തിരുവനന്തപുരം:മാധ്യമപ്രവർത്തകരെ തിരുവനന്തപുരം അപ്പോളോ ഡിമോറാ ഹോട്ടലിൽ ലഞ്ചിന് ക്ഷണിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.
നാളെ(മെയ് 29) ഉച്ചയ്ക്ക് 12 മണിയോടെ എത്താനാണ് മാധ്യമപ്രവർത്തകർക്ക് ഇത് സംബന്ധിച്ച് സുരേന്ദ്രൻ കത്തയച്ചിരിക്കുന്നത്.
മോദി സർക്കാർ ഒൻപത് വർഷം പൂർത്തിയാക്കുന്നതിനോടനുബന്ധിച് ചാണ് ഭക്ഷണം അറേഞ്ച് ചെയ്തിരിക്കുന്നത്.മോദി സർക്കാരിന്റെ വികസന നേട്ടങ്ങളെപ്പറ്റിയും
ജനക്ഷേമ പദ്ധതികളെപ്പറ്റിയും ചടങ്ങിൽ സുരേന്ദ്രൻ വിശദീകരിക്കുമെന്നും കത്തിൽ പറയുന്നു.