Month: May 2023

  • വീടിന് തീപിടിച്ച് 19 വയസ്സുള്ള നവവധു മരിച്ചു; അപകടം നടന്നത് വിവാഹപ്പിറ്റേന്ന് പുലർച്ചെ

    ന്യൂയോർക്ക്: യുഎസിലെ വിസ്‌കോൺസിനിൽ വീടിന് തീപിടിച്ച് 19 വയസ്സുള്ള വധു മരിച്ചു. വിവാഹ ദിവസമാണ് പൈജ് റൂഡി എന്ന പെൺകുട്ടി ദാരുണായി മരിച്ചത്. മെയ് 23 ന് പുലർച്ചെ 4 മണിയോടെ റീഡ്‌സ്‌ബർഗിലെ വീടിന്റെ രണ്ടാമത്തെ നിലയ്ക്ക് തീപിടിക്കുകയായിരുന്നു. ഈ സമയം മുറിയിൽ ഉറങ്ങുകയായിരുന്നു റൂഡി. പുക ശ്വസിച്ചതിനെ തുടർന്ന് മാരകമായ മസ്തിഷ്ക രക്തസ്രാവം ഉണ്ടാകുകയും പിറ്റേന്ന് ആശുപത്രിയിൽ വച്ച് മരിക്കുകയും ചെയ്തു. തിങ്കളാഴ്ചയായിരുന്നു വരൻ ലോഗൻ മിച്ചൽ കാർട്ടറുമായുള്ള വിവാഹം. അടുത്ത ദിവസം വിവാഹ പാർട്ടിയും ആസൂത്രണം ചെയ്തു. എന്നാൽ ചൊവ്വാഴ്ച പുലർച്ചെ അപകടം സംഭവിച്ചു. കടുത്ത പുക ഉയർന്നതിനാൽ റൂഡിക്ക് രക്ഷപ്പെടാനായില്ലെന്ന് പ്രാദേശിക അഗ്നിശമന വിഭാഗം മേധാവി ക്രെയ്ഗ് ഡഗ്ലസ് പറഞ്ഞു. ദമ്പതികൾ താമസിച്ചിരുന്ന വീട് വരന്റെ മുത്തശ്ശിമാരുടേതായിരുന്നു. വീട്ടിൽ സ്മോക്ക് ഡിറ്റക്ടറുകൾ ഉണ്ടായിപരുന്നില്ല. പുക ശ്വസിച്ചതാണ് മിസ് റൂഡിയുടെ മരണകാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായി അധികൃതർ സ്ഥിരീകരിച്ചു. തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ചുവരികയാണെങ്കിലും സംശയാപ്ദമായി ഒന്നുമില്ലെന്നാണ് പൊലീസ് നി​ഗമനം.…

    Read More »
  • Kerala

    ധനകോടി ചിട്ടിക്കമ്പനി പൂട്ടി, കോടികളുമായി ഉടമകൾ മുങ്ങി; നിക്ഷേപകർ പരാതിയുമായി നെട്ടോട്ടത്തിൽ

    തലശ്ശേരിയിൽ നിക്ഷേപകരുടെ പണം നൽകാതെ ചിട്ടിക്കമ്പനി പൂട്ടി. തലശ്ശേരി ടി.സി. മുക്കിനു സമീപം റെയിൽവേ സ്റ്റേഷൻ റോഡിലെ എ.ആർ. കോംപ്ലക്‌സിൽ പ്രവർത്തിച്ചിരുന്ന ധനകോടി ചിട്ടിക്കമ്പനിക്കെതിരേയാണ് പരാതി. പത്തിലേറെ നിക്ഷേപകരുടെ പരാതിയിൽ തലശ്ശേരി പോലീസ് കേസെടുത്തു. 75,000 രൂപ മുതൽ എട്ടുലക്ഷം രൂപവരെ നൽകാതെ തട്ടിപ്പ് നടത്തിയതായാണ് വിവരം. തുടക്കത്തിൽ കൃത്യമായി പണം തിരിച്ചുനൽകി വിശ്വാസ്യത നേടി. പിന്നീട് വഞ്ചിച്ചതായാണ് ആരോപണം. മാനേജർ ഉൾപ്പെടെ അഞ്ചുപേരാണ് തലശ്ശേരി ഓഫീസിലുണ്ടായിരുന്നത്. 2007-ൽ സുൽത്താൻ ബത്തേരി ആസ്ഥാനമായി പ്രവർത്തനമാരംഭിച്ച ധന കോടി ചിറ്റ്സ് എന്ന സ്ഥാപനത്തിനും 2018-ൽ പ്രവർത്തനം തുടങ്ങിയ ധന കോടി നിധി ലിമിറ്റഡിനും സംസ്ഥാന വ്യാപകമായി 22 ബ്രാഞ്ചുകളാണുള്ളത്. 140 ജീവനക്കാരും. ധനകോടി കൂത്തുപറമ്പ് ശാഖയിൽ ചിട്ടിക്ക് ചേർന്നവർക്കും പണം ലഭിച്ചില്ലെന്ന് പരാതിയുണ്ട്. കിഴക്കേ പാലയാട്ടെ കെ. ദിവ്യയുടെ പരാതിയിൽ ചിട്ടിക്കമ്പനി എം.ഡി ഉൾപ്പെടെ ഒൻപത് പേർക്കെതിരേ പോലീസ് കേസെടുത്തു. വീട് നിർമിക്കാൻ സ്വരൂപിച്ച നാലുലക്ഷം രൂപ നഷ്ടമായെന്നാണ് ദിവ്യയുടെ പരാതി. യോഹന്നാൻ…

    Read More »
  • Crime

    നാഗർകോവിലിൽ ഗൃഹനാഥനെ കെട്ടിയിട്ട് 20 പവൻ സ്വർണാഭരണം കവർന്നു; രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാക്കളെ നാട്ടുകാർ പിടികൂടി, സംഘത്തിൽ പർദ ധരിച്ച സ്ത്രീയും!

    തിരുവനന്തപുരം: നാഗർകോവിലിൽ വീട്ടിനുള്ളിൽ കടന്ന് കളിത്തോക്ക് ചൂണ്ടി ഗൃഹനാഥനെ കെട്ടിയിട്ട് 20 പവൻ സ്വർണാഭരണം കവർന്നതായി പരാതി. രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാക്കളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി നാഗർകോവിൽ ഇടലാക്കുടി പുതുത്തെരുവിൽ ഉമർബാബുവിന്റെ വീട്ടിലാണ് മോഷണം നടന്നത്. സംഭവ സമയം ഉമർബാബു തനിച്ചായിരുന്നു വീട്ടിൽ എന്ന് പൊലീസ് പറഞ്ഞു. ഉമർബാബുവിന്റെ ഭാര്യയും ബന്ധുക്കളും തിരികെ എത്തിയപ്പോൾ വീട് അകത്തു നിന്ന് പൂട്ടിയിരുന്ന നിലയിൽ കണ്ടെത്തി. വാതിലിൽ മുട്ടിയെ‌ങ്കിലും തുറന്നില്ല ഇതോടെ ഭയന്ന വീട്ടുകാർ ബഹളം വെച്ചു. ഇതോടെ സമീപവാസികൾ ഓടിയെത്തി. ഇതിനിടയിൽ വീടിനുള്ളിൽ നിന്ന് പർദ ധരിച്ച ഒരു സ്ത്രീ വാതിൽ തുറക്കുകയും ഉമർബാബുവിന്റെ ബന്ധുവാണെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ‌ ഭാര്യയെ ബലമായി വീടിന് ഉള്ളിലേക്ക് വലിച്ച് കയറ്റി. ഒപ്പമുണ്ടായിരുന്ന സമീപവാസികൾക്ക് ഇതിൽ സംശയം തോന്നി. ഇവർ വാതിൽ തകർത്ത് വീടിനുള്ളിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കള്ളന്മാർ പുറത്തേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനിടയിൽ ഒരാളെ നാട്ടുകാർ ചേർന്ന് പിടികൂടി…

    Read More »
  • Kerala

    സീരിയലുകളുടെ പിന്‍ ബലത്തിൽ  ഒന്നാം സ്ഥാനം നിലനിര്‍ത്തി ഏഷ്യാനെറ്റ്

    മലയാളം ചാനല്‍ റേറ്റിങ്ങില്‍ വീണ്ടും ഒന്നാമതെത്തി ഏഷ്യാനെറ്റ്. 20 ആഴ്ചയിലെ ജിആര്‍പി റേറ്റിങ്ങ് പുറത്തുവന്നപ്പോള്‍ ഏറ്റവും പിന്നില്‍ കൈരളി ടിവിയാണ്.  ഏറ്റവും മുന്നിലുള്ള ഏഷ്യാനെറ്റിന് 687 പോയിന്റുകളാണുള്ളത്. സീരിയലുകളുടെ പിന്‍ബലത്തിലാണ് ചാനല്‍ ഇക്കുറിയും ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. സ്വന്തനം സീരിയലിനാണ് ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ ഉള്ളത്. 13.4 പോയിന്റാണ് ബാര്‍ക്കില്‍ ഈ സീരിയലിനുള്ളത്. കുടുംബവിളക്കിന് 12.1, മൗനരാഗത്തിന് 12, ഗീതാ ഗോവിന്ദത്തിന് 11, പത്തരമാറ്റ് സീരിയലിന് 10.1, കൂടെവിടെയ്ക്ക് 4.8, നമ്മള്‍ സീരിയലിന് 2.2 പോയിന്റുകളാുമാണ് ബാര്‍ക്ക് റേറ്റിങ്ങില്‍ ഉള്ളത്. രണ്ടാം സ്ഥാനത്തേക്ക് കുതിച്ച് എത്തിയത് സീ കേരളമാണ്. 249 പോയിന്റുകളുമായി ചാനല്‍ വലിയ കുതിപ്പാണ് റേറ്റിങ്ങില്‍ കാഴ്ചവെച്ചിരിക്കുന്നത്. സീയുടെ ചരിത്രത്തില്‍ ആദ്യമായാണ് രണ്ടാം സ്ഥാനം നേടുന്നത്. സീരിയലുകളും റിയാലിറ്റി ഷോളകുമാണ് ചാനലിനെ ഈ നേട്ടത്തിന് തുണച്ചത്. ശ്യാമാംബരം സീരിയല്‍ 4.40 പോയിന്റും മിഴി രണ്ടിലും 4.18, കുടുംബശ്രീ ശാരദ 4.27 പോയിന്റും നേടിയിട്ടുണ്ട്. പ്രൈംടൈമില്‍ ഏഷ്യാനെറ്റിലെ സീരിയലുകളെ കടത്തിവെട്ടുന്ന പ്രകടനമാണ്…

    Read More »
  • India

    ‘പട്ടാഭിഷേകം കഴിഞ്ഞു – അഹങ്കാരിയായ രാജാവ്’ തെരുവിൽ പൊതുജനത്തിന്റെ ശബ്ദം അടിച്ചമർത്തുന്നു’; പുതിയ പാർലമെന്‍റ് മന്ദിര ഉദ്ഘാടന ദിവസത്തിൽ ദില്ലിയിലെ ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിനെതിരായ പൊലീസ് നടപടിക്കെതിരെ രാഹുൽ ​ഗാന്ധി

    ദില്ലി: പുതിയ പാർലമെൻറ് മന്ദിര ഉദ്ഘാടന ദിവസത്തിൽ ദില്ലിയിലെ ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിനെതിരായ പൊലീസ് നടപടിക്കെതിരെ കോൺഗ്രസ് രംഗത്ത്. പൊലീസിനെ ഉപയോഗിച്ച് തെരുവിൽ പ്രതിഷേധിക്കുന്നവരുടെ ശബ്ദം അടിച്ചമർത്തുകയാണ് ‘അഹങ്കാരിയായ രാജാവ്’ ചെയ്യുന്നതെന്നാണ് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചത്. പാർലമെൻറ് മന്ദിരത്തിൻറെ ഉദ്ഘാടനത്തെ കിരീടധാരണമായാണ് പ്രധാനമന്ത്രി കണക്കാക്കുന്നതെന്നും രാഹുൽ ഒരു ട്വീറ്റിൽ പറഞ്ഞിരുന്നു. മറ്റൊരു ട്വീറ്റിൽ ‘പട്ടാഭിഷേകം കഴിഞ്ഞു – അഹങ്കാരിയായ രാജാവ്’ തെരുവിൽ പൊതുജനത്തിന്റെ ശബ്ദം അടിച്ചമർത്തുന്നു’ എന്നും രാഹുൽ അഭിപ്രായപ്പെട്ടു. राज्याभिषेक पूरा हुआ – 'अहंकारी राजा' सड़कों पर कुचल रहा जनता की आवाज़! pic.twitter.com/9hbEoKZeZs — Rahul Gandhi (@RahulGandhi) May 28, 2023 പ്രിയങ്ക ഗാന്ധിയും ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിനെതിരായ പൊലീസ് നടപടിക്കെതിരെ രംഗത്തുവന്നു. പൊലീസും ഭരണകൂടവും ചെയ്യുന്നത് തികച്ചും തെറ്റാണെന്ന് പ്രിയങ്ക അഭിപ്രായപ്പെട്ടു. ഭരണകൂടത്തിൻറെ ധാർഷ്ട്യവും അനീതിയുമാണ് രാജ്യം മുഴുവൻ കാണുന്നതെന്നും അവർ ട്വിറ്റ് ചെയ്തു. ‘കളിക്കാരുടെ നെഞ്ചിലെ മെഡലുകൾ നമ്മുടെ…

    Read More »
  • LIFE

    ലഹരി എന്നത് ഒരാളുടെ വ്യക്തിപരമായ കാര്യം; സ്റ്റേജിലെ മോണോ ആക്ട് അല്ല സിനിമ, കൂട്ടായ പരിശ്രമമാണ് സിനിമ, ടീം വർക്കില്ലാതെ ഒരു സിനിമയും ഒരു സീനും സാധിക്കില്ല: മംമ്ത

    ദുബായ്: മയക്കുമരുന്ന് ഉപയോഗിക്കാത്തവരും ചലപ്പോള്‍ സിനിമയില്‍ പ്രശ്നം സൃഷ്ടിക്കാറുണ്ടെന്ന് നടി മംമ്ത മോഹന്‍ദാസ്. വികെ പ്രകാശ് സംവിധാനം ചെയ്ത ലൈവ്എന്ന ചിത്രത്തിന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ട ദുബായില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് മംമ്ത ഇത്തരം ഒരു അഭിപ്രായം പറഞ്ഞത്. ലഹരി മാത്രമല്ല സിനിമ സെറ്റിലെ പ്രശ്നങ്ങള്‍ക്ക് കാരണം. കുടുംബപ്രശ്നങ്ങൾ അല്ലെങ്കിൽ മറ്റുചില കാരണങ്ങൾ എന്നിവ അഭിനയത്തെ ബാധിക്കാം. മിക്കവരും പ്രഫഷണല്‍ അഭിനേയതാക്കള്‍ ആയതിനാല്‍ മികച്ച ഷോട്ടിനായി റീടേക്കുകള്‍ പോകാറുണ്ട്. അതിന് മറ്റ് അഭിനേതാക്കളും പരമാവധി സഹകരിക്കാറുണ്ടെന്ന് മംമ്ത പറയുന്നു. സിനിമ കൂട്ടായ പരിശ്രമമാണ്. ഒരു സിനിമയും ഒരു സീനും ടീം വർക്കില്ലാതെ സാധിക്കില്ല. സ്റ്റേജിലെ മോണോ ആക്ട് അല്ല സിനിമ. ചിത്രീകരണസമയത്ത് മിക്ക ദിവസങ്ങളും ബുദ്ധിമുട്ടേറിയതാണ്. ലഹരി എന്നത് ഒരാളുടെ വ്യക്തിപരമായ കാര്യമാണെന്ന് മംമ്ത പറയുന്നു. നടി പ്രിയ വാര്യരും ഈ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. കൂടെ അഭിനയിക്കുന്ന താരങ്ങൾ ലഹരി അടിമകളാണോ അല്ലയോ എന്ന കാര്യം ശ്രദ്ധിക്കാറില്ലെന്ന് പ്രിയ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ഉറക്കമില്ലായ്മ,…

    Read More »
  • Crime

    ബൈക്കിൽ കറങ്ങി സ്കൂൾ കുട്ടികളെ ലക്ഷ്യമിട്ട് മയക്കുമരുന്ന് വിൽപ്പന; വാഹന പരിശോധനയ്ക്കിടെ എംഡിഎംഎയുമായി യുവാവ് പിടിയിൽ

    തൃശൂർ: മുല്ലശ്ശേരിയിൽ വാഹന പരിശോധനയ്ക്കിടെ എം ഡി എം എയുമായി യുവാവ് പിടിയിൽ. ബൈക്കിൽ കറങ്ങി സ്കൂൾ കുട്ടികളെ ലക്ഷ്യമിട്ട് മയക്കുമരുന്ന് വിൽപ്പന നടത്തുന്ന യുവാവാണ് എക്സെസിന്‍റെ പരിശോധനയിൽ പിടിയിലായത്. പെരുവല്ലൂർ സ്വദേശി വടക്കുംചേരി വീട്ടിൽ അക്ഷയ്‌ ലാലിനെ (24) യാണ് വാടാനപ്പള്ളി റേഞ്ച് എക്സൈസ് സംഘം പിടികൂടിയത്. ഇയാളുടെ ബൈക്കിൽ സൂക്ഷിച്ച 5.65 ഗ്രാം എം ഡി എം എയും പരിശോധന സംഘം കണ്ടെടുത്തു. എക്സൈസ് ഇൻസ്‌പെക്ടർ എസ് എസ് സച്ചിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. സ്കൂൾ കുട്ടികളെ ലക്ഷ്യമിട്ടെത്തിച്ച മയക്കുമരുന്നെന്നാണ് പിടികൂടിയതെന്ന് എക്സെസ് വ്യക്തമാക്കി.

    Read More »
  • Kerala

    വിവാഹം കഴിഞ്ഞ ഭാരവാഹികളെ ചൊല്ലി തർക്കം; കെപിസിസി ഓഫിസിൽ നടന്ന യോ​ഗത്തിൽ കെ.എസ്.യു. ഭാരവാഹികൾ തമ്മിൽ തല്ലി

    തിരുവനന്തപുരം: കെപിസിസി ഓഫിസിൽ കെഎസ് യു ഭാരവാഹികൾ തമ്മിൽ തല്ലി. കെപിസിസി ഓഫിസിൽ നടന്ന യോ​ഗത്തിലാണ് തമ്മിൽ തല്ലുണ്ടായത്. കോൺ​ഗ്രസ് എ, ഐ ഗ്രൂപ്പുകൾ ഒന്നിച്ച് സംസ്ഥാന പ്രസിഡന്റിനെതിരെ തിരിഞ്ഞതാണ് കയ്യാങ്കളിയിലേക്ക് നീങ്ങിയത്. വിവാഹം കഴിഞ്ഞ ഭാരവാഹികളെ ചൊല്ലിയായിരുന്നു അടി. കെഎസ് യുവിന്റെ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗമാണ് കെപിസിസി ഓഫിസിൽ ചേ‍ർന്നത്. വിവാഹം കഴിഞ്ഞവരും പ്രായ പരിധി കഴിഞ്ഞവരുമായ 10 പേരാണ് കെഎസ് യു കമ്മിറ്റിയിലുള്ളത്. ഇതിൽ കുറച്ച് പേർ കഴിഞ്ഞ ദിവസം രാജി വച്ചിരുന്നു. മുഴുവൻ പേരെയും എന്തുകൊണ്ടാണ് സംസ്ഥാന കമ്മിറ്റിയിൽ നിന്ന് പുറത്താക്കാത്തത് എന്ന ചോദ്യമാണ് എ ​ഗ്രൂപ്പിന്റെ സംസ്ഥാന ഭാരവാഹികളിൽ ചിലർ എക്സിക്യൂട്ടിവ് യോ​ഗത്തിൽ ഉന്നയിച്ചത്. എന്നാൽ അങ്ങനെ തീരുമാനം എടുക്കാൻ കഴിയില്ലെന്നും ഇക്കാര്യത്തിൽ എൻഎസ് യുഐ നേതൃത്വമാണ് തീരുമാനമെടുക്കേണ്ടതെന്നും സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയർ മറുപടി നൽകി. ഇതിന് ശേഷം രണ്ട് ഭാരവാഹികളുടെ പേരെടുത്ത് പറഞ്ഞുകൊണ്ട് എ ​ഗ്രൂപ്പുകാരനായ ആലപ്പുഴയിൽ നിന്നുള്ള നേതാവ് പറഞ്ഞപ്പോൾ തൃശൂരിൽ…

    Read More »
  • Kerala

    ഇന്ത്യൻ റിസര്‍വ് ബറ്റാലിയൻ സ്പെഷ്യല്‍ കമാൻഡോ ചാലിയാര്‍ പുഴയില്‍ മുങ്ങി മരിച്ചു

    തിരുവനന്തപുരം: ഇന്ത്യൻ റിസര്‍വ് ബറ്റാലിയൻ സ്പെഷ്യല്‍ കമാൻഡോ ചാലിയാര്‍ പുഴയില്‍ മുങ്ങി മരിച്ചു. ആൻറി മാവോയിസ്റ്റ് സ്പെഷ്യല്‍ സ്ക്വാഡ് കമാൻഡോയും തിരുവനന്തപുരം പാങ്ങോട് എസ്.എൻ.വില്ലയില്‍ ഷാജിയുടെ മകനുമായ ജെ.റാസിയാണ്(33) മരിച്ചത്. ഞായറാഴ്ച വൈകിട്ട് 6.30ഓടെയാണ് സംഭവം. സഹപ്രവര്‍ത്തകരോടൊപ്പം റാസി നിലമ്ബൂര്‍ എം.എസ്.പി ക്യാമ്ബിന് താഴെ ചാലിയാര്‍പ്പുഴയില്‍ നീന്താൻ ഇറങ്ങിയതായിരുന്നു.നീന്തുന്നതിനിടയില്‍  പുഴയുടെ മധ്യഭാഗത്ത് മുങ്ങിത്താഴുകയായിരുന്നു.കൂടെ ഉണ്ടായിരുന്നവര്‍ ഉടൻ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലമ്ബൂര്‍ ജില്ല ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

    Read More »
  • LIFE

    ‘ബ്രേക്കപ്പിന്റെ വിഷമം മുന്‍പ് ഉണ്ടായിരുന്നു. ഇപ്പോൾ കൂൾ ആണ്. ഓക്കെ ബൈ പറയും; ആദ്യ കാമുകൻ മരിച്ചപ്പോൾ എനിക്കെന്നെ തന്നെ നഷ്ടപ്പെട്ടു’: വിന്‍സി അലോഷ്യസ്

    കൊച്ചി: മലയാള സിനിമയിലെ യുവ നടിമാരില്‍ ശ്രദ്ധേയയാണ് വിന്‍സി അലോഷ്യസ്. രേഖ എന്ന വിന്‍സിയുടെ ചിത്രം തീയറ്ററില്‍ ശ്രദ്ധ നേടിയില്ലെങ്കിലും ഒടിടി റിലീസിന് ശേഷം ഏറെ പ്രശംസ പിടിച്ചുപറ്റി. ഭീമന്റെ വഴി, വികൃതി, കനകം കാമിനി കലഹം, രേഖ, ജനഗണമന, സൗദി വെള്ളക്ക, സോളമന്‍റെ തേനീച്ചകള്‍ എന്നി വിന്‍സി അഭിനയിച്ച ചിത്രങ്ങളിലെ വേഷങ്ങള്‍ എല്ലാം ശ്രദ്ധിക്കപ്പെട്ടു. ഇപ്പോള്‍ തന്‍റെ സ്വഭാവത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും തുറന്നു പറയുകയാണ് വിന്‍സി. ഐആം വിത്ത് ധന്യ മേനോന്‍ എന്ന ചാറ്റ് ഷോയിലാണ് വിന്‍സി തന്‍റെ മനസ് തുറന്നത്. രേഖ എന്ന സിനിമ പ്രേക്ഷകരിലേക്കെത്തിക്കാൻ കഴിഞ്ഞില്ലെന്നും നടി വ്യക്തമാക്കി. സിനിമയ്ക്ക് പോസ്റ്റർ പോലും ഇല്ലാത്ത അവസ്ഥയായിരുന്നു. ഇപ്പോഴും അതെന്ത് കൊണ്ടാണെന്ന് അറിയില്ല. ഇതുവരെയുള്ള മറ്റ് സിനിമകൾ പ്രേക്ഷകരിലേക്കെത്തി. എന്നാൽ കേന്ദ്രകഥാപാത്രമായി വന്ന രേഖയെന്ന സിനിമയ്ക്ക് ഇത് സാധിച്ചില്ലെന്ന് വിൻസി അഭിമുഖത്തില്‍ പറയുന്നു. തന്റെ പ്രണയങ്ങൾ ഒരാഴ്ച മാത്രമേ നിലനിൽക്കാറുള്ളൂവെന്ന് പറയുന്ന വിന്‍സി അതിന്‍റെ കാരണവും വ്യക്തമാക്കുന്നുണ്ട്. ‘ഒരു റിലേഷൻഷിപ്പിലാണെങ്കിൽ…

    Read More »
Back to top button
error: