KeralaNEWS

വ്യാജ വീഡിയോ ചമച്ച കേസ്‌ റിപ്പോർട്ട്‌ ചെയ്‌തു: ദേശാഭിമാനിക്ക്‌ ഏഷ്യാനെറ്റിന്റെ വക്കീൽ‌ നോട്ടീസ്‌

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച്‌ വ്യാജവാർത്ത ചമച്ച കേസ്‌ റിപ്പോർട്ട്‌ ചെയ്‌ത ദേശാഭിമാനി ദിനപ്പത്രത്തിനെതിരെ ഏഷ്യാനെറ്റ്‌ ന്യൂസിന്റെ നോട്ടീസ്‌.
തങ്ങൾക്ക്‌ അപകീർത്തികരമായ വാർത്ത പ്രസിദ്ധീകരിച്ചു, ഏഷ്യാനെറ്റിന്റെ എംബ്ലം ദുരുപയോഗം ചെയ്‌തു എന്നിവയാണ്‌ ആരോപണങ്ങൾ.

സിപിഐ എം സംസ്ഥാന കമ്മിറ്റി, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്‌, ചീഫ്‌ എഡിറ്റർ പുത്തലത്ത്‌ ദിനേശൻ എന്നിവർക്കെതിരെയാണ്‌  നോട്ടീസ്‌. പത്ത്‌ കോടിരൂപ നഷ്‌ടപരിഹാരം, ദേശാഭിമാനി പത്രത്തിലും ഓൺലൈനിലും മാപ്പപേക്ഷ പ്രസിദ്ധീകരിക്കൽ എന്നിവയാണ്‌ ആവശ്യം.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: