കോട്ടയം:മീൻ കുളത്തിൽ നിന്നും ഷോക്കേറ്റ് വീട്ടമ്മ മരിച്ചു.വാഴൂർ കാപ്പുകാട് കുന്നേൽ മിനിയാണ്(55) മരിച്ചത്.
ബുധനാഴ്ച വൈകിട്ട് 6 മണിയോടെയാണ് സംഭവം.ഇവരുടെ തന്നെ മീൻ കുളത്തിൽ നിന്നുമാണ് ഷോക്കേറ്റത്.മീനിന് തീറ്റ കൊടുക്കാൻ ചെന്നപ്പോൾ സമീപത്തെ മോട്ടോറിൽ നിന്നും ഷോക്കേൽക്കുകയായിരുന്നു.
പള്ളിക്കത്തോട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.