കോഴിക്കോട്: കൊള്ളലാഭം ലക്ഷ്യമിട്ട് വിമാനക്കമ്ബനികള്‍ യാത്രാനിരക്ക് വീണ്ടും കൂട്ടി. അഞ്ചിരട്ടിയാണ് വർധന. കേരളത്തില്‍നിന്ന് ഗള്‍ഫിലേക്കും തിരിച്ചുമുള്ള നിരക്കാണ് എയര്‍ ഇന്ത്യ ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ ഉയര്‍ത്തിയത്.മെയ് 28 മുതല്‍ പ്രാബല്യത്തില്‍വരും.
വേനലവധി കഴിഞ്ഞ് ഗള്‍ഫിലേക്കുള്ള മടക്കയാത്രയും ഗള്‍ഫില്‍ സ്കൂള്‍ അടയ്ക്കുന്നതും ലക്ഷ്യമിട്ടാണ് കൊള്ള. യുഎഇ സെക്ടറിലാണ് വലിയ വര്‍ധന. കരിപ്പൂര്‍–-ദുബായ് നിരക്ക് 51,523 രൂപയായി.
നെടുമ്ബാശേരി, തിരുവനന്തപുരം, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍നിന്നുള്ള ടിക്കറ്റ് നിരക്കും 50,000 രൂപയ്ക്കുമുകളിലാണ്. കഴിഞ്ഞ മാര്‍ച്ച് 31 വരെ 9000 മുതല്‍ 12,000 വരെയായിരുന്നു ഈ റൂട്ടിലെ ടിക്കറ്റ് നിരക്ക്.ഏപ്രില്‍ ഒന്നുമുതല്‍ അത് 31,000 ആയി.ഇതാണ് ഇപ്പോൾ അരലക്ഷത്തിനുമുകളിലായത്.
വേനലവധിയും റംസാൻ, വിഷു ആഘോഷങ്ങളും കണക്കിലെടുത്തായിരുന്നു ഏപ്രിലിലെ കൊള്ള.ഇതിനുപുറമെയാണ് ഇപ്പോഴത്തെ കഴുത്തറുപ്പൻ വര്‍ധന.മാര്‍ച്ചിനു ശേഷം വിമാന ഇന്ധനവില അഞ്ചുതവണയാണ് കുറഞ്ഞത്.