പെരിങ്ങോം സര്‍ക്കാര്‍ കോളേജില്‍ ഈ അധ്യയന വര്‍ഷത്തേക്ക് മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, കൊമേഴ്സ് വിഷയങ്ങളില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ് വിഷയങ്ങളുടെ അഭിമുഖം മെയ് 29നും കൊമേഴ്സ് വിഷയത്തിന്റെ അഭിമുഖം മെയ് 30നുമാണ് നടക്കുക. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പാനലില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം അതത് തീയതികളില്‍ രാവിലെ 11 മണിക്ക് പ്രിൻസിപ്പല്‍ മുമ്ബാകെ അഭിമുഖത്തിന് ഹാജരാകണം. ബന്ധപ്പെട്ട വിഷയങ്ങളില്‍ നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ഇല്ലാത്തവരേയും പരിഗണിക്കും. ഇ-മെയില്‍: [email protected]. ഫോണ്‍: 04985 295440, 8304816712.
അഡ്ഹോക്ക് അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
കണ്ണൂര്‍ ഗവ. എഞ്ചിനീയറിങ് കോളേജില്‍ സിവില്‍ എഞ്ചിനീയറിങ് വിഭാഗത്തില്‍ അഡ്ഹോക്ക് അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ നിലവിലുള്ള ഒഴിവിലേക്കും ഈ അക്കാദമിക് വര്‍ഷം ഉണ്ടാകാൻ സാധ്യതയുള്ള ഒഴിവുകളിലേക്കും നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. എ ഐ സി ടി ഇ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 29ന് രാവിലെ 10 മണിക്ക് എത്തിച്ചേരുക. വെബ്സൈറ്റ് www.gcek.ac.in
വിവിധ വിഷയത്തില്‍ ഗസ്റ്റ് ലക്ചറര്‍
2023-24 അധ്യയന വര്‍ഷം കാഞ്ഞിരംകുളം ഗവ. കോളജില്‍ മാത്തമാറ്റിക്സ്, കമ്ബ്യൂട്ടര്‍ സയൻസ്, ഫിസിക്സ് വിഷയങ്ങളില്‍ ഗസ്റ്റ് ലക്ചററെ 2024 മാര്‍ച്ച് 31 വരെ താത്കാലികമായി നിയമിക്കുന്നു. കോളജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും ഒരു സെറ്റ് പകര്‍പ്പുകളുമായി ഹാജരാകണം. മാത്തമാറ്റിക്സ് അഭിമുഖം മെയ് 24ന് രാവിലെ 10നും കമ്ബ്യൂട്ടര്‍ സയൻസ് അഭിമുഖം 29ന് രാവിലെ 10നും ഫിസിക്സ് 29ന് രാവിലെ 11 മണിക്കുമാണ്.