NEWSPravasi

ദുബായിലെ ഫൈവ് സ്റ്റാർ ഹോട്ടലിൽ സൗജന്യ താമസം; ഓഫറുമായി എമിരേറ്റ്സ് വിമാന കമ്പനി

ദുബായ് നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ സൗജന്യമായി താമസമൊരുക്കി ദുബായിയുടെ ഔദ്യോഗിക എയർലൈൻസ് കമ്പനിയായ എമിരേറ്റ്സ്.
ദുബായില്‍ വന്നിറങ്ങുന്നവര്‍ക്കെല്ലാം ഈ സജന്യ താമസം ആസ്വദിക്കാം. ഇതില്‍ ദുബായിലേക്ക് വരുന്നവര്‍ക്കും ദുബായ് ഇറങ്ങിയ ശേഷം അവിടെ നിന്ന് മറ്റിടങ്ങളിലേക്ക് പോകുന്നവര്‍ക്കും എമിറേറ്റ്സ് എയര്‍ലൈന്‍സ് ഒരുക്കുന്ന സൗജന്യ ഹോട്ടല്‍ താമസം ആസ്വദിക്കാം. ബിസിനസ്, ഫസ്റ്റ് ക്ലാസ് യാത്രക്കാര്‍ക്ക് രണ്ട് ദിവസത്തെയും ഇക്കോണമി, പ്രീമിയം ഇക്കോണമി യാത്രക്കാര്‍ക്ക് ഒരു ദിവസത്തെയും താമസമാണ് ലഭിക്കുക. റിട്ടേണ്‍ ടിക്കറ്റ് കൂടി എടുക്കുന്നവര്‍ക്കാണ് സൗജന്യ യാത്ര ലഭിക്കുക.

എമിറേറ്റ്സിന്റെ ഫസ്റ്റ് ക്ലാസിലോ ബിസിനസ് ക്ലാസിലോ യാത്ര ചെയ്യുന്നവര്‍ക്ക് പഞ്ചനക്ഷത്ര ഹോട്ടലായ 25 Hours Hotel Dubai One Centralലില്‍ രണ്ട് രാത്രി സൗജന്യമായി താമസിക്കാം. പ്രീമിയം ഇക്കണോമി ക്ലാസിലും ഇക്കണോമി ക്ലാസിലും യാത്ര ചെയ്യുന്നവര്‍ക്ക് Novotel World Trade Centreല്‍ ഒരു രാത്രിയും താമസിക്കാം. വിമാനത്താവളത്തില്‍ നിന്ന് ഹോട്ടലിലേക്കും തിരിച്ചും വാഹന സൗകര്യവും ലഭ്യമാക്കും.

മേയ് 22 മുതല്‍ ജൂണ്‍ 11 വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ഈ ഓഫര്‍ പ്രയോജനപ്പെടുത്താം. മേയ് 26 മുതല്‍ ഓഗസ്റ്റ് 31 വരെയുള്ള തിയ്യതിയിലാണ് യാത്ര ചെയ്യേണ്ടത്. ചുരുങ്ങിയത് 24 മണിക്കൂറിലധികം ദുബൈയില്‍ ചെലവഴിക്കുന്ന റിട്ടേണ്‍ ടിക്കറ്റുള്ള യാത്രക്കാര്‍ക്കാണ് ഇത് ലഭ്യമാവുന്നത്.

 

എമിറ്റേസ് വെബ്‍സൈറ്റ്, എമിറേറ്റ്സ് കോള്‍ സെന്റര്‍, ടിക്കറ്റ് ഓഫീസുകള്‍, ട്രാവല്‍ ഏജന്റുമാര്‍ എന്നിവിടങ്ങളിൽ നിന്നെല്ലാം ടിക്കറ്റുകള്‍ ഓഫര്‍ സഹിതം ബുക്ക് ചെയ്യാവുന്നതാണ്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: