CrimeNEWS

ചിങ്ങവനത്ത് മുൻവിരോധത്തെത്തുടർന്ന് അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ

കോട്ടയം: ചിങ്ങവനത്ത് അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുറിച്ചി എസ്.പുരം കോളനി ഭാഗത്ത് നിധീഷ് ഭവൻ വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന നിധിൻ ചന്ദ്രൻ(28) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം രാത്രി 10 മണിയോടുകൂടി കുറിച്ചി സചിവോത്തമപുരം കോളനി ഭാഗത്ത് വച്ച് അയൽവാസിയായ 40 കാരനെ ഇടികല്ലു കൊണ്ട് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

ഇയാളും അയൽവാസിയും തമ്മിൽ മുൻവിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് നിധിൻ ചന്ദ്രൻ ഇയാളെ ആക്രമിച്ചത്. പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പോലീസ് ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാൾക്ക് ചിങ്ങവനം സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ്‌ ചെയ്തു.

Back to top button
error: