FeatureNEWS

മൊബൈൽ ഫോണുകൾ ആരോഗ്യത്തിന് ഹാനികരമാകുന്നത് എന്തുകൊണ്ട്?

ധുനികലോകത്ത് ജീവിക്കുന്നവർക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിയവയാണ് മൊബൈൽ ഫോണുകൾ.
ഇന്നത്തെ കാലത്ത് കുട്ടികളെന്നോ മുതിർന്നവരെന്നോ വ്യത്യാസമില്ലാതെ ഏത് സമയത്തും എന്ത് കാര്യത്തിനും ഉപയോഗിക്കുന്ന ഒന്നായി അത് മാറിയും കഴിഞ്ഞിരിക്കുന്നു.നിരവധി ഗുണങ്ങളും അതുപോലെ തന്നെ ദോഷവശങ്ങളുമുള്ള ഒന്നാണ് മൊബൈൽ ഫോണുകൾ.

മൊബൈൽ ഫോണുകൾ മനുഷ്യന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ഹാനികരമായ വികിരണങ്ങൾ പുറപ്പെടുവിക്കുന്നു.ഈ വികിരണങ്ങൾ ശരീരത്തിൽ തുളച്ചുകയറുകയും കോശഘടനയെയും ഡിഎൻഎയെയും ബാധിക്കുകയും ചെയ്യും. തലവേദന, ഉറക്കക്കുറവ്, ക്ഷീണം എന്നിവ റേഡിയേഷൻ എക്സ്പോഷറിന്റെ ചില സാധാരണ ലക്ഷണങ്ങളാണ്.

സ്മാര്‍ട് ഫോണുകളില്‍ നിന്നുള്ള റേഡിയേഷന്‍ കാന്‍സറിനും കുട്ടികളില്‍ ശ്രദ്ധയില്ലായ്മയ്ക്കും മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്കും പ്രത്യുല്‍പാദന തകരാറിനുമെല്ലാം കാരണമാകും.റേഡിയോ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് മൊബൈലുകളില്‍ വിവരകൈമാറ്റം നടക്കുന്നത്. ഇത് മനുഷ്യനെയും ബാധിക്കും. പ്രത്യേകിച്ച് വമ്പന്‍ സൈസുള്ള ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോഴും വിഡിയോ സ്ട്രീമിങ് നടത്തുമ്പോഴുമൊക്കെ.ദീര്‍ഘനേരം മൊബൈല്‍ ഉപയോഗിക്കുന്നതും രാത്രി ഉറങ്ങുമ്പോള്‍ തൊട്ടടുത്ത് മൊബൈല്‍ സൂക്ഷിക്കുന്നതുമെല്ലാം അപകടമാണ്.

മൊബൈല്‍ ഫോണ്‍ ദീര്‍ഘനേരം ഉപയോഗിക്കുമ്ബോള്‍ അവ പുറപ്പെടുവിക്കുന്ന ഇലക്‌ട്രോമാഗ്നെറ്റിക് വികിരണങ്ങളും സ്ക്രീനില്‍ നിന്നുള്ള തീവ്രപ്രകാശവും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്.സ്ക്രീനില്‍ ദീര്‍ഘനേരം ശ്രദ്ധിച്ചിരിക്കുന്നതിനാല്‍ നമ്മുടെ കണ്ണുകൾക്കും അത് ദോഷം ചെയ്യും
മൊബൈല്‍ ഫോണിന്റെ സ്ക്രീനില്‍ നിന്നുള്ള തീവ്രതയുള്ള പ്രകാശം ഏല്‍ക്കുന്നത് നമ്മുടെ ഉറക്കം നിയന്ത്രിക്കുന്ന മെലാടോണിന്റെ അളവ് കുറയ്ക്കാന്‍ കാരണമാകുന്നു.മൊബൈൽ ദീർഘനേരം ഉപയോഗിക്കുന്നവരിൽ ഉറക്കക്കുറവ് അനുഭവപ്പെടാനുള്ള പ്രധാന കാരണവും മറ്റൊന്നല്ല.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: