IndiaNEWS

ക്രിക്കറ്റ് ലോകകപ്പും ദീപാവലി ആഘോഷവും കാണാൻ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് നരേന്ദ്ര മോഡി

സിഡ്നി: ഈ വ‌ര്‍ഷം നടക്കുന്ന ക്രിക്കറ്റ് ലോകകപ്പും ദീപാവലി ആഘോഷവും കാണാൻ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസിനെ ഇന്ത്യയിലേയ്ക്ക് ക്ഷണിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡി.
മൂന്ന് ദിവസത്തെ ഓസ്‌ട്രേലിയ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി മോദി സിഡ്നിയില്‍ ആല്‍ബനീസുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ശേഷം നടന്ന സംയുക്ത പത്രസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.
ഒക്‌ടോബര്‍ – നവംബര്‍ മാസങ്ങളിലാണ് ഇന്ത്യയില്‍ ലോകകപ്പ് നടക്കാനിരിക്കുന്നത്. നവംബര്‍ 12നാണ് ദീപാവലി.
തിങ്കളാഴ്‌ച പാപ്പുവ ന്യൂഗിനിയില്‍ നിന്ന് സിഡ്നിയില്‍ എത്തിയ പ്രധാനമന്ത്രിയെ ഇന്ത്യയിലെ ഓസ്‌ട്രേലിയൻ ഹൈക്കമ്മിഷണര്‍ ബാരി ഒ ഫാരലും മറ്റും ചേര്‍ന്ന് സ്വീകരിച്ചു.

Back to top button
error: