KeralaNEWS

പരിചയപ്പെട്ട ശേഷം സെക്സ് ചാറ്റിംഗ്; പിന്നീട് പുറത്തുവിടുമെന്ന് ഭീഷണി, പണം തട്ടൽ

മ്മുടെ സ്ത്രീകൾ ഒട്ടും മോശമല്ല.പുരുഷൻമാരെ അങ്ങോട്ട് കയറി പരിചയപ്പെടും.പിന്നീട് സെക്സ് ചാറ്റിംഗായി.ഒടുവിൽ പുറത്തു വിടുമെന്ന് ഭീക്ഷണിപ്പെടുത്തി പണം തട്ടലും.ഇതേ സംഭവത്തിലാണ് യുവതിയെയും സുഹൃത്തിനെയും എറണാകുളം ടൗണ്‍ സൗത്ത് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.

കോഴിക്കോട് ഫറോക്ക് തെക്കേപുരയ്ക്കല്‍ ശരണ്യ (20), മലപ്പുറം ചെറുവായൂര്‍ എടവന്നപ്പാറയില്‍ എടശേരിപ്പറമ്ബില്‍ അര്‍ജുൻ (22) എന്നിവരെയാണ് എറണാകുളം സൗത്ത് പോലീസ് പിടികൂടിയത്.അടിമാലി സ്വദേശിയായ യുവാവില്‍നിന്നാണ് പണം തട്ടിയത്.

 

അടിമാലി സ്വദേശിയായ യുവാവും ശരണ്യയും രണ്ടാഴ്ച മുൻപ് ഇൻസ്റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടത്. ഇരുവരും സെക്സ് ചാറ്റുകള്‍ നടത്തിയിരുന്നു. പിന്നീടിത് പുറത്തുവിടുമെന്നു പറഞ്ഞ് ശരണ്യ യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു. ശരണ്യ ആവശ്യപ്പെട്ടപ്രകാരം എറണാകുളം പള്ളിമുക്കിലെത്തിയ യുവാവിനെ ശരണ്യയുടെ കൂട്ടാളികളായ നാലുപേര്‍ ആക്രമിച്ച്‌ പണവും എ.ടി.എം. കാര്‍ഡും തട്ടിയെടുത്തു. ഹെല്‍മെറ്റുകൊണ്ട് മര്‍ദിച്ച്‌ പിൻനമ്ബര്‍ വാങ്ങി സമീപത്തെ എ.ടി.എമ്മില്‍നിന്ന് 4500 രൂപയും പിൻവലിച്ചു.

 

കഴിഞ്ഞ വെള്ളിയാഴ്ച വീണ്ടും അര്‍ജുൻ യുവാവിനെ ഫോണില്‍ വിളിച്ച്‌ ഭീഷണിപ്പെടുത്തി 2000 രൂപ യു.പി.ഐ. ട്രാൻസാക്ഷൻ വഴി വാങ്ങി. അന്നുതന്നെ യുവാവിനെ പത്മ ജങ്ഷനില്‍ വിളിച്ചുവരുത്തി 15,000 രൂപയുടെ മൊബൈല്‍ ഫോണും പിടിച്ചുവാങ്ങി. തിങ്കളാഴ്ച വീണ്ടും വിളിച്ചുവരുത്തി പണം വാങ്ങി. 22-ന് വീണ്ടും പത്മ ജങ്ഷനില്‍ വിളിച്ചുവരുത്തി ചാറ്റുകള്‍ പരസ്യപ്പെടുത്തും എന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി പണം കൈക്കലാക്കി. 23-ന് 25,000 രൂപ നല്‍കണമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് യുവാവ് പോലീസില്‍ പരാതി നല്‍കിയത്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇതേപോലെയുള്ള നൂറുകണക്കിന് സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.അതിന്റെ എത്രയോ ഇരട്ടി മാനഹാനി ഭയന്ന് പുറത്ത് വരാതെ പോയിട്ടുണ്ടാവും.സമീപകാലത്തെ ലൈംഗിക പീഡനക്കേസുകൾ ശ്രദ്ധിച്ചാലും ഇക്കാര്യം മനസ്സിലാക്കാം.ഒന്നും
ഒന്നരയും വർഷം കഴിഞ്ഞാവും പോലീസിനെ സമീപിക്കുന്നത്.കോടതിയിൽ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന മൊഴിയും !

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: