കാസർകോട്:മീൻ വാങ്ങാനെത്തിയ വീട്ടമ്മയയെ കയറിപ്പിടിച്ച് ചുംബിച്ചെന്ന കേസില്‍ പ്രതിയെ ഹാര്‍ബര്‍ വളഞ്ഞ് പൊലീസ് പിടികൂടി.
മലപ്പുറം സ്വദേശി അര്‍ശാദിനെ (23) യാണ് ചന്തേര എസ്‌ഐ ശ്രീദാസ്, എഎസ്‌ഐ ലക്ഷ്മണ, സിവില്‍ പൊലീസ് ഓഫീസര്‍ സുധീഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് കൊണ്ടോട്ടിയിലെ ഹാര്‍ബര്‍ വളഞ്ഞ് തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിയോടെ പിടികൂടിയത്.
ഞായറാഴ്ച വൈകിട്ട് കടയില്‍ മീൻ വാങ്ങാനെത്തിയ 38 കാരിയായ യുവതിയെ കെട്ടിപ്പിടിച്ച് കഴുത്തില്‍ ചുംബിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് കേസ്.
സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതിയെ കൊണ്ടോട്ടിയിലെ ഹാർബറിലെത്തി പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.ചന്തേരയിലേക്ക് കൊണ്ടുവന്ന പ്രതിയെ ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan