷിക്കാന്‍ ഡല്‍ഹി ഡിവിഷന്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഡെറാഡൂണിനെ ഡല്‍ഹിയുമായി ബന്ധിപ്പിക്കുന്ന വന്ദേഭാരത് എക്‌സ്പ്രസ് കഴിഞ്ഞ മാസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്തത്.
Read More » -
Crime
മദ്ധ്യപ്രദേശില്‍ 18കാരിയെയും കാമുകനെയും വെടിവച്ച് കൊലപ്പെടുത്തി
ഭോപ്പാൽ:മദ്ധ്യപ്രദേശില്‍ 18കാരിയെയും കാമുകനെയും വെടിവച്ച് കൊലപ്പെടുത്തി.ബാലുപുര സ്വദേശികളായ രാധശ്യാം തോമര്‍ (21), ശിവാനി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരുടെയും പ്രണയത്തെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ശക്തമായി എതിര്‍ത്തിരുന്നുവെന്നാണ് വിവരം.വെടിവച്ച് കൊലപ്പെടുത്തി മൃതദേഹത്തില്‍ ഭാരമുള്ള കല്ല് കെട്ടി മുതലക്കുളത്തില്‍ താഴ്ത്തുകയായിരുന്നു. മകനെ ദിവസങ്ങളോളം കാണാതായതോടെ രാധശ്യാമിന്റെ പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.ഇതേസമയം തന്നെയാണ് പെൺകുട്ടിയെ കാണാതായ വിവരവും പോലീസിന് ലഭിക്കുന്നത്.തുടർന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കളെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. മൃതദേഹാവശിഷ്ടങ്ങള്‍ കുളത്തില്‍ നിന്ന് കണ്ടെടുത്തു. ചമ്ബല്‍ ഘരിയാല്‍ വന്യജീവി സങ്കേതത്തിന് സമിപമുള്ള കുളത്തിൽ നിന്നുമാണ് അവശിഷ്ടങ്ങൾ കിട്ടിയത്. രണ്ടായിരത്തിലധികം ചീങ്കണ്ണികളും അഞ്ഞൂറിലധികം മുതലകളും ഇവിടെയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
Read More » -
Kerala
ജോലിക്ക് പോകാൻ തയാറാവുന്നതിനിടെ കുഴഞ്ഞ് വീണ് യുവാവിന് ദാരുണാന്ത്യം
പാലക്കാട്: ജോലിക്ക് പോകാൻ തയാറാവുന്നതിനിടെ കുഴഞ്ഞ് വീണ് യുവാവിന് ദാരുണാന്ത്യം. പാലക്കാട് നെൻമാറ നെന്മാറ ഒലിപ്പാറയിലെ ചുണ്ടക്കാട്ടില്‍ സോനേഷ് (33) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ജോലിക്ക് പോകാൻ ഒരുങ്ങുന്നതിനിടെ മുടവന്തേരിയിലെ വാടകവീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. സോനേഷിനെ ഉടൻ നാദാപുരം ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Read More » -
India
ഉത്തർപ്രദേശിൽ യുവാവിന്‍റെ ജനനേന്ദ്രിയം മുറിച്ചു; ഗർഭിണിയായ ഭാര്യയ്ക്കു നേരെയും ആക്രമണം
ലഖ്നോ : യു.പിയിലെ ഇറ്റാവയില്‍ ദലിത് യുവാവിന് നേരെ ക്രൂരത.യുവാവിന്‍റെ ജനനേന്ദ്രിയം കത്തികൊണ്ട് മുറിക്കുകയും ഗർഭിണിയായ ഭാര്യയുടെ വയറ്റത്ത് ചവിട്ടി കൊല്ലാൻ ശ്രമിക്കുകയും ചെയ്തു. സംഭവത്തില്‍ വിക്രം സിങ് താക്കൂര്‍, ഭുരായ് താക്കൂര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല. ഇരുവരും ഒളിവിലാണെന്ന് പൊലീസ് പറയുന്നു. രണ്ട് കുട്ടികളുടെ പിതാവ് കൂടിയായ 34കാരന് നേരെയാണ് ആക്രമണമുണ്ടായത്. ഇയാളുടെ സ്ഥലത്തുണ്ടായിരുന്ന മരം സവര്‍ണര്‍ ചേര്‍ന്ന് മുറിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനെ എതിര്‍ത്തതോടെ ക്രൂരമായ മര്‍ദനമുണ്ടായി. മര്‍ദനത്തിനൊടുവിലാണ് ജനനേന്ദ്രിയം കത്തികൊണ്ട് മുറിച്ചുമാറ്റിയത്.ജനനേന്ദ്രിയത്തില്‍ 12 തുന്നലുകളുണ്ട്. അക്രമം തടയാൻ യുവാവിന്‍റെ ഗര്‍ഭിണിയായ ഭാര്യ എത്തിയപ്പോള്‍ അവരെയും അക്രമികള്‍ വെറുതെവിട്ടില്ല. നാല് മാസം ഗര്‍ഭിണിയായ യുവതിക്കും ക്രൂരമായ മര്‍ദനമേറ്റു. മഴുകൊണ്ട് കൈക്ക് വെട്ടേറ്റു. ഓടിരക്ഷപ്പെടാൻ ശ്രമിച്ചിട്ടും പിന്നാലെയെത്തി മര്‍ദിച്ചു. പൊലീസില്‍ പരാതിപ്പെട്ടാല്‍ കൊന്നുകളയുമെന്നും അക്രമികള്‍ ഭീഷണിപ്പെടുത്തിയെന്ന് ഇവര്‍ പറയുന്നു. പൊലീസില്‍ പരാതിപ്പെട്ടപ്പോള്‍ കേസെടുക്കാൻ ആദ്യം തയാറായില്ല. തുടര്‍ന്ന് അഭിഭാഷകനെ സമീപിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്യിപ്പിച്ചത്.എന്നാൽ അക്രമികൾ…
Read More » -
Kerala
സംസ്ഥാനത്ത് വീണ്ടും പനി മരണം; കുറ്റിപ്പുറത്ത് 13 കാരൻ മരിച്ചു
മലപ്പുറം: സംസ്ഥാനത്ത് വീണ്ടും പനി മരണം. കുറ്റിപ്പുറം സ്വദേശി ദാസന്റെ മകന്‍ ഗോകുല്‍ (13) ആണ് മരിച്ചത്.കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം. ഇന്നലെ വൈകിട്ടാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഛര്‍ദ്ദി, പനി, തലവേദന എന്നി ലക്ഷണങ്ങളോടെയാണ് കുട്ടി ചികിത്സ തേടി ആശുപത്രിയില്‍ എത്തിയത്. ഇന്ന് രാവിലെ അഞ്ചുമണിയോടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് കുട്ടിക്ക് മരണം സംഭവിച്ചത്.അതേസമയം ഏത് തരത്തിലുള്ള പനിയാണ് കുട്ടിയെ ബാധിച്ചത് എന്ന് വ്യക്തമല്ല. കുട്ടിയുടെ സാമ്ബിള്‍ ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്.
Read More » -
Kerala
പ്രസവത്തെ തുടര്‍ന്നുണ്ടായ രക്തസ്രാവം മൂലം യുവതി മരിച്ചു;ആശുപത്രിക്കെതിരെ കേസ്
കണ്ണൂര്‍: പ്രസവത്തെ തുടര്‍ന്നുണ്ടായ രക്തസ്രാവം മൂലം യുവതി മരിച്ചു. കൂത്തുപറമ്ബ് പാട്യം കൊട്ടിയോടിയില്‍ കെ.കെ.അജേഷിൻ്റെ ഭാര്യ ആശ അജേഷ് (34) ആണ് പ്രസവത്തെ തുടർന്നുള്ള അമിത രക്തസ്രാവത്തെ തുടര്‍ന്ന് മരണപ്പെട്ടത്. പൂര്‍ണ്ണ ഗര്‍ഭിണിയായ ആശ അജേഷിനെ പ്രസവത്തിനായി വെള്ളിയാഴ്ച്ച കുത്തുപറമ്ബ് തൊക്കിലങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ശനിയാഴ്ച്ച രാവിലെ ആറു മണിയോടെ പെണ്‍കുഞ്ഞിന് ജന്മം നൽകുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഉച്ചയോടെ രക്തസ്രാവ മുണ്ടാവുകയായിരുന്നു. നില വഷളായതിനെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച രാത്രി 8.15 ഓടെ മരണപ്പെടുകയായിരുന്നു.നവജാത ശിശു തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സംഭവത്തിൽ ആശുപത്രിക്കെതിരെ ഭർത്താവ് അജേഷ് പരാതി നൽകി.റോള ര്‍ സ്കേറ്റിംങ്ങ് കോച്ചാണ് അജേഷ്. പുല്‍പ്പള്ളി വേലിയമ്ബത്ത് പരിയാരത്ത് ഹൗസില്‍ പി.കെ.പ്രകാശൻ്റെയും ശ്രീദേവിയുടെയും മകളാണ് ആശ. ആറാം ക്ലാസ് വിദ്യാര്‍ത്ഥി കാശിനാഥ്, യുകെ ജി വിദ്യാര്‍ത്ഥിനി ഗൗരി പാര്‍വ്വതി എന്നിവര്‍ മക്കളാണ്.
Read More » -
Kerala
കേരളത്തിൽ 10 റൂട്ടുകളിൽ വന്ദേഭാരത് മെട്രോ പരിഗണനയിൽ
തിരുവനന്തപുരം:വന്ദേ ഭാരത് ട്രെയിനിന് പിന്നാലെ ഹ്രസ്വദൂര റൂട്ടുകളെ ബന്ധിപ്പിക്കുന്ന വന്ദേ മെട്രോ സര്‍വീസുകള്‍ക്കായി കേരളത്തില്‍നിന്ന് 10 റൂട്ടുകള്‍ പരിഗണനയിൽ. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളില്‍ നിന്ന് അഞ്ച് വീതം റൂട്ടുകളാണ് പരിഗണിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ അതിവേഗ ട്രെയിനാണ് വന്ദേഭാരത്. ഇന്റലിജന്റ് ബ്രേക്കിംഗ് സിസ്റ്റം, ഓട്ടോമാറ്റിക് ഡോറുകള്‍, ജിപിഎസ് അടിസ്ഥാനമാക്കിയുള്ള യാത്രക്കാരുടെ വിവരങ്ങള്‍, ഓണ്‍ബോര്‍ഡ് ഇന്റര്‍നെറ്റ് തുടങ്ങിയവയാണ് വന്ദേ ഭാരതിന്റെ വിശേഷതകള്‍. കേരളത്തിലെ വന്ദേഭാരത് പ്രധാനമന്ത്രി ഏപ്രില്‍ 25നാണ് ഉദ്ഘാടനം ചെയ്തത്.കേരളത്തില്‍ വലിയ സ്വീകാര്യതയാണ് വന്ദേഭാരതിന് ലഭിച്ചത്.സര്‍വീസ് തുടങ്ങി ആറ് ദിവസം കൊണ്ട് തന്നെ ടിക്കറ്റ് ഇനത്തില്‍ 2.7 കോടി രൂപ ലഭിച്ചിരുന്നു.അതിനാലാണ് കേരളത്തിൽ കൂടുതൽ വന്ദേഭാരത് ട്രെയിനുകൾ ഓടിക്കാൻ റെയിൽവേ താൽപ്പര്യപ്പെടുന്നത്. വന്ദേ മെട്രോ ട്രെയിനുകളുടെ ദൂരപരിധി 200 കിലോ മീറ്ററാണ്.പാസഞ്ചര്‍ ട്രെയിനുകള്‍ക്കുള്ള എല്ലാ സ്റ്റോപ്പുകളിലും വന്ദേ മെട്രോ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് ഉണ്ടാകില്ല. മുമ്ബ് അവതരിപ്പിച്ച വന്ദേ ഭാരത് എക്‌സ്പ്രസിന്റെ മിനി പതിപ്പായാണ് വന്ദേ മെട്രോ ട്രെയിനുകള്‍ നിര്‍മ്മിക്കുന്നത്. വന്ദേ ഭാരതിന് സമാനമായി,…
Read More » -
India
സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ യുവതിക്കുനേരെ ലൈംഗികാതിക്രമം; വ്യാജ ഡോക്ടർ അറസ്റ്റിൽ
മുംബൈ: സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ വ്യാജ ഡോക്ടറും കൂട്ടാളിയും പിടിയില്‍. ഷൊയ്ബ്, ഇര്‍ഫാൻ സയിദ് എന്നിവരാണ് അറസ്റ്റിലായത്. യുവതിയുടെ ഭര്‍ത്താവാണ് പ്രതികളെ പിടികൂടിയത്. പരിശോധനയ്ക്കു വേണ്ടി ഡോക്ടറുടെ മുറിയിലേക്ക് പോയ യുവതിയ ഏറെ നേരം കഴിഞ്ഞും കാണാത്തതിനെ തുടര്‍ന്നുണ്ടായ സംശയത്തില്‍ ഭര്‍ത്താവ് അന്വേഷിച്ച് പരിശോധന മുറിയിലേക്ക് കടന്നപ്പോഴാണ് അതിക്രമം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പ്രകോപിതനായ ഭര്‍ത്താവ് ആശുപത്രിയില്‍ ബഹളം വയ്ക്കുകയും പോലീസില്‍ അറിയിക്കുകയുമായിരുന്നു. സംഭവത്തില്‍ ആശുപത്രി ഉടമയടക്കം മൂന്ന് പേര്‍ക്കെതിരെ കേസെടുത്തതായി മുംബൈ പോലീസ് അറിയിച്ചു. ആശുപത്രി ഉടമ ഒളിവിലാണ്.
Read More »