Month: May 2023
-
Kerala
മാധ്യമപ്രവർത്തകരെ തിരുവനന്തപുരം അപ്പോളോ ഡിമോറാ ഹോട്ടലിൽ ലഞ്ചിന് ക്ഷണിച്ച് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ
തിരുവനന്തപുരം:മാധ്യമപ്രവർത്തകരെ തിരുവനന്തപുരം അപ്പോളോ ഡിമോറാ ഹോട്ടലിൽ ലഞ്ചിന് ക്ഷണിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. നാളെ(മെയ് 29) ഉച്ചയ്ക്ക് 12 മണിയോടെ എത്താനാണ് മാധ്യമപ്രവർത്തകർക്ക് ഇത് സംബന്ധിച്ച് സുരേന്ദ്രൻ കത്തയച്ചിരിക്കുന്നത്. മോദി സർക്കാർ ഒൻപത് വർഷം പൂർത്തിയാക്കുന്നതിനോടനുബന്ധിച്ചാണ് ഭക്ഷണം അറേഞ്ച് ചെയ്തിരിക്കുന്നത്.മോദി സർക്കാരിന്റെ വികസന നേട്ടങ്ങളെപ്പറ്റിയും ജനക്ഷേമ പദ്ധതികളെപ്പറ്റിയും ചടങ്ങിൽ സുരേന്ദ്രൻ വിശദീകരിക്കുമെന്നും കത്തിൽ പറയുന്നു.
Read More » -
Kerala
ചാലിയാറിൽ ലൈസൻസ് ഇല്ലാതെ സർവീസ് നടത്തിയ ബോട്ട് പിടിച്ചെടുത്തു
മലപ്പുറം: ചാലിയാറിൽ മുറിഞ്ഞ മാടിൽ ലൈസൻസ് ഇല്ലാത്തവർ സർവീസ് നടത്തിയ ബോട്ട് പോർട്ട് ഉദ്യോഗസ്ഥരും അരീക്കോട് പൊലീസും പിടിച്ചെടുത്തു. മറു കരയിൽ ആളെ ഇറക്കി തിരിച്ചു വന്ന റിവർ ലാൻഡ് എന്ന ബോട്ട് ഓടിച്ച ഡ്രൈവർക്ക് ലൈസൻസും മറ്റ് മൂന്ന് പേർക്ക് രേഖകളോ ഇല്ലായിരുന്നു. താനൂർ ബോട്ടപകടത്തെത്തുടർന്ന് ഇവിടുത്തെ സർവീസുകൾ നിർത്തിവെച്ചിരുന്നു. പിന്നീട് സർവീസ് തുടരുകയായിരുന്നു. റിവർ ലാൻഡ് എന്ന ബോട്ടിനു സ്റ്റോപ്പ് മെമ്മോ നൽകിയിട്ടുണ്ട്. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം മുന്നറിയിപ്പുകളും സുരക്ഷാ മാനദണ്ഡങ്ങളും ലംഘിച്ച് സ്ത്രീകളും കുട്ടികളുമായി കടലിൽ ഉല്ലാസ യാത്ര നടത്തിയ മത്സ്യബന്ധന വള്ളത്തിൻറെ ഉടമയ്ക്കെതിരെ നടപടിയെടുത്തിരുന്നു. വള്ളം ഉടമയ്ക്ക് ഫിഷറീസ് അധികൃതർ 25,000 രൂപ പിഴയിട്ടു. ഇക്കഴിഞ്ഞ 23ന് വിഴിഞ്ഞം നോമാൻസ് ലാൻഡിൽ നിന്ന് ഉല്ലാസ സവാരിക്കിറങ്ങിയ വള്ളത്തിന്റെ ഉടമ വിഴിഞ്ഞം സ്വദേശി യൂജിനാണ് പിഴയിട്ടത്. പത്ത് വയസിൽ താഴെ പ്രായമുള്ള മൂന്ന് കുട്ടികളും രണ്ട് സ്ത്രീകളും നാല് പുരുഷൻമാരുമടങ്ങിയ സംഘവുമായാണ് ഉല്ലാസ യാത്ര നടത്തിയത്. ലൈഫ്…
Read More » -
Sports
മലേഷ്യ മാസ്റ്റേഴ്‌സ് ബാഡ്‌മിന്‍റണ്‍ കിരീടം മലയാളിയായ എച്ച്.എസ്. പ്രണോയിക്ക്
ക്വലാലംപുര്‍: മലേഷ്യ മാസ്റ്റേഴ്‌സ് ബാഡ്‌മിന്‍റണ്‍ കിരീടം മലയാളിയായ എച്ച് എസ് പ്രണോയിക്ക്. ഫൈനലില്‍ ചൈനീസ് താരം വെങ് സോങ് യാങ്ങിനോട് 21-19, 13- 21, 21-18 എന്നീ സ്കോറില്‍ തോല്‍പിച്ചാണ് പ്രണോയിയുടെ കിരീടധാരണം. ഇതോടെ മലേഷ്യ മാസ്റ്റേഴ്‌സ് നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരം എന്ന റെക്കോര്‍ഡ‍് പ്രണോയി സ്വന്തമാക്കി. പ്രണോയിയുടെ ആദ്യ സൂപ്പര്‍ സീരീസ് കിരീടം കൂടിയാണിത്. ഈ സീസണിലെ പ്രണോയിയുടെ ആദ്യ ഫൈനലാണിത്. കഴിഞ്ഞ വര്‍ഷം സ്വിസ് ഓപ്പണില്‍ റണ്ണര്‍അപ് ആയ ശേഷമുള്ള രണ്ടാം ഫൈനലും. അതേസമയം വനിതകളില്‍ രണ്ട് തവണ ഒളിംപിക് മെഡലുകള്‍ നേടിയിട്ടുള്ള പി വി സിന്ധുവിന് മലേഷ്യ മാസ്റ്റേഴ്‌സ് ഫൈനലിലേക്ക് പ്രവേശിക്കാനായില്ല. ഇന്തോനേഷ്യയുടെ ഗ്രിഗോറിയ മരിസ്‌കയോട് 14-21, 17-21 സ്കോറിന് പരാജയപ്പെട്ടതോടെയാണിത്.
Read More » -
India
പാർലമെന്റ് മന്ദിരത്തിന്റെ ചുമരുകളിൽ പാലാഴിമഥനത്തിന്റെ ചിത്രവും
ന്യൂഡൽഹി: പുതിയ പാർലമെന്റ്മന്ദിരത്തിന്റെ ചുമരുകളിൽ പാലാഴിമഥനത്തിന്റെ ചിത്രവും.പ്രശസ്ത ശിൽപി നരേഷ് കുമാവത്താണ് പാലാഴിമഥനത്തിന്റെ ചിത്രം പാർലമെന്റ്മന്ദിരത്തിന്റെ ചുമരിൽ കൊത്തിവച്ചിരിക്കുന്നത്. വളർന്നുവരുന്ന ഇന്ത്യയുടെ ശക്തമായ പ്രതീകമാണ് പുതിയ പാർലമെന്റ് മന്ദിരമെന്ന് നരേഷ് കുമാവത് പറയുന്നു.ദേവന്മാരും അസുരന്മാരും ചേർന്നുള്ള പാലാഴി മഥനത്തിനൊടുവിലാണ് അമൃത് ലഭിക്കുന്നത്. അമൃത് ഉയർന്നുവന്നതുപോലെ, ഇപ്പോഴും തീവ്രമായ ചർച്ചകൾക്കും സംവാദങ്ങൾക്കും ശേഷം രാജ്യത്തിന് നല്ല ഫലങ്ങൾ ഉയർന്നുവരുന്നു. ഇതാണ് കൊത്തുപണികൊണ്ട് ഉദ്ദേശിക്കുന്നത്-അദ്ദേഹം പറഞ്ഞു.
Read More » -
Kerala
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്ലസ് ടു വിദ്യാർത്ഥിനി മരിച്ച സംഭവം: ചികിൽസാ പിഴവെന്ന് പരാതി
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിൽസാ പിഴവുകാരണം പ്ലസ് ടു വിദ്യാർത്ഥിനി മരിച്ചതായി പരാതി. ആറ്റിങ്ങൽ പിരപ്പൻകോട്ടുകോണം സ്വദേശി മീനാക്ഷി (18) ആണ് മരിച്ചത്. ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് പോകും വഴി ദേഹാസ്വാസ്ഥ്യമുണ്ടായി. മെഡിക്കൽ കോളേജിൽ വച്ച് ഇന്നലെ വൈകീട്ട് നാലരയ്ക്കായിരുന്നു മീനാക്ഷി മരിച്ചത്. മുക്കുപണ്ട കമ്മലിൽ നിന്ന് അലർജി ബാധിച്ച് ചികിൽസയിലായിരുന്നു മീനാക്ഷി. ഈ മാസം 17 മുതൽ 27 വരെ ചികിൽസയിലായിരുന്ന മീനാക്ഷി, ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് പോകും വഴി ഉള്ളൂരിൽ വച്ച് ഛർദ്ദിച്ചു. വീണ്ടും ആശുപത്രിയിലേക്ക് തിരിച്ചുകൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഹൃദയാഘാതം മൂലമാണ് മീനാക്ഷി മരിച്ചതെന്നാണ് ആശുപത്രി അധികൃതർ പറയുന്നതെന്നും ബന്ധുക്കൾ പറഞ്ഞു. ആറ്റിങ്ങൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി.
Read More » -
Kerala
വിഴിഞ്ഞം-ബാലരാമപുരം ഭൂഗര്‍ഭപാതക്ക് റെയില്‍വേ ബോര്‍ഡിന്റെ അംഗീകാരം
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ നിലവിലുള്ള ബാലരാമപുരം റെയില്‍വേസ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ഭൂഗര്‍ഭപാതക്ക് റെയില്‍വേ ബോര്‍ഡിന്റെ അംഗീകാരം.തുറമുഖത്തിന് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്‌റ്റേഷനാണ് ബാലരാമപുരം. നിര്‍ദ്ദിഷ്ട ഭൂഗര്‍ഭ പാതയ്ക്ക് 10.7 കിലോമീറ്ററാണ് നീളം.ഇതില്‍ 9.43 കിലോമീറ്ററും ഭൂമിക്കടിയിലൂടെയാണ് പോവുക. 1154 കോടി ചെലവ് വരുന്ന പദ്ധതി നിര്‍മ്മാണം മൂന്നരവര്‍ഷത്തിനകം പൂര്‍ത്തിയാകാണാന് ലക്ഷ്യമിടുന്നത്. കൊങ്കണ്‍ റെയില്‍ കോര്‍പ്പറേഷനാണ് നിര്‍മ്മാണച്ചുമതല വഹിക്കുക. റെയില്‍വേ സ്റ്റേഷനും അനുബന്ധമായി വികസിപ്പിക്കുന്നതോടെ ചരക്ക് നീക്കത്തിന്റെ ഹബ്ബായി ബാലരാമപുരം മാറും. ഓഗസ്റ്റ് മാസത്തോടെ വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തനസജ്ജമാകുമെന്നാണ് വിലയിരുത്തൽ.റെയില്‍വേ വികസനം കൂടി വരുമ്പോള്‍ സംസ്ഥാനത്തെ ആദ്യ വ്യവസായ ഇടനാഴിയായി തിരുവനന്തപുരം മാറുമെന്നാണ് കരുതുന്നത്. ഇതോടൊപ്പം തിരുവനന്തപുരം വിമാനത്താവളത്തിന്റെ മാതൃകയില്‍ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന്‍ വികസിപ്പിക്കാന്‍ 496 കോടി രൂപയുടെ പദ്ധതിയാണ് റെയിൽവേ ഒരുക്കിയിട്ടുള്ളത്.തിരുവനന്തപുരം സെന്‍ട്രല്‍ പ്രധാന ടെര്‍മിനലായും കൊച്ചുവേളിയും നേമവും ഉപടെര്‍മിനലായും 156 കോടി രൂപയുടെ പദ്ധതിയും ഇതോടൊപ്പം നടത്തുന്നുണ്ട്.
Read More » -
India
മണിപ്പൂർ സംഘർഷത്തിൽ 30 അക്രമികളെ വധിച്ചെന്ന് മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്
ദില്ലി: മണിപ്പൂർ സംഘർഷത്തിൽ 30 അക്രമികളെ വധിച്ചെന്ന് മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്. ചിലരെ അറസ്റ്റ് ചെയ്തു. ആയുധങ്ങളുമായി അക്രമം നടത്തിയവർക്കെതിരെയാണ് പ്രത്യേക ഓപ്പറേഷനിലൂടെ തിരിച്ചടി നൽകിയതെന്നും ബിരേൻ സിംഗ് പറഞ്ഞു. സാമുദായിക സംഘർഷങ്ങൾ തുടരുന്ന മണിപ്പൂരിൽ മൂന്നു ദിവസം മുമ്പ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സന്ദർശനം നടത്തിയിരുന്നു. മൂന്ന് ദിവസം അവിടെ തങ്ങുമെന്നും സമാധാന ശ്രമങ്ങൾ നടത്തുമെന്നും അമിത്ഷാ പറഞ്ഞിരുന്നു. അസം സന്ദർശനത്തിനിടെയായിരുന്നു മണിപ്പൂർ സന്ദർശന പ്രഖ്യാപനം. കഴിഞ്ഞ ദിവസം മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായിരുന്നു. സൈന്യവും അർദ്ധ സൈനിക വിഭാഗവും രംഗത്തിറങ്ങിയിട്ടും സംഘർഷം പൂർണമായി അവസാനിച്ചിരുന്നില്ല. സ്ഥിതിഗതി ശാന്തമാകുന്നുവെന്ന് കരുതിയപ്പോഴാണ് വീണ്ടും അക്രമം ഉണ്ടായത്. മണിപ്പൂരിൽ അക്രമത്തിൽ പങ്കെടുത്തുവെന്ന് സംശയിക്കുന്ന മൂന്ന് പേർ കൂടി പിടിയിലായിരുന്നു. സൈന്യത്തിന്റെ പരിശോധനയിലാണ് ആയുധങ്ങളും സ്ഫോടകവസ്തുക്കളുമായി മൂന്ന് പേരെയും പിടികൂടിയത്. തോക്കും ഗ്രെനേഡുകളുമാണ് ഇവർ സഞ്ചരിച്ച വാഹനത്തിൽ നിന്ന് പിടിച്ചെടുത്തത്. ഇംഫാലിലടക്കം കർഫ്യൂവും ഇന്റർനെറ്റ് റദ്ദാക്കലും തുടരുകയാണ്. സംസ്ഥാനത്തെ പ്രധാന സാമുദായിക…
Read More » -
LIFE
“സിനിമയേക്കാൾ മകൾക്കാണ് എന്നെ ആവശ്യം, സിനിമകള്‍ ചെയ്യുന്നത് കുറയ്ക്കും”; ആരാധകരുടെ ഹൃദയം തകർക്കുന്ന പ്രഖ്യാപനവുമായി അനുഷ്ക
ആരാധകരുടെ പ്രിയ താരദമ്പതികളാണ് വിരാട് കോലിയും അനുഷ്ക ശർമയും. 2017 ഡിസംബര്‍ 11നാണ് ഇരുവരും വിവാഹിതരായത്. പ്രിയതാരങ്ങൾ ഒന്ന് ചേർന്നത് ആരാധകർ ഏറെ ആവേശത്തോടെ ഏറ്റെടുത്തിരുന്നു. വാമിക എന്ന മകളും ഇപ്പോൾ താരങ്ങളുടെ ജീവിതത്തിൽ ഉണ്ട്. താര കുടുംബവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ എല്ലാം തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. അമ്മയായതിന് ശേഷമുള്ള ജീവിതം ആസ്വദിക്കുന്നുവെന്നും തന്റെ മുൻഗണനകൾ മാറിയെന്നും പറയുകയാണ് അനുഷ്ക. സിനിമയേക്കാൾ മകൾക്കാണ് തന്നെ ആവശ്യമെന്നും സിനിമകള്‍ ചെയ്യുന്നത് കുറയ്ക്കുക ആണെന്നും അനുഷ്ക പറഞ്ഞു. പ്യൂമയുടെ ഒരു പരിപാടിയിൽ കോലിയോടൊപ്പം സംസാരിക്കുക ആയിരുന്നു താരം. ‘മകള്‍ക്ക് എന്നെ ഏറ്റവും കൂടുതല്‍ ആവശ്യമുള്ള സമയമാണിത്. വിരാട് ഒരു മികച്ച പിതാവാണ്. ഒരു രക്ഷിതാവ് എന്ന നിലയില്‍ വിരാടും പാരന്റിങ്ങില്‍ ഏറെ ശ്രദ്ധിക്കുന്നുണ്ട്. എന്നാല്‍ ഈ പ്രായത്തില്‍ അവള്‍ക്ക് എന്നെയാണ് കൂടുതല്‍ ആവശ്യം. അതനുസരിച്ച് മുന്നോട്ടു പോകാനാണ് തീരുമാനം. അഭിനയം ആസ്വദിക്കുന്ന ആളാണ് ഞാൻ. പക്ഷേ മുമ്പ് ചെയ്തത് പോലെ കൂടുതല്‍ സിനിമകള്‍ ചെയ്യാനില്ല.…
Read More » -
Kerala
പുതിയ പാർലമെന്റിന്റെ ഉദ്ഘാടനം കേന്ദ്രസർക്കാർ മതപരമായ ചടങ്ങ് പോലെയാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
കോഴിക്കോട്: പുതിയ പാർലമെന്റിന്റെ ഉദ്ഘാടനം കേന്ദ്രസർക്കാർ മതപരമായ ചടങ്ങ് പോലെയാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതു വേദിയിൽ സർക്കാർ ഭാഗത്തു നിന്നും ഉണ്ടാകേണ്ട കാര്യമല്ല നടന്നത്. ഇന്ത്യ മതേതര റിപ്പബ്ലിക് ആണ്. മതനിരപേക്ഷത ആണ് അംഗീകരിച്ചിരിക്കുന്നത്. പാർലമെന്റിന്റെ ഉദ്ഘാടനം എന്ന നിലയിൽ കാട്ടിയ കാര്യം പൊതു വേദിയിൽ സർക്കാർ ഭാഗത്തു നിന്നും ഉണ്ടാകേണ്ട കാര്യമല്ല. മതപരമായ കാര്യം നിർവഹിക്കുന്നത് പോലെയുള്ള കാര്യങ്ങളാണ് നടന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യം പ്രത്യേക സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്. ജനാധിപത്യം പുലരണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ജനാധിപത്യത്തിന് പല രീതിയിൽ ഭീഷണി ഉയരുന്ന കാലമാണിത്. രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കാൻ ബാധ്യതപ്പെട്ട കേന്ദ്ര സർക്കാരിൽ നിന്നും തന്നെ ഭീഷണി ഉയരുന്നു. ജനാധിപത്യ രാഷ്ട്രമായി രാജ്യം തുടരുന്നതിനോട് യോജിപ്പ് ഉള്ളവരല്ല ആര് എസ് എസ്. ആര് എസ് എസ് ജനാധിപത്യ രീതിയല്ല അംഗീകരിച്ചിട്ടുള്ളത്. ജനാധിപത്യ വ്യവസ്ഥയുടെ ഭാഗമായ പലതും ആട്ടിമറിക്കാൻ നീക്കം നടക്കുന്നു. ജനാധിപത്യ വ്യവസ്ഥയുടെ പ്രത്യേകത ലേജിസ്ലേച്ചറും ജുഡീഷ്യറിയും എക്സിക്യൂട്ടീവ്യും…
Read More » -
Food
കറുമുറെ കഴിക്കാൻ കോളിഫ്ലവര്‍ ഫ്രൈ
വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു നാലുമണി പലഹാരമാണ് കോളിഫ്ളവർ ഫ്രെെ.രുചികരമായ വിഭവമാണിത്. സ്വാദേറും കോളിഫ്ലവര്‍ ഫ്രൈ പാകപ്പെടുത്തുന്നതെങ്ങനെയെന്ന് നോക്കാം വേണ്ട ചേരുവകള്‍… കോളിഫ്‌ളവര്‍ 1 എണ്ണം (ഇടത്തരം വലുപ്പത്തില്‍ അരിഞ്ഞത്) മഞ്ഞള്‍പ്പൊടി 1/4 ടീസ്പൂണ്‍ കാശ്മിരി മുളകുപൊടി 2 ടീസ്പൂണ്‍ കടലപ്പൊടി 4 ടീസ്പൂണ്‍ വിനാഗിരി 1 ടീസ്പൂണ്‍ എണ്ണ ആവശ്യത്തിന് ഉപ്പ് ആവശ്യത്തിന് മുട്ട …
Read More »