കൊട്ടാരക്കര:എസ്.എൻ.ഡി.പി യോഗം ശാഖയുടെ കെട്ടിടത്തിനുനേരെ ആക്രമണം.കൊട്ടാരക്കര റെയില്‍വേ സ്റ്റേഷന് സമീപം നീലേശ്വരം റോഡില്‍ പ്രവര്‍ത്തിക്കുന്ന ശാഖാ മന്ദിരത്തിന് നേരെയാണ് ആക്രമണം നടന്നത്.
ഇന്നലെ രാത്രി 9 മണിയോടെയാണ് ആക്രമണമുണ്ടായത്.എട്ടു ജനലുകളുടെ ചില്ലുകൾ ഉടച്ചിട്ടുണ്ട് കൂടാതെ ശാഖാ മന്ദിരത്തില്‍ പ്രവര്‍ത്തിക്കുന്ന രവി വര്‍മ്മ കോളേജ് ഒഫ് ഫൈൻ ആര്‍ട്ട്സ് പ്രിൻസിപ്പലിന്റെ മാരുതി കാറിന്റെ ചില്ലുകളും കല്ലെറിഞ്ഞു തകര്‍ത്തു.ശാഖയുടെ മുറ്റത്തുണ്ടായിരുന്ന ആമ്ബല്‍ കുളം നശിപ്പിച്ച് കൂട്ടിയിട്ടിരുന്ന കരിങ്കല്ലുകള്‍ ഉരുട്ടി സമീപത്തുള്ള തോട്ടിലും തള്ളിയിട്ടുണ്ട്.സംഭവത്തിൽ കൊട്ടാരക്കര പൊലീസ് കേസെടുത്തു.