Month: May 2023

  • Kerala

    സംഭവങ്ങളെയും വസ്തുതകളെയും വികലമാക്കുന്നതിനെ പിന്തുണക്കില്ല, കുട്ടികളെ യഥാർത്ഥ ചരിത്രം പഠിപ്പിക്കാൻ കേരളത്തിന്‌ ഉത്തരവാദിത്തമുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി

    തിരുവനന്തപുരം: ആധുനിക സമൂഹം എന്ന നിലയിൽ കുട്ടികളെ യഥാർത്ഥ ചരിത്രം പഠിപ്പിക്കാൻ കേരളത്തിന്‌ ഉത്തരവാദിത്തം ഉണ്ടെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രാദേശിക ചരിത്രരചന സംസ്ഥാനതല ത്രിദിന ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വർത്തമാന കാലഘട്ടത്തിൽ ചരിത്രവഴികളിൽ സ്ഥാനം പിടിച്ചവരെയും സംഭവങ്ങളെയും വസ്തുതകളെയും വികലമാക്കുന്നതിനെ പിന്തുണക്കില്ല. വികലമായ ചരിത്രനിർമ്മിതി നടക്കുന്ന ഈ കാലഘട്ടത്തിൽ കുട്ടികളിൽ ശരിയായ ചരിത്ര പഠനം സാധ്യമാക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ശില്പശാലയിലൂടെ കുട്ടികൾ കണ്ടെത്തി തയ്യാറാക്കുന്ന ചരിത്ര നിരീക്ഷണങ്ങൾ പുസ്തകമാക്കി പ്രസിദ്ധീകരിക്കണമെന്നും ശിവൻകുട്ടി നിർദേശിച്ചു. ആരാരും അറിയപ്പെടാതെ പോയ പ്രാദേശിക ചരിത്രശേഷിപ്പുകളെ കണ്ടെത്താനും അത് പഠനവിധേയമാക്കുന്നതിനും അവതരിപ്പിക്കുന്നതിനും കുട്ടികളെ പ്രാപ്തരാക്കാൻ പാദമുദ്രകൾ എന്ന ശില്പശാലയ്ക്ക് കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളം പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന തെരഞ്ഞെടുത്ത കുട്ടികൾക്കായി സംസ്ഥാന…

    Read More »
  • Kerala

    ജലവൈദ്യുത പദ്ധതി തുടങ്ങാൻ ആലോചിച്ചാൽ പരിസ്ഥിതിവാദികൾ തടസവുമായി വരും, പദ്ധതികൾ മുടക്കുന്നുവെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി

    കണ്ണൂർ: പരിസ്ഥിതിവാദികൾ പദ്ധതികൾ മുടക്കുന്നുവെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. എല്ലാ ജലവൈദ്യുത പദ്ധതികളും നടപ്പാക്കാനായാൽ ഒരു രൂപയ്ക്ക് വൈദ്യുതി നൽകാനാകും. വൈദ്യുത ഉത്പാദനത്തിന് സംസ്ഥാനത്ത് ധാരാളം സാധ്യതകളുണ്ടായിട്ടും പ്രയോജനപ്പെടുത്താനാവുന്നില്ല. ജലവൈദ്യുത പദ്ധതി തുടങ്ങാൻ ആലോചിച്ചാൽ തടസവുമായി പരിസ്ഥിതി വാദികൾ വരും. കാക്കയുടെ സഞ്ചാര പാത മുടങ്ങുമെന്നയിരിക്കും അത്തരക്കാരുടെ വാദം. നിരവധി ഡാം പദ്ധതി നിർദ്ദേശങ്ങൾ പരിസ്ഥിതിവാദികൾ തകർത്തു. ഈ പരിസ്ഥിതിവാദികൾക്ക് പെട്രോൾ ഡീസൽ കാറുകളും എസിയുമൊക്കെ വേണം. കേരളത്തിലേ ഈ ദുസ്ഥിതിയുള്ളൂവെന്നും മന്ത്രി കൃഷ്ണൻ കുട്ടി പറഞ്ഞു.

    Read More »
  • Kerala

    കാട്ടുപന്നികളെ കൊല്ലാം;പുതുക്കിയ ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി

    തിരുവനന്തപുരം: കാട്ടുപന്നികളെ കൊല്ലാൻ അനുമതി നല്‍കുന്ന പുതുക്കിയ ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. നാട്ടിലേക്കിറങ്ങുന്ന പൊതുജനങ്ങള്‍ക്ക് ശല്യമായ കാട്ടുപന്നികളെ കൊല്ലാനുള്ള ഉത്തരവുകളുടെ കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിക്കുന്നതാണ് ഉത്തരവ്.   കഴിഞ്ഞ ദിവസവും തൃശ്ശൂരില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥൻ കൊല്ലപ്പെട്ടിരുന്നു. തളി വിരുട്ടാണം പാണീശ്വരത്ത് മാരാത്ത് മഠത്തിലാത്ത് രാജീവാണ്(61) മരിച്ചത്. ശനിയാഴ്ച വൈകിട്ട് നാല് മണിക്കായിരുന്നു സംഭവം നടന്നത്.

    Read More »
  • India

    വിദ്യാഭ്യാസ ആരോഗ്യ മേഖലയിൽ കേരളത്തിന്റെ മുന്നേറ്റം വലുതാണെന്നും ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്നും ബീഹാർ ഉപമുഖഅയമന്ത്രി തേജസ്വി യാദവ്

    കോഴിക്കോട്: വിദ്യാഭ്യാസ ആരോഗ്യ മേഖലയിൽ കേരളത്തിന്റെ മുന്നേറ്റം വലുതാണെന്നും ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്നും ബീഹാർ ഉപമുഖഅയമന്ത്രി തേജസ്വി യാദവ്. ബിജെപി മനുഷ്യന്റെ മനസ്സിൽ വെറുപ്പ് വിതക്കുകയാണെന്നും തേജസ്വി യാദവ് പറഞ്ഞു. പിണറായി വിജയൻ രാജ്യത്ത് ജനപക്ഷ രാഷ്ട്രീയം ഉയർത്തി പിടിക്കുന്നതിൽ മികച്ച മാതൃകയാണ്. ബിജെപിക്ക് പിന്നാക്ക പട്ടിക ജാതി വർഗ വിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ താല്പര്യം ഇല്ല. അത് കൊണ്ടാണ് ജാതി സെൻസസിനെ എതിർക്കുന്നത്. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ കേന്ദ്രം കടന്നാക്രമിക്കുന്നു. സോഷ്യലിസ്റ്റുകളും കമ്മ്യൂണിസ്റ്റുകളും ഒരുമിച്ചു നിൽക്കണം. കമ്മ്യൂണിസ്റ്റ്‌ പാർട്ടികളും സോഷ്യലിസ്റ്റ് പാർട്ടികളും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും പാവപ്പെട്ടവരെ മോചിപ്പിക്കുന്ന കാര്യങ്ങളിൽ ഒരുമിക്കണം. കമ്മ്യൂണിസ്റ്റ്‌ സോഷ്യലിസ്റ്റ് പാർട്ടികൾക്കൊപ്പം ചേരാൻ പറ്റുന്നവരൊക്കെ ഒന്നിക്കണമെന്നും തേജസ്വി യാദവ് പറഞ്ഞു. പുതിയ പാർലമെന്റിന്റെ ഉദ്ഘാടനം കേന്ദ്രസ‍ർക്കാർ മതപരമായ ചടങ്ങ് പോലെയാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. പൊതു വേദിയിൽ സർക്കാർ ഭാഗത്തു നിന്നും ഉണ്ടാകേണ്ട കാര്യമല്ല നടന്നത്. ഇന്ത്യ മതേതര റിപ്പബ്ലിക് ആണ്.…

    Read More »
  • India

    പാർലമെന്റ് ഉത്ഘാടനമോ അതോ ക്ഷേത്രപൂജയോ: കാനം രാജേന്ദ്രൻ

    തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്ത സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി സിപിഐ നേതാവ് കാനം രാജേന്ദ്രൻ. ഇന്ത്യയെ മധ്യകാലത്തിലെ അന്ധകാരത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന നടപടിയാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനമെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. ചടങ്ങില്‍ നിന്നും പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും മാറ്റിനിര്‍ത്തി ഉദ്ഘാടന പരിപാടിയെ പ്രധാനമന്ത്രിയുടെ ഒരു വണ്‍മാൻഷോ ആക്കി തീര്‍ത്തു എന്നും അദ്ദേഹം പറഞ്ഞു. കോടാനുകോടി അന്യ മതസ്ഥരുള്ള ഈ രാജ്യത്തിന്റെ പാര്‍ലമെന്റിന്റെ ഉദ്ഘാടന വേളയില്‍ ഹിന്ദുക്കള്‍ മാത്രം അനുഷ്ഠിക്കുന്ന ഹോമവും യാഗവും യജ്ഞവുംപൂജകളും നടത്തുന്നത് തികച്ചും രാജ്യത്തിന്റെ ബഹുസ്വരതയെ തകര്‍ക്കുന്ന നടപടിയാണ്. സര്‍വ്വമത പ്രാര്‍ത്ഥനയും ഇതിനോടൊപ്പം നടത്തി എന്നത് ഗവണ്‍മെന്റിന്റെ തികച്ചും കാപട്യം മാത്രമാണ്. മതനിരപേക്ഷതയെ ന്നാല്‍ മതം രാഷ്ട്രീയത്തിലും രാഷ്ട്രീയം മതത്തിലും ഇടപെടാതിരിക്കുമ്ബോഴാണ്. ഉദ്ഘാടന ചടങ്ങില്‍ നിന്നും പ്രസിഡണ്ടിനെയും വൈസ് പ്രസിഡന്റിനെയും മാറ്റിനിര്‍ത്തിഈ ഉദ്ഘാടന പരിപാടിയെ പ്രധാനമന്ത്രിയുടെ ഒരു വണ്‍മാൻഷോ ആക്കി തീര്‍ത്തു. അതിലേറെ ഈ പരിപാടിയെ ഒരു ഹിന്ദുമത…

    Read More »
  • LIFE

    എന്ത് ലോകസുന്ദരിയുടെ മുഖത്തെല്ലാം ചുളുവുകൾ? ഹൃദയം തകർന്ന് ആരാധകർ! ഐശ്വര്യ റായിയുടെ ക്ലോസപ് ഫോട്ടോ വൈറൽ

    ബോളിവുഡിന്റെ താരറാണിയാണ് ഐശ്വര്യ റായ്. ലോക സുന്ദരിപ്പട്ടം നേടി കഴിഞ്ഞ 25 വർഷമായി ഇന്ത്യയുടെ മുൻനിര നായികയായി ഉയർന്ന് നിൽക്കുകയാണ് താരം. ‘പൊന്നിയിൻ സെൽവൻ’ എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയിൽ വലിയ പ്രശംസ പിടിച്ചുപറ്റുകയാണ് ഐശ്വര്യ ഇപ്പോൾ. ഈ അവസരത്തിൽ നടിയുടെ ഒരു ക്ലോസപ് ഫോട്ടോയാണ് വൈറൽ ആകുന്നത്. പ്രായാധിക്യത്തിന്റെ മാറ്റങ്ങൾ മുഴുവനും ഐശ്വര്യയുടെ മുഖത്ത് കാണാനാകും. മുഖത്തെല്ലാം ചുളുവുകൾ വന്ന് കഴിഞ്ഞു. ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്തെത്തുന്നത്. “എല്ലാവരും വാർദ്ധക്യം എന്ന പ്രക്രിയയിലൂടെ കടന്നുപോകും. അവരുടെ പ്രായത്തിലും അവൾ സുന്ദരിയാണ്, ഇത് ചെറുപ്പമോ പ്രായമോ എന്നതല്ല, എല്ലാവരും പ്രായമാകണം, ആത്മാവാണ് സുന്ദരമാകേണ്ടത്, ഐശ്വര്യ റായ് ഒരു പാവയല്ല, അവരും നമ്മളെപ്പോലെ ഒരു മനുഷ്യനാണ്..അവർക്കും പ്രായമാകും”, എന്നിങ്ങനെ പോകുന്നു കമന്റുകൾ. മണിരത്നം സംവിധാനം ചെയ്‍ത ‘ഇരുവർ’ എന്ന ചിത്രത്തിലൂടെ 1997ൽ ഐശ്വര്യ റായ് വെള്ളിത്തിരയിൽ അരങ്ങേറുന്നത്. ‘ഓർ പ്യാർ ഹോഗയാ’ എന്ന ചിത്രത്തിലൂടെയായിരുന്നു ബോളിവുഡിലേക്ക് എത്തിയത്. രാജ്യാന്തര ചലച്ചിത്രമേളകളിലും…

    Read More »
  • Kerala

    പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച്‌ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ

    കൊച്ചി:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച്‌ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കുകയും ചെയ്ത രണ്ട് യുവാക്കൾ അറസ്റ്റിൽ.വയനാട് ബത്തേരി ബീനാച്ചി സ്വദേശി താഹിര്‍, കണ്ണൂര്‍ തളിപ്പറമ്ബ് സ്വദേശി ആഷിന്‍ തോമസ് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ പിതാവ് വീട്ടില്‍ നിന്നും രണ്ട് മോതിരവും ഒരു മാലയും കാണാനില്ലെന്ന് പറഞ്ഞ് മുളവുകാട് പൊലീസ് സ്റ്റേഷനില്‍ പരാതി നൽകിയിരുന്നു.ഇതിന്റെ അന്വേഷണത്തിലാണ് പീഡനവും സ്വര്‍ണകവര്‍ച്ചയും പുറത്തു വരുന്നത്.സംശയം തോന്നിയ പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി പ്രായപൂര്‍ത്തിയാകാത്ത മകളെ ചോദ്യം ചെയ്തപ്പോഴാണ് സ്വര്‍ണാഭരണങ്ങള്‍ യുവാവ് തട്ടിയെടുത്ത വിവരം പറയുന്നത്. പിന്നീട് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പെണ്‍കുട്ടി വനിതാ പൊലീസുകാരൂടെ മുന്നില്‍ പീഡനവിവരം വെളിപ്പെടുത്തിയത്. എറണാകുളം അബ്ദുള്‍കലാം മാര്‍ഗില്‍ സ്‌കൂള്‍ സമയം കഴിഞ്ഞ് സ്ഥിരമായി എത്തുന്ന പെണ്‍കുട്ടിയെ നാട്ടില്‍ മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹം ഉറപ്പിച്ചിരുന്ന താഹിര്‍ പരിചയപ്പെടുകയും ഇന്‍സ്റ്റഗ്രാം ഐഡി വാങ്ങുകയും പിന്നീട് പെണ്‍കുട്ടിയെ ചാറ്റിങ്ങിലൂടെ പ്രണയകുരുക്കില്‍ വീഴ്ത്തുകയുമായിരുന്നു. തന്റെ പേര് വിഷ്ണു എന്നാണ് താഹിര്‍ പെണ്‍കുട്ടിയെ പറഞ്ഞുവിശ്വസിപ്പിച്ചത്. പ്രണയത്തിലായ പെണ്‍കുട്ടിയെ…

    Read More »
  • India

    പെണ്‍കുഞ്ഞിന് ജന്മം നല്‍കി  പന്ത്രണ്ടുകാരി; പിതാവ് അറസ്റ്റിൽ

    പന്ത്രണ്ടുകാരി പ്രസവിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിൽ.അമൃത്‌സറിലെ ഗുരുനാനാക് ദേവ് ആശുപത്രിയില്‍ ഇന്നലെ രാവിലെയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പെൺകുഞ്ഞിന് ജൻമം നൽകിയത്.പെൺകുട്ടിയുടെ മൊഴിയിൽ പിതാവിനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് പിതാവ് തന്നെയാണ് പെണ്‍കുട്ടിയെ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.തുടർന്ന് ഡോക്ടർമാർ നടത്തിയ ചോദ്യം ചെയ്യലിനാണ് പിതാവ് തന്നെ വളരെക്കാലമായി പീഡിപ്പിച്ചിരുന്ന കാര്യം പെൺകുട്ടി പറഞ്ഞത്. പെണ്‍കുട്ടിക്ക് രണ്ട് വയസ് മാത്രം പ്രായമുള്ളപ്പോള്‍ അവളുടെ അമ്മ വീട് വിട്ടു പോവുകയും കുടുംബത്തെ ഉപേക്ഷിക്കുകയും ചെയ്‌തതായാണ്. മലമൂത്ര വിസര്‍ജനത്തിനായി പെണ്‍കുട്ടി വീടിന് പുറത്തു പോകാറുണ്ടായിരുന്നു.ഈ സമയത്താണ് 12-കാരിയായ പെണ്‍കുട്ടി ഗര്‍ഭിണിയായതെന്നാണ് പിതാവിന്‍റെ ആരോപണം. ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചതോടെ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടത്തിയ ചോദ്യം ചെയ്യലിനാണ് പിതാവ് കുറ്റം സമ്മതിച്ചത്.ഫഗ്‌വാര സിറ്റി പൊലീസിനാണ് അന്വേഷണത്തിന്‍റെ ചുമതല. പ്രസവത്തോടെ ആരോഗ്യനില മോശമായ പെണ്‍കുട്ടി ഡോക്‌ടര്‍മാരുടെ നിരീക്ഷണത്തിലാണ്.

    Read More »
  • Kerala

    ബെംഗളുരു-മൈസുരു ദേശീയപാതയിലുണ്ടായ അപകടത്തില്‍ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു

    ബെംഗളുരു: ബെംഗളുരു-മൈസുരു ദേശീയപാതയിലുണ്ടായ അപകടത്തില്‍ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു. മലപ്പുറം നിലമ്ബൂര്‍ ആനയ്ക്കല്‍ സ്വദേശി നിഥിൻ(21), തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ഷഹിൻ ഷാജഹാൻ (21) എന്നിവരാണ് മരിച്ചത്. മൈസുരു ഫിഷ് ലാന്റിന് സമീപം ഇവര്‍ സഞ്ചരിച്ച ബൈക്ക് ലോറിയിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.   രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. മൈസുരു കാവേരി കോളേജില്‍ മൂന്നാം വര്‍ഷ ഫിസിയോ തൊറാപ്പി വിദ്യാര്‍ത്ഥികളാണ് ഇരുവരും.

    Read More »
  • Kerala

    മുക്കുപണ്ടത്തിൽ നിന്നും അലർജി; പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ചു

    തിരുവനന്തപുരം: കമ്മലിൽ നിന്നും അലർജി ബാധിച്ച പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ചു.ആറ്റിങ്ങല്‍ പിരപ്പന്‍കോട്ടുകോണം സ്വദേശി മീനാക്ഷി (18)ആണ് മരിച്ചത്. മുക്കുപണ്ടം മുക്കിയ കമ്മലില്‍ നിന്നാണ് മീനാക്ഷിക്ക് അലര്‍ജി ബാധിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം. അലര്‍ജി കാരണമാണ് മീനാക്ഷിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെ മീനാക്ഷിയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യമുണ്ടായി.ഇതോടെ തിരിച്ച് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ഇന്നലെ വൈകുന്നേരം നാലരയോടെ മരിക്കുകയായിരുന്നു.   ഈമാസം രണ്ടാംതീയതി വിദ്യാര്‍ഥിനിയെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് 17ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇന്നലെ മീനാക്ഷിയെ ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു.വീട്ടിലേക്ക് മടങ്ങുന്നവഴി ഓട്ടോറിക്ഷയില്‍വെച്ച്‌ ദേഹാസ്വാസ്ഥ്യമുണ്ടാവുകയും ഛര്‍ദ്ദിക്കുകയും ചെയ്തു.തുടര്‍ന്ന് വീണ്ടും മെഡിക്കല്‍ കോളജിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

    Read More »
Back to top button
error: