
ഐതിഹ്യവും അത്ഭുതങ്ങളും ഒരുപോലെ ചേരുന്ന കേദർനാഥ ക്ഷേത്രം പ്രസിദ്ധമായ ചാർധാം തീർത്ഥാടന സ്ഥാനങ്ങളിലൊന്ന്. ജ്യോതിർലിംഗ ക്ഷേത്രങ്ങളിലൊന്നായ ഇവിടേക്കുള്ള യാത്ര ഒട്ടും എളുപ്പമല്ല, കല്ലും മുള്ളും നിറഞ്ഞ പാതയിലൂടെ ക്ലേശങ്ങൾ താണ്ടിയുള്ള തീർത്ഥാടനമാണെങ്കിലും ലക്ഷക്കണക്കിനാളുകളാണ് വരുന്നത്.
സമുദ്രനിരപ്പില്‍ നിന്ന് 3583 മീറ്റര്‍ ഉയരത്തിൽ മന്ദാകിനി നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ക്ഷേത്രം വർഷത്തിൽ ആറു മാസക്കാലയളവിൽ മാത്രമാണ് ദർശനത്തിനായി തുറക്കുന്നത്.ഏപ്രിൽ മുതല്‍ ജൂണ്‍ വരെയും സെപ്റ്റംബര്‍ മുതല്‍ നവംബർ വരെയുമാണ് കേദാർനാഥ് തീർത്ഥാടനത്തിന് പറ്റിയ സമയം.
കേരളത്തിൽ നിന്നും ആയിരക്കണക്കിന് വിശ്വാസികളാണ് ഓരോ വർഷവും ചാർധാം തീർത്ഥാടനത്തിനായി പോകുന്നത്. ചാർധാം ക്ഷേത്രങ്ങൾ സന്ദർശിച്ചില്ലെങ്കിൽക്കൂടിയും കേദാർനാഥ് ക്ഷേത്രം സന്ദർശമം മാത്രം ലക്ഷ്യമാക്കി പോകുന്നവരും ഉണ്ട്.
കേരള-കേദാർനാഥ് ട്രെയിൻ യാത്ര
കേരളത്തില്‍ നിന്നും എല്ലാ വെള്ളിയാഴ്ചയും പുറപ്പെടുന്ന കൊച്ചുവേളി-യോഗ് നഗരി ഋഷികേശ് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ആണ് കേദാർനാഥ് യാത്രയ്ക്കുള്ള താര്യതമ്യേന ചിലവു കുറഞ്ഞ മാർഗ്ഗം.
അല്ലെങ്കിൽ കേരളത്തിൽ നിന്നും ഡെൽഹിയിലെത്തി അവിടുന്ന് ഋഷികേശിലേക്കോ ഹരിദ്വാറിലേക്കോ അടുത്ത ട്രെയിനിൽ പോകുന്നതാണ് മറ്റൊരു മാർഗ്ഗം.ഈ റൂട്ടിൽ ഇഷ്ടംപോലെ ട്രെയിനുകൾ ലഭ്യമാണ്. ഋഷികേഷിലോ അല്ലെങ്കിൽ ഹരിദ്വാറിലോ ഇറങ്ങിയാൽ ഇവിടുന്ന് ബസ്സിൽ കേദാർനാഥിലേക്ക് പോകാം.
വെള്ളിയാഴ്ചകളിൽ തിരുവനന്തപുരം കൊച്ചുവേളിയിൽ നിന്നാരംഭിച്ച് 52 മണിക്കൂർ 30 മിനിറ്റ് യാത്രയ്ക്കൊടുവിൽ ഞായറാഴ്ച ഉച്ചയ്ക്ക് 1.40ന് യോഗ് നഗരി ഋഷികേശ് ജംങ്ഷനിലെത്തും. സ്ലീപ്പർ ടിക്കറ്റിന് 1050 രൂപയും ത്രിടയർ എസിയ്ക്ക് 2680 രൂപയും എസി ടൂ ടയരിന് 3940 രൂപയുമാണ് നിരക്ക്.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan