IndiaNEWS

ഡെറാഡൂണിൽനിന്ന് ദില്ലിയിലേക്കുള്ള വന്ദേ ഭാരത് എക്‌സ്‌പ്രസിന്റെ കന്നി ഓട്ടം 25ന്; പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും

ദില്ലി: ഡെറാഡൂണിൽ നിന്ന് ദില്ലിയിലേക്കുള്ള വന്ദേ ഭാരത് എക്‌സ്‌പ്രസിന്റെ കന്നി ഓട്ടം മെയ് 25ന് രാവിലെ 11 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിംഗിലൂടെ ഫ്ലാഗ് ഓഫ് ചെയ്യും. ഉത്തരാഖണ്ഡിൽ അവതരിപ്പിക്കുന്ന ആദ്യ വന്ദേഭാരത് ആണെന്താണ് ഇതന്റെ പ്രത്യേകത. ലോകോത്തര സൗകര്യങ്ങളോടെ, സുഖപ്രദമായ യാത്രാനുഭവത്തിന്റെ ഒരു പുതിയ യുഗത്തിന് ഇത് സാക്ഷ്യം വഹിക്കും. പ്രത്യേകിച്ച് സംസ്ഥാനത്തേക്ക് യാത്ര ചെയ്യുന്ന വിനോദസഞ്ചാരികൾക്ക് ഇത് വലിയ സഹായം ചെയ്യും. കവച്ച് സാങ്കേതിക വിദ്യ ഉൾപ്പെടെയുള്ള നൂതന സുരക്ഷാ സംവിധാനങ്ങളോടെയാണ് ട്രെയിൻ തദ്ദേശീയമായി നിർമ്മിച്ചിരിക്കുന്നത്.

ഇതിനെല്ലാം പുറമെ, പൊതുഗതാഗതത്തിന് മാലിന്യ രഹിത മാർഗങ്ങൾ ലഭ്യമാക്കുക എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിൽ നയിക്കപ്പെടുന്ന ഇന്ത്യൻ റെയിൽവേ രാജ്യത്തെ റെയിൽവേ പാതകൾ പൂർണമായും വൈദ്യുതീകരിക്കാനുള്ള ശ്രമത്തിലാണെന്ന് മന്ത്രാലയം അറിയിച്ചു. ഈ ദിശയിൽ മുന്നോട്ടുപോകുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി ഉത്തരാഖണ്ഡിൽ പുതുതായി വൈദ്യുതീകരിച്ച റെയിൽ പാതയുടെ ഭാഗങ്ങൾ നാടിന് സമർപ്പിക്കും.

ഇതോടെ സംസ്ഥാനത്തെ മുഴുവൻ റെയിൽവേ റൂട്ടുകളും 100% വൈദ്യുതീകരിക്കപ്പെടും എന്നതും ശ്രദ്ധേയമാണ്. വൈദ്യുതീകരിച്ച ഭാഗങ്ങളിൽ വൈദ്യുത ട്രാക്ഷൻ ഉപയോഗിച്ച് ഓടുന്ന ട്രെയിനുകളുടെ വേഗത വർദ്ധിപ്പിക്കുകയും ചരക്ക് ശേഷി കൂട്ടുകയും ചെയ്യുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: