ക്വലാലംപുര്‍: മലേഷ്യ മാസ്റ്റേഴ്‌സ് ബാഡ്‌മിന്‍റണ്‍ കിരീടം മലയാളിയായ എച്ച് എസ് പ്രണോയിക്ക്. ഫൈനലില്‍ ചൈനീസ് താരം വെങ് സോങ് യാങ്ങിനോട് 21-19, 13- 21, 21-18 എന്നീ സ്കോറില്‍ തോല്‍പിച്ചാണ് പ്രണോയിയുടെ കിരീടധാരണം. ഇതോടെ മലേഷ്യ മാസ്റ്റേഴ്‌സ് നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരം എന്ന റെക്കോര്‍ഡ‍് പ്രണോയി സ്വന്തമാക്കി. പ്രണോയിയുടെ ആദ്യ സൂപ്പര്‍ സീരീസ് കിരീടം കൂടിയാണിത്. ഈ സീസണിലെ പ്രണോയിയുടെ ആദ്യ ഫൈനലാണിത്. കഴിഞ്ഞ വര്‍ഷം സ്വിസ് ഓപ്പണില്‍ റണ്ണര്‍അപ് ആയ ശേഷമുള്ള രണ്ടാം ഫൈനലും. അതേസമയം വനിതകളില്‍ രണ്ട് തവണ ഒളിംപിക് മെഡലുകള്‍ നേടിയിട്ടുള്ള പി വി സിന്ധുവിന് മലേഷ്യ മാസ്റ്റേഴ്‌സ് ഫൈനലിലേക്ക് പ്രവേശിക്കാനായില്ല. ഇന്തോനേഷ്യയുടെ ഗ്രിഗോറിയ മരിസ്‌കയോട് 14-21, 17-21 സ്കോറിന് പരാജയപ്പെട്ടതോടെയാണിത്.
Related Articles
ആദരാഞ്ജലി അര്‍പ്പിച്ച് 1500 പേര്, ചടങ്ങിന് പുരോഹിതര്‍, ചെലവ് 4ലക്ഷം; ലക്കികാറിനെ സമാധിയിരുത്തി ഉടമ
November 9, 2024
പെണ്ണല്ലിത് കട്ടായം; പാരീസ് ഒളിംപിക്സ് വനിതാ ബോക്സിംഗ് സ്വര്‍ണമെഡല്‍ ജേതാവ് ‘പുരുഷന്’! മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത്
November 5, 2024
പാചകം ചെയ്യരുത്, ആണ്‍സുഹൃത്തുക്കള്‍ പാടില്ല; കോടീശ്വരന് ഭര്‍ത്താവിന്റെ നിയമങ്ങള്‍ പങ്കുവെച്ച് ഭാര്യ
November 2, 2024
ഐശ്വര്യ റായിയുടെ ജീവിതം ഇനിയെന്താവും? പിറന്നാള്‍ ദിനത്തില്‍ ജ്യോതിഷിയുടെ പ്രവചനം വൈറല്‍
November 2, 2024
Check Also
Close